ഗവര്‍ണര്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ പങ്കുചേരാനായി കൈരളി ഇ മെയ്ല്‍ അയയ്ക്കുകയും ഗവര്‍ണറുടെ ഓഫീസ്, അതിന് അനുമതി നല്‍കി കൈരളിയുടെ പ്രവര്‍ത്തകരെ ഉള്ളിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തതിന് ശേഷമാണ് "ഗെറ്റ് ഔട്ട്' എന്നദ്ദേഹം ആക്രോശിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പൊതു പ്രവര്‍ത്തകനും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് പ്രതികരിക്കുന്നു
7 Nov 2022, 11:37 AM
മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നിങ്ങള്‍ ഏകാധിപതിയല്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വ്യക്തിയാണ്. ഇതേ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവും ചവിട്ടി മെതിക്കാന്‍ നിങ്ങള്‍ക്കാരും ലൈസന്‍സ് തന്നിട്ടില്ല. ഒരുപാട് ഏകാധിപതികള്‍ കടപുഴകിയ നാടാണ് കേരളം. അത് നിങ്ങള്‍ ഓര്‍മ്മിച്ചാല്‍ നന്ന്. ഗവര്‍ണറെ നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ, വാര്‍ത്താപ്രക്ഷേപണ വകുപ്പിന്റെ അനുമതിയോടെ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കൈരളി. മറ്റെല്ലാ മാധ്യമങ്ങള്‍ക്കും ഉള്ളതുപോലെ കൈരളിക്കും രാഷ്ട്രീയമുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയവയാണ് കൈരളിയുടെ രാഷ്ട്രീയത്തിന്റെ മൂല്യഅടിത്തറ. അതില്‍ ഉറച്ചു നിന്നുകൊണ്ട് കൈരളി അതിന്റെ യാത്ര തുടരും.
ഗവര്‍ണര്‍ക്ക് തന്റെ ഏതെങ്കിലും പരിപാടിയില്‍ മാധ്യമങ്ങള്‍ സംബന്ധിക്കരുത് എന്ന് പറയാനുള്ള അവകാശം ഉണ്ട്, പക്ഷേ മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് പങ്കെടുപ്പിക്കാനുള്ള അവകാശം ഇല്ല. ഇനി ഗവര്‍ണര്‍ക്ക് താന്‍ പറഞ്ഞതെന്തെങ്കിലും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നു തോന്നിയാല്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അവകാശമുണ്ട്. അങ്ങനെചൂണ്ടിക്കാണിച്ചിട്ടും തിരുത്തല്‍ നടപടി സ്വീകരിക്കുന്നില്ല എങ്കില്‍ നിയമപരമായ വഴി തേടാനും അധികാരമുണ്ട്. എന്നാല്‍ കൈരളിയുടെ ഏതെങ്കിലും ഒരു റിപ്പോര്‍ട്ടര്‍ തെറ്റായി എന്തെങ്കിലും ചെയ്‌തെന്ന് ഗവര്‍ണറോ, അദ്ദേഹത്തിന്‌റെ ഓഫീസോ ഇതുവരെ ചൂണ്ടി കാണിച്ചിട്ടില്ല.
ഗവര്‍ണര്‍ പുതിയൊരു കീഴ്‌വഴക്കം തന്നെ കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. പത്രസമ്മേളത്തിനു മുന്‍പ് ഇ-മെയ്ല്‍ അനുമതി എന്ന നടപടിക്രമം പാലിക്കണമെന്നുള്ളത്. കേരളത്തില്‍ ഇത് ആദ്യമാണ്. യാതൊരു പ്രതിഷേധവും രേഖപ്പെടുത്താതെ ഈ നടപടി ക്രമങ്ങളില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു എന്നതാണ് ഏറെ രസകരമായ കാര്യം. ഗവര്‍ണര്‍ കൊണ്ടു വന്നൊരു നടപടിയെ ഖണ്ഡിക്കേണ്ടതില്ല എന്നോര്‍ത്ത് ഞങ്ങളും അതില്‍ പങ്കുചേര്‍ന്നു എന്നത് യാഥാര്‍ഥ്യമാണ്.

ഇന്ന് അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തില്‍ പങ്കുചേരാനായി കൈരളി ഇ മെയ്ല്‍ അയയ്ക്കുകയും ഗവര്‍ണറുടെ ഓഫീസ്, അതിന് അനുമതി നല്‍കി കൈരളിയുടെ പ്രവര്‍ത്തകരെ ഉള്ളിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തതിന് ശേഷമാണ് "ഗെറ്റ് ഔട്ട്' എന്നദ്ദേഹം ആക്രോശിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പൊതു പ്രവര്‍ത്തകനും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ല. ഇവിടെ രണ്ടു കാര്യമുണ്ട്. ഒന്ന്, കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ മലീമസമാക്കാന്‍ ആരെയും അനുവദിക്കരുത്. രണ്ട് മാധ്യമ സംരംഭങ്ങളും മാധ്യമ പ്രവര്‍ത്തകരും ഒറ്റക്കെട്ടോടെ ഈ ഒരു പ്രവണതയെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read