ലീഗ് സ്ഥാനാര്‍ഥിയായി മൂന്നാമത്തെ തവണയും ജനവിധി തേടുന്ന പി. ഉബൈദുള്ളക്ക് ഇത്തവണയും ഭീഷണിയില്ല.
1 Apr 2021, 10:06 AM
1957 ല്‍ രൂപീകരിക്കപ്പെട്ടതുമുതല്‍ മുസ്ലിം ലീഗിനെ അല്ലാതെ മറ്റാരെയും ജയിപ്പിക്കാത്ത മണ്ഡലമാണ് മലപ്പുറം. ലീഗ് സ്ഥാനാര്‍ഥിയായി മൂന്നാമത്തെ തവണയും ജനവിധി തേടുന്ന പി. ഉബൈദുള്ളക്ക് ഇത്തവണയും ഭീഷണിയില്ല.
2011ല്‍ ആദ്യ മത്സരത്തില്‍ ഉബൈദുള്ളയുടെ ഭൂരിപക്ഷം 44,322 വോട്ടായിരുന്നു, 2016ല്‍ 35,672 ആയി. പൊതുരംഗത്ത് സജീവമായ സ്ഥാനാര്‍ഥി പാലോളി അബ്ദുറഹ്‌മാന്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കോ- ഓപ്പറേറ്റീവ് സൊസൈറ്റി സ്പിന്നിങ് മില്‍ ചെയര്‍മാന്‍, പ്രവാസി സംഘം ജില്ല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ ബന്ധുവാണ്.
ഇരു സ്ഥാനാര്‍ഥികളും അവസാനഘട്ട പ്രചാരണത്തിലാണ്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തില്‍ വോട്ടര്‍മാരെ നേരിട്ടുകാണുകയാണ് സ്ഥാനാര്‍ഥികള്‍.
പ്രമുഖ ലീഗ് നേതാക്കളുടെ കളരി കൂടിയാണ് മലപ്പുറം മണ്ഡലം. 1979ല്‍ സി.എച്ച്. മുഹമ്മദുകോയ 23,638 വോട്ടിന് ജയിച്ചാണ് മുഖ്യമന്ത്രിയായത്. മകന്‍ എം.കെ. മുനീറിന് മലപ്പുറം രണ്ടു തവണ ജയം സമ്മാനിച്ചു. യു.എ. ബീരാന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും രണ്ടു തവണ വീതം ജയിച്ചു.
1957, 1960 തെരഞ്ഞെടുപ്പുകളില്‍ കെ. ഹസന്‍ ഗനിക്കായിരുന്നു ജയം. 1982, 1987 വര്‍ഷങ്ങളില്‍ പി.കെ. കുഞ്ഞാലിക്കുട്ടി. 1996, 2001 വര്‍ഷങ്ങളിലായിരുന്നു മുനീറിന്റെ ഊഴം.

മലപ്പുറം നഗരസഭ, ഏറനാട് താലൂക്കിലെ മൊറയൂര്‍, പൂക്കോട്ടൂര്‍, ആനക്കയം, പുല്‍പ്പറ്റ പഞ്ചായത്തുകള്‍, പെരിന്തല്‍മണ്ണ താലൂക്കിലെ കോഡൂര്‍ പഞ്ചായത്ത് എന്നിവ ഉള്‍പ്പെട്ടതാണ് മണ്ഡലം.
മുസാഫിര്‍
Nov 21, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Nov 17, 2022
7 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
അബ്ദുല്‍ ബാരി സി.
Jan 20, 2022
15 Minutes Read
മുസാഫിര്‍
Jan 17, 2022
6 Minutes Read