14 Sep 2022, 05:25 PM
നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനു കീഴിലുള്ള സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മില്ലുകള്‍, കോവിഡിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയതാണ്. രണ്ടര വര്‍ഷം പിന്നിട്ടും മില്ലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് നൂറുകണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്.
ഇന്ത്യയൊട്ടാകെ 23 മില്ലുകളാണ് നിലവില്‍ എന്‍.ടി.സിക്ക് കീഴിലുള്ളത്. തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലായി കേരളത്തിലും എന്‍.ടി.സി യുടെ കീഴില്‍ സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മില്ലുകളുണ്ട്. ഇവിടെയെല്ലാം ഉത്പാദനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. വരുമാനം ഇല്ലാതായി മുന്നില്‍ മറ്റ് വഴികളില്ലാതെ നില്‍ക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് കണ്ണൂരിലെ പൂട്ടിക്കിടക്കുന്ന മില്ലിലെ തൊഴിലാളികള്‍ പറയുന്നത്.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch