9 Nov 2021, 07:54 PM
ഓട്ടുകമ്പനികളിലെ സൈറണ്‍ വിളി കേട്ടാണ് കുറച്ചു കാലം മുന്നേ വരെ ഫറോക്കിലെ ജനങ്ങളുടെ ദിവസം തുടങ്ങിയിരുന്നത്. ഓടു വ്യവസായത്തിന്റെ കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ഫറോക്ക് ഇന്ന് തുരുമ്പെടുത്ത് നശിച്ച ഒരു കൂട്ടം മെഷീനുകളുടെ ശവപ്പറമ്പാണ്.
1878ല്‍ ചാലിയാറിന്റെ തീരത്ത് നടരാജ മുതലിയാരാണ് കേരളത്തിലെ ആദ്യത്തെ ഓട്ടുകമ്പനിയായ കാലിക്കറ്റ് ടൈല്‍സ് സ്ഥാപിച്ചത്. അതിനു ശേഷം പതിനഞ്ചോളം ചെറുതും വലുതുമായ ഓട്ടുകമ്പനികള്‍ സ്വകാര്യ മേഖലയിലും തൊഴിലാളി സഹകരണത്തോടെയും ഫറോക്കിന്റെ മണ്ണില്‍ തുടങ്ങി.
2005 വരെ ഓടു വ്യവസായത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ഓടുകള്‍ കയറ്റി ബേപ്പൂര്‍ തുറമുഖത്തേക്ക് പോകുന്ന വള്ളങ്ങളുടെ നിര നിരയായ കാഴ്ച്ച ഇവിടുത്തുകാരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞു പോകാനിടയില്ല. തുറമുഖത്തു നിന്ന് ഉരുവിലും ബാര്‍ജ്ജിലുമായി വിദേശ രാജ്യങ്ങളിലേക്കായിരുന്നു ആ ഓടുകളെല്ലാം എത്തിയിരുന്നത് .സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ഭൂട്ടാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് ഫറോക്കിലെ ഓടിന്റെ പെരുമ കടല്‍ കടന്നെത്തി.
2005 ലെ സര്‍ക്കാറിന്റെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതോടെയാണ് ഓടു വ്യവസായത്തിന്റെ കിതപ്പ് ആരംഭിച്ചത്. പ്രാദേശികമായി കിട്ടിയിരുന്ന കളിമണ്ണ് ലഭിക്കാതെ ആയതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ വില കൊടുത്ത് മണ്ണ് ഇറക്കേണ്ടി വന്നു. ഇതിന്റെ നിയന്ത്രണം മണ്ണ് മാഫിയകളുടെ കയ്യിലായതോടെ പല കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മാത്രമല്ല തുറന്ന വിപണി നയം മൂലം ചൈനയില്‍ നിന്ന് കുറഞ്ഞ വിലക്ക് ധാരാളം ഓടുകള്‍ വിപണിയിലേക്ക് വന്നതും തളര്‍ച്ചയുടെ ആക്കം കൂട്ടി.
തളര്‍ന്നു കിടക്കുന്ന ഓട് വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാനായി സര്‍ക്കാര്‍ മൈന്‍സ് ആന്റ് മിനറല്‍ ആക്ട് ഭേദഗതി ചെയ്യുകയും കളിമണ്ണ് ഖനനത്തിനാവശ്യമായ ഇളവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ മണ്ണ് കിട്ടാന്‍ കാലതാമസം നേരിട്ടതും മണ്ണ് എടുത്ത സ്ഥലങ്ങള്‍ റീഫില്ലിംഗ് ചെയ്തു കൊടുക്കേണ്ടി വന്നതും കമ്പനികള്‍ക്ക് തലവേദനയായി മാറി.
കേരള സെറാമിക്‌സ് & ടൈല്‍സ് എന്ന സ്ഥാപനമാണ് നഷ്ടം മൂലം ആദ്യം അടച്ചു പൂട്ടിയത്. അതിനു ശേഷം ഭാരത് ടൈല്‍സ്, നാഷണല്‍ , വെസ്റ്റ് കോസ്റ്റ്, ഹിന്ദുസ്ഥാന്‍, മലബാര്‍, കാലിക്കറ്റ് ടൈല്‍സ്, സ്റ്റാന്റേര്‍ഡ് എന്നീ വന്‍കിട കമ്പനികള്‍ക്കും താഴു വീണു. ഇതോടെ അയ്യായിരത്തോളം വരുന്ന തൊഴിലാളികള്‍ പെരുവഴിയിലായി. ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ കമ്പനികള്‍ക്കു മുന്നില്‍ സമരവും തുടങ്ങി. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നുള്ള ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെട്ടില്ല. ഇപ്പോഴും മാനേജ്‌മെന്റും തൊഴിലാളികളുമായുള്ള സെറ്റില്‍മെന്റ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഫറോക്കിലെ കോമണ്‍വെല്‍ത്ത് കമ്പനിയില്‍ മാത്രമാണ് ഇപ്പോള്‍ ഭാഗികമായി ഉല്‍പ്പാദനം നടക്കുന്നത്. ഇവിടെയും കുറച്ചു കാലത്തേക്കുള്ള കളിമണ്ണ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ചൈനീസ് ഓടുകളുടെ ഗുണമേന്‍മ്മയില്ലായ്മ്മ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മണ്ണ് ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങള്‍ കിട്ടിയാല്‍ വീണ്ടും ഫറോക്കിലെ ഓടിന്റെ പ്രൗഡി തിരിച്ചുവരുമെന്നുമാണ് ജീവനക്കാരുടെ പ്രതീക്ഷ.
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
മനില സി.മോഹൻ
Jun 13, 2022
60 Minutes Watch