തെറിയെഴുത്തുകാര്‍ക്ക്
മനസ്സിലാകുന്നതൊന്നും
അരുന്ധതിറോയ് എഴുതിയിട്ടില്ല,
പറഞ്ഞിട്ടില്ല
തെറിയെഴുത്തുകാര്‍ക്ക് മനസ്സിലാകുന്നതൊന്നും അരുന്ധതിറോയ് എഴുതിയിട്ടില്ല, പറഞ്ഞിട്ടില്ല
അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ വിശകലനത്തെ, അതുയര്‍ത്തുന്ന ജനാധിപത്യ അഭിവാഞ്ഛകളെ മനസ്സിലാക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണം. ഇതൊന്നും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത ജനാധിപത്യ വിരുദ്ധരുടെ ഗ്വാഗ്വാ വിളികള്‍ അവജ്ഞയോടെ തള്ളിക്കളയുക എന്നതാണ് സര്‍വകലാശാല ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട യുക്തിസഹമായ സമീപനം .പക്ഷെ അധികാര രാഷ്ട്രീയത്തിന്റെ താത്കാലിക നേട്ടങളാവുമോ ഇവിടെ സാമാന്യയുക്തിക്കു മേല്‍ വിജയം നേടുക എന്നത് കണ്ടറിയണം!
27 Jul 2020, 07:33 PM
എഴുത്തുകാര്‍ എന്തെഴുതണം, എന്ത് ചിന്തിക്കണം, എന്തൊക്കെ ഒഴിവാക്കണം, സര്‍വകലാശാലകള്‍ എന്ത് പഠിപ്പിക്കണം എന്ത് പഠിപ്പിച്ചുകൂട എന്നൊക്കെ അക്ഷര വിരോധികളും അധികാര ലഹരിക്കമടിപെട്ടവരുമായ ഏതാനും സംഘപരിവാറുകാര്‍ നിശ്ചയിക്കുന്ന ദയനീയമായ അവസ്ഥയിലേക്ക് മഹത്തായ ഇന്ത്യന്‍ ജനാധിപത്യം കൂപ്പുകുത്തിക്കഴിഞ്ഞോ?
കോഴിക്കോട് സര്‍വകലാശാലയുടെ ഇംഗ്ലീഷ് സാഹിത്യ ബിരുദകോഴ്‌സിന്റ മൂന്നാം സെമസ്റ്ററില്‍ അരുന്ധതി റോയിയുടെ "കം സെപ്റ്റമ്പര്‍ ' എന്ന ഉപന്യാസം പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തിയതിനെതിരെ കുറച്ചു ദിവസമായി സംഘ പരിവാറും ജനം ടി.വിയും എഴുത്തുകാരിയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്. അരുന്ധതി റോയ് ആരെന്ന് പോലുമറിയാത്ത ( എഴുത്തുകാരിയാണെന്ന കാര്യം ഒട്ടുമറിയില്ലെന്ന് തോന്നുന്നു) സംഘ ഭക്തര്‍ ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ കേട്ടാലറപ്പു തോന്നുന്ന തെറി കൊണ്ട് അവരെ അഭിഷേകം ചെയ്യുന്ന കാഴ്ച അരോചകം തന്നെയാണ്. "ജിഹാദി സാഹിത്യം' പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ചന്ദ്രഹാസമിളക്കുന്നുണ്ട്. പാഠം പിന്‍വലിക്കണം, അതുള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്നൊക്കെ അദ്ദേഹം പറയുന്നു. ഇതിനായി വ്യാപകമായി സമരം ചെയ്യുമെന്ന ഭീഷണിയുമുണ്ട്. ദേശീയതയുടെ നെറ്റിക്കുറിയുള്ള മാതൃഭൂമി പോലൊരു പത്രം ഈ തോന്ന്യാസത്തെ വാര്‍ത്തയെന്ന മട്ടില്‍ മിഴിവോടെ മുന്‍പേജില്‍ പ്രസിദ്ധീകരിച്ച് പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചത് വിചിത്രമായിത്തോന്നുന്നു. കേരളത്തിന്, തീവ്രഹിന്ദുത്വത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പോയ സാധാരണക്കാരായ മലയാളികള്‍ക്ക് പുതുതായി കൈവന്ന അസാമാന്യമായ അന്ധതയുടെ ആഴവും പരപ്പും ഒരു ഞെട്ടലോടെ വെളിപ്പെടുത്തുന്ന സംഭവമാണിത്.

ആരാണ് അരുന്ധതി റോയ്? അവര്‍ കേരളത്തിലോ ഇന്ത്യയിലോ മാത്രം അറിയപ്പെടുന്ന ആളല്ല; കഥയെഴുത്തുകാരി മാത്രവുമല്ല. ലോക പ്രശസ്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റും സാമൂഹ്യ ചിന്തകയും ആണ് അവര്‍. നോം ചോംസ്‌കി, ഹോവാര്‍ഡ് സിന്‍ പോലുള്ള ചിന്തകര്‍ അവരുടെ കൃതികള്‍ സമര്‍പ്പിക്കാനും ആമുഖമെഴുതാനും മറ്റും തിരഞ്ഞെടുത്തത് അരുന്ധതിയെയാണെന്നത് മാത്രം മതി എഴുത്തുകാര്‍ക്കിടയില്‍ അവരുടെ പദവിയെന്തെന്ന് മനസ്സിലാക്കാന്‍.
18 വര്‍ഷം മുമ്പ്, അതായത് 2002 ല്‍, സെപ്റ്റംബര്‍ മാസത്തില്‍, അമേരിക്കയില്‍ അവര്‍ നടത്തിയ വിഖ്യാതമായ ഒരു പ്രഭാഷണമാണ് "കം സെപ്റ്റമ്പര്‍ ' . 2001 സെപ്തമ്പര്‍ 11 ന് അമേരിക്കയില്‍ വേള്‍ഡ് ട്രെയിഡ് സെന്ററില്‍ നടത്തിയ വിമാനമിടിച്ചുകൊണ്ടുള്ള ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഈ പ്രഭാഷണം നടന്നത്. ധീരവും സ്വതന്ത്രവുമായ നിലപാട് കൊണ്ടും സാഹിത്യ ഭംഗികൊണ്ടും ശ്രദ്ധേയമായ ഈ പ്രസംഗം മാദ്ധ്യമങ്ങളിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിനാളുകള്‍ കേട്ടു കഴിഞ്ഞതാണ്; വിദേശ സര്‍വകലാശാലകളിലുള്‍പ്പെടെ സിലബസ്സിലുള്‍പ്പെടുത്തിയതുമാണ്. സ്വേച്ഛാധികാരത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരായ ജനാധിപത്യത്തിന്റെ മുഴങ്ങുന്ന ശബ്ദമാണത്. സ്വതന്ത്ര ചിന്തയ്ക്കായുള്ള ആഹ്വാനമാണ് അതിന്റെ കാതല്‍.
അരുന്ധതി റോയ് ആരെന്ന് പോലുമറിയാത്ത (എഴുത്തുകാരിയാണെന്ന കാര്യം ഒട്ടുമറിയില്ലെന്ന് തോന്നുന്നു) സംഘ ഭക്തര്‍ ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ കേട്ടാലറപ്പു തോന്നുന്ന തെറി കൊണ്ട് അവരെ അഭിഷേകം ചെയ്യുന്ന കാഴ്ച അരോചകം തന്നെയാണ്.
ഇനി ഇതൊന്നുമല്ല, ഒരെഴുത്തുകാരിയുടെ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ് അതിലുള്ളത് എന്ന് കരുതുക. എങ്കില്‍പ്പോലും അവ പഠിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം? കൊള്ളേണ്ടത് കൊള്ളുവാനും തള്ളേണ്ടത് തള്ളുവാനുമുള്ള വിവേചന ശക്തി ബിരുദതലത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഉണ്ടാവേണ്ടതല്ലേ? അത്തരം വിവേകം അവര്‍ക്കുണ്ടാവുന്നില്ലെങ്കില്‍, പിന്നെ ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനം. സംഘ പരിവാറിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചാണോ വിദ്യാഭ്യാസം ക്രമീകരിക്കേണ്ടത്? എങ്കില്‍ വിദ്യാഭ്യാസം തന്നെ അപ്രസക്തമോ അസംബന്ധമോ ആയിത്തോന്നുന്ന ആള്‍ക്കൂട്ടമായി നമ്മുടെ ജനങ്ങള്‍ മാറുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. നേതാക്കളുടെ ആഹ്വാനത്തിനൊത്ത് താളം തുള്ളുന്ന, സ്വന്തമായ ചിന്തയും വിവേകവും കൈമോശം വന്ന, അനുയായി വൃന്ദത്തിന്റെ അന്തസ്സാരശൂന്യമായ പേക്കൂത്തുകളായി സാമൂഹ്യ ജീവിതം തരം താഴുന്നു എന്നാണതിന്റെ അര്‍ത്ഥം.
അധികാര ദുര്‍മോഹികളായ ഭരണാധികാരികള്‍ ഭീകരവാദത്തിന്റെയും മറ്റും പേരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ ധാര്‍മികതയേയും സ്വേച്ഛാധികാരത്തിനെതിരെ ജനാധിപത്യത്തെയും പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് അരുന്ധതിയുടെ പ്രസംഗത്തിലുള്ളത്. അതുകൊണ്ട് തന്നെ, വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, സിവില്‍ സമൂഹത്തില്‍ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും പുലരണമെന്ന അവബോധം വികസിപ്പിക്കാനുള്ള തുറന്ന മനസ്സുള്ള എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശകമാണത്.
ഭീകരവാദത്തിനെതിരെയുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ സമീപനം, ദേശീയതയുടെ ദുരുപയോഗം, ദരിദ്രരും ധനികരും തമ്മില്‍ വര്‍ദ്ധിച്ചു വരുന്ന വിടവ് തുടങ്ങിയ അനേകം പ്രശ്‌നങ്ങള്‍ പരാമര്‍ശ വിഷയമാവുന്നു. പ്രശ്‌നങ്ങളുന്നയിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്ന പ്രവണതയെ അവര്‍ അപലപിക്കുന്നു:
"അണുബോംബുകള്‍, വന്‍കിട അണക്കെട്ടുകള്‍, കോര്‍പ്പറേറ്റ് ആഗോളവത്കരണം, ഹിന്ദു ഫാസിസത്തിന്റെ ഉയരുന്ന ഭീഷണി എന്നിവയ്‌ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയെല്ലാം "ദേശവിരുദ്ധ'രായി ചാപ്പകുത്തുകയാണ് '. ആഗോളവത്കരണത്തെയും അമേരിക്കയുടെ ദുസ്വാധീനത്തെയും വിമര്‍ശിക്കുന്ന അരുന്ധതി അന്ധമായ ദേശീയബോധം ഭീകരവാദത്തിന് വഴിമരുന്നിടുമെന്നും നിരീക്ഷിക്കുന്നുണ്ട് :
"ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ദേശീയതാവാദമാണ് ഇരുപതാം നൂറ്റാണ്ടിലെ കൂട്ട നരഹത്യകള്‍ക്ക് കാരണമായത്. തുടക്കത്തില്‍ മനുഷ്യമനസ്സുകളെ സങ്കോചിപ്പിച്ച് മൂടുവാനും ഒടുവില്‍ മരിച്ചവരുടെ ശവം അനുഷ്ഠാനപരമായി പുതപ്പിക്കുവാനും സര്‍ക്കാരുകള്‍ ഉപയോഗപ്പെടുത്തുന്ന നിറമുള്ള തുണിത്തുണ്ടുകളാണ് കൊടികള്‍ ' (Page 15, An Ordinary Person's Guide to Empire; Penguin, 2006)
കേരളത്തിന്, തീവ്രഹിന്ദുത്വത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പോയ സാധാരണക്കാരായ മലയാളികള്‍ക്ക് പുതുതായി കൈവന്ന അസാമാന്യമായ അന്ധതയുടെ ആഴവും പരപ്പും ഒരു ഞെട്ടലോടെ വെളിപ്പെടുത്തുന്ന സംഭവമാണിത്.
"സ്വതന്ത്രരായ, ചിന്തിക്കുന്ന മനുഷ്യര്‍ (കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഞാന്‍ ഇക്കൂട്ടത്തില്‍ പെടുത്തുന്നില്ല) ഇത്തരം കൊടികള്‍ക്ക് കീഴെ അണിനിരക്കാന്‍ തുടങ്ങുമ്പോള്‍, എഴുത്തുകാര്‍ ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍, ചലച്ചിത്ര രചയിതാക്കള്‍ തുടങ്ങിയവര്‍ അവരുടെ സ്വന്തമായ വിലയിരുത്തല്‍ മാറ്റി വെച്ച് സ്വന്തം കലയെ അന്ധമായി രാഷ്ട്ര സേവനത്തിന്റെ നുകത്തിന്‍ കീഴിലാക്കുമ്പോള്‍, നമ്മള്‍ എഴുന്നേറ്റിരുന്ന് ഇതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട സമയമാണിത്. 1998- ല്‍ അണു പരീക്ഷണം നടത്തിയപ്പോഴും 1999-ല്‍ പാക്കിസ്ഥാനെതിരെ കാര്‍ഗില്‍ യുദ്ധം നടന്നപ്പോഴും ഇത് സംഭവിക്കുന്നത് കണ്ടവരാണ് ഇന്ത്യക്കാരായ ഞങ്ങള്‍. ഇറാഖില്‍ ഗള്‍ഫ് യുദ്ധം നടന്നപ്പോഴും ഇപ്പോള്‍ ഭീകരവിരുദ്ധ യുദ്ധം നടക്കുമ്പോഴും അമേരിക്കയിലും നമ്മള്‍ ഇത് കാണുകയാണ്. ചൈനയില്‍ നിര്‍മിച്ച അമേരിക്കന്‍ കൊടികളുടെ ശക്തമായ ഒരു ഹിമക്കൊടുങ്കാറ്റു തന്നെ സംഭവിച്ചു.'
"അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങളെ വിമര്‍ശിച്ചവരെയെല്ലാം (എന്നെയുള്‍പ്പെടെ) "അമേരിക്കാ വിരുദ്ധര്‍ ' എന്ന് വിളിച്ചു.... വിമര്‍ശകരെ നിര്‍വചിക്കാനാണ് "അമേരിക്കാവിരുദ്ധര്‍' എന്ന പദം ഇവിടത്തെ ഭരണകൂടം പതിവായി ഉപയോഗിക്കുന്നത് '...
അപ്പോഴും, "അമേരിക്കന്‍ സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെടുത്തി തങ്ങളെ കാണുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ഒട്ടേറെ അമേരിക്കക്കാരുണ്ട്. അമേരിക്കന്‍ നയങ്ങള്‍ക്കും അവരുടെ ഇരട്ടത്താപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനം വരുന്നത് അവിടത്തെ പൗരന്മാരില്‍ നിന്ന് തന്നെയാണ്. അമേരിക്കന്‍ ഭരണകൂടം ചെയ്യുന്നതെന്താണെന്നറിയുവാന്‍ നമ്മള്‍ ഉറ്റുനോക്കുക നോം ചോംസ്‌കി, എഡ്വേര്‍ഡ് സെയ്ദ് , ഹൊവാര്‍ഡ് സിന്‍, ആമി ഗുഡ്മാന്‍ .... തുടങ്ങിയവരെയാണ്'
"ഇതേപോലെ തന്നെഭീകരവാദത്തെ നേരിടുന്നതിന്റെ പേരില്‍ കാശ്മീര്‍ താഴ് വരയില്‍ ഭരണകൂട ഭീകരത നടപ്പിലാക്കുകയും സമീപകാലത്ത് ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റു നയങ്ങളുമായി തങ്ങളെ ബന്ധപ്പെടുത്തുന്നതില്‍ ലജ്ജിക്കുകയും അമര്‍ഷം കൊള്ളുകയും ചെയ്യുന്ന നൂറു കണക്കിന്, ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിലുമുണ്ട്.'
"ഇന്ത്യാ ഗവണ്മെന്റിനെ വിമര്‍ശിക്കുന്നവര്‍ ഇന്ത്യാവിരുദ്ധ'രാണ് എന്ന് ധരിക്കുന്നത് അസംബന്ധമാണ്- സര്‍ക്കാര്‍ ധരിക്കുന്നത് അങ്ങിനെയാണെങ്കില്‍ പോലും. ഇന്ത്യ അഥവാ അമേരിക്ക ഇപ്പോള്‍ എന്താണ്, എന്തായിരിക്കണം എന്നൊക്കെ നിര്‍വചിക്കാനുള്ള അവകാശം ഇന്ത്യാ ഗവണ്‍മെന്റിനോ അമേരിക്കന്‍ ഗവണ്‍മെന്റിനോ മറ്റാര്‍ക്കെങ്കിലുമോ അനുവദിച്ചു കൊടുക്കുന്നത് അപകടകരമാണ്. '
തൊട്ടു മുകളിലുള്ള ഈ രണ്ട് ഖണ്ഡികകളിലെ പ്രസ്താവങ്ങളായിരിക്കാം സംഘ ബന്ധുക്കളെ അരിശം കൊള്ളിക്കുന്നത്. കാരണം ഈ ആശയങ്ങള്‍ അവര്‍ക്കുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. ദീര്‍ഘകാലമായി നടപ്പിലാക്കിവരുന്ന സ്വന്തം ആസൂത്രിത നയപരിപാടികളുടെ മര്‍മ്മത്തിലാണ് ആ വാക്കുകള്‍ തുളച്ചു കയറിയത്. അതുകൊണ്ടുണ്ടാവുന്ന അസഹിഷ്ണുതയാണ് തെറി പറഞ്ഞ് പ്രകാശിപ്പിക്കുന്നത്; ആശയതലത്തില്‍ ഒരു കാര്യം വാദിച്ച് സമര്‍ത്ഥിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ പിന്നെ ചീത്ത വിളിയും ആക്ഷേപവും ഭീഷണിയുമൊക്കെയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം?
അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ വിശകലനത്തെ, അതുയര്‍ത്തുന്ന ജനാധിപത്യ അഭിവാഞ്ഛകളെ മനസ്സിലാക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണം. ഇതൊന്നും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത ജനാധിപത്യ വിരുദ്ധരുടെ ഗ്വാഗ്വാ വിളികള്‍ അവജ്ഞയോടെ തള്ളിക്കളയുക എന്നതാണ് സര്‍വകലാശാല ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട യുക്തിസഹമായ സമീപനം .പക്ഷെ അധികാര രാഷ്ട്രീയത്തിന്റെ താത്കാലിക നേട്ടങളാവുമോ ഇവിടെ സാമാന്യയുക്തിക്കു മേല്‍ വിജയം നേടുക എന്നത് കണ്ടറിയണം!
Come September എന്ന പ്രഭാഷണം മുഴുവനായി വായിക്കാന്‍
S A P Thangal
29 Jul 2020, 10:06 AM
അധികാരവും ആധികാരികതയും തമ്മിലുള്ള വഴിദൂരവും, കശപിശയും!
ടി.എസ് രവീന്ദ്രൻ
28 Jul 2020, 07:40 PM
അരുന്ധതി റോയിയുടെ God of small things എന്ന ബുക്കർ സമ്മാനം ലഭിച്ച കൃതിയെ ഒരു മാർക്സിസ്റ്റ്‌നേതാവും കുറെ അനുയായികളും എതിർത്തത് നാം കണ്ടതാണ്. വി.കെ. എന്നിന്റെ അധികാരവും യൂത്തു കോൺഗ്രസ്സുകാരുടെ എതിർപ്പിന് ഇരയായി. സംഘ പരിവാർ ഇവരെക്കാളൊക്കെ മുന്തിയ ഫാസിസ്റ്റുകളാണെന്ന് തെളിയിക്കപ്പെട്ടതാണല്ലോ.
Gopala K
28 Jul 2020, 11:09 AM
കോട്ടയംകാരായ ഞങ്ങൾക്ക് അരുന്ധതി ആരാണെന്നും ആരല്ലാതെന്നും നന്നായി അറിയാം. എഴുത്തുകാരൻ പറയുമ്പോൾ അതിനെ വിമർശിക്കുമ്പോൾ എന്തിനു അഹിഷ്ണത കാണിക്കുന്നു. ഇന്നലെ വരെ സാംബ്രാജ്യത്വ വിരുദ്ധത പറഞ്ഞവർ ചികിത്സ തേടി അവിടെ പോകുന്നു. കുട്ടികളെ അവിടെ പഠിപ്പിക്കുന്നു. എന്തോരു വിപ്ലവം. പണ്ഡിറ്റുകളുടെ കൂട്ടകുലപാതകം കാണില്ല, ഗുജറാത്തിലെ കാണും. ഈ ഇരട്ടത്താപ്പ് കണ്ടു മടിക്കുന്നവർ പ്രതികരിക്കും, അതിന് മോങ്ങിയിട്ടു കാര്യമില്ല.
ടി.എസ് രവീന്ദ്രൻ
28 Jul 2020, 09:43 AM
ആദ്യമായി കേരളത്തിലേക്ക് ബുക്കർ സമ്മാനം കൊണ്ടുവന്ന അരുന്ധതിയെ അനുമോദിക്കുന്നതിനു പകരം നേതാവ് പറയുന്ന തുകേട്ട് കലാപം നടത്തിയ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ നാടാണിത്. വി.കെ. എന്നിന്റെ 'അധികാരത്തിെ' നെതിരെ കോൺഗ്രസ്സു കാരും ഗർജിച്ചു. ഫാസിസ്റ്റുകളായ സംഘ പരിവാർ അവരെക്കാൾ ഒരു പടി മുകളിലാെണെ ന്നു മാത്രം.
പ്രൊഫ N. രാധാകൃഷ്ണൻ
28 Jul 2020, 09:06 AM
As an individual and writer Arundhati Roy has every right to express her views. But to prescribe a controversial piece of writing or speech in the syllabus of a course in a University is not an indidual right in whichever manner one might like to describe. If the prescribed piece contains political or religious bias it deserves to be removed from the syllabus. University text books are to be viewed as sources to promote liberal thinking.
ഹരീഷ് കുമാർ പി
28 Jul 2020, 12:40 AM
ശരിയായ നിലപാട്
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
അഡ്വ.ഹരീഷ് വാസുദേവന്‍
Dec 17, 2020
4 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
റഫീഖ് ഇബ്രാഹിം
Dec 07, 2020
7 Minutes Read
ഹാത്തിം ശഹൽ ഇരുവേറ്റി
29 Jul 2020, 06:47 PM
ചരിത്രത്തെ കുറിച്ചോ വർത്തമാനത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലാത്ത ചില അല്പന്മാരായ നേതാക്കൾ എന്തെങ്കിലും പറയുമ്പോഴേക്ക് കൊടി പിടിച്ചു ബഹളം വെക്കുന്ന അണികൾ ഇന്നൊരു പ്രഹേളികയായി മാറുകയാണല്ലോ... അരുന്ധതി എന്നും സംഘപരിവാറുകാരുടെ കണ്ണിലെ കരടാണ്...