എലിപ്പത്തായത്തിലെ ഉണ്ണിത്താൻ വാല്

മുറിച്ച ജാതിവാൽ ചിലർക്ക് പൂർണ്ണമായും കുടഞ്ഞു കളയാൻ കഴിയാറുണ്ട്. അവർ ആ ട്രാൻസ്ഫോർമേഷനെ കുറിച്ച് നെഗളിക്കുകയുമില്ല ഉണ്ണിത്താൻ. താങ്കളുടെ കാര്യം നോക്കൂ. സംവരണ അട്ടിമറി നടത്തിയ ക്രിമിനലിനെ ന്യായീകരിച്ചു. പിന്നാക്ക ജാതിയിൽപ്പെട്ട തൊഴിലാളി സ്ത്രീകളെ അപമാനിച്ചു സംസാരിച്ചു. ദിലീപിനു ക്ലീൻ സർട്ടിഫിക്കറ്റു കൊടുത്തു. എന്നിട്ടോ? സ്റ്റേറ്റ് താങ്കളെ കൈവിട്ടില്ല. സാംസ്കാരിക കേരളം കൈവിട്ടില്ല. വേദിയിൽ പുരസ്കൃതനായി താങ്കൾ തെളിഞ്ഞു നിന്നു. ഇതാണ് ഉണ്ണിത്താൻ, ജാതി, അതിന്റെ അധികാരം.

രു സെലിബ്രിറ്റി ജാതി വാൽ അഭിമുഖ സംഭാഷണം:

ജാതി വാൽ മുറിക്കുന്നത് രാഷ്ട്രീയ പ്രവർത്തനമല്ലേ ?

ആണ്.

അതിൽ അഭിമാനിക്കാൻ അവകാശമില്ലേ ആ വ്യക്തിക്ക് ?

ഇല്ല.

ആയിരക്കണക്കിനു വർഷങ്ങളായി നിങ്ങളുടെ അനേക തലമുറ അനുഭവിച്ച അനർഹമായ പ്രിവിലേജും പിന്നാക്ക മനുഷ്യരെ ചൂഷണം ചെയ്ത ചരിത്രവും തിരിച്ചറിഞ്ഞ് നിങ്ങൾ ആ വാൽ ഛേദിക്കുന്നു. അത്രത്തോളം നല്ലത്. ആ തിരിച്ചറിവുണ്ടായല്ലോ. ജാതി വാൽ മുറിക്കുന്നത് രാഷ്ട്രീയമായ ക്ഷമാപണമാണ്. അല്ലാതെ മേനി നടിക്കാനുള്ള ആയുധമല്ല.

ജാതി വാൽ മുറിച്ചാൽ വാസ്തവത്തിൽ സംഭവിക്കുന്നതെന്താണ് ?

കിരീടത്തിൽ ഒരു പൊൻ തൂവൽ ലഭിക്കുന്നു. ജാതി പ്രിവിലേജ് വേണ്ടെന്നു വെച്ച മഹാൻ എന്ന അധിക യോഗ്യത ലഭിക്കുന്നു. ഒപ്പം ജാതിയുടെ പ്രിവിലേജും ലഭിക്കുന്നു.

എത്ര ഭാഗ്യവാനാണു നിങ്ങൾ!

അപ്പോ ജാതി വാൽ മുറിച്ചിട്ടും കാര്യമില്ല എന്ന് ?

അതല്ല ഉണ്ണിത്താനേ. അത് സ്വയം വിമർശനാത്മകമായ നടപടി എന്ന നിലയിൽ നന്നായിട്ടുണ്ട്. അത്രേയുള്ളൂ. അത്രയുമുണ്ട് എന്ന് ഒരു പഞ്ചിനു പറയാം.

എന്റെ സവർണ്ണ ജാതീയത എന്റെ കുറ്റമാണോ ? അതെന്റെ തെരഞ്ഞെടുപ്പല്ലല്ലോ?

അതെ അതു നിങ്ങളുടെ തെരഞ്ഞെടുപ്പല്ല. പക്ഷേ അതിന്റെ ആനുകൂല്യം ചരിത്രപരമായി നിങ്ങൾക്കു ലഭിച്ചു വരുന്നു. ഇനിയും ലഭിക്കും. ആ ബോധം വേണം.

അല്ലാതെ ഞാൻ പതിറ്റാണ്ടുകൾക്കു മുമ്പേ ജാതി വാൽ മുറിച്ച കേമനാണ് എന്ന പറച്ചിലിൽത്തന്നെയുണ്ട് ജാതി. മിസ്റ്റർ ഉണ്ണിത്താൻ, അതു മനസ്സിലാക്കാൻ താങ്കൾക്കീ ജൻമം കഴിയില്ല.

ജാതി വാൽ മുറിച്ചാലും ജാതി ബോധം പോകില്ലെന്ന് ?

അപൂർവ്വമായി പോകാറുണ്ട്. മിക്കപ്പോഴും അതവിടെ കിടക്കും. സന്ദർഭം ലഭിക്കുമ്പോൾ തലയുയർത്തും. അതൊരു എലിപ്പത്തായമാണ്. അങ്ങനെയാണ് കണ്ടു വരാറുള്ളത്.

ചിലർക്ക് പൂർണ്ണമായും അതിനെ കുടഞ്ഞു കളയാൻ കഴിയാറുണ്ട്. അവർ ആ ട്രാൻസ്ഫോർമേഷനെ കുറിച്ച് നെഗളിക്കുകയുമില്ല ഉണ്ണിത്താൻ. താങ്കളുടെ കാര്യം നോക്കൂ. സംവരണ അട്ടിമറി നടത്തിയ ക്രിമിനലിനെ ന്യായീകരിച്ചു.

പിന്നാക്ക ജാതിയിൽപ്പെട്ട തൊഴിലാളി സ്ത്രീകളെ അപമാനിച്ചു സംസാരിച്ചു.

ദിലീപിനു ക്ലീൻ സർട്ടിഫിക്കറ്റു കൊടുത്തു. എന്നിട്ടോ? സ്റ്റേറ്റ് താങ്കളെ കൈവിട്ടില്ല. സാംസ്കാരിക കേരളം കൈവിട്ടില്ല. വേദിയിൽ പുരസ്കൃതനായി താങ്കൾ തെളിഞ്ഞു നിന്നു. ഇതാണ് ഉണ്ണിത്താൻ, ജാതി, അതിന്റെ അധികാരം.

അപ്പോൾ ഞാൻ പോട്ടെ ?

അതാകും നല്ലത് ഉണ്ണിത്താൻ.

എത്ര മായ്ച്ചാലും നിലനിൽക്കുന്ന ചിത്രമാണ് ജാതി. എത്രയും ചിത്രം ചിത്രം .

Comments