truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
adani

Capital Thoughts

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്
അദാനിക്കെതിരെയുള്ള
ഗൂഢാലോചനയോ ?

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്, അദാനിക്കെതിരെയുള്ള ഗൂഢാലോചനയോ?

27 Jan 2023, 12:10 PM

കെ. സഹദേവന്‍

ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ, അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ "വിദേശ സ്ഥാപനം ഇന്ത്യൻ കമ്പനിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നതെ'ന്ന മറു ആരോപണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. നട്ടെല്ലില്ലാത്ത ഇന്ത്യൻ മാധ്യമങ്ങൾ  "ആസൂത്രിത ഗൂഢാലോചനയോ?' എന്ന് വായ്ത്താരിയിടുന്നുണ്ട്. മറ്റ് ചിലർ "ഞെട്ടൽ' രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവരുടെ ഞെട്ടൽ കണ്ടാൽ അദാനി ഗ്രൂപ്പിനെതിരായി ഉയരുന്ന ആദ്യത്തെ ആരോപണമാണിതെന്ന് തോന്നും. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

അങ്ങനെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവർക്കായി ഒരൊറ്റ സംഭവം മാത്രം ഓർമപ്പെടുത്താം.

2010 -11 കാലയളവിൽ കര്‍ണാടകയിലെ അകോളയിലെ ബെലകേരി പോര്‍ട്ട് വഴി ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിര് ചൈനയിലേക്ക് കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2 ബില്യണ്‍ ഡോളറിന്റെ ഇരുമ്പയിര് ഇത്തരത്തില്‍ അനധികൃതമായി കയറ്റുമതി ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പെര്‍മിറ്റില്ലാതെ ഇരുമ്പയിര് കടത്തിയവരില്‍ അദാനിയുടെ കമ്പനിയുമുണ്ടെന്ന് അക്കാലത്തെ ലോകായുക്ത ചെയര്‍മാനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ തന്റെ റിപ്പോര്‍ട്ടില്‍ എഴുതി. ""അനധികൃത കയറ്റുമതിക്കായി അദാനി എന്റര്‍പ്രൈസസ് കൈക്കൂലി നല്‍കിയിട്ടുണ്ട്. ബെലേക്കേരി തുറമുഖത്തിന് അനുവദിച്ച കരാർ റദ്ദാക്കുകയും കമ്പനിക്കെതിരെ നടപടിയെടുക്കുകയും, കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ഗവണ്‍മെന്റിന്റെ ഭാവി കരാറുകള്‍, ഗ്രാന്റുകള്‍ അല്ലെങ്കില്‍ പാട്ടം മുതലായവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുകയും വേണം.'' (Karnataka Lokayukya, 2011). ലോകായുക്ത റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്). 

ALSO READ

മോദി- അദാനി ചങ്ങാത്തക്കഥ: നയാപൈസ മുതൽമുടക്കില്ലാത്ത ഭൂമിക്കൊള്ള, സർക്കാർ ഒത്താശയോടെ

അദാനിക്കെതിരായി ഇത്രയും കര്‍ശനമായ അഭിപ്രായം രേഖപ്പെടുത്തുകയും നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ലോകായുക്തയുടെ അവസ്ഥ പിന്നീടെന്തായിയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേയുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല. തൊട്ടടുത്ത വര്‍ഷം തന്നെ (2011) രാജസ്ഥാന്‍ സര്‍ക്കാരുമായുള്ള സംയുക്ത സംരംഭത്തില്‍ പങ്കാളിയാകാന്‍ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പവറിന് അവസരം ലഭിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഒരൊറ്റ മാധ്യമ ഏജൻസിയും ഇതേക്കുറിച്ച് ഒരന്വേഷണവും നടത്തുകയുണ്ടായില്ല.

അദാനി സാമ്രാജ്യത്തിന്റെ നിഗൂഢ ബിസിനസ് വഴികളെക്കുറിച്ച്, മോദിയുമായുള്ള സൗഹൃദമുപയോഗിച്ച് നേടിയെടുത്ത സൗജന്യങ്ങളെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ ഇക്കണോമിക്​ ആൻറ്​ പൊളിറ്റിക്കൽ വീക്കിലി എഡിറ്ററായിരുന്ന പരഞ്ജോയ് ഗുഹ ഠാകുർതയ്ക്ക് തൽസ്ഥാനം രാജിവെക്കേണ്ടിവരികയും കോടിക്കണക്കിന് രൂപയുടെ മാനനഷ്ടക്കേസ്​അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു. (ഈ കേസുകളിൽ കൃത്യമായി കോടതികളിൽ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് അദാനി നിയമ വിദഗ്ദ്ധരുടെ ശ്രമം). 

ALSO READ

പട്ടിണി മാറ്റാനുള്ള കോർപ്പറേറ്റ് കെണിയും അദാനിപ്പുരയിലെ ഇന്ത്യൻ ഭക്ഷണവും

വൻകിട കോർപറേറ്റ് കമ്പനികളുടെ കള്ളക്കളികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ കോടിക്കണക്കിന് രൂപയുടെ മാനനഷ്ടം ഫയൽ ചെയ്ത് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിയമങ്ങളുണ്ട്.

ഇന്ത്യയിലും 2014ൽ  "Whistle blower protection act' പാർലമെൻറ്​
പാസാക്കിയെങ്കിലും അവ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ട് ഈ നിയമം നടപ്പിലാക്കുന്നില്ല എന്ന് ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ പാർട്ടിയും മാധ്യമങ്ങളും ഇതുവരെയായി ചോദിച്ചിട്ടുമില്ല.

  • Tags
  • #Capital Thoughts
  • #Gautam Adani
  • #Hindenburg disaster
  • #Hindenburg
  • #market
  • #Stockholder
  • #K. Sahadevan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Rahul Gandhi

International Politics

കെ. സഹദേവന്‍

അദാനി ചർച്ച തടയാൻ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം

Mar 24, 2023

5 Minutes Read

Adani

Economy

കെ. അരവിന്ദ്‌

ഗൗതം അദാനി എന്ന ക്രോണി കാപ്പിറ്റലിസ്റ്റിന്റെ ഭാവിയെന്ത്‌?

Feb 11, 2023

10 Minutes Read

modi - adani

Economics

കെ. സഹദേവന്‍

കോർപറേറ്റ്​ മടിശ്ശീല നിറയ്​ക്കുന്ന കാവി രാഷ്​ട്രീയം

Jan 30, 2023

8 minutes read

Nirav Modi

Economy

കെ. സഹദേവന്‍

വൻകിട കമ്പനികൾക്ക്​ വാരിക്കോരി, കർഷകർക്ക്​ ജപ്​തി

Jan 29, 2023

6 Minutes Read

Gautam Adani

Economy

കെ. സഹദേവന്‍

അദാനി എന്ന സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറം

Jan 28, 2023

12 Minutes Read

messi-

FIFA World Cup Qatar 2022

എ. ഹരിശങ്കര്‍ കര്‍ത്ത

ലോകത്തിലെ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ളയാള്‍

Dec 20, 2022

2 Minutes Read

adani

Vizhinjam Port Protest

പ്രമോദ് പുഴങ്കര

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

Dec 09, 2022

10 Minutes Read

shajahan

Vizhinjam Port Protest

ഷാജഹാന്‍ മാടമ്പാട്ട്

വിഴിഞ്ഞത്തെ മുൻനിർത്തി, രോഗാതുരമായ കേരളത്തെക്കുറിച്ച്​ ചില വിചാരങ്ങൾ

Dec 08, 2022

5 Minutes Read

Next Article

അദാനി എന്ന സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനുമപ്പുറം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster