വര്‍ഗീയതക്കെതിരായ നിലപാട്;
എല്‍.ഡി.എഫിനെ പോലെ
മറ്റു മുന്നണികള്‍ ചിന്തിച്ചില്ലെന്ന്
പിണറായി വിജയന്‍
വര്‍ഗീയതക്കെതിരായ നിലപാട്; എല്‍.ഡി.എഫിനെ പോലെ മറ്റു മുന്നണികള്‍ ചിന്തിച്ചില്ലെന്ന് പിണറായി വിജയന്‍
22 Jun 2021, 02:32 PM
ഏതു തരത്തിലുള്ള വർഗീയതയേയും മാറ്റി നിര്‍ത്തേണ്ടതുണ്ട് എന്ന നയമാണ് എല്‍.ഡി.എഫിന്റേതെന്നും, കേരളത്തിലെ മറ്റു രാഷ്ട്രീയ മുന്നണികളും അപ്രകാരം ചിന്തിക്കാത്തത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ഇടതുമുന്നണി ഈ നയം വ്യക്തമാക്കിയതാണെന്നും ട്രൂ കോപ്പി വെബ്സീനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നു. ""കൃത്യമായ ആശയ അടിത്തറയില്‍ നിന്നുകൊണ്ട്, വര്‍ഗീയതയെ തലോടിയാല്‍ അതെവിടെ ചെന്നു നില്‍ക്കും എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ ആ (തെരഞ്ഞെടുപ്പ്) റാലികളിലൂടെ പൊതുസമൂഹവുമായി ഇടതുപക്ഷം സംവദിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉള്‍പ്പെടെ ഏതു തരത്തിലുള്ള വര്‍ഗീയതയാണെങ്കിലും - ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും - അതിനെ അകറ്റി നിര്‍ത്തേണ്ടതുണ്ട് എന്ന നയം സുവ്യക്തമായി എല്‍.ഡി.എഫ് അവതരിപ്പിച്ചിരുന്നു.''
ഭരണഘടന ഉറപ്പു നല്‍കുന്ന വിമര്‍ശന സ്വാതന്ത്ര്യത്തെ ഹനിക്കാതെ വേണം സൈബര്‍ സ്‌പേസിലെ വിദ്വേഷ പ്രചാരണങ്ങളേയും, വ്യാജ വാര്‍ത്തകളേയും നേരിടാനെന്നും, മറിച്ചുള്ള ഉദാഹരണങ്ങള്‍ ദേശീയ തലത്തില്‍ കാണാമെന്നും ഇതൊരു ഇരുതല വാളാണെന്നും മുഖ്യമന്ത്രി പറയുന്നു. ""വ്യാജ വാര്‍ത്തകള്‍ അവതരിപ്പിക്കാനും അശാസ്ത്രീയത പ്രചരിപ്പിക്കാനും മാത്രമല്ല വിദ്വേഷം പരത്താനുള്ള ഇടമായി കൂടി സൈബര്‍ സ്പേസ് ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഇതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണ് എന്ന് ഒരു ഘട്ടത്തില്‍ പൊതു അഭിപ്രായം തന്നെ നമ്മുടെ നാട്ടില്‍ രൂപീകൃതമായിരുന്നു. മാധ്യമ മേധാവികള്‍ വരെ ആവശ്യപ്പെട്ട ഒന്നായിരുന്നു അത്. എന്നാല്‍ ഒരു കാര്യം ഓര്‍മിക്കണം- ഇരുതല വാളാണത്. സൈബര്‍ സ്പേസിലെ ജനാധിപത്യപരമായ വിമര്‍ശനത്തിനുള്ള ഭരണഘടനാദത്തമായ സ്വാതന്ത്ര്യത്തെ ഹനിക്കാനായി ഇത് ദുരുപയോഗിക്കില്ല എന്നുറപ്പു വരുത്തണം. മറിച്ചുള്ള സംഭവങ്ങള്‍ നിത്യേന നാം ദേശീയ തലത്തില്‍ തന്നെ കാണുന്നുണ്ടല്ലോ.''
അഭിമുഖത്തിന്‍റെ പൂർണ്ണരൂപം ട്രൂ കോപ്പി വെബ്‌സീനില്‍ വായിക്കാം
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നേരെയുയര്‍ന്നിട്ടുള്ള ഭീഷണി, സംസ്ഥാനങ്ങള്‍ തമ്മിലുണ്ടാവേണ്ട ഐക്യം, സാമ്പത്തിക സംവരണ വിഷയത്തിലും 80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലുമുള്ള സര്‍ക്കാര്‍ നിലപാട്, ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് കാല ജീവിത - പ്രൊഫഷണല്‍ പ്രതിസന്ധി, കോവിഡ് കാലം ദരിദ്രരാക്കിയ ആര്‍ട്ടിസ്റ്റുകളുടെ ജീവിതം, കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണവും വികസന പ്രവര്‍ത്തനങ്ങളും, ഉത്പാദന മേഖലയിലെ സ്വയം പര്യാപ്തത, ആഭ്യന്തര വകുപ്പും പൊലീസിന്റെ രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരമാണ് മുഖ്യമന്ത്രി ഈ ദീര്‍ഘ അഭിമുഖത്തില്‍ നല്‍കിയത്.
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Dec 05, 2022
15 Minutes Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read
പ്രമോദ് പുഴങ്കര
Nov 06, 2022
5 Minutes Read
പിണറായി വിജയൻ
Oct 24, 2022
10 Minutes Read