4 Nov 2022, 06:17 PM
ഒരു മഴക്കാലത്ത് രാത്രി തിരുവനന്തപുരത്തെ ഞങ്ങളുടെ ചെറിയ ഫ്‌ളാറ്റിന്റെ താഴെ ഒരു ബൈക്ക് വന്നു നിന്ന ശബ്ദം കേട്ടു. ഉടന്‍ തന്നെ ഡോര്‍ബെല്‍ തെരുതെരെ ചിലയ്ക്കാനും തുടങ്ങി. ഞങ്ങളുടെ വീട്ടില്‍ പല സമയത്തും പലരും വരാറുണ്ട്. അത് എനിക്കോ ബീനയ്‌ക്കോ ഒരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. തീരെ താല്‍പര്യം തോന്നാത്ത ഏതെങ്കിലും ആതംഗവാദിയാണെങ്കില്‍ എന്താണ് ചെയ്യണ്ടെതെന്നും എനിക്ക് നന്നായിട്ടറിയാം. എന്നാലും ആവര്‍ത്തിച്ചുള്ള ഈ കൂട്ടമണിയടിയില്‍ അക്ഷമയുടേയും അടിയന്തരാവസ്ഥയുടേയും ധ്വനികള്‍ പ്രകടമായിരുന്നു. വാതില്‍ തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ അടിയന്തരാവസ്ഥയാണ് മഴ നനഞ്ഞ് മുന്നില്‍ നില്‍ക്കുന്നത്. പുത്തന്‍ ചാരായത്തിന്റെ സുഗന്ധം വിതറി ജോണ്‍ ഏബ്രഹാം നാടകീയമായി അകത്തേക്ക് കയറിവന്നു.
ഛായാഗ്രാഹകന്‍, സംവിധായകന്‍, എഴുത്തുകാരന്‍
യാക്കോബ് തോമസ്
Jan 09, 2023
18 Minutes Listening
രവി മേനോന്‍
Dec 13, 2022
22 Minutes listening
റംസീന ഉമൈബ
Nov 07, 2022
17 Minutes Listening