കെ.ജി. ജോർജിന്റെ
നവഭാവുകത്വത്തുടർച്ചയല്ല
ലിജോ
കെ.ജി. ജോർജിന്റെ നവഭാവുകത്വത്തുടർച്ചയല്ല ലിജോ
ലിജോജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര സിദ്ധാന്തമായി പ്രവർത്തിക്കുന്നത് ഉത്തരാധുനികതയാണെന്ന് പ്രത്യക്ഷമാണ്. 'നൻപകൽ നേരത്ത് 'മയക്ക'ത്തിലും 'ചുരുളി'യിലുമൊക്കെ ഉത്തരാധുനികതയുടെ ഒരു 'ലൂപ്പ്' സൃഷ്ടിക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുമുണ്ട്. കെ.ജി.ജോര്‍ജ്ജിനെപ്പോലുള്ള ചലച്ചിത്രകാരന്മാര്‍, മലയാള സിനിമയില്‍ സൃഷ്ടിച്ച നവഭാവുകത്വം പുരോഗതി പ്രാപിക്കുന്നത്, ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആവില്ലെന്ന് ‘നൻപകൽ നേരത്തെ മയക്ക’ത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
21 Jan 2023, 01:33 PM
ഒരു നാള്‍ അസുഖകരമായ പുലര്‍കാല സ്വപ്നങ്ങളില്‍ നിന്നുണര്‍ന്നപ്പോള്‍ താനൊരു വലിയ പാറ്റയായി രൂപാന്തരപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഗ്രെഗര്‍ സാംസ കണ്ടത്- ഫ്രാന്‍സ് കാഫ്കയുടെ ‘മെറ്റമോര്‍ഫസിസ്' എന്ന നോവല്‍ ആരംഭിക്കുന്നത് മേല്‍പറഞ്ഞ വാചകത്തോടെയാണ്. മനുഷ്യന്റെ ഒറ്റപ്പെടലിനെ അതിതീവ്രമായി അവതരിപ്പിച്ച കൃതിയെ, അസ്തിത്വവാദികള്‍ ഏറെ വിശേഷപ്പെട്ട ഒന്നായി പരിഗണിക്കാറുണ്ട്.
എസ്. ഹരീഷ് തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമ, മെറ്റമോര്‍ഫസിസിന്റെ മറ്റൊരു രൂപാന്തരമാണ്. ജയിംസ്, സുന്ദര്‍ ആയതാണോ? സുന്ദര്‍, ജയിംസ് ആയതാണോ? എന്ന സന്ദേഹം സിനിമ അവസാനിച്ചാലും പ്രേക്ഷകരില്‍ അവശേഷിക്കും. ‘മയക്ക'ത്തില്‍ എടുത്തു പറയേണ്ടത് മമ്മൂട്ടിയുടെ അഭിനയവും തേനി ഈശ്വറിന്റെ ഛായാഗ്രഹണവുമാണ്. എഴുപതാം വയസ്സിലും തികഞ്ഞ സ്വാഭാവികതയോടെ മമ്മൂട്ടി കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. അപ്പോഴും ക്ലോസപ്പ് ഷോട്ടുകളുടെ അഭാവം, സൂക്ഷ്മാഭിനയം പ്രേക്ഷകരിലെത്തുന്നതിന് തടസ്സമാകുന്നുണ്ട്. സ്റ്റാറ്റിക് ഷോട്ടുകള്‍ കൊണ്ട്, സിനിമയുടെ ‘ആമവേഗത'യ്ക്കിണങ്ങും വിധമാണ് തേനി ഈശ്വര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

സിനിമയിലെ പോസ്റ്റുമോഡേണിസം
സാര്‍ത്രിന്റെ അസ്തിത്വവാദ ദര്‍ശനം രൂപപ്പെട്ടത്, രണ്ടാം ലോകയുദ്ധത്തോടെ മാനവവാദികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ജീവിതനൈരാശ്യത്തില്‍ നിന്നാണ്. രോഗം,യുദ്ധം, മരണം തുടങ്ങിയ ദുരിതങ്ങളാണ് മനുഷ്യജീവിതത്തിന്റെ ആകത്തുകയെന്ന് അവര്‍ വിശ്വസിച്ചു. സാമൂഹ്യ വികാസ പ്രക്രിയയുടെ നിയമങ്ങള്‍ മനസ്സിലാക്കി, ശരിയായ ജീവിതാവബോധം സൃഷ്ടിക്കുന്നതില്‍ അസ്തിത്വവാദികള്‍ പരാജയപ്പെട്ടു. മുതലാളിത്തം ഒരു വ്യവസ്ഥയെന്ന നിലയില്‍ അതിന്റെ പാരമ്യഘട്ടത്തിലെത്തിയെന്ന സത്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട സാര്‍ത്രും കൂട്ടരും ലോകമെമ്പാടും കാണുന്ന ദുരിതങ്ങള്‍ മനുഷ്യജീവിതത്തില്‍ അനിവാര്യമാണെന്ന് വിശ്വസിച്ചാണ് പ്രമാണങ്ങള്‍ ചമച്ചത്.
ജന്മിത്വത്തിനെതിരായ പോരാട്ട നാളുകളില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുതലാളിത്തം, അധികാരത്തിലെത്തിയതോടെ അതിന്റെ ചൂഷണവാഴ്ച ആരംഭിച്ചു. ശാസ്ത്രത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചവര്‍, അന്ധവിശ്വാസത്തിന്റെ പതാക വാഹകരായി. മതേതര നിലപാടുകള്‍ കൈക്കൊണ്ടവര്‍, തങ്ങളുടെ താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം മതത്തെ ഉപയോഗപ്പെടുത്തി. ഒന്നും രണ്ടും യുദ്ധങ്ങള്‍, കമ്പോളത്തിനു വേണ്ടി മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ നടത്തിയതായിരുന്നു. ഇതു മനസ്സിലാക്കി, കൂടുതലുയര്‍ന്ന സാമൂഹ്യ മുന്നേറ്റം വളര്‍ത്തിയെടുക്കുന്നതിനു പകരം ഉണ്‍മയും ഇല്ലായ്മയും ( Being and Nothingness) എന്ന പ്രമേയത്തിന്‍മേല്‍ നിരാശയുടെ ഒരു ദര്‍ശനം കെട്ടിപ്പടുക്കുവാനാണ് സാര്‍ത്ര് ശ്രമിച്ചത്.
സാര്‍ത്രിന്റെ അസ്തിത്വവാദ ദര്‍ശനത്തില്‍ ആകൃഷ്ടരായി ലോകത്തെമ്പാടുമുള്ള കലാകാരന്മാര്‍ നിരവധി കലാരൂപങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചാളുകളില്‍, ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനപ്പുറം പുരോഗമനകരമായ യാതൊന്നും അത്തരം കലകള്‍ ഉല്‍പ്പാദിപ്പിച്ചില്ല.
തൊണ്ണൂറുകളില്‍, സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടേയും തകര്‍ച്ചയോടെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ ഏകലോകം അടിച്ചേല്‍പ്പിക്കപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരിക രംഗത്തെ സിദ്ധാന്തമായാണ് ഉത്തരാധുനികത രൂപപ്പെട്ടത്. സത്യമെന്നത്, ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ് എന്ന കാഴ്ചപ്പാട് ലോകത്തെമ്പാടും പ്രചരിപ്പിക്കപ്പെട്ടു. ഒരു നിശ്ചിത സമയത്ത്, നിശ്ചിതസ്ഥലത്ത് പദാര്‍ത്ഥത്തെ സംബന്ധിക്കുന്ന സത്യമെന്നത് ഏകമാണ് എന്ന ശാസ്ത്രീയ കാഴ്ചപ്പാടിനെ ഉത്തരാധുനികത കുഴിച്ചുമൂടി. കലാസൃഷ്ടികള്‍ക്ക് തലയും വാലും ഉണ്ടാവേണ്ടതില്ലെന്നും അവര്‍ സിദ്ധാന്തിച്ചു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ചലച്ചിത്ര രംഗത്ത്, പോസ്റ്റ് മോഡേണ്‍ കാഴ്ചപ്പാടുകള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട്.

കെ.ജി. ജോർജും ലിജോയും
ഇരകൾ, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ കെ.ജി. ജോർജ്ജ്, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യത്തെ തീവ്രമായി ആവിഷ്കരിച്ചു. വ്യവസ്ഥിതിയുടെ ഇരകളായിത്തീരുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങളിലൂടെ പ്രകാശിതമാകുന്ന ദർശനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. ചിന്താക്കുഴപ്പം സൃഷ്ടിക്കുകയല്ല, നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ആന്തരിക പ്രശ്നങ്ങളിലേയ്ക്ക് വിരൽചൂണ്ടുകയായിരുന്നു കെ.ജി. ജോർജ്ജ് ചെയ്തത്. എന്നാൽ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്രങ്ങൾ ഉപരിപ്ലവമായ സംഘർഷങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ദർശനമാവട്ടെ, ഉത്തരാധുനികവും.

ലിജോജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര സിദ്ധാന്തമായി പ്രവര്‍ത്തിക്കുന്നത് ഉത്തരാധുനികതയാണെന്ന് പ്രത്യക്ഷമാണ്. ‘നന്‍പകല്‍ നേരത്ത് മയക്ക'ത്തിലും ‘ചുരുളി'യിലുമൊക്കെ ഉത്തരാധുനികതയുടെ ഒരു ‘ലൂപ്പ്' സൃഷ്ടിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നുമുണ്ട്. കെ.ജി.ജോര്‍ജ്ജിനെപ്പോലുള്ള ചലച്ചിത്രകാരന്മാര്‍, മലയാള സിനിമയില്‍ സൃഷ്ടിച്ച നവഭാവുകത്വം പുരോഗതി പ്രാപിക്കുന്നത്, ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
എസ്. ബിനുരാജ്
Jan 12, 2023
4 Minutes Read