പ്രതിമാസം 33, 333 രൂപ വരുമാനമുള്ള,
പഞ്ചായത്തില്‍ രണ്ടര കോടിയുടെ സ്വത്തുള്ള
പാവം മുന്നാക്ക പിന്നാക്കക്കാരന്‍
പ്രതിമാസം 33, 333 രൂപ വരുമാനമുള്ള, പഞ്ചായത്തില്‍ രണ്ടര കോടിയുടെ സ്വത്തുള്ള പാവം മുന്നാക്ക പിന്നാക്കക്കാരന്‍
നിലവില്‍തന്നെ ജനസംഖ്യാനുപാതത്തേക്കാള്‍ അധിക പ്രാതിനിധ്യമുള്ള മുന്നാക്ക സമുദായങ്ങള്‍ക്ക് തന്നെയാണ് 10% കൂടി തസ്തിക സംവരണം ചെയ്തിട്ടുള്ളത്. പ്രാതിനിധ്യക്കൂടുതലുള്ള മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണത്തിലൂടെ കൂടുതല്‍ തസ്തിക സൃഷ്ടിക്കുന്ന നടപടി പോലെ തന്നെ അസംബന്ധമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ 'കാഞ്ഞബുദ്ധി'യിലുദിച്ച സാമ്പത്തിക സംവരണം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ 'ജാതി'സംവരണമായിതന്നെ നടപ്പിലാക്കേണ്ട ഗതികേടിലെത്തിനില്‍ക്കുകയാണ്.
28 Oct 2020, 10:00 AM
പി.എസ്.സി നിയമനങ്ങളില്‍ മുന്നാക്ക സംവരണം 2020 ഒക്ടോബര്‍ 23 വെള്ളിയാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. സംസ്ഥാനത്തെ 511, 484 (2017 ലെ കണക്ക്) ഉദ്യോഗങ്ങളില്‍ രണ്ട് ലക്ഷം പേരെ മാത്രമാണ് നിലവില്‍ പബ്ലിക് സര്‍വ്വീസ് കമീഷന്‍ വഴി നിയമിക്കുന്നത്. ബാക്കി മൂന്നുലക്ഷത്തിലധികം നിയമനങ്ങളും രാഷ്ട്രീയപാര്‍ട്ടികളിലെ മുന്നാക്കക്കാര്‍ക്കും മുന്നാക്കക്കാരടക്കമുള്ള എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
സംസ്ഥാനത്തെ എല്ലാ സമുദായങ്ങള്‍ക്കും നിയമനാവകാശമുള്ള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ക്കൂടി 10% മുന്നാക്ക സംവരണം നടപ്പിലാക്കിയതിലൂടെ പ്രാതിനിധ്യത്തിന്റെ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍തന്നെ ജനസംഖ്യാനുപാതത്തേക്കാള്‍ (+ 40; കേരള പഠനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2006) അധിക പ്രാതിനിധ്യമുള്ള മുന്നാക്ക സമുദായങ്ങള്‍ക്ക് തന്നെയാണ് 10% കൂടി തസ്തികകള്‍ സംവരണം ചെയ്തിട്ടുള്ളത്. പ്രാതിനിധ്യക്കൂടുതലുള്ള മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണത്തിലൂടെ കൂടുതല്‍ തസ്തിക സൃഷ്ടിക്കുന്ന നടപടി പോലെ തന്നെ അസംബന്ധമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും.

പഞ്ചായത്തില്‍ രണ്ടര ഏക്കറും കോര്‍പ്പറേഷന്‍ പരിധിയില്‍ 50 സെന്റും ഭൂമിയുള്ള മുന്നാക്ക സമുദായക്കാര്‍ സംവരണത്തിന് അര്‍ഹരാണ്. സെന്റിന് ഒരു ലക്ഷം രൂപ വില നിശ്ചയിച്ചാല്‍ തന്നെ പഞ്ചായത്ത് പരിധിയില്‍ രണ്ടര കോടി രൂപയുടെ സ്വത്തുള്ളയാളാണ് മുന്നാക്കത്തിലെ പിന്നോക്കക്കാരന്‍ എന്നര്‍ത്ഥം. അതുപോലെ 4 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള മുന്നാക്കക്കാരനും സംവരണത്തിനര്‍ഹനാണ്. എന്നുവച്ചാല്‍ പ്രതിമാസം 33, 333 രൂപ വരുമാനമുള്ള മുന്നാക്ക സമുദായാംഗം സംവരണത്തിന് അര്‍ഹനാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഒരു ഹൈസ്‌കൂള്‍ അധ്യാപകന്റെ ശമ്പളത്തിന് തുല്യമായ വരുമാനമുള്ള മുന്നാക്കക്കാരന്‍ ദരിദ്രനും സംവരണത്തിന് അര്‍ഹനുമാണ് എന്നാണ് സര്‍ക്കാര്‍ നിഗമനം.
1958-ലെ ഭരണ പരിഷ്‌കാര കമ്മീഷനില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് പ്രസ്താവിച്ചത്, ‘ജാതി' അടിസ്ഥാനമാക്കിയുള്ള സംവരണം ജാതിചിന്ത ശാശ്വതീകരിക്കുമെന്നും അതുകൊണ്ട് സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടത് എന്നുമായിരുന്നു. ജാതിയും ജാതിചിന്തയും ഇല്ലായ്മ ചെയ്യാന്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ‘കാഞ്ഞബുദ്ധി'യിലുദിച്ച സാമ്പത്തിക സംവരണം പക്ഷെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ ‘ജാതി' സംവരണമായിതന്നെ നടപ്പിലാക്കേണ്ട ഗതികേടിലെത്തിനില്‍ക്കുകയാണ്.
1957ലെ സര്‍ക്കാറിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാറെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ ഒരു പടി കൂടി കടന്ന് മുന്നാക്ക സംവരണത്തിന് 4 ലക്ഷം രൂപയുടെയും രണ്ടരയേക്കര്‍ ഭൂമിയുടെയും പരിധി നിശ്ചയിച്ച് മുന്നാക്ക ജാതിക്കാരുടെ ദാരിദ്ര്യത്തിന് ഒരാഢ്യപദവി കൂടി കല്‍പ്പിച്ചരുളിയിരിക്കുന്നു.
29 വര്‍ഷം മുന്‍പ് 1891 ല്‍ കേരള ചരിത്രത്തിലാദ്യമായി മലയാളി മെമ്മോറിയലിലൂടെ സംവരണ പ്രക്ഷോഭം നയിക്കുകയും സംവരണം നേടിയെടുക്കുകയും, സമ്പത്തും വിദ്യാഭ്യാസ- വ്യവസായ സ്ഥാപനങ്ങളും നേടിയെടുക്കുകയും സര്‍ക്കാറിനെപ്പോലും നിയന്ത്രിക്കാന്‍ ശേഷി കൈവരിക്കുകയും ചെയ്ത മുന്നാക്ക ജാതിക്കാരുടെ ദാരിദ്യം അട്ടപ്പാടിയില്‍ പട്ടിണിയില്‍ മരിക്കുന്ന കുഞ്ഞുങ്ങളുള്ള ആദിവാസികളുടെ ദാരിദ്ര്യവുമായി താരതമ്യം ചെയ്യുന്നതിലെ ‘മ്ലേച്ചത്വം' ഒന്നുകൊണ്ടുമാത്രമാകാം മുന്നാക്കക്കാരുടെ ദാരിദ്ര്യത്തിന് നാല് ലക്ഷത്തിന്റെയും രണ്ടരയേക്കര്‍ ഭൂമിയുടേയും പരിധി നിശ്ചയിച്ചിട്ടുണ്ടാവുക. അതല്ലാതെ മുന്നാക്കക്കാരുടെ പ്രാതിനിധ്യ നഷ്ടത്തിന്റെ രേഖകളൊന്നും സര്‍ക്കാറിന്റെ കൈവശമുണ്ടാകാന്‍ തരമില്ല.

എയ്ഡഡ് മേഖലയില്‍ തന്നെ പട്ടികജാതി-വര്‍ഗ സംവരണം നടപ്പിലാക്കാത്തതുമൂലം 20,000 അധ്യാപക പോസ്റ്റുകള്‍ നഷ്ടപ്പെട്ടതോ ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാത്തതോ ദളിത് ജനസംഖ്യയുടെ 50 ശതമാനത്തോളം വീടോ ഭൂമിയോ ഇല്ലാതെ ജീവിക്കുന്നതോ ആയ വസ്തുതകളൊന്നും സര്‍ക്കാറിന്റെ പരിഗണനാ വിഷയമല്ല. അത്തരം വസ്തുതകള്‍ നിരത്തി സര്‍ക്കാറിനെ സംഘര്‍ഷത്തിലാക്കാമെന്നതും മിഥ്യാധാരണയാണ്. മുന്നാക്ക പ്രീണനത്തിലൂടെ വോട്ടുബാങ്ക് മാത്രമാണ് ഇടതുസര്‍ക്കാറിന്റെ ലക്ഷ്യം.
ലോകം കോവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നതിനെ അയിത്താചരണവുമായി ബന്ധപ്പെടുത്തി മേനി നടിക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് ഭരണഘടന അട്ടിമറിച്ച് നല്‍കുന്ന അധിക പ്രാതിനിധ്യം സര്‍ക്കാര്‍ സംവിധാനങ്ങളെ ബ്രാഹ്മണവത്കരിക്കുന്ന പദ്ധതിയാണ്.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഭാഷ കടമെടുത്താല്‍ ജാതിചിന്ത ശാശ്വതീകരിക്കുക മാത്രമല്ല മുന്നാക്ക ജാതികളും പിന്നാക്ക ജാതികളും തമ്മിലുള്ള ജാതീയ ഉച്ചനീചത്വങ്ങളെ നിയമവത്കരിക്കുക കൂടിയാണ്. ഭരണഘടനാവിരുദ്ധ സംവരണം നടപ്പിലാക്കിയ ഇടതുപാര്‍ട്ടികളുടെയും ബി.ജെ.പിയുടെയും നയങ്ങളെ ഒരേപോലെ ചെറുത്തുകൊണ്ടേ സംവരണീയരുടെ പ്രതിരോധം സാധ്യമാകൂ.
Nithin
30 Oct 2020, 02:33 PM
2 ലക്ഷം ശമ്പളം ഉള്ള മുസ്ലിം നിയമസഭ സമാജിക്കാരുടെയും, പാർലമെന്റ് മെമ്പർ മാരുടെയും വീട്ടിലെ ആളുകൾ സംവരണതിന് അര്ഹരല്ലേ? അതിന് കുഴപ്പം ഒന്നുമില്ലേ?33000 രൂപ ശമ്പളം പറ്റുന്ന നായർ, നമ്പൂതിരി സമുദായക്കാർക്ക് മാത്രമാണോ സംവരണം നൽകേണ്ടാത്തതുള്ളു....
Sreelakshmi S
30 Oct 2020, 09:15 AM
സാമ്പത്തിക സംവരണം എന്ന വ്യവസ്ഥയെ ശക്തമായി എതിർക്കുന്നു....
വാസുദേവൻ നായർ
29 Oct 2020, 07:57 PM
കാഞ്ഞ ബുദ്ധി തന്നെ സാറന്മാരുടേത് ! നിത്യ ദാരിദ്രമായാൽ കൂടിയും നായരാണതിനാൽ അവനെ മുന്നോക്കക്കാരനായും ലക്ഷങ്ങൾ ആസ്തിക്കുള്ള ചേട്ടന്മാർ ഇപ്പോഴും സംവരണം പോരട്ടെ പോരട്ടെ എന്നാ വലാതിപ്പെടുന്ന പിന്നോക്കരും :- ഇവിടെ BJP വളരുന്നതിൽ തെറ്റുപറയാനാവില്ല
MINSHAD
29 Oct 2020, 05:27 PM
കേരള നവോത്ഥാന മൂല്യങ്ങള്‍ക്ക് ശക്തി പകര്‍ന്നവരില്‍ ഒരാളായ Adv സഹോദരന്‍ അയ്യപ്പന്‍, ഇവിഷയകമായി എടുക്കാന്‍ നിര്‍ദ്ദേശിക്കപെട്ട നിലപാട് തന്നെയാണ് ലേഖനം ആവര്‍ത്തിക്കുന്നത്★ അഭിവാദ്യങ്ങള്‍ ♥
എൻ.സി.ഹരിദാസൻ
28 Oct 2020, 03:15 PM
സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലുള്ള സംവരണാവകാശം ഉറപ്പു വരുത്തുന്ന ഭരണഘടനാതത്വങ്ങൾക്ക് വിരുദ്ധമായ 'മേൽജാതി സമ്പന്നസംവരണം' നടപ്പാക്കാൻ കേന്ദ്ര സർക്കാരിനൊപ്പം കേരള സർക്കാരും നിയമം ഭേദഗതി ചെയ്ത് ഉത്തരവായി.ഇത് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ടതാണെന്ന് എൻ എസ് എസ് പറഞ്ഞുകഴിഞ്ഞു. സാമ്പത്തിക സംവരണം എന്ന തെറ്റായ പേരിൽ വിശേഷിപ്പിച്ച 'മേൽജാതി സമ്പന്ന സാമ്പത്തിക സംവരണം' ഭരണഘടനാ വിരുദ്ധമാണെന്ന കേസിൽ വിധി വരുന്നതിനു മുമ്പ് തിരക്കിട്ട് തീരുമാനമെടുക്കേണ്ട സാഹചര്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? വരുമാന നികുതി നൽകേണ്ടത്രയും തുകയിലുമേറെ 8ലക്ഷം രൂപ വാർഷിക വരുമാനമുള്ള 'മേൽജാതി'സമ്പന്നരെ ലക്ഷ്യമാക്കിയാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെങ്കിൽ കോർപ്പറേഷനിൽ 50 സെന്റും മുനിസിപ്പാലിറ്റിയിൽ 75 സെന്റും പഞ്ചായത്തിൽ 2.5 ഏക്കറും ഭൂമിയുള്ള 'മേൽജാതി'സമ്പന്നരെ ലക്ഷ്യം വെച്ചാണ് ഇടതുപക്ഷ സർക്കാരിന്റെ നടപടിയെന്ന വ്യത്യാസം മാത്രമാണുള്ളത്. നൂറ്റാണ്ടുകളായി സമൂഹത്തിൽ "തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ" ആയി കഴിഞ്ഞു കൂടിയ മനുഷ്യരെ ഭരണ സംവിധാനത്തിന്റെ ഭാഗമാക്കി സാമൂഹിക നീതി ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെ 118 വർഷം മുമ്പ് കോൽഹാപ്പൂരിൽ ഛത്രപതി സാഹു മഹാരാജ് തുടങ്ങിവെച്ച സാമുദായിക സംവരണത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ ഭരണഘടനയിലെ സാമുദായിക സംവരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി സാമൂഹിക സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണെന്ന് ഭരണഘടന നിർദേശക തത്വങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഏഴര പതിറ്റാണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ത്യയിലെങ്ങും ധാരാളം പദ്ധതികൾ നടപ്പാക്കിയതുമാണ്.ഇവ കൂടുതൽ വിപുലമാക്കുന്നതിനു പകരം ദരിദ്രർക്ക് സർക്കാർ സർവീസിൽ ജോലി നൽകുന്നു എന്ന വ്യാജേന 'മേൽജാതി സമ്പന്ന സംവരണം' ഒളിച്ചു കടത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈയ്യിടെ പ്രസിദ്ധീകരിച്ച എസ്.ബി.ഐ ക്ലാർക്ക് റാങ്ക് ലിസ്റ്റ് പട്ടികജാതിക്കാരെക്കാൾ 26.25 ഉം പട്ടികവർഗ്ഗക്കാരെക്കാൾ 14.25 ഉം മറ്റ് പിന്നോക്ക സമുദായക്കാരെക്കാൾ 40.5 കുറഞ്ഞ മാർക്ക് -വെറും29.5 - നേടിയവരായ 'മേൽജാതി' സമ്പന്ന കുടുംബത്തിലുള്ളവർക്ക് ജോലി സാധ്യതകൾ തുറന്നു കൊടുത്തു എന്ന് തെളിയിച്ചത് ഇതിന്റെ നിരർത്ഥകത വിളിച്ചോതുന്നതാണ്! ഭരണഘടനാ വിരുദ്ധമാണോ ഈ നടപടികൾ എന്ന കോടതി ഉത്തരവിനായി കാത്തിരിക്കാൻ വയ്യാത്തതെന്ത് എന്ന് ചോദിച്ചു പോകുന്നു.
എ. കെ. റിയാസ് മുഹമ്മദ്
28 Oct 2020, 12:29 PM
സുവ്യക്തം!
Swalih
28 Oct 2020, 10:40 AM
🔥
എം.എ. ബേബി
Dec 30, 2020
7 Minutes Read
കെ. സന്തോഷ് കുമാര്‍
Nov 20, 2020
25 Minutes Read
അഭിലാഷ് മോഹന്‍
Nov 04, 2020
5 minute read
കെ.ടി. നൗഷാദ്
Oct 30, 2020
3 minute read
വിജു വി. നായര്‍
Oct 29, 2020
3 minute read
എം. കുഞ്ഞാമൻ
Oct 24, 2020
14 Minutes Read
കുഞ്ഞുണ്ണി സജീവ്
Sep 05, 2020
6 Minutes Read
വേണുഗോപാൽ
6 Nov 2020, 02:31 PM
മുന്നാക്കക്കാരിലെ പിന്നാക്കക്കാരായി തിരഞ്ഞെടുക്കാൻ നിശ്ചയിച്ച മാനദണ്ഡം വിചിത്രമായ ിി രിക്കുന്നു.