1 Mar 2021, 06:02 PM
കവിയും കവിതയും തമ്മിലുള്ള രക്തബന്ധത്തെ അതിസൂക്ഷ്മ പരിശോധനക്കുവിധേയമാക്കുന്ന ഒരു സംഭാഷണമാണിത്. ഒരു കവിതയുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍, അതിന്റെ പ്രേരണകള്‍, അത് കവിക്കൊപ്പവും അല്ലാതെയും സഞ്ചരിക്കുന്ന വഴികള്‍ എന്നിവയെക്കുറിച്ചെല്ലാം രണ്ടു കവികളുടെ വിചാരങ്ങള്‍.
തന്നിലെ അധ്യാപകനിലും എഴുത്തുകാരനിലും പ്രഭാഷകനിലും വ്യക്തിയിലും അടങ്ങിയിരിക്കുന്ന കവിയെക്കൂടി കല്‍പ്പറ്റ നാരായണന്‍ ഈ സംഭാഷണത്തില്‍ സവിശേഷമായ രീതിയില്‍ തുറന്നുകാണിക്കുന്നുണ്ട്: ‘എനിക്ക് വാക്കുകൊണ്ടേ സുന്ദരനാകാന്‍ പറ്റു, അടുത്ത വാക്യത്തെക്കുറിച്ച്, ഭംഗിയുള്ള ഒരു വാക്യത്തെക്കുറിച്ച്, ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ എഴുത്താണ് എേൻറത്' എന്ന് തന്റെ എഴുത്തിന്റെ അടിസ്ഥാനം അദ്ദേഹം വ്യക്തമാക്കുന്നു.
കവിത തന്നിലെ അധ്യാപകന്റെ സത്തയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് കല്‍പ്പറ്റ അതിമനോഹരമായി ആവിഷ്‌കരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ സംഭാഷണത്തില്‍. അദ്ദേഹം പറയുന്നു: ‘‘ഒരു വിദ്യാര്‍ഥിനിയെ പ്രണയിക്കുന്ന അധ്യാപകനല്ലാതെ, പ്രചോദിതമായി സംസാരിക്കാന്‍ സാധ്യമല്ല. ഒരു നിഗൂഢകാമുകനായ അധ്യാപകനുമാത്രമേ കവിത എന്താണ് എന്ന് ഒരു ക്ലാസില്‍ വിവരിക്കാന്‍ സാധിക്കൂ. അവിടെ എവിടെയോ ഇരിക്കുന്നുണ്ടായിരിക്കും അയാളുടെ കാമുകി. എല്ലാ ക്ലാസിലും എനിക്കൊരു ഗൂഢകാമിനിയുണ്ടായിരുന്നു. അവളോടാണ് ഞാന്‍ സംസാരിക്കുക. മറ്റു കുട്ടികള്‍ ആ വെളിച്ചത്തില്‍ ഇരിക്കുകയാണ് ചെയ്യുക.''- സാന്ദ്രമായ ഭാഷയാല്‍, കവിതയാല്‍ വായനക്കാരെ വശീകരിക്കുന്ന ഒരു കവിയുമായുള്ള വര്‍ത്തമാനം.
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch
M A Johnson
4 Jul 2021, 11:46 AM
ഊർജദായകം