മെസ്സിയുടെ ആ പെനാൽറ്റി, റഫറിയായിരുന്നു ശരി

ആ പന്ത് ഗോൾകീപ്പർ ആണ് ആദ്യം തട്ടിയിരുന്നതെങ്കിൽ പെനാൽറ്റി പോയിട്ട് ഫ്രീകിക്ക് പോലും നൽകില്ലായിരുന്നു പക്ഷേ, ഇവിടെ അൽവാരസ് മാത്രമേ പന്ത് തൊട്ടിട്ടുള്ളു. ഗോൾ കീപ്പർ പന്തിന് അടുത്ത് പോലും എത്തിയിട്ടില്ല. ഫോർവേഡർ പന്ത് തൊട്ടിരിക്കുന്നു, ഗോൾ കീപ്പർ ചുറ്റും ഓടാൻ ശ്രമിക്കുന്നു, അപ്പോഴത് ഒബ്‌സ്ട്രക്ഷൻ ആണ്. ഒബ്‌സ്ട്രക്ഷൻ എന്ന ഒഫൻസിന് സ്വാഭാവികമായി പെനാൽറ്റി നൽകാം.

ക്രൊയേഷ്യയ്‍‍ക്കെതിരെ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ശരിയായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. മത്സരം നടക്കുന്ന സമയത്ത് കമേന്ററ്റർമാർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ജൂലിയൻ അൽവാരസിനെ ഗോൾകീപ്പർ ഡൊമിനിക് ലിവാക്കോവിച്ച് വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചില്ല, 34-ാം മിനിറ്റിൽ അർജന്റീന നിർണായക ലീഡും നേടി. മത്സരശേഷം ഈ പെനാൽറ്റിയുടെ പേരിൽ ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസാറ്റോ രൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പന്ത് കാലിലില്ലാത്തപ്പോഴാണ് അൽവാരസ് ഗ്രൗണ്ടിൽ വീണതെന്നും അതിൽ എങ്ങനെ പെനാൽറ്റി വിധിക്കുമെന്നുമാണ് പ്രധാന ചോദ്യം.

ഇത് വളരെ ക്ലിയറായ പെനാൽറ്റിയാണ്. ആ പന്ത് ഗോൾകീപ്പർ ആണ് ആദ്യം തട്ടിയിരുന്നതെങ്കിൽ പെനാൽറ്റി പോയിട്ട് ഫ്രീകിക്ക് പോലും നൽകില്ലായിരുന്നു പക്ഷേ, ഇവിടെ അൽവാരസ് മാത്രമേ പന്ത് തൊട്ടിട്ടുള്ളു. ഗോൾ കീപ്പർ പന്തിന് അടുത്ത് പോലും എത്തിയിട്ടില്ല. ഗോൾ കീപ്പർക്ക് വേറെ എവിടെയാണ് പോകാൻ പറ്റുക എന്ന ചോദ്യവും കമന്റേറ്റർ ഉയർത്തുന്നുണ്ടായിരുന്നു. ഇവിടെ ഫോർവേഡ് പന്ത് തൊട്ടിരിക്കുന്നു, ഗോൾ കീപ്പർ ചുറ്റും ഓടാൻ ശ്രമിക്കുന്നു, അപ്പോഴത് ഒബ്സ്ട്രക്ഷൻ ആണ്. ഒബ്സ്ട്രക്ഷൻ എന്ന ഒഫൻസിന് സ്വാഭാവികമായി പെനാൽറ്റി നൽകാം.

എന്നാൽ യെല്ലോ കാർഡ് നൽകാൻ കാരണം ബാക്കിൽ കവർ ചെയ്യാൻ ആളുണ്ടായതു കൊണ്ട് കൂടിയാണ്. അല്ലെങ്കിൽ അത് റെഡ് കാർഡ് ആകു മായിരുന്നു. കാരണം ഇത്തരം സാഹചര്യങ്ങളിൽ ഫോർവേഡിനെ തട്ടി താഴെയിട്ടാൽ സ്വഭാവികമായും റെഡ് കാർഡ് വരും. ഈ ഫൗൾ ഗ്രൗണ്ടിൽ എവിടെ നടന്നാലും അത് ഫ്രീ കിക്കും കാർഡുമാണ്. ഒബ്സ്ട്രക്ഷൻ എന്ന നിയമത്തിൽ അത് വ്യക്തമാണ്. ഒരു തർക്കത്തിന് പോലും സാധ്യതയില്ലാത്തവണ്ണം റഫറിയുടെ ആ തീരുമാനം ശരിയായിരുന്നു.

Comments