29 Dec 2021, 02:20 PM
വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ 2016-17 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവുമധികം എല്‍.പി. സ്‌കൂളുകളുള്ളത് മലപ്പുറത്താണ്. 834 ലോവര്‍ പ്രൈമറി സ്‌കൂളുകള്‍. അതിനാല്‍ ഏറ്റവുമധികം അധ്യാപകരെ ആവശ്യമുള്ളതും മലപ്പുറത്തിനു തന്നെ. എന്നാല്‍ സ്ഥിരാധ്യാപക നിയമനമെന്ന മലപ്പുറത്തിന്റെ അടിസ്ഥാന ആവശ്യം നിറവേറ്റാന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്നാണ് 2019-ലെ നോട്ടിഫിക്കേഷന്‍ പ്രകാരം പി.എസ്.സി. നടത്തിയ എല്‍.പി.എസ്.എ. പരീക്ഷയുടെ മെയിന്‍ ലിസ്റ്റ് സൂചിപ്പിക്കുന്നത്. പി.എസ്.സി. മാനദണ്ഡങ്ങള്‍ ലംഘിച്ച്, പരമാവധി ആളുകളുടെ എണ്ണം ചുരുക്കിയാണ് മലപ്പുറം ജില്ലയുടെ എല്.പി.എസ്.എ മെയിന്‍ ലിസ്റ്റ് തയ്യാറാക്കിയതെന്ന് പരാതിപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം ഇന്നേക്ക് 17 ദിവസങ്ങള്‍ പിന്നിട്ടു.
2014-ലും സമാനമായ പ്രശ്‌നം ഉയര്‍ന്നിരുന്നെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അടുത്ത പരീക്ഷയ്ക്ക് ന്യൂനതകള്‍ പരിഹരിച്ചു കൊണ്ടുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചെങ്കിലും, മുമ്പത്തേതിനെക്കാള്‍ ചുരുക്കിയ പട്ടികയാണ് ഈ വര്‍ഷം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ് തയ്യാറാക്കിയാല്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കേണ്ടി വരുന്നതായിരിക്കണം പട്ടിക ചുരുക്കാന്‍ പി.എസ്.സിയെ പ്രേരിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നു.
എല്‍.പി. തലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പകരം സ്ഥിരം അധ്യാപകരെന്ന കുട്ടികളുടെ അവകാശത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് ഇവര്‍ പറയുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വിപുലപ്പെടുത്തുന്നയത്ര പ്രാധാന്യം അധ്യാപക നിയമനത്തിനും നല്‍കി സര്‍ക്കാര്‍ വിദ്യാഭ്യാസം സുഗമമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
ഷഫീഖ് താമരശ്ശേരി
May 17, 2022
43 Minutes Watch
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch