വർഗ്ഗീയ പ്രചാരണം തുടരുന്നു;
ലൗ ജിഹാദ് പോലെ ഈഴവ ഗൂഢ പദ്ധതിയുമുണ്ടെന്ന്
ആവർത്തിച്ച് കത്തോലിക്കാ സഭ
വർഗ്ഗീയ പ്രചാരണം തുടരുന്നു; ലൗ ജിഹാദ് പോലെ ഈഴവ ഗൂഢ പദ്ധതിയുമുണ്ടെന്ന് ആവർത്തിച്ച് കത്തോലിക്കാ സഭ
കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട് എന്നാണ് ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ. റോയി കണ്ണൻചിറ സി.എം.ഐ. ആരോപിക്കുന്നത്. 18.09.2021 ന് വൈകീട്ട് ഏഴുമണിക്ക് ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ഈഴവ ഗൂഢ പദ്ധതിയേക്കുറിച്ച് ഫാ. റോയി കണ്ണൻചിറ ആശങ്കപ്പെട്ടത്.
18 Sep 2021, 10:46 PM
ലൗ ജിഹാദെന്നും നാർകോട്ടിക് ജിഹാദെന്നുമുള്ള സിറിയൻ കത്തോലിക്കാ സഭയുടെ മുറവിളിയേയും വിദ്വേഷ പ്രചാരണത്തേയും നോർമലൈസ് ചെയ്യാൻ കൊണ്ടു പിടിച്ച് ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾ SNDP യ്ക്ക് ഗൂഢ പദ്ധതിയുണ്ടെന്ന സഭയുടെ ആരോപണത്തോടുള്ള നിലപാടുകൂടി വ്യക്തമാക്കണം. എട്ടൊമ്പത് വർഷം മുമ്പ് ഇടുക്കി രൂപതാ മെത്രാനായിരുന്ന ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ ഉന്നയിച്ച ആരോപണം കൂടുതൽ ഗുരുതരമായ വംശീയ വെറിയോടെ വീണ്ടും കത്തോലിക്കാ സഭയിലെ വൈദികർ പുറത്തെടുത്തിട്ടുണ്ട്.
കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട് എന്നാണ് ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ. റോയി കണ്ണൻചിറ സി.എം.ഐ. ആരോപിക്കുന്നത്. 18.09.2021 ന് വൈകീട്ട് ഏഴുമണിക്ക് ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ഈഴവ ഗൂഢ പദ്ധതിയേക്കുറിച്ച് ഫാ. റോയി കണ്ണൻചിറ ആശങ്കപ്പെട്ടത്.
കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പതു പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണെന്നും
ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാൻ കഴിയുന്നില്ലെന്നും ഫാദർ റോയി കണ്ണൻചിറ വേദ പാഠ അദ്ധ്യാപകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്.
ഇടുക്കി രൂപതാ മെത്രാനായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലാണ് ലൗ ജിഹാദിനൊപ്പം SNDP യുടെ ഗൂഢ പദ്ധതി കൂടി നിലവിലുണ്ടെന്ന നിലപാട് ആദ്യം സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിദ്വേഷ പ്രസംഗം. മുസ്ലീങ്ങൾ തട്ടിക്കൊണ്ട് പോകുന്നതിനു പുറമേ SNDP യ്ക്ക് കത്തോലിക്കാ പെൺകുട്ടികളെ കല്യാണം കഴിയ്ക്കാനുള്ള ഗൂഢ പദ്ധതിയുണ്ടെന്നാണ് ബിഷപ്പ് അന്ന് പറഞ്ഞത്.
അന്ന് SNDP പ്രവർത്തകർ തെരുവിലിറങ്ങുകയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തതോടെ അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തുകയായിരുന്നു.
SNDP ഗൂഢ പദ്ധതി ഉപക്ഷിച്ചു എന്ന് വിശ്വസിക്കുന്നതുകൊണ്ടോ ആശ്വസിക്കുന്നതുകൊണ്ടോ അല്ല, ഭൂരിപക്ഷ സമുദായത്തോട് ഇടയണ്ട എന്നതുകൊണ്ടാണ് സിറിയൻ ക്രിസ്ത്യാനികളിലെ ന്യൂനപക്ഷമായ തീവ്ര വർഗ്ഗീയ വാദികൾ ഇടക്കാലത്ത് ഈ വിദ്വേഷ പ്രചരണത്തിൽ നിന്ന് വിട്ടുനിന്നത് എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.
കത്തോലിക്കാസഭയിലെ തീവ്ര വർഗീയവാദികളിൽ പ്രധാനിയാണ് ഫാ. റോയി കണ്ണൻചിറ. സുറിയാനി കത്തോലിക്കാ സഭയിലെ പ്രമുഖ പ്രഭാഷകനാണ്. തീവ്രവർഗ്ഗീയത പ്രചരിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനലിലെ നിരന്തര സാന്നിധ്യമാണ് ഇയാൾ. ഈശോ എന്ന പേരിൽ നാദിർഷ സിനിമാ പ്രഖ്യാപിച്ചപ്പോൾ ഈ യൂടൂബ് ചാനലിലൂടെ ഏറ്റവും അധികം വിഷം ചർദ്ദിച്ചതും ഫാ റോയി കണ്ണൻചിറയാണ്.
2003 മുതൽ ദീപിക ബാലസഖ്യം ഡയറക്ടറാണ് കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന പംക്തി കൂടി കൈകാര്യം ചെയ്യുന്ന ഈ വൈദികൻ.
കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റർ, ചിൽഡ്രൻസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ എന്നീനിലകളിലും റോയി കണ്ണൻചിറ സജീവമാണ്.
ഇസ്ലാമിക് ജിഹാദിനൊപ്പം ഈഴവ ജിഹാദും ഉണ്ടെന്ന നിലപാടിൽ നിന്ന് സഭയിലെ വർഗ്ഗീയവാദികൾ പിന്നോട്ടു പോയിട്ടില്ലെന്നതിന്റെ തെളിവാണ് ഫാദർ റോയി കണ്ണൻചിറയുടെ വിദ്വേഷപ്രസംഗം. SNDP ജിഹാദിനാൽ വിലപിക്കുന്ന സഭാ നേതൃതത്തിന്റെ കണ്ണീരൊപ്പാനും കൈ മുത്താനും ഏതെല്ലാം നേതാക്കൾ ഇനി അരമനകളിലേക്ക് വണ്ടി ഉരുട്ടും എന്നാണ് ഇനി അറിയേണ്ടത്.
PJJ Antony
20 Sep 2021, 12:37 PM
Photos Friends 4,994 friends Rishin Kalathungal Nima R Nadh Sabu Krishnan Kesavji Ambalathara Joshy Donbosco Abdul Rahman Vizhinjam DrAkhila K. S Abhilash Alangad Ashik Ashraf Life Events Privacy · Terms · Advertising · Ad Choices · Cookies · · Facebook © 2021 Posts Pjj Antony tSp1sohcred · Shared with Public സിറിയൻ കത്തോലിക്കാ സമൂഹം ഭീതിയിലാണ്. പ്രണയം നടിച്ച് അവരുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ മുസ്ലിം സമൂഹവും കേരളത്തിലെ മുൻ നിര ഹിന്ദു സമൂഹമായ ഈഴവരും ചെറുപ്പക്കാർക്ക് പരിശീലനം നൽകുന്നു. കോട്ടയത്തെ ഒരു ഇടവകയിൽ നിന്നും മാത്രം ഒൻപത് പെൺകുട്ടികളെ ഈ സമീപകാലത്ത് ഈഴവയുവാക്കൾ ഈ വിധം തട്ടിയെടുത്തുവെന്ന് ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്ന ഒരു വൈദികൻ വെളിപ്പെടുത്തി. സീറോ മലബാർ കത്തോലിക്കാ സമൂഹത്തിലെ പെൺകുട്ടികൾ ഇത്ര വിശിഷ്ടമോ! അതോ ആ സമൂഹത്തിലെ ആൺകുട്ടികൾ അത്ര തരം താണതോ? നൂറുകണക്കിന് സുഹൃത്തുക്കൾ ആണും പെണ്ണുമായി സീറോമലബാർ സമൂഹത്തിൽ എനിക്കുണ്ട്. അവരെല്ലാവരും യോഗ്യരും മികവുറ്റവരും ആത്മവിശ്വാസമുള്ളവരുമാണ്. അവരിലെ പെൺകുട്ടികൾ ആരെങ്കിലും പ്രണയം നടിച്ചാൽ ഓടിപ്പോകുന്നവരല്ല. ആണുങ്ങൾ വ്യക്തിപ്രാഭവമുള്ളവരുമാണ്. ഈ വൈദികൻ പറയുന്നത് മറ്റേതെങ്കിലും ഗ്രഹത്തിലെ കാര്യമായിരിക്കുമോ? അദ്ദേഹം അന്യഗ്രഹത്തിൽ നിന്നുമുള്ളയാൾ ആയിരിക്കുമോ? ആകെ കുഴമറിച്ചിലാണ്.
Siyad
19 Sep 2021, 04:02 PM
ഇവരുടെ പെൺകുട്ടികളും ആൺകുട്ടികളും അത്ര തരം താണവർ ആണോ . ഇതൊക്കെ കേട്ടാൽ ആ യുവതീ യുവാക്കൾക്ക് ലജ്ജ തോന്നില്ലേ.. മുസ്ലിം ഈഴവ യുവാവ് വിരൽ ഞൊടിച്ചാൽ ഓടിപ്പോവാൻ ബാഗ് തയാറാക്കി കാത്തിരിക്കുകയാണോ ഇവരുടെ പെൺകുട്ടികൾ. ലഹരിക്കായി തുടിക്കുകയാണോ കൃസ്ത്യൻ യുവത കഷ്ടം. ഇങ്ങിനെ സ്വന്തം ജനതയെ ആഷേപിക്കരുത്. ഒരു പിതാവും
Jayaram
19 Sep 2021, 02:26 PM
ജാതിയും മതവും പുതിയ തലമുറയുടെ മനസിലേക്ക് കുത്തി നിറക്കുന്ന പഴയ തലമുറയിലെ ഓരോരുത്തരും സ്വയം ചിന്തിക്കണം എന്തിന് വേണ്ടിയാണ് ഇതൊക്കെ എന്ന്. എത്ര പഠിച്ചാലും അനുഭവിച്ചാലും ചില മനുഷ്യരുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല.Truecopy യിൽ എഴുതുന്ന പലരും പേരിനും പ്രശസ്തിക്കും വേണ്ടി സമൂഹത്തിൽ താഴെക്കിടയിലുള്ളവരുടെ പൂർവചരിത്രം എടുത്തു വിളമ്പുന്നത് കാണാം. അത് അവരെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനുള്ളതാണെന്ന് കരുതാമെങ്കിലും അത് അവരെ സമൂഹത്തിന്റെ പിന്നിലേക്ക് തന്നെയാണ് വീണ്ടും കൊണ്ടുപോകുന്നത്. കാരണം പുതിയ തലമുറകൾക്കിടയിൽ കിഴ്ത്തട്ടുകാർ മേൽത്തട്ടുകാർ എന്നിങ്ങനെ രണ്ടു വിഭാഗത്തെ നിങ്ങൾ തന്നെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പലരും ജാതിയും മതവും മേനി പറഞ്ഞു ജീവിക്കുന്നവരായി മാറി കഴിഞ്ഞു. മതവും ജാതിയും സമൂഹത്തിലെ ഭൂരിഭാഗം ആളുകളുടെ മനസിനെയും ബുദ്ധിയെയും കാർന്നു തിന്നുകൊണ്ടിരിക്കുന്ന രോഗം തന്നെയാണ്. കോറോണയെ തുടച്ചു നീക്കാൻ സാധിച്ചേക്കാം എന്നാൽ ഈ സമൂഹത്തിലെ മനുഷ്യ മനസ്സിൽ നിന്നും ജാതിയും മതവും തുടച്ചു നീക്കാൻ പ്രയാസം തന്നെയാണ്. മനുഷ്യ മനസ്സിൽ നിന്നും ജാതിയും മതവും നീങ്ങിയാൽ സമൂഹത്തിൽ നിന്നും അത് ഒഴിഞ്ഞു പോകും.
Yasir
19 Sep 2021, 07:58 AM
കുട്ടികളുടെ ദീപിക ഇപ്പോഴും ഉണ്ടോ?
Arif Zain
19 Sep 2021, 06:24 AM
ഇങ്ങനെയൊക്കെ നാലു ഭാഗത്തു നിന്നും തട്ടിക്കൊണ്ടു പോകാൻ മാത്രം എന്ത് പ്രത്യേകതയാണ് ക്രിസ്ത്യൻ പെൺകുട്ടികളിലുള്ളത്? അതൊ, അവർ എട്ടും പത്തും തിരിയാത്ത പാവാടക്കാരികൾ എന്ന നിലയിലേക്ക് ഇക്കഴിഞ്ഞ ദശകത്തിൽ മാറിക്കഴിഞ്ഞോ?
കെ. വേണു
Jan 31, 2023
23 Minutes Watch
എസ്. ജോസഫ്
Jan 17, 2023
8 minutes read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
എം.ബി. രാജേഷ്
Oct 31, 2022
6 Minutes Read
Truecopy Webzine
Oct 26, 2022
3 Minutes Read
മുസാഫിര്‍
Oct 17, 2022
6 Minutes Read
എബി ജോർജ്
20 Sep 2021, 01:10 PM
സീറോ മലബാർ സഭ ഒരിക്കലും ഹിന്ദു ഗൂഢ പദ്ധതിയെന്ന് പറയില്ല. അവർ ഹിന്ദുക്കളെന്ന് കരുതുന്നത് സവർണ ഹിന്ദുക്കളെയാണ്. കിസ്ത്യൻ സ്തീകളെ നായന്മാരോ നമ്പൂതിരിമാരോ കല്യാണം കഴിച്ചാൽ ഇവർക്ക് സന്തോഷം മാത്രം. പിന്നോക്ക സമൂഹത്തോടുള്ള വിധ്വേഷവും ജാതി വെറിയും തന്നെയാണ് സഭയുടെ എക്കാലത്തെയും മുഖമുദ്ര. അത് തന്നെയാണ് കണ്ണൻ ചിറയുടെ പ്രസംഗത്തിലും കാണുന്നത്. തങ്ങളുടെ തന്നെ സഹോദരങ്ങളായ ദളിത് ക്രിസ്താനികളോട് ഇവർ കാട്ടുന്ന അനീതി മറക്കുന്ന പൊതു സമൂഹം കത്തോലിക്ക സഭയെ പരിശുദ്ധരായി കാണുന്നു.