22 Mar 2022, 02:44 PM
ലോകബാങ്ക് രേഖകള്‍ പ്രകാരം കോവിഡ് കാലത്ത് ശ്രീലങ്കയില്‍ അഞ്ചുലക്ഷം പേര്‍ പുതുതായി ദരിദ്രരായി. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞവര്‍ഷം അവസാനം പണപ്പെരുപ്പം 11.1 ശതമാനമെന്ന സര്‍വകാല റെക്കോഡിലെത്തി. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചു. അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാനും സര്‍ക്കാര്‍ നിരക്കില്‍ അവ വില്‍ക്കാനും സൈന്യത്തിനുപോലും അമിതാധികാരം നല്‍കി.
ഇതിനിടയില്‍, പ്രതിസന്ധിയുടെ കാരണക്കാര്‍ ചൈനയാണെന്നും ഇന്ത്യയാണെന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും പല കോണുകളില്‍ നിന്നുമുണ്ടായി. ചൈനയില്‍ നിന്ന് പല വികസന -പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭരണകൂടം വന്‍തോതില്‍ കടമെടുത്തിരുന്നെന്നും അതിന്റെ തിരിച്ചടവുപോലും സാധ്യമല്ലാത്തവിധം കടക്കെണിയില്‍ ശ്രീലങ്ക വീണെന്നും ഒരു ഭാഗത്ത് ആഖ്യാനങ്ങള്‍ വന്നുതുടങ്ങി. ഇന്ത്യയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇതിനു വ്യാപക പ്രചാരണങ്ങളും കൊടുത്തു. വാസ്തവത്തില്‍ ഇത് കണക്കുകള്‍ക്കപ്പുറമുള്ള പ്രചാരണമാണെന്ന് ബോധ്യപ്പെടാന്‍ ശ്രീലങ്കന്‍ സമ്പദ് ഘടന കടന്നുപോയ വഴികള്‍ പരിശോധിച്ചാല്‍ മതി.
ശ്രീലങ്കയുടെ കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടുകാലത്തെ ചൈന ബന്ധങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് ശക്തി നല്‍കിയിരുന്നു എന്നത് സത്യം. ഇന്ത്യ പോലും ശ്രീലങ്കയുടെ ചൈന ബന്ധങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ കടക്കെണിയില്‍ വീണ ശ്രീലങ്കയെ സഹായിക്കാന്‍ ഇന്ത്യ തയാറാകുന്നത് മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ നിര്‍ണായക നിക്ഷേപങ്ങള്‍ നടത്തിവന്നിരുന്നു. നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഈ രംഗത്തു പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍ന്നെണീക്കേണ്ടത് വലിയ ആവശ്യമാണ്. ഏഴരമണിക്കൂറിലേറെ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചൈനയുടെ മുഖ്യനിക്ഷപം പശ്ചാത്തലമേഖലകളിലാണ്. അന്താരാഷ്ട്ര സമുദ്രവ്യാപാരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയേക്കാള്‍ പ്രിയം ചൈനയോടാണെന്നത് ഭൗമരാഷ്ട്രീയത്തിന്റെ കളിക്കളത്തിലൂടെ നോക്കിയാല്‍ ശരിയാണ്. സമുദ്രതന്ത്രത്തില്‍ ചൈനയ്ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്ന്ഇന്ത്യയെപ്പോലെ പാശ്ചാത്യരാജ്യങ്ങള്‍ക്കും അറിയാം. എന്നാല്‍ ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഒരു പരിധിക്കപ്പുറം ഇടപെടാന്‍ ചൈനയ്ക്കു പരിമിതികളുണ്ട്. അതില്‍ മുഖ്യം ഇപ്പോള്‍ നിലവിലുള്ള ശ്രീലങ്കയുടെ കടബാധ്യതകള്‍ തന്നെ. അവരുടെ കടം തിരിച്ചടവിന് ശ്രീലങ്ക മറ്റു മാര്‍ഗങ്ങള്‍ തേടട്ടെ എന്ന് ചൈന തീരുമാനിച്ചാല്‍ അതിനര്‍ഥം ആ രാജ്യത്തെ വീണ്ടും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ കടക്കെണിയിലേയ്ക്കു തള്ളിവിടുക എന്നതാണ്. മാത്രമല്ല, യുക്രെയ്ൻ യുദ്ധം അടിച്ചേല്‍പ്പിച്ച ബാധ്യതകള്‍ എത്രയെന്നു തിട്ടപ്പെടുത്താന്‍ ചൈനയ്ക്കു സമയം വേണ്ടിവരും. റഷ്യയെ സഹായിച്ചാല്‍ ചൈനയും പാശ്ചാത്യ ഉപരോധം നേരിടേണ്ടിവരും എന്ന ഭീഷണി നിലനില്‍ക്കെ അവര്‍ പുതിയ ബാധ്യതകള്‍ ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. കോവിഡിന്റെ അടുത്ത വരവ് ചൈനയെ ഇപ്പോള്‍ കൂടുതല്‍ അസ്വസ്ഥമാക്കി തുടങ്ങിയിട്ടുമുണ്ട്. എന്നുവെച്ച് ശ്രീലങ്കയെ പാടെ ഉപേക്ഷിക്കാന്‍ ചൈന തയ്യാറാകില്ല. പ്രത്യേകിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ അവര്‍ക്കു ശ്രീലങ്കയിലുള്ള കാലത്തോളം
ലേഖനത്തിന്റെ പൂർണ രൂപം ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 69 ല്‍ വായിക്കാം - ശ്രീലങ്ക എങ്ങനെ ഒരു ദുരന്ത ദ്വീപായി? | കെ.എം. സീതി
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read
കെ.എം. സീതി
Oct 16, 2022
6 Minutes Read
സുദീപ് സുധാകരന്‍
Aug 31, 2022
12 Minutes Read
സി.പി. ജോൺ
Aug 31, 2022
7 Minutes Read
മുസാഫിര്‍
Aug 03, 2022
6 Minutes Read