അരിച്ചിറങ്ങാത്ത സമ്പത്തും
കുടിയേറ്റ തൊഴിലാളികളുടെ പലായനവും
അരിച്ചിറങ്ങാത്ത സമ്പത്തും കുടിയേറ്റ തൊഴിലാളികളുടെ പലായനവും
15 Apr 2020, 07:39 PM
മാർച്ച് 24ന് വൈകീട്ട് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞു: മഹാഭാരത യുദ്ധം 18 ദിവസം നീണ്ടുനിന്നു. കൊറോണക്കെതിരായ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും. 21 ദിവസം മുമ്പ് ഇന്ത്യയിലെ കൊറോണ ബാധിതരുടെ 2000ത്തോളം മാത്രമായിരുന്നു. 21 ദിവസം പൂർത്തിയാകുന്ന വേളയിൽ അത് 10,000ത്തിന് മുകളിലായിക്കഴിഞ്ഞിരിക്കുന്നു. മരണം 300ൽ കവിഞ്ഞിരിക്കുന്നു.
ഇതേ ശബ്ദം ലോകത്തിന്റെ മറ്റൊരു മൂലയിൽ നിന്നും നാം കേട്ടു. ലോക രക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ ഭരണകൂടത്തിൽ നിന്നായിരുന്നു അത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനതയോട് പറഞ്ഞു: we will squash the bloody virus in no time!. ഇന്ന് കൊറോണയുടെ പ്രധാന കേന്ദ്രം അമേരിക്കയായി മാറിക്കഴിഞ്ഞിരിക്കുന്നു. ന്യൂയോർക്കിൽ മാത്രമുള്ള പ്രതിദിന മരണം ആയിരത്തിലും മുകളിലായിക്കഴിഞ്ഞിരിക്കുന്നു! കൊറോണ അമേരിക്കയെ തകർത്തുകൊണ്ടിരിക്കുന്നു.
പ്രധാന മന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ കാലാവധി ഇന്നലെ പൂർത്തിയായി. ഇന്നലെ രാവിലെ വീണ്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിച്ചു. ലോക്ഡൗൺ കാലാവധി മെയ് 3 വരെ നീട്ടിയിരിക്കുന്നു. അതായത് അഭിനവ മഹാഭാരത യുദ്ധം തീരാൻ ഇനിയും 19 ദിവസം കൂടി വേണമെന്ന്!
ഈ 21 ദിവസത്തിനിടയിൽ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കായ തൊഴിലാളികളെ നാം കണ്ടു. രണ്ട് ദിവസം പോലും പിടിച്ചുനിൽക്കാൻ അനുവദിക്കാത്ത വിധത്തിൽ അവരുടെ പോക്കറ്റ് കാലിയാണെന്ന് വസ്തുത പക്ഷേ ആരും ചർച്ച ചെയ്തില്ല.
ഗ്രാമങ്ങളിലേക്കുള്ള പിൻനടത്തത്തിനിടയിൽ പട്ടിണികൊണ്ടും പോലീസ് അതിക്രമത്തിലും മറ്റുമായി 100കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.
നഗരത്തിന്റെ തുറന്ന സമ്പദ് വ്യവസ്ഥയും മെട്രൊപോളിറ്റൻ സ്വഭാവവും മേൽപ്പറഞ്ഞ സാമൂഹിക വിഭാഗത്തിന്റെ തുണക്കെത്തിയില്ലെന്നത് നഗര പ്രാന്തങ്ങളിൽ ഉയർന്നുവന്ന ആയിരക്കണക്കായ ചേരികൾ തെളിവുനൽകുന്നു.
പ്രധാനമന്ത്രി ഓരോതവണ രാജ്യത്തോട് അഭിസംബോധന ചെയ്യുമ്പോഴും തൊഴിലാളികൾ അസ്വസ്ഥരായി തെരുവുകളിലേക്കിറങ്ങുന്നു. പ്രത്യാശയുടെ ഒരു കിരണം പോലും ഭരണാധികാരികളുടെ വാക്കുകളിൽ നിന്ന് അവർക്ക് കണ്ടെടുക്കാനാകുന്നില്ല. ഭരണ-പ്രതിപക്ഷ നേതാക്കൾ സുരക്ഷിത മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ജനങ്ങൾ പട്ടിണിയിലും പരിവട്ടങ്ങളിലും. ദില്ലിയിൽ, മുംബൈയിൽ, അഹമ്മദാബാദിൽ, സൂറത്തിൽ, ഹൈദരാബാദിൽ എവിടെയും തൊഴിലാളികൾ അസ്വസ്ഥരാണ്.
പുത്തൻ സാമ്പത്തിക പരിഷ്കരണത്തിന്റെ മോഹവാഗ്ദ്ധാനങ്ങളിലൊന്നായ അരിച്ചിറങ്ങൽ സിദ്ധാന്തം (Trickle down theory) നഗരങ്ങളിലെ പാവപ്പെട്ടവന്റെ പട്ടിണി മാറ്റാൻ ഉതകിയില്ലെന്ന യാഥാർത്ഥ്യം ചർച്ച ചെയ്യാൻ മാധ്യമങ്ങൾ വിമുഖത കാട്ടുകയാണ്. സർക്കാരിന്റെ കേവല കെടുകാര്യസ്ഥതയെ സംബന്ധിച്ച് മാത്രമാണ് (വിരലിലെണ്ണാവുന്ന) മാധ്യമങ്ങൾ രോഷം കൊള്ളുന്നത്.
നവസാമ്പത്തിക പരിഷ്കാരത്തിന്റെ ഘടനയിൽത്തന്നെയുള്ള പ്രതിസന്ധിയായി ഇതിനെ മനസ്സിലാക്കാനും ചർച്ച ചെയ്യാനുമുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളൂ.
Ajithan K R
15 Apr 2020, 09:03 PM
അരിച്ചിറങ്ങൽ സിദ്ധാന്തത്തിനെ ന്യായീകരിക്കുന്നതാണ് നാണ്യ നിധിയുടെ ഇപ്പോൾ പുറത്തു വന്നിട്ടുള്ള തിരിച്ചുകയറൽ പ്രവചനം. ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളെ ഇനിയും പെരുവഴിയാധാരമാക്കുന്ന സർക്കാർ പ്രഖ്യാപനങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഇത്.ഇന്ത്യയും ചൈനയും മാത്രമേ ഈ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുകയുള്ളൂ എന്നത്രെ ലോകബാങ്കിന്റെ കച്ചവടക്കണ്ണ്. 2021 ഇൽ, ജിഡിപി ഏഴിനും മീതെ പോകുമത്രേ!!!!!!
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
പ്രമോദ് എം.സി. വടകര
18 Apr 2020, 07:57 PM
മഹാമാരിയുടെ വിപത്തിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് നഗരങ്ങളിൽ നിന്നുള്ള ചെറുതും വലുതുമായ പാലായനങ്ങൾ - പട്ടിണിയും.രോഗവും ദയനീയമായ ജീവിതാവസ്ഥയും അരക്ഷിതാവസ്ഥയും പ്രായ വ്യത്യാസങ്ങളില്ലാതെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ജനങ്ങളെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു നടത്തുന്നു.അവിടെയും മറ്റൊന്നും അവരെ കാത്തിരിക്കുന്നില്ലെങ്കിലും യാത്രകൾ തുടരുകയാണ്. ഏതൊരു തീരുമാനമെടുക്കുമ്പോഴും പാവപ്പെട്ടവരിൽ പാവപ്പെട്ടവന്റെ മുഖം ഓർക്കണമെന്ന ഗാന്ധിയൻ വരികൾ മറന്നു പോകുന്ന ഭരണാധികാരികളും മറ്റും ലോകത്തിന്റെ മുമ്പിൽ കണക്കിന്റെ കളികൾ കൊണ്ട് പുതിയ തന്ത്രങ്ങൾ മെനയുന്ന തിരക്കിലും!