ക്രൊയേഷ്യ പോരാടി, അവരുടെ ലൂക്കാ മോഡ്രിച്ചിന് വേണ്ടി

സെമിയിലേറ്റ തോൽവിയിൽ നിന്ന് ക്രൊയേഷ്യ ചില പാഠങ്ങൾ പഠിച്ചു. മൂന്നാം സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ, അവരുടെ ഇതിഹാസം ലൂക്കാ മോഡ്രിച്ചിന് വേണ്ടി അവർ പോരാടി. 4-3-3 എന്ന ശൈലിയിൽ കഴിഞ്ഞ മത്സരം കളിച്ച ഇലവനിൽ മൂന്ന് മാറ്റങ്ങളുമായി 18 വയസ്സുകാരൻ ബിലാൽ അൽ കന്നൂസിനെ ഉൾപ്പെടുത്തിയാണ് മൊറോക്കോ ഇറങ്ങിയത്.

മൂന്നാം സ്ഥാനത്തിന് ഇത്രം വീറും വാശിയും നിറഞ്ഞ മത്സരം ലോകകപ്പ് വേദിയിൽ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഒരേ മെന്റാലിറ്റിയുള്ള രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടം ഇങ്ങനെയേ അവസാനിക്കൂ. ഗ്രൂപ്പ് ഘട്ടത്തിലും ഇരുവരും തമ്മിൽ ഏറ്റുമുട്ടിയിരുന്നെങ്കിലും സമനിലയായിരുന്നു ഫലം. മത്സരത്തിലുടനീളം പരിശോധിക്കുമ്പോൾ മൊറോക്കൻ താരങ്ങൾ ക്ഷീണിതരായിരുന്നു. ഓട്ടത്തിലും പാസിങ്ങിലുമെല്ലാം അത് കാണാമായിരുന്നു. ഒരു കൂട്ടംതാരങ്ങളുടെ പരിക്കും ടീമിനെ അലട്ടിയിട്ടുണ്ട്. ടീമിന്റെ കുന്തമുന അംറബാത്തിന് പോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും നാം കണ്ട മൊറോക്കൻ പോരാട്ട വീര്യമൊന്നും പീന്നീട് കാണാനായില്ല.

സെമിയിലേറ്റ തോൽവിയിൽ നിന്ന് ക്രൊയേഷ്യ ചില പാഠങ്ങൾ പഠിച്ചു. മൂന്നാം സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ, അവരുടെ ഇതിഹാസം ലൂക്കാ മോഡ്രിച്ചിന് വേണ്ടി അവർ പോരാടി. 4-3-3 എന്ന ശൈലിയിൽ കഴിഞ്ഞ മത്സരം കളിച്ച ഇലവനിൽ മൂന്ന് മാറ്റങ്ങളുമായി 18 വയസ്സുകാരൻ ബിലാൽ അൽ കന്നൂസിനെ ഉൾപ്പെടുത്തിയാണ് മൊറോക്കോ ഇറങ്ങിയത്. 3-5-2 ശൈലിയിൽ മൂന്ന് പ്രതിരോധ താരത്തെയും രണ്ട് സ്‌ട്രൈക്കർമാരെയും ഉൾപ്പെടുത്തി സെമിയിൽ അർജന്റീനയ്ക്കെതിരെ ഇറങ്ങിയ ഇലവനിൽ അഞ്ച് മാറ്റങ്ങളുമായി ക്രൊയേഷ്യയും ഇറങ്ങി. മത്സരം ആരംഭിച്ചതോടെ മൊറോക്കോ 4-1-4-1 എന്ന ശൈലിയിലേക്ക് മാറി പ്രതിരോധിക്കാൻ ആരംഭിച്ചു. ക്രൊയേഷ്യ മൂന്ന് പ്രതിരോധ താരങ്ങളെ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് ആദ്യ മിനുട്ടുകളിൽ തന്നെ തെളിഞ്ഞു വന്നു.

അഞ്ച് താരങ്ങളെ മധ്യനിരയിൽ നിർത്തി പ്രതിരോധ പൂട്ട് ഇടുന്ന മൊറോക്കൻ മധ്യനിരയെ തകർക്കാനായിരുന്നു ക്രൊയേഷ്യൻ പരിശീലകൻ 3-5-2 ലേക്ക് മാറിയത്. ഈ ശൈലിയിൽ ഇരുവിങ് ബാക്കുകൾക്ക് മികച്ച സ്‌പെയ്സ് ലഭിച്ചു. മൊറോക്കൻ ബോക്‌സിലേക്ക് കയറികൂടാനും സാധിച്ചു. 7-ാം മിനുട്ടിൽ തന്നെ ക്രൊയേഷ്യ ലീഡ് എടുത്തു. മൊറോക്കൻ പ്രതിരോധം വരുത്തിയ പിഴവിൽ നിന്ന് ലഭിച്ച പന്ത് വ്‌ളാഡിയോൾ ഫ്‌ളൈയിംങ് ഹെഡറിലൂടെ ഗോളാക്കി മാറ്റി. 112 സെക്കന്റിനുള്ളിൽ മൊറോക്കോ തിരിച്ചടിച്ചു. ക്രൊയേഷ്യൻ താരങ്ങൾ വരുത്തിയ പിഴവിൽ നിന്ന് അഷ്‌റഫ് ധാരിയുടെ വകയായിരുന്നു ഗോൾ. ക്രൊയേഷ്യ നേടിയ ഗോളിന്റെ കാർബൺകോപ്പി ഗോൾ.

മത്സരം മുന്നോട്ട് പോയതോടെ മൊറോക്കൻ പ്രതിരോധത്തിലും മധ്യനിരയിലും മുമ്പ് കാണാത്ത വിടവുകൾ കണ്ടു തുടങ്ങി. കൂടാതെ മൊറോക്കൻ താരങ്ങൾ പാസിങ്ങിൽ പിഴവുകളും വരുത്തികൊണ്ടിരുന്നു. മധ്യനിരയിൽ വരുത്തുന്ന പിഴവുകൾ പ്രതിരോധ താരങ്ങളും പ്രതിരോധത്തിൽ വരുത്തുന്ന പിഴവുകൾ ഗോൾകീപ്പർ ബൗനോടും തടഞ്ഞു നിർത്തി. ഇടവേളകളിൽ സിയാച്ചും ഹക്കീമിയും ചില മികച്ച നീക്കങ്ങൾ ക്രൊയേഷ്യൻ ഗോൾ മുഖത്തേക്ക് നടത്തി. അതിമനോഹരമായ നീക്കങ്ങൾ. 30 മിനുട്ടിന് ശേഷം മൊറോക്കോ മത്സരം കൈകളിലാക്കി ക്രൊയേഷ്യൻ ഗോൾ മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടതോടെ ക്രൊയേഷ്യ പ്രതിരോധം വിറച്ചുനിന്നു. 12 മിനുട്ട് മത്സരം കൈകളിൽ നിന്ന് നഷ്ടപ്പെട്ട ക്രൊയേഷ്യക്കായി ഓർഷിച്ച് മനോഹരമായി ഗോളിൽ ലീഡ് നേടി. ഇടതു വിങ്ങിൽ നിന്ന് വലത് കാലുകൊണ്ട് സെക്കന്റ് ബോക്‌സിലേക്ക് ഗോൾ കീപ്പർ ബൗനോയെ കബളിപ്പിച്ച് ഉഗ്രൻ ഷോട്ട്.
രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ ക്രൊയേഷ്യ മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്തു. മൊറോക്കോയെ പന്ത് കൈവശം വെപ്പിക്കാതിരിക്കുക എന്നതായിരുന്നു ക്രൊയേഷ്യയുടെ തന്ത്രം. പന്ത് നഷ്ടപ്പെടുമ്പോൾ ഹൈപ്രസ്സിലൂടെ ക്രൊയേഷ്യ വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മൊറോക്കൻ നിരയിൽ പലതാരങ്ങൾക്കും പരിക്ക് പറ്റികൊണ്ടേയിരുന്നു. വലീദ് തന്റെ കൈവശം അവശേഷിക്കുന്ന താരങ്ങളെ അവസാന പരീക്ഷണത്തിന് കളത്തിലേക്ക് ഇറക്കിവിട്ടു.

പരിക്ക് കാരണം പ്രതിരോധത്തിൽ കളിക്കാൻ ആളെ തികയാതെ വന്നതോടെ മൊറോക്കൻ മധ്യനിരതാരം അംറബാത്ത് പ്രതിരോധ താരമായി കളിച്ചു. ഇതിനിടെ ക്രൊയേഷ്യൻ നിരയിലും മാറ്റങ്ങൾ വന്നു. 3-5-2 എന്ന ശൈലിയിൽ നിന്ന് 4-4-2 ലേക്ക് ക്രൊയേഷ്യ മാറി. 75-ാം മിനുട്ടിൽ മൊറോക്കോയ്ക്ക് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ ലെസ്‌കോവിച്ച് തട്ടി അകറ്റി. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് വീണ്ടും മൊറോക്കയ്ക്ക് അവസരം ലഭിച്ചു. എന്നാൽ ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

Comments