കൊച്ചുമകള്‍
നെഹ്റുവിന്റെ സ്വപ്നത്തിന്റെ
ചിതാഭസ്മനിമഞ്ജനവും നടത്തിക്കഴിഞ്ഞു
കൊച്ചുമകള്‍ നെഹ്റുവിന്റെ സ്വപ്നത്തിന്റെ ചിതാഭസ്മനിമഞ്ജനവും നടത്തിക്കഴിഞ്ഞു
ഇന്ത്യ എന്തുകൊണ്ട് മതേതര രാജ്യമായി തുടങ്ങി? ഈ രാജ്യം എഴുപതു വര്‍ഷം പിന്നിടുമ്പോള്‍ വര്‍ഗീയവാദികള്‍ക്ക് മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ പേരില്‍ ആഹ്‌ളാദിക്കാന്‍ എങ്ങനെ ഒരവസരമുണ്ടായി? വിചിത്രമായ ആ സമസ്യയുടെ ഉത്തരം ഒന്നുതന്നെ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
5 Aug 2020, 12:27 PM
ശ്രീരാമന് ജനിച്ചത് അയോധ്യയിലാണ് എന്നാണ് ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വിശ്വാസികളായ ഹിന്ദുക്കളും വിശ്വസിക്കുന്നത്. ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളായതുകൊണ്ട് മതേതര രാജ്യമായി ഇപ്പോഴും നിലനില്‍ക്കുന്ന ഇന്ത്യയില്‍, ശ്രീരാമന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അയോധ്യയില്‍ ഒരു ക്ഷേത്രം വരുന്നതില്‍ ഈ രാജ്യത്തെ ഭൂരിഭാഗം മനുഷ്യര്‍ക്കും ആഹ്‌ളാദമുണ്ടാകേണ്ടതാണ്, ബാക്കിയുള്ളവര്‍, അതായത് വര്‍ഗീയവാദികള്‍ ഒഴികെയുള്ളവര്‍, ആ സന്തോഷം പങ്കുവെക്കേണ്ടതാണ്. എന്നാല്‍ അയോധ്യയില്‍ രാമക്ഷത്രത്തിന് ശിലയിടുമ്പോള്‍ മതേതര ഇന്ത്യയില്‍ ആരാണ് ആഹ്‌ളാദിക്കുന്നത്, ആരാണ് ആശങ്കപ്പെടുന്നത് എന്ന ചോദ്യമുയരുന്നു.

ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ വിചിത്രമായ ഒരു സമസ്യയും അതുകൊണ്ടുതന്നെ വിചിത്രമായ ഒരുത്തരവും എന്നെത്തേടി വരുന്നു. ഇന്ത്യ എന്തുകൊണ്ട് മതേതര രാജ്യമായി തുടങ്ങി? ഈ രാജ്യം എഴുപതു വര്‍ഷം പിന്നിടുമ്പോള്‍ വര്‍ഗീയവാദികള്‍ക്ക് മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ പേരില്‍ ആഹ്‌ളാദിക്കാന്‍ എങ്ങനെ ഒരവസരമുണ്ടായി? ഇതാണ് വിചിത്രമായ ആ സമസ്യ. രണ്ടു ചോദ്യങ്ങളുള്ള ആ സമസ്യയുടെ ഉത്തരവും ഒന്നുതന്നെ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
എന്തുകൊണ്ട് ഹിന്ദുരാജ്യമായില്ല?
മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കപ്പെടുകയും മുസ്‌ലിംകള്‍ക്കായി പാകിസ്ഥാന്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദുരാജ്യമാവുക എന്നത് ഏതുവിധേനയും യുക്തിപരമായ ഒരു കാര്യമാണ്. പക്ഷെ ഇതൊരു മതേതര ഭരണഘടനയുള്ള രാജ്യമായി മാറിയതിനു കാരണം ഇന്ത്യ എങ്ങനെയിരിക്കണം എന്നതിനെപ്പറ്റി, ഭാവിയില്‍ ഈ മണ്ണില്‍ ജനിക്കുന്ന മനുഷ്യര്‍ക്ക് ഗുണകരമാവുക എന്തായിരിക്കണം എന്നതിനെപ്പറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്നത്തെ നേതാക്കള്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു എന്നതാണ്; അല്ലാതെ അതില്‍ വിശ്വാസികളോ മതതീവ്രവാദികളോ ഇല്ലാഞ്ഞല്ല. ജാതിമത ഭേദമില്ലാതെ എല്ലാവിഭാഗം മനുഷ്യരെയും ഒരുമിച്ചുനിര്‍ത്തിയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അമരത്തുനിന്ന സംഘടനയ്ക്ക് മറിച്ചൊരു ചിന്ത അത്ര എളുപ്പമല്ലായിരുന്നു.
ഒരു വേള ആ സ്വാധീനം പാകിസ്ഥാനുപോലും ഉണ്ടായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടു എങ്കിലും അതിന്റെ ഭരണഘടന എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്നതായിരുന്നു. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സിയാ ഉല്‍ ഹഖ്
മുസ്‌ലിംലീഗില്‍ വര്‍ഗീയവാദികള്‍ കൂടുതലുണ്ടായിരുന്നു; കോണ്‍ഗ്രസില്‍ അവര്‍ തീരെയില്ലാതിരുന്നില്ല ഒരു കാലത്തും. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പ്രഭാവത്തില്‍ അവര്‍ക്ക് മുന്‍നിരയില്‍ ഇരിപ്പിടം കിട്ടിയില്ല എന്നുമാത്രം
അധികാരമുറപ്പിക്കാന്‍ മതവാദിയായി, മതത്തിന്റെ പേരില്‍ ക്രിമിനലുകളെയും ഭീകരന്മാരെയും പ്രോത്സാഹിപ്പിച്ചുതുടങ്ങിയപ്പോഴാണ് അവിടെ മതന്യൂനപക്ഷങ്ങള്‍ക്ക് രണ്ടാംതരം പൗരന്മാരെന്ന അവഗണന അനുഭവിച്ചുതുടങ്ങേണ്ടിവന്നത്. അത് പതുക്കെ വന്ന് ഭീകരത പാകിസ്ഥാനെ ആകെ വിഴുങ്ങുന്ന അവസ്ഥയായി. ഒരു സമയത്ത് ഇന്ത്യയെക്കാളും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുനിന്ന നിന്ന പാകിസ്ഥാന്‍ ഇന്ന് പിച്ചച്ചട്ടിയുമായി ലോകത്തിനു മുന്‍പില്‍ നില്‍ക്കുന്ന കാഴ്ച മുന്‍കൂട്ടി കണ്ടതുകൊണ്ടുകൂടിയാണ് ഇന്ത്യ അത്തരം ആളുകള്‍ക്ക് മേല്‍ക്കൈ കൊടുക്കേണ്ട എന്ന് ആദ്യമേ തീരുമാനിച്ചത്.
ഇന്ദിരാഗാന്ധി പ്രോത്സാഹിപ്പിച്ച ഭീകരസംഘം
മഹാത്മാഗാന്ധിയുടെ വധത്തിന്റെ നിഴലില്‍ ഭരണഘടന എഴുതിയുണ്ടാക്കുമ്പോള്‍ മതവാദികളെ അതില്‍ കൂട്ടിത്തൊടുവിച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി ഭരണഘടനാ അസംബ്ലിയില്‍ ഉണ്ടായിരുന്നവര്‍ക്കുള്ള ധാരണകൂടി ആ വിശുദ്ധഗ്രന്ഥത്തിന്റെ വരികളിക്കിടയില്‍ പരന്നുകിടക്കുന്നുണ്ട്.
മുസ്‌ലിംലീഗില്‍ വര്‍ഗീയവാദികള്‍ കൂടുതലുണ്ടായിരുന്നു; കോണ്‍ഗ്രസില്‍ അവര്‍ തീരെയില്ലാതിരുന്നില്ല ഒരു കാലത്തും. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പ്രഭാവത്തില്‍ അവര്‍ക്ക് മുന്‍നിരയില്‍ ഇരിപ്പിടം കിട്ടിയില്ല എന്നുമാത്രം. എങ്കിലും സമയാസമയങ്ങളില്‍ പറ്റുന്ന തരത്തില്‍ ഹിന്ദുത്വ അജണ്ട കുത്തിത്തിരുകാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അയോധ്യയില്‍ പ്രത്യക്ഷപ്പെട്ട രാമബിംബത്തെക്കുറിച്ച് നെഹ്‌റുവിന്റെ നിര്‍ദ്ദേശം അവഗണിക്കാന്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജി.ബി. പാന്തിന് ധൈര്യം വന്നത് അതുകൊണ്ടാണ്.

തികഞ്ഞ ജനാധിപത്യവാദിയും തികഞ്ഞ മതേതരവാദിയുമായിരുന്ന നെഹ്റു വിടവാങ്ങിയതോടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയങ്ങള്‍ക്കുനേരെ ചോദ്യം ഉയര്‍ന്നുതുടങ്ങി. അദ്ദേഹത്തിന്റെ മകളായിത്തുടങ്ങി പ്രധാനമന്ത്രിയായിത്തീര്‍ന്ന ഇന്ദിരാഗാന്ധിയെ ബംഗ്ലാദേശ് യുദ്ധവിജയത്തിനുശേഷം ‘ദുര്‍ഗ' എന്ന് ആര്‍. എസ്.എസ്-ജനസംഘം നേതാവായിരുന്ന അടല്‍ ബിഹാരി വാജ്പേയി വിശേഷിപ്പിച്ചപ്പോള്‍ അതില്‍ കോണ്‍ഗ്രസുകാര്‍ അസ്വാഭാവികത കണ്ടില്ല. ഒരു മതേതരരാജ്യത്തിന്റെ വിജയത്തെ ദൈവങ്ങളുമായി ചേര്‍ത്തുകെട്ടാനുള്ള ശ്രമത്തെ തിരിച്ചറിയാന്‍ അന്ന് കഴിയാതെ പോയി. ഒന്നോര്‍ത്തുനോക്കിയാല്‍ വിഭജനകാലത്തെ വര്‍ഗീയ ലഹളയുടെ ആഘാതം സഹിച്ചിട്ടും ഇന്ത്യക്ക് അതിന്റെ മതേതര സ്വഭാവം നിലനിര്‍ത്താനായി; പക്ഷെ അകാലിദള്‍ എന്ന സിക്കുകാരുടെ
ഇന്ദിരാഗാന്ധിയെ ബംഗ്ലാദേശ് യുദ്ധവിജയത്തിനുശേഷം ‘ദുര്‍ഗ' എന്ന് ആര്‍. എസ്.എസ്-ജനസംഘം നേതാവായിരുന്ന അടല്‍ ബിഹാരി വാജ്പേയി വിശേഷിപ്പിച്ചപ്പോള്‍ അതില്‍ കോണ്‍ഗ്രസുകാര്‍ അസ്വാഭാവികത കണ്ടില്ല
രാഷ്ട്രീയപാര്‍ട്ടിയെ തളയ്ക്കാന്‍ ഇന്ദിരാഗാന്ധി പ്രോത്സാഹിപ്പിച്ച ഭീകരസംഘം അവരുടെ ജീവനെടുത്തതിനെത്തുടര്‍ന്നുണ്ടായ വംശീയ അക്രമത്തിന്റെ, അതുയര്‍ത്തിവിട്ട ഭൂരിപക്ഷ വര്‍ഗീയതയുടെ വിഷാണുക്കളാണ് ഇന്ത്യയാകെ പടരുന്നത്. ഇവയൊക്കെ നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസ് മാറിത്തുടങ്ങിയിരുന്നു, ഇന്ത്യയും.
തകര്‍ത്തവര്‍ക്കാണ് കൂടുതല്‍ അവകാശം
ബാബ്റി മസ്ജിദിന്റെ പൂട്ടുകള്‍ ശിലാന്യാസത്തിന് തുറന്നുകൊടുത്തും മസ്ജിദ് ഹിന്ദുത്വ തീവ്രാദികള്‍ തകര്‍ക്കുമ്പോള്‍ കൈകെട്ടിനിന്നുകണ്ടും കോണ്‍ഗ്രസ് അതിന്റെ പരിണാമം പൂര്‍ത്തിയാക്കി; ഇന്ത്യയും. ‘മതേതരത്വം' ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്താന്‍ പോലും ആരും ധൈര്യപ്പെട്ടില്ല എന്ന് കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് വരച്ചിട്ട മാറുന്ന ഇന്ത്യയുടെ ചിത്രം പൂര്‍ത്തിയാക്കി അടിയില്‍ ഒപ്പുമിട്ടു. പണ്ഡിറ്റ് നെഹ്രുവിന്റെ പിന്‍ഗാമിയായി മോദി; അതാണ് ചലിക്കുന്ന ആ ചിത്രം. വളരെ സ്വാഭാവികമായ ചിത്രം.

ഇന്ന് ശിലയിടുന്ന ഭൂമിയില്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ ഒരു ആരാധനാലയം ഉണ്ടായിരുന്നു; അതിന്മേല്‍ അവര്‍ക്കു അവകാശവുമുണ്ടായിരുന്നു എന്ന് കോടതി, ഇന്ത്യന്‍ പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ട്. അവിടെ മറ്റൊരു മതദൈവത്തിന്റെ വിഗ്രഹം വെച്ചതും പിന്നീട് ആ ആരാധനാലയം തകര്‍ത്തതും ‘നിയമവ്യവസ്ഥയ്ക്കുമേല്‍ സമാനതകളില്ലാത്ത ആഘാതമേല്‍പിച്ച സംഭവങ്ങളാണ്' എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
എങ്കിലും കൂടുതല്‍ അവകാശം തകര്‍ത്തവര്‍ക്കാണ് എന്ന് വിചിത്രമായ ചില നീതിന്യായവഴികളില്‍ക്കൂടി സഞ്ചരിച്ചു കോടതി കണ്ടുപിടിച്ചു; ആ വിധിയുടെ തണലിലാണ് ഇന്ന് മര്യാദാപുരുഷോത്തമന്റെ മഹത്വത്തിനായുള്ള ക്ഷേത്രത്തിനു ശിലയിടുന്നത്. ഇന്ത്യയും കോണ്‍ഗ്രസും ഒരു വേള ശ്രീരാമചന്ദ്രനും മാറിയിരിക്കുന്നു. പുതിയ ക്ഷേത്രം രാജ്യത്തിന്റെ ഐക്യത്തിന്റെ അടയാളമാകുമെന്നു പ്രവചിച്ച് പണ്ഡിറ്റ് നെഹ്റുവിന്റെ കൊച്ചുമകള്‍ പ്രിയങ്ക ഗാന്ധി അദ്ദേഹത്തിന്റെ വലിയ സ്വപ്നത്തിന്റെ ചിതാഭസ്മനിമഞ്ജനവും നടത്തി.
നിങ്ങളെന്തിനാണ് അന്ന് ആഹ്‌ളാദിച്ചത്?
തെരഞ്ഞെടുപ്പുപ്രചാരണ വേദികളില്‍നിന്ന് ഒഴിവായിരിക്കുന്നു എന്ന് പ്രധാനമന്ത്രി ആശ്വസിക്കുന്ന ‘മതേതരത്വം' എന്ന പദം എന്താണ് അര്‍ത്ഥമാക്കുന്നത്? അത് കേവലം മതത്തോടുണ്ടായിരിക്കേണ്ട രാഷ്ട്രത്തിന്റെ നിലപാടല്ല. അത് രാഷ്ട്രം അതിന്റെ പൗരന്മാരോട്, മനുഷ്യനോട് പുലര്‍ത്തേണ്ട സഞ്ചയിത നിലപാടാണ്. മതവും ജാതിയും ലിംഗവും ഭാഷയും നിറവും പ്രദേശവും ഒക്കെ ഒഴിച്ചുനിര്‍ത്തി പൗരനെ, മനുഷ്യനെ, അങ്ങനെ മാത്രം
ഇന്ന് ശിലയിടുന്ന ഭൂമിയില്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ ഒരു ആരാധനാലയം ഉണ്ടായിരുന്നു; അതിന്മേല്‍ അവര്‍ക്കു അവകാശവുമുണ്ടായിരുന്നു എന്ന് കോടതി, ഇന്ത്യന്‍ പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ട്
കാണാന്‍ കഴിയുന്ന ഒരു വ്യവസ്ഥയുടെ പേരാണ് മതേതരത്വം. രാഷ്ട്രസംവിധാനത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്തുകയും ബാക്കി എല്ലാ വേര്‍തിരിവുകളും നിലനില്‍ക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി അസാധ്യമാണ്; മനുഷ്യര്‍ക്കിടയിലുള്ള മറ്റു വേര്‍തിരിവുകള്‍കൂടി ഇല്ലാതായേലേ മതേതരത്വം എന്ന സങ്കല്‍പ്പത്തിന് നിലനില്‍പ്പുള്ളൂ. അതുകൊണ്ട്, ഇന്നത്തെ ഇന്ത്യയില്‍ മതേതരത്വം എന്ന വാക്ക് അശ്ലീലമാകുന്നു എങ്കില്‍ സമത്വം എന്ന ആശയസംഹിതയിലെ ഒരു സങ്കല്‍പം കൂടി അശ്‌ളീലമാകുന്നു എന്ന് മാത്രം കണക്കാക്കിയാല്‍ മതി. ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ ഏറിയോ കുറഞ്ഞോ ഉള്ള മറ്റു വൈജാത്യങ്ങള്‍ പഴയതിലും കൂടുതല്‍ ശക്തിയില്‍ തിരിച്ചുവരും എന്ന് കണക്കാക്കുക. മതേതരത്ത്വത്തിന്റെ വൈരികള്‍ക്ക് ലിംഗസമത്വം ഉറപ്പായും അശ്ളീല പദമാണ്; ജാതിസംവിധാനം അവരുടെ വിശ്വാസത്തിന്റെ ആധാരമാണ്; ഭാഷ അവര്‍ക്ക് അധികാരരൂപമാണ്, നിറം പല തട്ടില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാനരൂപമാണ്. എന്നുവച്ചാല്‍, ഈ ഉത്തമ സാധാരണ ഘടകങ്ങളുടെ ടെസ്റ്റില്‍ പോസ്റ്റിറ്റീവാകുന്നവര്‍ക്കുവേണ്ടിയുള്ള സമൂഹനിര്‍മ്മിതിയുടെ ശിലാന്യാസത്തില്‍ പങ്കാളികളാകുന്ന അപ്പനും സുഭദ്രയും ഞാനുമുള്ള ട്രസ്റ്റിന് പുറത്തുള്ളവര്‍ അവര്‍ക്കാവശ്യമുണ്ടെന്നു തോന്നുന്നെങ്കില്‍ ആലോചിക്കേണ്ട കാര്യമാണ്, ഏതുതരത്തിലുള്ള ഇന്ത്യയിലാണ് അവരുടെ മക്കളും കൊച്ചുമക്കളും വളരേണ്ടതെന്ന്.

മനുഷ്യനെ ഇവിടെവരെയെത്തിച്ച സാഹോദര്യമെന്ന അടിസ്ഥാനമൂല്യത്തില്‍ അധികാരത്തിനുവേണ്ടി വെള്ളവും പാഷാണവും ചേര്‍ത്തുള്ള കൂട്ടുകളുണ്ടാക്കി വെച്ചുവാണിഭം നടത്തുന്ന പരിഷകളുടെ ആഘോഷത്തില്‍ മതിമറന്നുനില്‍ക്കുന്നവരോട് അവരുടെ വരും തലമുറകള്‍ക്കുവേണ്ടി ഒരു കാര്യം ചോദിച്ചുവെക്കാന്‍ ഞാനാഗ്രഹിക്കുന്നു: നിങ്ങളാര്‍ക്കുവേണ്ടിയുള്ള ഇന്ത്യയുടെ നിര്‍മ്മാണത്തിനാണ് തിരക്കിട്ടുപോയിരുന്നത്? നിങ്ങളെന്തിനാണ് അന്ന് ആഹ്‌ളാദിച്ചത്?
കോണ്‍ഗ്രസിനോടുകൂടിയാണ്.
C S George
5 Aug 2020, 05:34 PM
പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയും കോണ്‍ഗ്രസ് നേതാക്കളുടെ അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും എന്തോ വലിയ അപരാധമാണെന്ന മട്ടിലാണ് കേരളത്തിലെ പലരും വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന്‍റെ വലിയ നയവ്യതിയാനമാണ് ഇതെന്ന രീതിയിലാണ് പലരുടെയും പ്രതികരണം. ബാബറിമസ്ജിദില്‍ 1949ല്‍ കൊണ്ടുവച്ച രാമവിഗ്രഹം എടുത്തുമാറ്റണമെന്ന നെഹ്റുവിന്‍റെ നിര്‍ദ്ദേശം അന്നത്തെ കോണ്‍ഗ്രസുകാര്‍ക്കു പോലും സ്വീകാര്യമായിരുന്നില്ല എന്നതല്ലേ വസ്തുത. ഇന്ദിരാഗാന്ധിയുടെ കാലഘട്ടം മുതല്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടന ദുര്‍ബലപ്പെടുത്തി കേന്ദ്രീകരണത്തിന് ഊന്നല്‍ നല്‍കി അഖണ്ഡത ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിനായി ഭൂരിപക്ഷമതമായ ഹിന്ദുമതത്തിന്‍റെ പ്രതീകങ്ങളെ ഉപയോഗപ്പെടുത്താനും തുടങ്ങിയിരുന്നു. ദൂരദര്‍ശനിലൂടെയുള്ള രാമായണം സീരിയലൊക്കെ അതിന്‍റെ ഭാഗമായിരുന്നു. ഭൂരിപക്ഷമതസ്തരെ പ്രീണിപ്പിക്കുന്നതോടൊപ്പം ന്യൂനപക്ഷത്തെയും പ്രീണിപ്പിക്കുക എന്നതായിരുന്നു അവരുടെ രീതി. ശരിയത്ത് കേസിലൊക്കെ അത് പ്രകടമായിരുന്നു. ബാബറിമസ്ജിദ്-രാമജന്മഭൂമി പ്രശ്നത്തെയും പള്ളിപൊളിക്കാതെ രാമക്ഷേത്രം നിര്‍മിച്ച് പരിഹരിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചിരുന്നത്. പള്ളിപൊളിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചാണ് ബി.ജെ.പി. ഇതിനെ രാഷ്ട്രീയമായി മറികടന്നത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുക എന്നത് കോണ്‍ഗ്രസിന്‍റെയും നിലപാടായിരുന്നു എന്നു സാരം. പള്ളിപൊളിക്കുന്നതിനോടു മാത്രമായിരുന്നു കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ്. ഇപ്പോഴാകട്ടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാമക്ഷത്ര നിര്‍മ്മാണം നടത്തുന്നതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതില്‍ അവരെ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ. സുപ്രീംകോടതി വിധിയെ എല്ലാവരും അംഗീകരിച്ചതല്ലേ. പൂര്‍ണ്ണനീതി ഉണ്ടായിട്ടില്ലെങ്കിലും ഈ പ്രശ്നത്തിനൊരു പ്രതിവിധി എന്ന നിലയിലാണ് വിവിധ വിഭാഗങ്ങള്‍ സുപ്രീംകോടതി വിധിയെ മാനിച്ചത്. വിയോജിപ്പുകള്‍ ഉണ്ടായാലും സുപ്രീംകോടതി വിധിക്കനുസൃതമായി മുന്നോട്ടുപോകാനെ ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ സാധിക്കുകയുള്ളു. അടിസ്ഥാനപരമായി ജനാധിപത്യത്തെ ഉള്‍ക്കൊള്ളാന്‍ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമല്ലാത്തവരാണ് സുപ്രീംകോടതി വിധിയനുസരിച്ചുള്ള രാമക്ഷേത്രനിര്‍മാണത്തെ പിന്തുണയ്ക്കുന്നതിനെ വലിയ അപരാധമായി കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഒരേ ദിവസം തന്നെ രാമക്ഷേത്രത്തിന്‍റയും ബാബറിമസ്ജിദ് പുനര്‍നിര്‍മാണത്തിന്‍റെയും പ്രവര്‍ത്തനം തുടങ്ങാനുള്ള വിശാലമനസ്കതയായിരുന്നു ഭരണാധികാരികളില്‍ നിന്നും ഉണ്ടാകേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയില്‍ ഉണ്ടായ മുറിവ് ഉണക്കുന്നതിനും ഭിന്നതകള്‍ ദൂരീകരിക്കുന്നതിനും മതസൗഹാര്‍ദ്ദം ശക്തിപ്പെടുന്നതിനും ഉപകരിക്കുമായിരുന്നു. പക്ഷേ, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും അത് തങ്ങളുടെ ആദര്‍ശവും രാഷ്ട്രീയ ലക്ഷ്യവുമാക്കിയിട്ടുള്ളവര്‍ക്ക് അങ്ങനെയൊന്നു ചിന്തിക്കാന്‍ പോലും സാധ്യമല്ല
Sudarsan Viswanathan
5 Aug 2020, 03:31 PM
Apt question, in the name of democracy and pluralism
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
Think
Mar 11, 2023
3 Minutes Read
കെ. കണ്ണന്‍
Mar 02, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 17, 2023
8 minutes read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
EJ
5 Aug 2020, 06:22 PM
Excellent.