26 May 2022, 02:18 PM
കൊച്ചീന്ന് കൊയിലാണ്ടി വരെയല്ല, കൊയിലാണ്ടീന്ന് സൗദി അറേബ്യ വരെ...
കോഴിക്കോട് കൊയിലാണ്ടിയിലെ ഗ്രാമപ്രദേശങ്ങളിലുള്ള പണിശാലകളില്‍ നിന്ന് കടലും കടന്ന് അറേബ്യന്‍ ആഢംബരങ്ങളിലേക്ക് ചേക്കേറിയ കൊയിലാണ്ടി ഹുക്കയ്ക്ക് പറയാനുള്ളത് നൂറ്റാണ്ടുകള്‍ പിന്നിട്ട വൈദേശിക ബന്ധത്തിന്റെ കഥകളാണ്...
അറബിക് കൊത്തുപണികളോട് കൂടിയ കൊയിലാണ്ടി ഹുക്ക എന്ന മലബാര്‍ ഹുക്ക, കൊയിലാണ്ടിയിലെ മൂശാരി മൂശകളിലേക്ക് എങ്ങനെയെത്തിയെന്നത് വ്യക്തമല്ല. നാടന്‍ ഭാഷയില്‍ തൊണ്ടു പണി എന്നറിയപ്പെട്ട ഹുക്കാ പണി ഒരു കാലഘട്ടത്തില്‍ പ്രദേശത്തെ വിശ്വകര്‍മാ സമുദായത്തിന്റെ മാത്രം തൊഴിലായിരുന്നു. പിന്നീട് ജാതി മത ഭേദമെന്യ എല്ലാ സമുദായങ്ങളും ഹുക്കാ പണിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. സാമൂഹികമായി ഏറെ പിന്നില്‍ നിന്നിരുന്ന ജനങ്ങളുടെ ജീവിതത്തില്‍ അത് മാറ്റങ്ങളുണ്ടാക്കി. കൊയിലാണ്ടി ദേശത്തിന്റെ സമ്പദ്ഘടനയെ വരെ മാറ്റിയെഴുതാന്‍ കൊയിലാണ്ടി ഹുക്കയ്ക്കായി. അക്കാലത്ത് അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഹുക്കയ്ക്ക് ലാഭത്തോട് കൂടിയ ന്യായമായ തുക തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നു.
നാടിന്റെ സാംസ്‌ക്കാരിക തനിമ സൂചിപ്പിക്കാന്‍ കൊയിലാണ്ടി നഗരസഭയുടെ എംപ്ലത്തില്‍ പോലും ഹുക്കയുടെ ചിത്രം നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി ഹുക്കാ നിര്‍മാണത്തിന്റെ ആ സുവര്‍ണ കാലത്തിന് ക്ലാവ് പിടിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ ഒരു ദശകത്തിനിടയിലാണ്.
ഹുക്കാ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, ഹുക്കാ തൊഴിലാളികള്‍ക്ക് ഏര്‍പ്പെട്ടുത്തിയ കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ പിന്‍വലിച്ചത്, സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അവഗണന ഇവയെല്ലാം തൊഴിലാളികളെ സാരമായി ബാധിക്കുകയും ഈ മേഖലയില്‍ നിന്നുള്ള അവരുടെ കൊഴിഞ്ഞു പോക്കിന് കാരണമാവുകയും ചെയ്തു.
പലരും ജീവിക്കാനായി പല തൊഴിലുകളിലേക്ക് തിരിഞ്ഞെങ്കിലും ഹുക്കാപ്പണി മാത്രമറിയുന്ന ചിലരെങ്കിലും തൊഴിലില്ലാത്തവരായി മാറി. കൊവിഡ് കൂടി വന്നതോടെ ഹുക്കാ നിര്‍മാണം പൂര്‍ണമായും നിശ്ചലാവസ്ഥയിലായി. നിലവില്‍ വിരലിലെണ്ണാവുന്ന ഹുക്കാ തൊഴിലാളികള്‍ മാത്രമാണ് കൊയിലാണ്ടിയിലുള്ളത്. ആഭ്യന്തര വിപണിയടക്കമുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ഹുക്കാ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും നടന്നില്ലെങ്കില്‍, ഇന്ത്യയുടെ വൈദേശിക കച്ചവട ബന്ധത്തിന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന, കരവിരുതിന്റെ കൊയിലാണ്ടി ഹുക്കകള്‍ ഓര്‍മകളില്‍ നിന്ന് പോലും മണ്‍മറഞ്ഞുപോവാന്‍ ഇനി അധികനാള്‍ വേണ്ടി വരില്ല.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
മനില സി.മോഹൻ
Oct 22, 2022
4 Minutes Watch