30 Jun 2022, 03:14 PM
ഡിമെന്‍ഷ്യ അഥവാ ഓര്‍മക്കുറവ് ഇന്ന് സമൂഹത്തില്‍ ഏറ്റവുമധികം ശ്രദ്ധ കൊടുക്കേണ്ട ഒരു അവസ്ഥയായിക്കൊണ്ടിരിക്കുകയാണ്. ഡിമെന്‍ഷ്യ ബാധിതരെ മാറ്റിനിര്‍ത്തുന്ന പ്രവണതയാണ് കുടുംബങ്ങളിലും സമൂഹത്തിലും കണ്ടുവരുന്നത്. അവരെ രോഗികളായി കാണാതെ ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്. മറവി എന്നത് ഒരു രോഗമല്ല. മറവി ബാധിച്ചവരെ കൂടി ഉള്‍ക്കൊള്ളുന്നതാവണം സമൂഹം. അതിന് നമ്മള്‍ ഡിമെന്‍ഷ്യ എന്ന അവസ്ഥയെക്കുറിച്ചും ഡിമെന്‍ഷ്യ ബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ചും കൂടുതല്‍ അവബോധമുള്ളവരാകണം.
ഓരോ മൂന്ന് സെക്കന്റിലും ലോകത്ത് ഒരാള്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 4.1 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ഡിമെന്‍ഷ്യ ബാധിതരാണ്. നമ്മുടെ രാജ്യത്തിന് പ്രത്യേകമായ ഒരു ഡിമെന്‍ഷ്യ പോളിസി ഇല്ലാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. കേരളത്തിലെ ആകെ ജനസംഖ്യയില്‍ 14 ശതമാനം ആളുകള്‍ ഡിമെന്‍ഷ്യ ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്‍.എസ്.എസിന്റെ സഹായത്തോടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
എറണാകുളത്തെ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കാന്‍ ലക്ഷ്യമിട്ടാണ് ബോധി പദ്ധതിക്ക് തുടക്കം കുറിച്ചത്. കൊച്ചി സര്‍വകലാശാല ന്യൂറോ സയന്‍സസ് വിഭാഗത്തിലെ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് കം ആക്ഷന്‍ പ്രൊജക്റ്റ് പ്ലാറ്റ്‌ഫോമായ പ്രജ്ഞയാണ് ബോധിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കെ.വി. ദിവ്യശ്രീ
Aug 03, 2022
10 Minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
Truecopy Webzine
Aug 01, 2022
5 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch