കർഷകനെ വെടിവെച്ചുകൊന്ന് മൃതദേഹത്തിൽ നൃത്തം ചവിട്ടുന്ന ഭരണത്തിനെതിരെയാണ് ഈ പ്രക്ഷോഭം

കർഷക പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു രാഷ്ട്രീയ മുന്നണിക്കുമാത്രമേ ഇനി രാജ്യത്ത് അധികാരത്തിലെത്താൻ കഴിയൂ. അതാണ് ഈ സമരങ്ങൾ തെളിയിക്കുന്നത്. അതിന് ഇന്ത്യൻ ജനത തയാറെടുക്കുകയാണ്. ഒരു ദേശദ്രോഹ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദുർബലപ്പെടുകയായിരിക്കും ബി.ജെ.പിയുടെ ഭാവി- പി. കൃഷ്​ണപ്രസാദ്​ പറയുന്നു.

Truecopy Webzine

ത്തുമാസം പിന്നിട്ട കർഷക സമരം ഒരു പ്രശ്നാധിഷ്ഠിത സമരമായി രൂപപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് കരുത്ത് നിലനിർത്തി കൂടുതൽ പ്രദേശങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഴിയുന്നതെന്നും കർഷക സമരത്തിന്റെ സംഘാടകരിൽ ഒരാളും അഖിലേന്ത്യ കിസാൻ സഭ നേതാവുമായ പി. കൃഷ്ണപ്രസാദ്.

യഥാർഥ കാർഷിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ പ്രാധാന്യം. എല്ലാ വിളകൾക്കും മിനിമം സപ്പോർട്ട് വില കിട്ടണം, അത് ഉൽപാദനച്ചെലവിന്റെ 50 ശതമാനം അധികരിച്ച തുകയായിരിക്കണം, അത് നിയമനിർമാണത്തിലൂടെ ഉറപ്പുവരുത്തണം. മാത്രമല്ല, സംഭരണത്തിന് നിയമപരമായ സംവിധാനമുണ്ടാകണം. മറ്റൊന്ന്, കർഷക തൊഴിലാളിക്ക് മിനിമം തൊഴിലും കൂലിയും ലഭിക്കണം. യഥാർഥ വർഗപ്രശ്നം എന്ന നിലയിലാണ് ഈ ആവശ്യങ്ങൾ മുന്നോട്ടുവക്കപ്പെട്ടത്. അതാണ് തൊഴിലാളികളെയും കർഷകരെയും വൻതോതിൽ ഈ സമരത്തിലേക്ക് വരുന്നതിന് നിർബന്ധിതമാക്കിയത്- ട്രൂ കോപ്പി വെബ്‌സീനിൽ അദ്ദേഹം എഴുതുന്നു.

1930കളിലെ മഹാ മാന്ദ്യം പോലെ, 2008ൽ അമേരിക്കയിലെ ബാങ്കുകളും ഇൻഷൂറൻസ് സ്ഥാപനങ്ങളുമെല്ലാം തകർന്ന പോലെ, ലോക രാജ്യങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ പ്രതിസന്ധിയിൽനിന്ന് പുറത്തുവരാൻ ഇന്ത്യ അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾക്ക് കഴിയുന്നില്ല. വരാനിരിക്കുന്ന നാളുകളിൽ കേന്ദ്ര സർക്കാർ കൂടുതൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുക. അതുകൊണ്ടുതന്നെ തൊഴിലാളികളും കർഷകരും ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നടപടികളിലേക്ക് പോകാൻ സർക്കാറിന് കഴിയുന്നില്ല. കാരണം, അവർക്ക് വൻകിട മൂലധനശക്തികൾക്ക്, കുത്തക കമ്പനികൾക്ക്, സാമ്രാജ്യത്വ- ബഹുരാഷ്ട്ര കുത്തകകൾക്ക് കീഴടങ്ങേണ്ടിവരും, അവർക്ക് അനുകൂലമായ നയങ്ങളാണ് സർക്കാറിന് നടപ്പാക്കാൻ കഴിയുക. ഇതെല്ലാം, ഈ പ്രക്ഷോഭത്തെ ഇനിയും വിപുലമാക്കുകയാണ് ചെയ്യുക.

ദില്ലി ചലോ മാർച്ചിൽ പങ്കെടുത്ത കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

ബി.ജെ.പി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിലൂടെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അത് വിലക്കയറ്റവും തൊഴിലില്ലായ്മയും ഉണ്ടാക്കുമെന്നുമുള്ള തിരിച്ചറിവുകൾ ഈ പ്രക്ഷോഭം ജനങ്ങൾക്കു നൽകി. മാത്രമല്ല, സമരം ചെയ്യുന്നവരെ തലക്കടിച്ചും വെടിവെച്ചും കൊല്ലുന്ന സമീപനം ആസാമിലും ഹരിയാനയിലുമെല്ലാം കാണുന്നു. അസമിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതദേഹത്തിൽ പൊലീസ് ഒത്താശയോടെ ചവിട്ടുന്ന ഭയാനക ദൃശ്യങ്ങൾ പുറത്തുവരുന്നു. ഇതെല്ലാം ബി.ജെ.പിയുടെ തകർച്ചക്ക് കാരണമാക്കുന്ന ഘടകങ്ങളാണ്.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗാളിൽ നടന്ന പ്രകടനം

കിസാൻ മോർച്ചയുടെയും ഐക്യ ട്രേഡ് യൂണിയന്റെയും നേതൃത്വത്തിൽ പ്രക്ഷോഭങ്ങളിലൂടെ ഒരു ബദൽ, തൊഴിലാളി- കർഷക ഐക്യം രൂപപ്പെട്ടുവരുന്നു എന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യം. അതിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിഞ്ഞാലേ ബി.ജെ.പിക്കെതിരായി അണിനിരക്കുന്ന ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയൂ എന്ന
ഈ സമരം, ശക്തിപ്പെടാനാണ് പോകുന്നത്. കാർഷിക മേഖലയിലെ വിവിധ വർഗങ്ങളും കുത്തക മുതലാളിത്ത വർഗങ്ങളുമായുള്ള വൈരുധ്യം ശക്തിപ്പെടുന്നുണ്ട്. ധനിക കർഷകർ, മുതലാളിത്ത ഭൂവുടമകൾ, അവരെ പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഇവർക്കുൾപ്പെടെ ബി.ജെ.പിയോടും അവരുടെ നയങ്ങളോടും ഒപ്പം നിൽക്കാൻ കഴിയില്ല എന്ന സ്ഥിതി വരികയാണ്.

ബി.ജെ.പിക്കൊപ്പം നിന്നിരുന്ന നിരവധി പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ- അകാലിദൾ, ശിവസേന എന്നിവരും തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും ആർ.ജെ.ഡിയും- കർഷക സമരത്തിന് ഏറിയും കുറഞ്ഞും പിന്തുണ നൽകുകയാണ്. കാരണം, ഈ പാർട്ടികളുടെ അടിത്തറ തൊഴിലാളികളും കർഷകരുമാണ്. ഈ സമരങ്ങളുടെ മുദ്രാവാക്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു രാഷ്ട്രീയ മുന്നണിക്കുമാത്രമേ ഇനി രാജ്യത്ത് അധികാരത്തിലെത്താൻ കഴിയൂ. അതാണ് ഈ സമരങ്ങൾ തെളിയിക്കുന്നത്. അതിന് ഇന്ത്യൻ ജനത തയാറെടുക്കുകയാണ്. ഒരു ദേശദ്രോഹ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദുർബലപ്പെടുകയായിരിക്കും ബി.ജെ.പിയുടെ ഭാവി.

പുതുതായി രൂപപ്പെടുന്ന കുത്തക വിരുദ്ധ മുന്നണിയുടെ പ്രതിഫലനം യു.പിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. കർഷക പ്രസ്ഥാനങ്ങൾ ശരിയായ നിലപാടെടുത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം എടുത്തിട്ടുണ്ട്. അതിനനുസൃതമായ മാറ്റം ഈ തെരഞ്ഞെടുപ്പുകളിലുണ്ടാകും. തെരഞ്ഞെടുപ്പു സമരവും തെരഞ്ഞെടുപ്പിതര സമരവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോയി വർഗ ബഹുജന പ്രസ്ഥാനങ്ങളുടെയും കർഷക പ്രസ്ഥാനങ്ങളുടെയും സ്വതന്ത്ര സ്വഭാവം സംരക്ഷിച്ചുകൊണ്ടുള്ള പരീക്ഷണമാണ് ഇന്ത്യയിലിപ്പോൾ നടക്കുന്നത്. ഈ പരീക്ഷണം പരിപാകമാകാൻ സമയമെടുത്തേക്കാം. എന്തായാലും ഇന്നത്തെ വർഗീയ- സ്വത്വ രാഷ്ട്രീയത്തിന്റെ ശക്തികൾക്ക് കൃത്യമായ മറുപടി കൊടുക്കാനും വർഗപരമായ ഐക്യത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുന്ന ഒരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ആന്റി കോർപറേറ്റ് പീപ്പിൾസ് ഫ്രണ്ട് എന്ന നിലക്കാണത് വരുന്നത്. ഈ മുന്നണിയായിരിക്കും ഇന്ത്യയുടെ ഭാവി രാഷ്ട്രീയം തീരുമാനിക്കുക, അവയെ ആശ്രയിക്കാതെ ദേശീയ- പ്രദേശിക പാർട്ടികൾക്ക് നിൽക്കാനാകില്ല എന്ന രൂപത്തിലേക്ക് വർഗ രാഷ്ട്രീയം ശക്തിപ്പെടുന്നതാണ് ഇന്ത്യയിൽ ഇന്ന് നടക്കുന്ന സമരങ്ങളുടെ രാഷ്ട്രീയമായ അടിത്തറ- പി. കൃഷ്ണപ്രസാദ് പറയുന്നു.

വെടിവെച്ചുകൊന്ന് മൃതദേഹത്തിൽ നൃത്തം ചവിട്ടുന്ന ഭീകരത
ബി.ജെ.പി ഒറ്റപ്പെടുന്നതിന്റെ പരിഭ്രാന്തിയിൽനിന്നാണ്
പി. കൃഷ്ണപ്രസാദ്
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 44ൽ വായിക്കാം

Comments