ഇവിടെ ഒന്നും നടക്കില്ല തിരിച്ച് പോണം, പക്ഷേ...

15 ലക്ഷം പ്രവാസികളാണ് കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് കേരളത്തിലേക്ക് മടങ്ങിയത്. ഭൂരിപക്ഷവും തൊഴിൽ നഷ്ടപ്പെട്ട്. 50 വർഷത്തെ മലയാളിയുടെ പ്രവാസ ജീവിതം രാജ്യത്തെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തിയെങ്കിലും തിരിച്ചെത്തിയ തൊഴിലാളികളെ സംസ്ഥാനം വെറും കയ്യോടെയാണ് സ്വീകരിച്ചത്. നാമമാത്രവും അപ്രാപ്യവുമായ പദ്ധതികളാണ് തിരിച്ചെത്തിയവർക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പ്രവാസികൾ പറയുന്നു. തൊഴിയില്ലായ്മയും രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ഡൗണും കാരണം ഇവിടെ ഒരു ജീവിതമാർഗമുണ്ടാക്കാനും സാഹചര്യമില്ല. വീണ്ടും ഗൾഫിലേക്ക് മടങ്ങാൻ തീരുമാനിച്ചാലും വാക്സീൻ ലഭ്യതയും പ്രവേശന നിരോധനവും ഉൾപ്പടെ കടമ്പകളേറെയാണ്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനം പ്രവാസികളുടെ സംഭാവനയാണ്. എങ്കിലും ഇപ്പോഴും ഒരു കാലോചിതമായ ഒരു കുടിയേറ്റ നിയമമോ തിരിച്ചെത്തുന്നവർക്കായി ഒരു പുനരധിവാസ പദ്ധതിയോ ഇല്ലെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

Comments