ദളിത് വിവരാവകാശപ്രവർത്തകന്റെ
കൊല: മേവാനിയും കുടുംബവും
സഭയ്ക്ക് മുന്നില്‍ പ്രതിഷേധത്തിന്
ദളിത് വിവരാവകാശപ്രവർത്തകന്റെ കൊല: മേവാനിയും കുടുംബവും സഭയ്ക്ക് മുന്നില്‍ പ്രതിഷേധത്തിന്
ദളിത് വിവരാവകാശ പ്രവര്‍ത്തകന്‍ അമ്രഭായ് ബോറിച്ചയുടെ കൊലപാതകികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടതിന് ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയെ സസ്പെൻറ് ചെയ്തിരിക്കുകയാണ്. ദളിത് കുടുംബത്തോടൊപ്പം മാര്‍ച്ച് 23ന് നിയമസഭക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മേവാനി പറയുന്നു
21 Mar 2021, 10:21 AM
ഗുജറാത്തിൽ ഭാവ്‌നഗറിലെ സനോദറില്‍, സവര്‍ണരുടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ദളിത് വിവരാവകാശ പ്രവര്‍ത്തകന്‍ അമ്രഭായ് ബോറിച്ചയുടെ കൊലപാതകികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് വാദ്ഗാമില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി. പ്രതികളേയും, സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് സബ് ഇന്‍സ്പക്ടറേയും അറസ്റ്റു ചെയ്യണമെന്ന ആവശ്യം നിരന്തരം നിയമസഭയില്‍ ഉന്നയിച്ച മേവാനിയെ രണ്ടു തവണ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
""മോറിച്ചയുടെ കുടുംബത്തോടൊപ്പം മാര്‍ച്ച് 23ന് ഭഗത്‌സിങ് രക്തസാക്ഷി ദിനത്തില്‍ നിയമസഭയിലെ ഒന്നാം നമ്പര്‍ ഗേറ്റില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്,'' തിങ്കുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നിയമസഭയിലല്ല, 23ന്റെ പ്രക്ഷോഭത്തിന് ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോറിച്ചക്ക് എന്താണ് സംഭവിച്ചത്?
ക്ഷത്രിയ ജാതിയില്‍ പെട്ട 50ഓളം പേര്‍ മാര്‍ച്ച് രണ്ടിന് വൈകീട്ട് 4.30ന് വീടിന്റെ പുറത്തു നില്‍ക്കുകയായിരുന്ന ബോറിച്ചക്കു നേരെ കല്ലെറിയുകയും, സുരക്ഷാര്‍ത്ഥം വീടിനകത്തേക്ക് പോയ മോറിച്ചയെ പിന്തുടര്‍ന്ന് ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് ബോറിച്ചയുടെ മകള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
തന്റെ കൃഷിസ്ഥലവും താമസസ്ഥലവും കയ്യേറാന്‍ സ്ഥലത്തെ ക്ഷത്രിയവിഭാഗം ശ്രമിക്കുന്നെന്ന് ഗോഗ പൊലീസ് സ്റ്റേഷനില്‍ ബോറിച്ച മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സോളങ്കി എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയില്ല. അതേതുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. പ്രദേശത്തെ ഏക ദളിത് കുടുംബമാണ് ബോറിച്ചയുടേത്.

""പൊലീസ് എസ്.ഐയുടെ സാന്നിധ്യത്തിലാണ് ബോറിച്ച കൊല്ലപ്പെട്ടത് എന്നാണ് അദ്ദേഹത്തിന്റെ കുടുംബം എന്നോടു പറഞ്ഞത്. കൊലപാതകികള്‍ക്കു പുറമെ, മനഃപൂര്‍വം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാരനെതിരെയും പട്ടികജാതി പട്ടിവര്‍ഗ്ഗ പീഡന നിരോധന നിയമം സെക്ഷന്‍ 4 പ്രകാരം മാര്‍ച്ച് 3ന് പരാതി നല്‍കിയിരുന്നു. 17 ദിവസമായിട്ടും അതിന്‍മേല്‍ നടപടിയൊന്നുമുണ്ടായില്ല.'' മേവാനി പറയുന്നു.
മഹാരാഷ്ട്രയ്ക്കു ശേഷം ഏറ്റവും അധികം വിവരാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. വിവരാവകാശ പ്രവര്‍ത്തകര്‍ ദളിതരോ, ന്യൂപക്ഷ വിഭാഗങ്ങളില്‍ പെട്ടവരോ ആണെങ്കില്‍ അവര്‍ തീര്‍ത്തും അരക്ഷിതാവസ്ഥതിയിലായിരിക്കുമെന്നും മേവാനി പറഞ്ഞു.
സര്‍ക്കാരിന്റെയും സവര്‍ണ ജാതിയില്‍ പെട്ടവരുടേയും കൂട്ടായ ആധിപത്യത്തിനെതിരെയായിരുന്നു അമ്രാഭായ് ബോറിച്ചയുടെ പോരാട്ടം. 2009 മുതല്‍, 2021 മാര്‍ച്ച് രണ്ടിന് കൊല്ലപ്പെടുന്നതു വരെ നിരവധി തവണ സവര്‍ണ ജാതിക്കാരുടെ അതിക്രമത്തിന് അദ്ദേഹം ഇരയായിട്ടുണ്ട്. 13 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രേഖപ്പെടുത്തിയത്. 14-ാമത്തെ ശ്രമത്തിനിടെയാണ് ബോറിച്ച കൊല്ലപ്പെട്ടത്. ഓരോ തവണ പരാതിപ്പെടുമ്പോഴും, പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി പേരിനു മാത്രം പ്രതികളെ അറസ്റ്റു ചെയ്യുകയും, അവര്‍ക്ക് തുടരെത്തുടരെ ജാമ്യം ലഭിക്കുകയും ചെയ്തു. ഈ സാമൂഹിക വിരുദ്ധര്‍ ബോറിച്ചയെ വേട്ടയാടുന്നത് തുടരുകയും ചെയ്തു. ഈ സവര്‍ണ ഗുണ്ടകള്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും മേവാനി പറയുന്നു: ‘‘മൂന്നു തവണ ഞാന്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചു. എന്നാല്‍ അച്ചടക്ക ലംഘനം ആരോപിച്ച് എന്നെ സഭയില്‍ നിന്ന് പുറത്താക്കാന്‍ സ്പീക്കര്‍ സാര്‍ജന്റിനോട് ആവശ്യപ്പെടുകയായിരുന്നു. 13 പരാതികള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടും ബോറിച്ച കൊല്ലപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല’’, അദ്ദേഹം പറഞ്ഞു. ""13 തവണ അവസരങ്ങളുണ്ടായിട്ടും കൊലപാതകം തടയാന്‍ ഇവര്‍ മുന്‍കൈയ്യെടുത്തില്ല. എന്ത് സന്ദേശമാണ് ഇവര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.''
ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് തീര്‍ത്തും തണുപ്പന്‍ സമീപനമാണ് സംസ്ഥാന പൊലീസിന്. ദളിതരുടെ പരാതികളില്‍ നടപടി എടുക്കുന്നതില്‍ ഉദാസീനത പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 2013 മുതല്‍ 2017 വരെ ഗുജറാത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യഥാക്രമം 32, 55 ശതമാനം വര്‍ധനവ് ഉണ്ടായതായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ഇഷ്‌വാര്‍ പര്‍മാര്‍ 2018ല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പൊലീസ് മുതല്‍ ആഭ്യന്തര മന്ത്രി വരെ ഇക്കാര്യത്തില്‍ നിശബ്ദരാണ്. അവര്‍ ഈ വിഷയത്തെ ഗൗനിക്കുന്നില്ലെന്നു മാത്രമല്ല, മറ്റാരും ഇതേക്കുറിച്ച് സംസാരിക്കരുതെന്ന നിര്‍ബന്ധ ബുദ്ധി ഉണ്ടെന്നും മേവാനി പറയുന്നു.

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
Think
Dec 30, 2022
3 Minutes Read