വംശീയതയെ തോൽപ്പിച്ച ഖത്തർ വേൾഡ് കപ്പ്

ഖത്തറിൽ ലോകകപ്പ് അനുവദിച്ച സന്ദർഭത്തിൽ തന്നെ വംശീയമായും ഏഷ്യാറ്റിക് ജനങ്ങളെ മാറ്റി നിർത്തുന്ന തരത്തിലുമുള്ള കൊളോണിയൽ മൈൻഡ് സെറ്റിൽ നിന്നുള്ള വിമർശനങ്ങൾ യൂറോപ്യൻ ലോകത്തു നിന്ന് വന്നു. ഏറ്റവും അവസാനം അറബുകളുടെ ഒരു യാഥാസ്ഥിതിക വേഷമായ റോബ് മെസ്സിയെ അണിയിച്ചതിനെതിരെയും വിമർശനങ്ങൾ ഉയർന്നു. പക്ഷേ ഇത്തരം ഘടകങ്ങളൊന്നും ഖത്തർ വേൾഡ് കപ്പിന്റെ ശോഭ കെടുത്തിയില്ല എന്നുള്ളതാണ് വാസ്തവം.

ലോകത്തിൽ ഏറ്റവും അധികം ആളുകൾ കാണുന്ന ഒരു കായിക വിനോദമാണ് ഫുട്‌ബോൾ. അതുകൊണ്ട് തന്നെ ഫുട്‌ബോൾ മതം, ഫുട്‌ബോൾ ദൈവം എന്നുള്ള പ്രയോഗങ്ങളെല്ലാം തന്നെ നമ്മൾ നടത്താറുണ്ട്. ഫിഫ വേൾഡ് കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് പാശ്ചാത്യ ലോകത്തിന്റെ സ്വാധീന മേഖലക്കപ്പുറത്തേക്ക്, പ്രത്യേകിച്ച് അറബ് ലോകത്തേക്ക് വേൾഡ് കപ്പ് വരുന്നത്. ഈ ഘട്ടത്തിൽ പ്രത്യേകിച്ച്, അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള മൗലികവാദ സംഘങ്ങളിൽ നിന്ന് ഖത്തറിൽ ലോകകപ്പ് നടത്താൻ പാടില്ല എന്ന നിലപാടും ഉയർന്നു വന്നു. എന്നുവെച്ചാൽ ലോകകപ്പ് പോലൊരു മഹാമേള, മനുഷ്യനെ മുഴുവൻ യോജിപ്പിക്കുന്ന ഒരു കായികമേള നടത്താനുള്ള സാംസ്‌കാരികമായ വളർച്ച ഖത്തറിനില്ല എന്നായിരുന്നു അതിൻറെ ഉള്ളടക്കം. ഇത് പഴയ കൊളോണിയൽ ലെഗസിയുടെ ഭാഗമാണ്. ഒപ്പം ഖത്തർ ഫിഫ അധികാരികൾക്ക് കൈക്കൂലി കൊടുത്താണ് നടത്തിപ്പവകാശം വാങ്ങിച്ചെടുത്തത് എന്ന ആരോപണം വരെ ഉണ്ടായി.

ഖത്തറിൽ ലോകകപ്പ് അനുവദിച്ച സന്ദർഭത്തിൽ തന്നെ വംശീയമായും ഏഷ്യാറ്റിക് ജനങ്ങളെ മാറ്റി നിർത്തുന്ന തരത്തിലുള്ള ഒരു കൊളോണിയൽ മൈൻഡ് സെറ്റിൽ നിന്നുള്ള വിമർശനങ്ങൾ യൂറോപ്യൻ ലോകത്ത് നിന്ന് വന്നു. ഏറ്റവും അവസാനം അറബുകളുടെ ഒരു യാഥാസ്ഥിതിക വേഷമായ റോബ് മെസ്സിയെ അണിയിച്ചതിനെതിരെയും വിമർശനങ്ങൾ ഉയർന്നു. പക്ഷേ ഇത്തരം ഘടകങ്ങളൊന്നും ഖത്തർ വേൾഡ് കപ്പിന്റെ ശോഭ കെടുത്തിയില്ല എന്നുള്ളതാണ് വാസ്തവം.

അതുപോലെ മൊറോക്കയുടെ വരവിനെ ചിലർ മതത്തിനോട് മാത്രം ചേർത്ത് വായിക്കുന്നതും കണ്ടു. യഥാർഥത്തിൽ വേൾഡ് കപ്പിൽ അങ്ങനെയൊന്നില്ല. ഏഷ്യ, ലാറ്റിൻ അമേരിക്ക അല്ലെങ്കിൽ അമേരിക്ക, ആഫ്രിക്ക എന്നിങ്ങനെ ഭൂഖണ്ഡങ്ങളെയാണ് ഫുട്ബോൾ പ്രതിനിധീകരിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള സൗത്ത് കൊറിയ ഉണ്ടായിരുന്നു. ജപ്പാൻ ഉണ്ടായിരുന്നു, സൗദി അറേബ്യ ഉണ്ടായിരുന്നു, ഇറാൻ ഉണ്ടായിരുന്നു. ഏഷ്യൻ ശക്തികൾ പുറത്താവുമ്പോൾ നമുക്ക് സങ്കടമുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ തന്നെ അർജന്റീനയെ സൗദി അറേബ്യ തോൽപ്പിച്ച സമയത്ത് അർജന്റീന ആരാധകരുപോലും ഒരു ഏഷ്യൻ ശക്തിയുടെ ഉയർച്ചയെന്ന നിലക്ക് ആഹ്ലാദം കൊള്ളുന്ന ഒരു സാഹചര്യമുണ്ടായി. അതുപോലെ പണ്ട് ആഫ്രിക്കയിൽ നിന്നുള്ള കാമറൂൺ ഫൈനൽ വരെ എത്തുമ്പോൾ ആവേശപൂർവമായിട്ടുള്ള ഒരു മാറ്റമായിരുന്നു അത്. ഇത്തവണ അതുപോലെ ഒരു ആഫ്രിക്കൻ ശക്തിയെന്ന നിലയ്ക്ക് മൊറോക്കോ തിരിച്ചുവരികയാണ്. പണ്ട് കാമറൂൺ വരുന്നതിന് സമാനമായ രൂപത്തിലാണ് സെമിഫൈനൽവരെ മൊറോക്കോ എത്തിയത്. അങ്ങനെ കാണുന്നതിന് പകരം മെറോക്കോയെ ഒരു മുസ്‍ലിം സ്‌റ്റേറ്റായിട്ട് മാത്രം കാണുന്ന വാദവും ഇത്തവണത്തെ ലോകകപ്പിലുണ്ടായി.

അവരുടെ എംബാപ്പെ എന്ന കളിക്കാരൻ ലോകത്തിന്റെ മുഴുവൻ മുത്തായി മാറുന്ന ഒരു കാഴ്ച്ച നമ്മൾ കണ്ടു. ഒരേ സമയം വംശീയതയുടെ അതിർ വരമ്പുകളെ മത യാഥാസ്ഥിക ബോധങ്ങളെയൊക്കെ അതിലംഘിക്കുന്ന വലിയ അനുഭവങ്ങൾ ഖത്തറിൽ നിന്നുണ്ടായി.

ഖത്തർ ലോകകപ്പ്, ചരിത്രത്തിലെ നല്ലൊരു വേൾഡ് കപ്പ് ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. കുറ്റമറ്റ രീതിയിൽ അത് നടപ്പാക്കാൻ ഒരു കുഞ്ഞൻ രാജ്യമായ ഖത്തറിന് കഴിഞ്ഞു. അതേ സമയം വംശീയതയുടെ നിഴലാട്ടങ്ങളുണ്ടായി. അത് പ്രധാനമായിട്ടും യൂറോപ്പിൽ നിന്ന് വരാനുള്ള കാരണം അവിടെ ഒരു യാഥാസ്ഥിതികത്വത്തിന്റെ വളർച്ച സമീപകാലത്ത് ശക്തിപ്പെട്ട് വരുന്നു എന്നുള്ളതാണ്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ കൺസർവേറ്റീവ് റെവലൂഷൻ എന്ന യാഥാസ്ഥിതിക വിപ്ലവം എന്നു വിളിക്കുന്ന ഒരു പ്രത്യയശാസ്ത്ര ധാര വലിയ സ്വാധീനം നേടിയെടുക്കുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് ഖത്തർ ലോകകപ്പിലും ഉണ്ടായിട്ടുള്ളത്.

Comments