truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
SamuelPaty

International Politics

‘ജിഹാദി ഇസ്‌ലാം ബാധ'
വീണ്ടും ഫ്രാന്‍സിനെ
പിടികൂടുമ്പോള്‍

‘ജിഹാദി ഇസ്‌ലാം ബാധ' വീണ്ടും ഫ്രാന്‍സിനെ പിടികൂടുമ്പോള്‍

മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്ലാസെടുത്തതിനെ തുടര്‍ന്നുള്ള ചില സംഭവങ്ങളുടെ തുടര്‍ച്ചയായി ഫ്രാന്‍സില്‍ ഒരു അധ്യാപകനെ തലയറുത്ത് കൊന്നത്,  'ജിഹാദി ഇസ്‌ലാം ബാധ' യുവതലമുറയെ ഗ്രസിച്ചതിന്റെ മറ്റൊരു സൂചന കൂടിയാണ്. 'ദൈവസേവന' ത്തിന്റെ പേരില്‍ നടപ്പിലാക്കിയ ഈ ക്രൂരകൃത്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള മുസ്‌ലിം പണ്ഡിതര്‍ ഇപ്പോഴും മൗനം പാലിക്കുന്നുവെന്നത് വേദനാജനകമാണ്; പക്ഷേ അതില്‍ അതിശയമൊന്നുമില്ലതാനും. ഇസ്‌ലാമിന്റെ വിശുദ്ധ പാഠങ്ങളില്‍ അനുശാസിക്കുന്നതരത്തിലുള്ള 'വിശ്വാസവുമായി' അതിന് യാതൊരു ബന്ധവുമില്ലെന്നോ, ഇസ്‌ലാമിക 'സമര്‍പ്പണ'ത്തിന്റെ ഭാഗമായ ഒന്നും തന്നെ അതില്‍ കണ്ടെത്താന്‍ കഴിയില്ലെന്നോ ഇവരില്‍ എത്രപേര്‍ ധൈര്യത്തോടെ പറയും?

20 Oct 2020, 10:31 AM

കെ.എം. സീതി

ഒക്‌ടോബര്‍ 16ന് വെള്ളിയാഴ്ച പാരിസിലെ പ്രാന്തപ്രദേശമായ കോണ്‍ഫ്രാന്‍സ് സെന്റ് ഹൊണാറീനില്‍ സ്‌കൂള്‍ അധ്യാപകനെ തലയറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഫ്രാന്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇസ്‌ലാം മതവിശ്വാസത്തിന്റെയും അതിനോടുള്ള പ്രതിബദ്ധതയുടെയും പേരില്‍ അക്രമത്തോടും ഭീകരതയോടും ചേര്‍ന്നുനില്‍ക്കുന്ന ‘ജിഹാദി ഇസ്‌ലാം ബാധ' യുവതലമുറയെ ഗ്രസിച്ചതിന്റെ മറ്റൊരു സൂചന കൂടിയാണ് ഈ അരുംകൊല. 

47കാരനായ സാമുവല്‍ പാറ്റിയെന്ന ചരിത്രാധ്യാപകനെ സ്‌കൂളിനടുത്ത് തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനുശേഷം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 18കാരനായ കൊലയാളി മോസ്‌കോയില്‍ ജനിച്ച ചെച്ന്‍ അഭയാര്‍ത്ഥിയായിരുന്നു. മാര്‍ച്ചില്‍ അഭയാര്‍ത്ഥിയെന്ന നിലയില്‍ ഫ്രാന്‍സില്‍ പത്തുവര്‍ഷത്തെ താമസാനുമതി നേടിയ ഈ പ്രതി കത്തിയും തോക്കുമായാണ് എത്തിയതെന്നാണ് ഫ്രഞ്ച് ഭീകരവിരുദ്ധ പ്രോസിക്യൂട്ടറായ ജീന്‍ ഫ്രാന്‍സ്വാ റിച്ചാര്‍ഡ് മാധ്യമങ്ങളോടു പറഞ്ഞത്. കൊലയാളിയുടെ അര്‍ദ്ധസഹോദരി 2014ല്‍ സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ ചേര്‍ന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

‘ദൈവസേവന' ത്തിന്റെ പേരില്‍ നടപ്പിലാക്കിയ ഈ ക്രൂരകൃത്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള മുസ്‌ലിം പണ്ഡിതര്‍ ഇപ്പോഴും മൗനം പാലിക്കുന്നുവെന്നത് വേദനാജനകമാണ്; പക്ഷേ അതില്‍ അതിശയമൊന്നുമില്ലതാനും. ഇസ്‌ലാമിന്റെ വിശുദ്ധ പാഠങ്ങളില്‍ അനുശാസിക്കുന്നതരത്തിലുള്ള ‘വിശ്വാസവുമായി' അതിന് യാതൊരു ബന്ധവുമില്ലെന്നോ, ഇസ്‌ലാമിക ‘സമര്‍പ്പണ'ത്തിന്റെ ഭാഗമായ ഒന്നും തന്നെ അതില്‍ കണ്ടെത്താന്‍ കഴിയില്ലെന്നോ ഇവരില്‍ എത്രപേര്‍ ധൈര്യത്തോടെ പറയും?

SamuelPaty
സാമുവല്‍ പാറ്റിക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച പോസ്റ്റർ

മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സാമുവല്‍ പാറ്റിയെടുത്ത ഒരു ക്ലാസിനെ തുടര്‍ന്നുള്ള ചില സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ കൊലപാതകം. ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ളി ഹെബ്‌ദോ, പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ ഈ ക്ലാസില്‍ അദ്ദേഹം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാചകന്‍ മുഹമ്മദിന്റെ ചില കാര്‍ട്ടൂണുകള്‍ താന്‍ കാണിക്കുകയാണെന്നും അതുചിലപ്പോള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാമെന്നും പറഞ്ഞ് അദ്ദേഹം തന്റെ മുസ്‌ലിം വിദ്യാര്‍ത്ഥികളോട് ക്ലാസ് റൂമിന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ചില രക്ഷിതാക്കളെ രോഷാകുലരാക്കുകയും അവര്‍ അധികൃതര്‍ക്കു പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ‘അനുയോജ്യമായ' നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി ജീന്‍ മൈക്കല്‍ ബ്ലാഗ്വര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ‘അധ്യാപകന് പിന്തുണ നല്‍കുകയും രക്ഷിതാക്കളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവുകയും' ചെയ്തു എന്നും അദ്ദേഹം സൂചിപ്പിച്ചു. കൃത്യം നടത്തുന്നതിന് മുമ്പ് കൊലയാളി സ്‌കൂളിനു പരിസരത്തെത്തി ഈ അധ്യാപകനെക്കുറിച്ച് കുട്ടികളോട് ചോദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്‌കൂള്‍ മേധാവിയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അടങ്ങിയ ഫോണ്‍ കോളുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

പാറ്റിയുടെ കൊലപാതകം രാജ്യമെമ്പാടുമുള്ള ജനങ്ങളില്‍ ഞെട്ടലുണ്ടാക്കുമ്പോള്‍, ഈയടുത്തകാലത്ത് നടന്ന മറ്റുചില സംഭവങ്ങള്‍കൂടി ജനങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. മുസ്‌ലിംകള്‍ മതനിന്ദാപരമായി കണക്കാക്കുന്ന ചാര്‍ളി ഹെബ്‌ദോ കാര്‍ട്ടൂണുകളുടെ പേരില്‍ 25കാരനായ പാക്കിസ്ഥാനി രണ്ടു പേരെ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചിട്ട് കുറച്ച് ആഴ്ചകളേ ആയിട്ടുള്ളൂ. 2015ലെ ചാര്‍ളി ഹെബ്‌ദോ, ജൂത സൂപ്പര്‍മാര്‍ക്കറ്റ് ആക്രമണങ്ങളിലെ കൂട്ടുപ്രതികളുടെ വിചാരണ പുരോഗമിക്കുന്ന വേളയിലായിരുന്നു ആ ആക്രമണം.

ഫ്രാന്‍സില്‍ ഇസ്‌ലാമിസ്റ്റ് അതിക്രമ പരമ്പരകള്‍ക്ക് പ്രേരകമായ ആ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആക്രമണങ്ങളില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്‌ലാമിക ഭീകരവാദ സംഘടനയായ അല്‍ഖയ്ദ, വിചാരണയുടെ തുടക്കത്തില്‍ ചാര്‍ളി ഹെബ്‌ദോ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ വീണ്ടും അവര്‍ക്കുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.  

‘ഇസ്‌ലാം ഓഫ് ഫ്രാന്‍സ് '

ഫ്രഞ്ച് പത്രമായ Le Monde മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: ‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഒരു വ്യക്തിയെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയിരിക്കുന്നു, കാരണം അദ്ദേഹം ചിന്തിക്കാനും, അഭിപ്രായം പറയാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് തന്റെ ശിക്ഷണത്തില്‍ ഉള്‍പ്പെടുത്തിയെന്നതാണ്. ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് തീര്‍ച്ചയായും പഠിപ്പിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ ഉള്‍പ്പെട്ടതാണിത്. നമ്മുടെ ചരിത്രത്തിന്റെ, നമ്മുടെ സ്വത്വത്തിന്റെ, സംസ്‌കാരത്തിന്റെ കാതലാണത്. അതാണ് ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്' (Le Monde 2020 ഒക്ടോബര്‍ 17).  

 ഫ്രാന്‍സ് പോലൊരു ബഹുസ്വര രാജ്യത്തിലെ കുടിയേറ്റ/അഭയാര്‍ത്ഥി സമൂഹത്തിന്റെ ഭാഗമാണ് ഈ കൊലയാളിയെന്ന വസ്തുതക്ക് നിരവധി മാനങ്ങളുണ്ട്. പുതിയ സാഹചര്യത്തില്‍ എന്താണ് അവര്‍ക്കുവേണ്ടി കരുതിവെച്ചിരിക്കുന്നത് എന്നത് മുന്‍കൂട്ടി പറയാന്‍ കഴിയില്ല, പ്രത്യേകിച്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ഒക്ടോബര്‍ രണ്ടിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍. രാജ്യത്ത് തീവ്ര ഇസ്‌ലാമിന്റെ സ്വാധീനം നിയന്ത്രിക്കാനും ‘ഇസ്‌ലാം ഓഫ് ഫ്രാന്‍സ് ' എന്ന് അദ്ദേഹം വിളിച്ച ഫ്രഞ്ച് റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായി ഇസ്‌ലാമിനെ വികസിപ്പിക്കാന്‍ സഹായിക്കുന്നതുമായ നടപടികള്‍ക്ക് രൂപംനല്‍കാന്‍ തന്റെ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു ആ പ്രസംഗം.   

ഇസ്‌ലാമിസം പടരാന്‍ അനുവദിച്ചതിലെ സര്‍ക്കാര്‍ പരാജയം അംഗീകരിച്ച് ഒക്ടോബര്‍ രണ്ടിലെ പ്രസംഗത്തില്‍ പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞത്, പൊതുസ്ഥാപനങ്ങളില്‍ നിന്ന് ഇസ്‌ലാമിസത്തിന്റെ സ്വാധീനം തുടച്ചുമാറ്റണമെന്നാണ്. അദ്ദേഹം കൊണ്ടുവരാനുദ്ദേശിക്കുന്ന നടപടികളില്‍ ഗൃഹപാഠശാലകള്‍ക്കുമേല്‍ (Home-schooling) ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, മതപഠന സ്ഥാപനങ്ങള്‍ കൂടുതലായി നിരീക്ഷിക്കുക, സര്‍ക്കാര്‍ ധനസഹായം ആവശ്യപ്പെടുന്ന സ്ഥാപനങ്ങള്‍ മതേതര ‘ഉടമ്പടി'യില്‍ ഒപ്പുവെക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടും. ഈ നടപടികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായിരിക്കും, പക്ഷേ മുസ്‌ലിം സമുദായത്തില്‍ തീവ്രവാദ വിഭാഗങ്ങള്‍ വളര്‍ന്നുവരുന്നത് തടയാനാണ് ഇവ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്.  

ഈ നടപടികളിലൂടെ, ഫ്രാന്‍സില്‍ ജോലി ചെയ്യാന്‍ വിദേശ ഇമാമുകളെ കൊണ്ടുവരുന്ന പ്രവണത അവസാനിപ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് (ഇസ്‌ലാമിന്റെ തീവ്രവാദ വ്യാഖ്യാനം പഠിപ്പിക്കുന്നുവെന്ന കുറ്റം പലപ്പോഴും ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.) മുസ്‌ലിം പള്ളികളുടെ സാമ്പത്തിക മാനേജ്‌മെന്റ് കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനു പുറമേ ഇമാമുകള്‍ക്ക് ഫ്രാന്‍സില്‍ പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കുന്ന പുതിയ രീതി കൊണ്ടുവരുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചിട്ടുണ്ട്.

Emmanuel Macron
ഇമ്മാനുവല്‍ മാക്രോണ്‍

പ്രസംഗത്തില്‍, ഫ്രഞ്ച് സമൂഹത്തിലെ ഒരു പ്രശ്നവും മാക്രോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു - കുടിയേറ്റക്കാരിലെ മഹാഭൂരിപക്ഷം വരുന്ന വെളുത്തവരല്ലാത്ത, മുസ്‌ലിം ജനതയെയും അവരുടെ വംശപരമ്പരകളെയും ഫ്രഞ്ച് മുഖ്യധാരയുമായി സമന്വയിപ്പിക്കുന്നതില്‍ നിലനില്‍ക്കുന്ന ബുദ്ധിമുട്ട്. കുടിയേറ്റ ജനതയേയും അവരുടെ വംശപരമ്പരകളേയും സമന്വയിപ്പിക്കാന്‍ കഴിയാത്തത് ഫ്രാന്‍സില്‍ അസമത്വം വളരുന്നതിന് വഴിവെച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ചില ഫ്രഞ്ച് യുവാക്കളെ, പ്രത്യേകിച്ച് ഉത്തര ആഫ്രിക്കന്‍ വംശത്തില്‍പ്പെട്ടവരെ, തീവ്രവാദത്തിലേക്ക് നയിച്ചു. പിന്നീട് അവര്‍ ഇസ്‌ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടാന്‍ സിറിയയിലേക്ക് പോകുകയോ അല്ലെങ്കില്‍ സ്വദേശത്ത് ഭീകരാക്രമണങ്ങള്‍ നടത്തുകയോ ചെയ്യുന്നു. ഡിസംബറില്‍ ഒരു നിയമമായി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഒരു ആമുഖമായിരുന്നു മാക്രോണിന്റെ പ്രസംഗം (The New York Times, 2020 ഒക്ടോബര്‍ 2). 

അഭയാർഥികൾ

ഇന്ന് യൂറോപ്യന്‍ യൂണിയനില്‍ ജീവിക്കുന്ന ഏതാണ്ട് രണ്ടരക്കോടി (25 മില്യണ്‍) മുസ്‌ലിംകളില്‍ ഏറ്റവുമധികം പേര്‍ (57 ലക്ഷം) ഫ്രാന്‍സിലാണ്​. (ജനസംഖ്യയുടെ 8.8%). വിദേശത്ത് ജനിച്ച് ഫ്രാന്‍സില്‍ ജീവിക്കുന്ന ജനതയുടെ എണ്ണം 2010 മുതല്‍ വര്‍ധിച്ചിട്ടുണ്ട്. ആ വര്‍ഷം ഫ്രാന്‍സില്‍ കഴിയുന്ന വിദേശത്ത് ജനിച്ച ജനങ്ങളുടെ എണ്ണം ഏതാണ്ട് 73 ലക്ഷമായിരുന്നു. 2015ലെ അഭയാര്‍ത്ഥി പ്രതിസന്ധികൊണ്ട് കാര്യങ്ങള്‍ മാറിയില്ലയെന്നു മാത്രമല്ല, വിദേശത്തു ജനിച്ചവരുടെ എണ്ണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. 2019ല്‍ ഇത് 81 ലക്ഷമായി ഉയര്‍ന്നു.

6.7 കോടി ജനസംഖ്യയുള്ള ഫ്രാന്‍സില്‍ വലിയ രണ്ടാമത്തെ മതം ഇസ്​ലാമാണ് (57ലക്ഷം മുസ്​ലിംകൾ), കത്തോലിക്കാ വംശജര്‍ കഴിഞ്ഞാല്‍, ശേഷം വരുന്ന മൂന്ന് കത്തോലിക്കേതര ന്യൂനപക്ഷങ്ങളായ ജൂതര്‍, പ്രൊട്ടസ്റ്റന്റുകള്‍, ബുദ്ധിസ്റ്റുകള്‍ എന്നിവര്‍ക്ക് ആകെയുള്ള അനുയായികളേക്കാള്‍ കൂടുതല്‍ ഇസ്‌ലാമിനുണ്ട്.  ഫ്രാന്‍സിലെ മുസ്‌ലിംകള്‍ വ്യത്യസ്ത വംശാവലികളില്‍പ്പെട്ടവരാണ്. ഭൂരിപക്ഷവും ഉത്തര ആഫ്രിക്കയില്‍ നിന്ന് (മഗ്‌രിബ് എന്നറിയപ്പെടുന്ന അല്‍ജീരിയ, മൊറോക്കോ, ടുനീഷ്യയില്‍ നിന്ന്) വന്നവരാണ്.

സ്വാതന്ത്ര്യത്തിനായുള്ള കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ (1954-62) ക്കുശേഷമാണ് അധികം മുസ്‌ലിംകള്‍ ഫ്രാന്‍സില്‍ എത്തിയത്. അപകോളനീകരണ കാലഘട്ടത്തില്‍ തന്നെ അവരുടെ സാന്നിധ്യം കാണാന്‍ കഴിയും, അന്ന് ഒരുപാട് മുസ്‌ലിംകളെ തൊഴിലിന്​ റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍ കുടിയേറ്റത്തില്‍ ഭൂരിപക്ഷവും സ്വാഭാവികമായുണ്ടായതാണ്. ഫ്രാന്‍സിലെ മുസ്‌ലിം ജനതയില്‍ 123 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്നും മഗ്‌രിബ് രാജ്യങ്ങളില്‍ നിന്നാണ്: അര്‍ജീരിയ, മൊറോക്കോ അല്ലെങ്കില്‍ ടുണീഷ്യയില്‍ നിന്ന്.

ഫ്രാന്‍സിനു പുറത്തു ജനിച്ചവര്‍ മുതല്‍ ഫ്രഞ്ചുകാരല്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍ വരെയുള്ള (മുസ്‌ലിംളും അല്ലാത്തവരും) എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് ദേശീയ സെന്‍സസില്‍ ആകെ കുടിയേറ്റക്കാരെ കണക്കാക്കുന്നത്. 2000 മുതലാണ് ജന്മനാട്ടിലെ ആഭ്യന്തരയുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട് ചെച്‌നിയന്‍ കുടിയേറ്റക്കാര്‍ ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയാര്‍ത്ഥികളായി വരാന്‍ തുടങ്ങിയത്. ഫ്രാന്‍സില്‍ ഏതാണ്ട് 30,000ത്തോളം ചെച്‌നിയന്‍ വംശജര്‍ ഉണ്ടെന്നാണ് കണക്ക്.

അന്യവൽക്കരണം, നിരാശ, തീവ്രവാദം

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യത്തെ 60% ജയില്‍വാസികളും മുസ്‌ലിം സമുദായത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ടു വന്നതോടെയാണ് ഫ്രാന്‍സിലെ മുസ്‌ലിംകളുടെ ഏകീകരണം (integration) എന്ന പ്രശ്‌നം ഉടലെടുത്തത്. ഒരു പഠനം പറയുന്നത്, ഫ്രാന്‍സിലെ മുസ്‌ലിം തടവുപുള്ളികള്‍ മിക്കപ്പോഴും തൊഴില്‍രഹിതരും അങ്ങേയറ്റത്തെ ദരിദ്രാവസ്ഥയില്‍ കഴിയുന്നവരുമാണെന്നാണ്. അവര്‍ പൊതുവില്‍ സാമ്പത്തിക പരാധീനതകളുള്ള കാലത്ത് ഫ്രാന്‍സില്‍ എത്തിയ രണ്ടാംതലമുറയില്‍പ്പെട്ട അറബ് വംശജരായ കുടിയേറ്റക്കാരാണ്. പല കാരണങ്ങള്‍കൊണ്ടും അവര്‍ തീര്‍ത്തും നിരാശരായി മാറിയവരായിരുന്നു. പലപ്പോഴും സമൂഹത്തോടുള്ള പ്രതിഷേധവും പകയും കുറ്റകൃത്യം ചെയ്യുന്നതിലേക്ക് അവരെ എത്തിക്കുകയും ചെയ്തു (Al Arabia News, 2014 ഒക്ടോബര്‍ 30).

Samuel_Paty

മുമ്പ് നടത്തിയ ഒരു സര്‍വ്വേയില്‍ 74% ഫ്രഞ്ച് പൗരന്മാരും മുസ്‌ലിംകളെ ഫ്രഞ്ച് മൂല്യവ്യവസ്ഥയോട് ‘അസഹിഷ്ണുതയുള്ളവരും' ‘പൊരുത്തപ്പെടാന്‍ കഴിയാത്തവരും' ആയി കണ്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും ഇറാക്കി തീവ്രവാദ സംഘടനകയുടെയും ആവിര്‍ഭാവത്തോടെ പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം ദൃശ്യമായി.  

വികസിത പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക കുടിയേറ്റക്കാരയെും പോലെ, ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഫ്രാന്‍സിലെത്തിയ മുസ്‌ലിംകളും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി. 1960കളിലും 70കളിലും അവര്‍ ഫ്രാന്‍സില്‍ എത്തിയപ്പോള്‍ തുച്ഛമായ ശമ്പളത്തിലുള്ള ജോലികള്‍ക്കായിരുന്നു അവരെ റിക്രൂട്ട് ചെയ്തത്. പ്രധാനമായും വ്യവസായ മേഖലയില്‍. 1970കളിലെയും 1980കളിലെയും സാമ്പത്തിക മാന്ദ്യത്തില്‍ യുദ്ധാനന്തരകാലത്തെ സുരക്ഷിത ജോലികള്‍ നഷ്ടപ്പെട്ടതോടെ അവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി.

സാമ്പത്തിക സാമൂഹിക അവസരങ്ങള്‍ ഈ ജനതയ്ക്ക് എത്ര അപ്രാപ്യമായിരുന്നുവെന്നത് ഇത് വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച്​, തൊഴിലില്ലായ്മ മുസ്‌ലിം കുടിയേറ്റക്കാരില്‍ കൂടി വന്നു. ഒപ്പം കുറ്റകൃത്യങ്ങളും അസ്വാസ്ഥ്യങ്ങളും വലിയ തോതില്‍ ഉയര്‍ന്നു. ഫ്രാന്‍സിന്റെ സാമ്പത്തിക അവസ്ഥ കൂടുതല്‍ മോശമായിക്കൊണ്ടിരുന്നതോടെ, ഈ പ്രശ്‌നങ്ങള്‍ വഷളായി, പ്രത്യേകിച്ച് 1990കള്‍ക്കുശേഷം. ഇസ്‌ലാമിനെ കുറിച്ചുള്ള പ്രതിലോമ കാഴ്ചപ്പാടുകള്‍ ഈ അവസ്ഥയ്ക്ക് ആക്കംകൂട്ടി. ഇതിന്റെ തുടര്‍ച്ചയായി തീവ്രവാദ ചിന്താഗതിയും പടര്‍ന്നു.

സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന അന്യവത്കരണവും നിരാശാബോധവും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കാനിടയാക്കി. അതോടെ ഫ്രഞ്ച് തടവറകളില്‍ ഭൂരിപക്ഷം മുസ്‌ലിംകളായി. ഫ്രഞ്ച് ജയിലുകളില്‍ വലിയ തോതില്‍ മുസ്‌ലിംകളാണുള്ളതെന്നും അതില്‍ ഭൂരിപക്ഷവും പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍പ്പെടുന്നവരാണെന്നുമാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ചുരുക്കത്തില്‍ ഇസ്‌ലാമിലെ തീവ്രവാദവിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെടുന്നവരില്‍ ഏറെയും പുതിയ തലമുറയാണ്. ചെറു ന്യൂനപക്ഷമാണെങ്കില്‍ കൂടിയും അവരുടെ പ്രചാരണവും പ്രവര്‍ത്തനങ്ങളും ഫ്രഞ്ച് ബഹുസ്വരസമൂഹത്തിലെ വലിയൊരുവിഭാഗത്തിനു സംശയവും ആശങ്കകളും വര്‍ധിപ്പിക്കുന്നതിനു കാരണമായി. സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണങ്ങള്‍ക്കുശേഷം ഇത് കൂടുതല്‍ പ്രകടമായി. 2015ലെ ചാര്‍ളി ഹെബ്‌ദോ ആക്രമണം ഇതിനു ആക്കം കൂട്ടി. 

സമ്മർദത്തിലാകുന്ന മതേതര-റിപ്പബ്ലിക്കന്‍ പാരമ്പര്യം

നിരവധി രാജ്യങ്ങളില്‍ ജനങ്ങള്‍ക്കുനേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ നിയമാനുസൃതമായ സമരങ്ങളും പോരാട്ടങ്ങളും നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പൗരന്മാരെ കൊലചെയ്യുന്നതിനെയോ വിദ്വേഷത്തിന്റെ പേരില്‍ അതിക്രമം അഴിച്ചുവിടുന്നതിനെയോ ഇസ്​ലാം ന്യായീകരിക്കുന്നില്ല. നീതിയെന്ന തത്വത്തെ തന്നെ ലംഘിച്ച്​ നീതിയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം നടത്താന്‍ പാടില്ലയെന്നാണ് ഇസ്‌ലാം പറയുന്നത്: ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാകുവിന്‍. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റവും പറ്റിയത് (സൂറത്ത് 5:8). 

അള്‍ജീരിയന്‍ മുസ്‌ലിംകളുടെ അധിനിവേശ പോരാട്ടങ്ങളുടെ ചരിത്രം നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ്. നിഷ്ഠൂര കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഫ്രഞ്ച് അധിനിവേശ സംവിധാനങ്ങളോട് പ്രതികരിക്കാന്‍ പക്വമായ ഒരു വഴി അള്‍ജീരിയന്‍ മുസ്‌ലിംകളുടെ നേതാവായ അമീര്‍ അബ്ദില്‍ ഖാദിര്‍ കാട്ടിത്തന്നു. റസ ഷാ കസേമി എഴുതുന്നു: ‘സമുദായത്തെ മുഴുവനായി യാതൊരു വകതിരിവുമില്ലാതെ ഫ്രഞ്ച്കാര്‍, കൂട്ടക്കുരുതി നടത്തിയപ്പോള്‍, അവരുടെ പട്ടാളക്കാര്‍ക്ക് അവര്‍ കൊണ്ടുവരുന്ന ഓരോ ജോഡി അറബ് ചെവികള്‍ക്കും പത്തുഫ്രാങ്ക് പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍, മുറിച്ചുമാറ്റപ്പെട്ട അറബ് തലകള്‍ യുദ്ധത്തിനു ലഭിച്ച ട്രോഫികളായി പരിഗണിക്കപ്പെട്ടപ്പോള്‍, അമീര്‍ തന്റെ മഹാത്മ്യം, ഇസ്‌ലാമിക തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ കൂറ് തെളിയിച്ചു കൊണ്ട്, ഒരു അനുശാസനത്തിലൂടെ ‘പരിഷ്‌കൃതരായ' എതിരാളികളുടെ തലത്തിലേക്ക് താഴാന്‍ തയ്യാറല്ലെന്നു പറഞ്ഞു: ഓരോ അറബു വംശജനും തന്റെ അധീനതയിലുള്ള ഫ്രഞ്ചുകാരനെ നല്ല രീതിയില്‍ പരിചരിക്കണം. പറ്റാവുന്നത്ര ഖലീഫയോടോ അമീറിനോട് തന്നെയോ പെരുമാറുന്നതുപോലെ പെരുമാറണം. മോശമായി പെരുമാറിയെന്ന് തടവുകാരന്‍ പരാതി പറയുകയാണെങ്കില്‍ ആ അറബിക്ക് ഒരുതരത്തിലുള്ള പ്രതിഫലത്തിനും അര്‍ഹതയുണ്ടായിരിക്കുന്നതല്ല' (ഷാ കസേമി 2005: 131-32).

Rassemblement_Samuel_Paty

അമീര്‍ അബ്ദില്‍ ഖാദിറിന്റെ ഉദ്ധരണിയോടെയാനണ് ഷാ കസേമി തന്റെ ലേഖനം തുടങ്ങുന്നത്: ‘യഥാര്‍ത്ഥ മതവിശ്വാസികള്‍ എത്രത്തോളം വിരളമാണെന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍, സത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ എത്രത്തോളം കുറവാണെന്ന് ചിന്തിക്കുമ്പോള്‍ - ഇസ്‌ലാമിന്റെ പ്രമാണം കഠിനവും ധൂര്‍ത്തും ധാരാളിത്തവും കാടത്തവുമാണെന്നാണ് അജ്ഞാനികള്‍ കരുതുന്നതെന്ന് കാണുമ്പോള്‍ - ഈ വാചകം ആവര്‍ത്തിക്കേണ്ട സമയമാണത്: ‘ക്ഷമയാണ് മനോഹരം, എല്ലാ പ്രതിസന്ധിയിലും അഭയം അല്ലാഹുവാണ്' (ഖുര്‍ ആന്‍ 12:18)

ഷാ കസേമിയുടെ അഭിപ്രായമനുസരിച്ച്, ഫ്രഞ്ച് അധിനിവേശ ശക്തികള്‍ക്കെതിരായ അമീറിന്റെ ഇടപെടല്‍ ഖുര്‍ആനില്‍ നിന്നുള്ള സുപ്രധാനമായ ഒരു വചനത്തിന് ദൃഷ്ട്ടാന്തമാണ്: ‘മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു എതിര്‍ക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു' (60: 8).

ജീവിതത്തില്‍, സംഘര്‍ഷങ്ങള്‍ക്കിടയില്‍, വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന നിരവധി വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. ഉദാഹരണത്തിന് ഈ വചനം നോക്കുക, ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ' (2.190) .

‘അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങള്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക' (3.159), തുടങ്ങിയവ ഇസ്‌ലാമിലെ ലിബറല്‍-മാനവിക പാരമ്പര്യങ്ങള്‍ എല്ലാകാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന വചനങ്ങളാണ്.

എന്നാല്‍ ജിഹാദികളും മറ്റ് തീവ്ര ഇസ്‌ലാമിസ്റ്റുകളും അതിനെയെല്ലാം പൂര്‍ണമായി തിരസ്‌കരിച്ചു. ഇസ്‌ലാമിന്റെ ഇത്തരം ലിബറല്‍ വ്യാഖ്യാനങ്ങളെയും ഫ്രഞ്ച് അധിനിവേശത്തിനെതിരായ പോരാട്ടങ്ങളുടെ കാലഘട്ടത്തില്‍ അമീര്‍ അബ്ദില്‍ ഖാദിര്‍ സ്വീകരിച്ച പക്വതയാര്‍ന്ന നിരീക്ഷണങ്ങളെയും, അദ്ദേഹത്തിന്റെ മാനവിക ദര്‍ശനങ്ങളെയും ഫ്രാന്‍സിലെ ഇസ്‌ലാമിക് സ്ഥാപനങ്ങളിലെ പരമ്പരാഗത രീതിയിലുള്ള ഖുര്‍ആന്‍ ശിക്ഷണങ്ങള്‍ പാടെ അവഗണിച്ചു. മതമൗലികവാദവും തീവ്രവാദവും വേരുപിടിക്കാന്‍ പറ്റിയ സാമൂഹിക അന്തരീക്ഷം കൂടിയാകുമ്പോള്‍ ഫ്രാന്‍സിന്റെ ചരിത്രപരമായ മതേതര-റിപ്പബ്ലിക്കന്‍ പാരമ്പര്യങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലുമായി. ഓരോ അക്രമങ്ങളും ആ അര്‍ത്ഥത്തില്‍ കുടിയേറ്റ ജനതയുടെ തന്നെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും കൂട്ടി. 

References:  Shah-Kazemi, Reza (2005): 'Recollecting the Spirit of Jihad,' in Joseph E.B. Lumbard (ed.), Islam, Fundamentalism and the Betrayal of Tradition, New Delhi: Third Eye. 
Trench, B. (2016): 'Charlie Hebdo,' Islamophobia and Freedoms of the Press,' Studies: An Irish Quarterly Review, 105(418): 183-191, available at http://www.jstor.org/stable/24871662. 
Yusuf Ali, Abdullah (2016): The Holy Quran - English Translation with Commentary, Chennai: Goodword Books.

എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് വിഭാഗത്തിന്റെ ഡയറക്ടറാണ് ലേഖകന്‍. നേരത്തെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം തലവന്‍, സോഷ്യല്‍ സയന്‍സ് ഡീന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

കെ.എം. സീതി  

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ

  • Tags
  • # Emmanuel Macron
  • #Samuel Paty
  • #France
  • #islamist Politics
  • #Secularism
  • #International Politics
  • #Charlie Hebdo
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

tmrtbojhr

23 Feb 2022, 08:44 PM

‘ജിഹാദി ഇസ്‌ലാം ബാധ' വീണ്ടും ഫ്രാന്‍സിനെ പിടികൂടുമ്പോള്‍ | കെ.എം. സീതി​ | TrueCopy Think - KM Seethi about Jihadi Islamism in France <a href="http://www.g07t3r9g55vm07anf1u76nd22xgv527bs.org/">atmrtbojhr</a> [url=http://www.g07t3r9g55vm07anf1u76nd22xgv527bs.org/]utmrtbojhr[/url] tmrtbojhr http://www.g07t3r9g55vm07anf1u76nd22xgv527bs.org/

cijwrhpnno

14 Mar 2021, 08:17 PM

‘ജിഹാദി ഇസ്‌ലാം ബാധ' വീണ്ടും ഫ്രാന്‍സിനെ പിടികൂടുമ്പോള്‍ | കെ.എം. സീതി​ | TrueCopy Think - KM Seethi about Jihadi Islamism in France [url=http://www.gj8l20d2pqur3722sdg7066dr5s34kk4s.org/]ucijwrhpnno[/url] <a href="http://www.gj8l20d2pqur3722sdg7066dr5s34kk4s.org/">acijwrhpnno</a> cijwrhpnno http://www.gj8l20d2pqur3722sdg7066dr5s34kk4s.org/

ekntxztx

11 Jan 2021, 09:48 AM

‘ജിഹാദി ഇസ്‌ലാം ബാധ' വീണ്ടും ഫ്രാന്‍സിനെ പിടികൂടുമ്പോള്‍ | കെ.എം. സീതി​ | TrueCopy Think - KM Seethi about Jihadi Islamism in France ekntxztx http://www.gb070u991qe7b31bsi8065ws2iaz2s1rs.org/ <a href="http://www.gb070u991qe7b31bsi8065ws2iaz2s1rs.org/">aekntxztx</a> [url=http://www.gb070u991qe7b31bsi8065ws2iaz2s1rs.org/]uekntxztx[/url]

dvfhhxcbc

8 Jan 2021, 02:06 AM

‘ജിഹാദി ഇസ്‌ലാം ബാധ' വീണ്ടും ഫ്രാന്‍സിനെ പിടികൂടുമ്പോള്‍ | കെ.എം. സീതി​ | TrueCopy Think - KM Seethi about Jihadi Islamism in France <a href="http://www.g3mvybyri74vu795x45xd090d1g6912xs.org/">advfhhxcbc</a> [url=http://www.g3mvybyri74vu795x45xd090d1g6912xs.org/]udvfhhxcbc[/url] dvfhhxcbc http://www.g3mvybyri74vu795x45xd090d1g6912xs.org/

PJJ Antony

20 Oct 2020, 02:06 PM

Every religion is fascist in its core because of its belief in its own purity and infallibility. Unless religion accept pluralism (that other religions too are correct on its own) any religion can turn anti democratic and anti human. Political parties too are subject to this kind of anti democratic and anti human attitude. BJP and CPM are examples. Unless we accept this, we can't take this discourse any further.

Safeer shabas

20 Oct 2020, 01:20 PM

നവോത്ഥാനം, ആധുനികത, ജ്ഞാനോദയം എന്നല്ലാം പറയുന്ന സംവർഗങ്ങളോട് മുഖം തിരിഞ്ഞിരിക്കുക എന്നത് ഈ മതത്തിന്റെ മാത്രം സവിശേഷതയത്രെ. ആഭ്യന്തര വിമർശനം ഒരിക്കലും ഈ മതം പൊറുപ്പിക്കില്ലതാനും. ഈ മതത്തിൽ ക്രിട്ടിക്കൽ ഇൻസൈഡർമാരില്ലാതെ പോകുന്നതും ഇതുമായി ചേർത്തു വായിക്കണം. എല്ലാം ആ വേദ ഗ്രന്ഥത്തിൽ ഉണ്ടെന്ന് അന്ധമായി ശഠിക്കുന്ന ഒരു വിശ്വാസി സമൂഹം. മത പാഠ ശാലകൾ തന്നെ ഈ വിത്തുകൾ പാകുന്നത്. ഇത്തരം സ്ഥാപനങ്ങൾ നിയന്ത്രിച്ചു മത പഠനം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക മാത്രമാണ് രക്ഷ. അല്ലാതെ ഇസ്ലാമിലെ ഏതെങ്കിലും അവാന്തര വിഭാഗത്തെ മാത്രമെടുത്ത് തീവ്രവാദം ആരോപിച്ചുപോരുന്ന മതേതര നാട്യങ്ങൾകൊണ്ടൊന്നും നേരെയാകാൻ പോകുന്നില്ല. സാഹിത്യ സൃഷ്‌ടിയെന്നോണം മത ഗ്രന്ഥങ്ങളെ പഠിക്കട്ടെ...

SA.Shamsudheen

20 Oct 2020, 12:36 PM

It was a terrible and sad incident; still, the Islamophobia is circumventing almost all people even the writer himself. The world forum for Muslim League of scholars as well as the Turkish based parallel Muslims scholars association have co demanded the terror killing of a teacher for his alleged display of the so-called cartoon at the classroom.The Muslim scholars are always in disowning such heinous crimes but it is sad to see that the western media frenzy or better hegemony of them are not giving much hype in the media. The world media are established, controlled or better to say manipulated by the others whose whereabouts are notorious. The 99% of Muslims are against the atrocities or terror activities of less than 1% of the community. The mainstream media tycoons are targeting the Muslims and their scholars for their lethargy or aversion since the major scholars do not like or jump into action to try to be champions of Islam or Muslims or volunteers of free speech is ce most of them are part of any parties or rulers or institutions. The geopolitical reasons or affiliations are affecting their opinions are known since most of them are partially or fully support the official statements of govts or religious groupings. The attitudes and ideologies of scholars are intertwined with the countries where they are living or working. They do not state their opinions personally except in rare cases or include their opinions in official proclamations. Since there are no generally accepted scholars by all sections of the community, the onlookers or opinion-makers in the media might think that they are not doing or engaging actively in public statements. The multi.efia or social media have been manipulated by anti-Islam or Muslim segments. But Muslim media persons are lagging behind their opponents or newsmakers! If we look or try to learn about the mass media, we might think that it is managed and manipulated by certain powers. So, it is high time to understand the gimmicks of major players in this field filled with betrayal and "otherism"! Terrorism is a menace and it's wings must be pruned and uprooted irrespective of creed, race or nationality!

Rahul Gandhi

International Politics

കെ. സഹദേവന്‍

അദാനി ചർച്ച തടയാൻ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം

Mar 24, 2023

5 Minutes Read

belief

BELIEF AND LOGIC

വി.അബ്ദുള്‍ ലത്തീഫ്

ദൈവം, മതം, വിശ്വാസം: തിരുത്തല്‍ പ്രക്രിയയുടെ സാധ്യതകൾ

Mar 09, 2023

6 Minutes Read

vd-satheeshan

Kerala Politics

വി. ഡി. സതീശന്‍

പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക് ​​​​​​​വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുന്നു

Jan 11, 2023

3 Minutes Read

men in mosque

Islamophobia

കെ.പി. നൗഷാദ്​ അലി

മിത്രഭാവേന വരുന്ന ചൂഷകരെ മുസ്​ലിം സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിൽ...

Jan 10, 2023

7 Minutes Read

Taliban_i

International Politics

ഡോ. പി.എം. സലിം

താലിബാന്‍ : വഹാബിസവും ജമാഅത്തെ ഇസ്​ലാമിയും

Dec 26, 2022

4 Minutes Read

Kunjalikkutti

Minority Politics

Think

ഇന്നത്തെ ഇന്ത്യയില്‍ മതേതരപക്ഷത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല: കുഞ്ഞാലിക്കുട്ടി 

Dec 23, 2022

6 Minutes Read

pulkoodu

Opinion

സജി മാര്‍ക്കോസ്

സർക്കാർ സ്ഥാപനങ്ങളിൽ പുൽക്കൂട് പണിയാമോ ?

Dec 23, 2022

5 Minutes Read

world cup

FIFA World Cup Qatar 2022

Think Football

1930 ഉറുഗ്വേ മുതല്‍ 2022 അര്‍ജന്റീന വരെ - ലോകകപ്പ് ചിത്രങ്ങളിലൂടെ

Dec 21, 2022

3 Minutes Read

Next Article

കൃത്യമായ ചികിത്സ  നിഷേധിക്കപ്പെടുമ്പോള്‍  ഒരു മാനസികാരോഗ്യപ്രവര്‍ത്തകയുടെ  അനുഭവക്കുറിപ്പ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster