ശ്രീലങ്കന്‍ തമിഴ് കവി
അനാറിന്റെ കവിതകള്‍
ശ്രീലങ്കന്‍ തമിഴ് കവി അനാറിന്റെ കവിതകള്‍
അനാര്‍ എന്ന ഇസത്ത് റെഹാന അസീം തമിഴില്‍ കവിത എഴുതുന്നു. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയിലെ വിദൂര ഗ്രാമമായ സായ്ന്ത മരുതില്‍ നിന്നാണ് അനാര്‍ എഴുതുന്നത്. പ്രകൃതി, നാടോടിക്കഥകള്‍, സൂഫിസം എന്നിവയിലൂടെ വെളിവാകുന്ന സ്ത്രീപക്ഷമാണ് അനാര്‍ കവിതകളുടെ അടിത്തറ. യുദ്ധത്തിനും അതിക്രമത്തിനും അടിപ്പെട്ട് ജീവിക്കുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളും അവരുടെ കവിതകള്‍ വരച്ചിടുന്നു. ചിത്രം വരയ്ക്കാത്ത തൂലിക, എനിക്ക് കവിതയുടെ മുഖം, പെരുങ്കടല്‍ പണിയുന്നവള്‍, ഉടല്‍ എന്ന പച്ചക്കാട്, പൊടുപൊടുത്ത മഴച്ചാറല്‍, ജിന്നിന്റെ ഇരു ചിറകുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ ദേശീയ സാഹിത്യ അവാര്‍ഡ്, തമിഴ് ലിറ്റററി ഗാര്‍ഡന്റെ (കാനഡ) കവിത അവാര്‍ഡ്, ആത്മനാം അവാര്‍ഡ് (തമിഴ്നാട്), സ്പാരോ അവാര്‍ഡ് (മുംബൈ), വിജയ് ടിവിയുടെ 'ശിഖരം തൊട്ട പെണ്‍കള്‍' അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
10 Dec 2020, 09:33 AM
നീലം
ആദ്യത്തെ ചിത്രത്തില്‍
കണ്ണെത്താ ദൂരത്തോളം വാഴത്തോട്ടങ്ങള്‍
അതിനപ്പുറം മുളങ്കാടുകള്‍ വളര്‍ന്ന കുന്നോരങ്ങള്‍
ഇരുമ്പുതൂണുകളില്‍ ഞൊണ്ടിനില്‍ക്കുന്ന പഴകിപ്പിഞ്ഞിയ പാലം
താഴെ എല്ലാം സഹിച്ചുകൊണ്ടൊഴുകുന്ന കാലം
നടുവില്‍
കാഴ്ചഭംഗികള്‍ അറുത്തുമുറിക്കുന്ന നാടോടിഭ്രാന്തനെപ്പോലെ റെയില്‍പ്പാളം
രണ്ടാമത്തെ ചിത്രത്തില്‍
വെള്ളത്തിന്റെ ഇളംനീല മുക്കി വരച്ച ആകാശം
അതില്‍നിന്ന് തൂങ്ങിക്കിടക്കുന്ന തൂക്കുകയര്‍
അതിന്റെ തടിച്ച ചുറ്റുകള്‍
മൂന്നു വളച്ച അവസാനത്തെ കെട്ട്
ആരെങ്കിലുമൊരാള്‍
ഏതുനിമിഷവും അതിലേക്ക് കഴുത്ത് നീട്ടി മുറുകിയേക്കാം
ചിത്രകാരന്റെ മുറിയില്‍
വെറുംതറയില്‍ ഒഴുകിപ്പരന്ന ചുവപ്പു നിറം
പൊട്ടിച്ചിതറിയ കണ്ണാടിക്കുപ്പിയില്‍ വിഷനീലം
മഞ്ഞരോമവും തവിട്ടുവാലും മടങ്ങിപ്പോയ ചെവികളുമായി
ഒരു കാട്ടുപൂച്ച
ചത്തുവീങ്ങിക്കിടക്കുന്നു
അവസാനത്തെ മെഴുകുതിരി എരിഞ്ഞടങ്ങാന്‍
അര നിമിഷം ഇനിയും ബാക്കി.
നിലപ്പെണ്ണ്
മഴയ്ക്ക് തൊട്ടുമുമ്പേ കാറ്റ് തണുക്കുമ്പോള്‍
ഇലപ്പച്ചയായി അടിമണ്ണില്‍ ഞാന്‍ ആഴത്തില്‍ വീഴുന്നു
മഴക്കാറ്റില്‍ ഭ്രാന്തിളകിയ കടലിന്റെ ഉപ്പെല്ലാം
വിഴുങ്ങിത്തുപ്പുന്ന ആകാശമാകുന്നു
വിഷവും കിനാവും ചാലിച്ച ഒരു മന്ത്രച്ചൊല്ലാകുന്നു
കാലംകാലമായ് അലറിക്കരയുന്ന ഒരു വാക്കിന്റെ ഇടതും വലതുമാകുന്നു
എന്നെ നിങ്ങള്‍ എവിടെ ഒളിച്ചുവെയ്ക്കും?
P Sudhakaran
12 Dec 2020, 09:59 PM
സുന്ദരം
K.P.Thomas
12 Dec 2020, 05:26 PM
ആർദൃമായ വരികൾ.
ബാബു കെ.ബി
12 Dec 2020, 11:19 AM
സുന്ദര പദങ്ങൾ കോർത്തിണക്കിയ നല്ല 'മൊഴി മാറ്റം'. കവയിത്രിയെയും, രചനകളേയും പരിചയപ്പെടുത്തിയതിനു നന്ദി ശ്രീ. ഷാജി!
വിനോദ് ശങ്കരൻ
11 Dec 2020, 11:13 AM
നല്ല കവിതകൾ സുന്ദരമായ മൊഴിമാറ്റം
ഇശാം
11 Dec 2020, 08:49 AM
മനോഹരം
Tajmanzoor
10 Dec 2020, 11:34 AM
നന്ന് നന്ന്.ആദ്യമായി ഈ കവിയെ വായിക്കുന്നു
രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
ബാബു കെ.ബി
14 Dec 2020, 10:04 AM
അനുയോജ്യമായ പദാവലി കൊണ്ടുള്ള നല്ലൊരു 'മൊഴി മാറ്റം'! കവയിത്രിയെയും, രചനകളേയും പരിചയപ്പെടുത്തിയതിനു നന്ദി, ശ്രീ.ഷാജി - ചെന്നൈ