ശ്രീറാം വെങ്കിട്ടരാമൻ ചെല്ലുന്നിട​ത്തെല്ലാം കെ.എം. ബഷീറിനെ ഓർക്കണം

സിവിൽ സർവീസ് ചട്ടമനുസരിച്ച് ഒരു IAS ഉദ്യോഗസ്ഥൻ കലക്ടർ തസ്തികയിൽ നിർബന്ധമായും ഇത്രകാലം പ്രവർത്തിച്ചിരിക്കണം എന്നുണ്ടാവാം. (കൃത്യമായി അറിയില്ല. അങ്ങനെ മുമ്പൊരിക്കൽ കേട്ടിട്ടുണ്ട് ) ആ നിലപാടിലാവാം സർക്കാർ
ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ അയാൾക്കതൊരു ശിക്ഷയായി മാറാനാണ് സാധ്യത. പൊതുജന സമ്പർക്കം കുറഞ്ഞ എന്തെങ്കിലും തസ്തികയിൽ തുടരുകയായിരുന്നുവെങ്കിൽ ഈ പുകിലൊന്നും അദ്ദേഹത്തിന് ഉണ്ടാവുമായിരുന്നില്ലല്ലോ. അദ്ദേഹം ചെയ്ത കുറ്റം വീണ്ടും ഈ രീതിയിൽ വീണ്ടും ചർച്ചയാവുമായിരുന്നുമില്ല. ആ വഴിക്ക് ചിന്തിക്കുമ്പോൾ ഇത് സർക്കാർ / മേലുദ്യോഗസ്ഥർ മനഃപൂർവ്വം ചെയ്തതാണോ എന്നു പോലും സംശയിക്കാവുന്നതാണ്.

കലക്ടർ പദവി തീരുംവരെ അദ്ദേഹം ഈ രീതിയിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ഓരോ ചടങ്ങിലും കാണികൾ മനസ്സുകൊണ്ടെങ്കിലും കലക്ടറിലെ കുറ്റവാളിയെ ഓർത്തു കൊണ്ടിരിക്കും. അതാണ് സാമൂഹ്യ മാധ്യമങ്ങൾ ചെയ്യേണ്ടത്. ജനങ്ങളിൽ ആ ഓർമ്മ നിലനിർത്തണം. വിദ്യാർത്ഥികൾ പോലും കളിയാക്കുന്ന അവസ്ഥയുണ്ടാവണം. മാധ്യമ പ്രവർത്തകർക്ക് കാണുമ്പോഴൊക്കെ കേസിനെപ്പറ്റി കലക്ടറോട് ചോദിക്കുകയുമാവാം. കലക്ടർ പൊതു ചടങ്ങുകൾ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാവണം. അയാൾ ചെല്ലുന്നേടുത്തെല്ലാം കെ.എം. ബഷീറിന്റെ സ്മരണ നിലനിർത്തണം. ഇപ്പോൾ അയാളിലില്ലാത്തത് കുറ്റബോധമാണ്. സമൂഹം വിചാരിച്ചാൽ അയാളിലതുണ്ടാക്കാൻ കഴിയും.

കുറ്റബോധം കൊണ്ട് എനിക്കിതു വേണ്ടായിരുന്നു എന്ന് (കലക്ടർ പദവി) അയാൾക്കു തന്നെ തോന്നണം. അങ്ങനെ സംഭവിച്ചാൽ അതൊരുതരം ജനകീയശിക്ഷ നടപ്പാക്കലായി മാറും. എല്ലാ കാര്യത്തിനും സർക്കാറിനെ തന്നെ ആശ്രയിക്കണമെന്നില്ലല്ലോ. നിയമം അതിന്റെ വഴി തുടരട്ടെ. അവിടെ ശിക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ മാധ്യമ ലോകം ജാഗ്രത പുലർത്തിയാൽ മതി. സത്യത്തിൽ ഇതിനെ വീണു കിട്ടിയ ഒരവസരമായി കരുതാവുന്നതാണ്.
ഭാവിയിൽ ഇത്തരം കുറ്റങ്ങൾ ചെയ്യാനിടയുള്ള ഉദ്യോഗസ്ഥർക്ക് ഒരു താക്കീതും

Comments