പല സമുദായ സംഘടനാ
നേതാക്കളും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ്
കയ്യടി നേടാന്‍ ശ്രമിക്കുന്നു
പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുന്നു
പല സമുദായ സംഘടനാ നേതാക്കളും- എല്ലാവരും എന്ന് ഞാന്‍ പറയുന്നില്ല- പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ മണ്ണിലും കുടിവെള്ളത്തിലും വിഷം കലക്കുന്നതു പോലുള്ള നടപടിയാണത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ലാഭത്തിനോ വോട്ടിനോ വേണ്ടിയല്ലാതെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യതയാണ്. യു.ഡി.എഫ്. ആ ബാധ്യത നിറവേറ്റാനുള്ള നിലപാടുകള്‍ എക്കാലത്തും സ്വീകരിക്കുന്നുണ്ട്. അതില്‍ വെള്ളം ചേര്‍ക്കുന്ന നടപടികളൊന്നും യു.ഡി.എഫോ കോണ്‍ഗ്രസോ സ്വീകരിക്കില്ല.
11 Jan 2023, 02:33 PM
ഞാന്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ വളരെ വ്യക്തമായി ഒരു നിലപാട് പറഞ്ഞിരുന്നു. യു.ഡി.എഫാകട്ടെ, കോണ്‍ഗ്രസ്സാകട്ടെ, മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. അത് ഭൂരിപക്ഷ വര്‍ഗീയതയുടെ കാര്യമായാലും ന്യൂനപക്ഷ വര്‍ഗീയതയുടെ കാര്യമായാലും. രണ്ടിനെയും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. സൗകര്യത്തിനു വേണ്ടി തിരഞ്ഞെടുപ്പുകാലത്ത് ഒരു നിലപാട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റൊരു നിലപാട് എന്ന രീതി ഉണ്ടാവില്ല. തിരഞ്ഞെടുപ്പിന്റെ സമയത്തായാലും അതിനു ശേഷമായാലും വര്‍ഗീയതയോടുള്ള നിലപാടില്‍ ഒരു വ്യത്യാസവും പാടില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിലുപരി, വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ചുമൂടുക എന്നതാണ് ഞങ്ങളുടെ ആശയം.
നേരത്തേ ഇവിടെ മതേതരത്വത്തെ എതിര്‍ക്കാന്‍ ഭയപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നു. ഒരു ഉദാഹരണം പറയാം. 33 കൊല്ലം മുന്‍പാണ് ഐ.വി.ശശിയും ടി.ദാമോദരനും ചേര്‍ന്ന് മലയാളത്തില്‍ 1921 എന്ന സിനിമയെടുത്തത്. അന്ന് കേരളത്തിലെ എല്ലാ ജാതിമത വിഭാഗങ്ങളില്‍ പെട്ടവരും പോയി ആ സിനിമ കണ്ടു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലെടുത്ത ആ സിനിമ അന്ന് കേരളം വേറൊരു തലത്തില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍ ആഷിക് അബുവും പൃഥ്വിരാജും വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോളേക്കും ഇവിടെ വര്‍ഗീയമായ ചേരിതിരിവുണ്ടായി. 33 കൊല്ലം കൊണ്ട് കേരളത്തിനുണ്ടായ ഈ മാറ്റം വളരെ shocking ആയ കാര്യമാണ്. ഈ 33 കൊല്ലത്തിനിടയില്‍ കേരളത്തിന്റെ മതേതര മനസ്സിന് മങ്ങലേറ്റിട്ടുണ്ട് എന്നത് സത്യമാണ്. അപകടകരമായ വിധം മങ്ങലേറ്റിട്ടുണ്ട്. വലിയൊരു അസ്വസ്ഥതയിലേക്ക് കേരളം പോകുന്ന സ്ഥിതിയുണ്ട്. വര്‍ഗീയമായ ഭിന്നിപ്പ് കൂടുതല്‍ വര്‍ധിച്ചുവരുന്നു.
പണ്ടൊക്കെ സമുദായ സംഘടനകളുടെ നേതാക്കള്‍ പോലും സംസാരത്തില്‍ ഒരു മതേതര സ്വഭാവം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സമുദായ സംഘടനകള്‍ക്കൊന്നും ഞാന്‍ എതിരല്ല. സമുദായ സംഘടനകള്‍ നേരത്തേയും ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ആ സംഘടനകളെല്ലാം അതാത് സമുദായത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന, വളരെ പ്രയാസമനുഭവിക്കുന്ന ആളുകളെ കൈപിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും, സമുദായത്തിനകത്തെ പുരോഗമന പ്രവര്‍ത്തനങ്ങളുമൊക്കെയാണ് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ ഇപ്പോള്‍ പല സമുദായ സംഘടനാ നേതാക്കളും- എല്ലാവരും എന്ന് ഞാന്‍ പറയുന്നില്ല- പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ മണ്ണിലും കുടിവെള്ളത്തിലും വിഷം കലക്കുന്നതു പോലുള്ള നടപടിയാണത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ലാഭത്തിനോ വോട്ടിനോ വേണ്ടിയല്ലാതെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യതയാണ്. യു.ഡി.എഫ്. ആ ബാധ്യത നിറവേറ്റാനുള്ള നിലപാടുകള്‍ എക്കാലത്തും സ്വീകരിക്കുന്നുണ്ട്. അതില്‍ വെള്ളം ചേര്‍ക്കുന്ന നടപടികളൊന്നും യു.ഡി.എഫോ കോണ്‍ഗ്രസോ സ്വീകരിക്കില്ല.
മതനിരപേക്ഷത ഉള്‍പ്പെടെയുള്ള സാമൂഹികനീതി ഉറപ്പുവരുത്തുന്നതില്‍ യുവജന സംഘടനകള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഒരു സമൂഹം പരിഷ്‌കൃതവും പ്രബുദ്ധവുമാണോ എന്നു വിലയിരുത്തേണ്ടത് ആ സമൂഹം സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടും ദുര്‍ബലരോടും എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ്. നമ്മളൊരു പരിഷ്‌കൃതസമൂഹമാണോ എന്നു സംശയം തോന്നുന്ന രീതിയിലേക്ക് കേരളം മാറിയിട്ടുണ്ട്.
ഞാനൊക്കെ വിവാഹം ചെയ്യുന്ന കാലത്ത്, സ്ത്രീധനം വേണമെന്ന് പറയാന്‍ പോലും ആളുകള്‍ പേടിച്ചിരുന്നു. അന്നും സ്ത്രീധനം വാങ്ങുന്നവര്‍ ഉണ്ടായിരുന്നിരിക്കാം. എങ്കിലും സ്ത്രീധനത്തെക്കുറിച്ച് പരസ്യമായി പറയുന്നത് നാണക്കേടായി മലയാളികള്‍ കരുതിയിരുന്നു എന്നതാണ് സത്യം. പക്ഷേ ഇന്ന് പലരും സ്ത്രീധനമായി ഇത്ര ലക്ഷം രൂപ കിട്ടി, ബെന്‍സ് കാര്‍ കിട്ടി എന്നൊക്കെ അഭിമാനത്തോടെ വലിയ കാര്യമായി പറയുന്ന സ്ഥിതിയാണ്.

യുവജന സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം പില്‍ക്കാലത്ത് ഒരു പുരോഗമന സമൂഹമായി അറിയപ്പെട്ടത്. ബഹുജന പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് യുവജന സംഘടനകള്‍, മുഴുവന്‍ സമയവും കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്നവരായി മാറാതെ സാമൂഹിക വിഷയങ്ങളും ഏറ്റെടുക്കണം. അതു കൊണ്ടാണ് ഞാന്‍ മുന്‍കയ്യെടുത്ത് 'മകള്‍ക്കൊപ്പം' എന്ന ക്യാംപെയിന്‍ തുടങ്ങിയത്. തിരുവനന്തപുരത്ത് എന്റെ ഓഫീസില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഹെല്‍പ് ലൈനും തുടങ്ങി. എല്ലാ സംഘടനകളും ഇത്തരം പ്രവര്‍ത്തനം ഏറ്റെടുക്കണം.
പ്രത്യേകിച്ച് സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവര്‍ത്തനം ആവശ്യമാണ്. കല്യാണം നടത്തി കടക്കെണിയിലായ വീട്ടുകാരുടെ കഷ്ടപ്പാടും, വീട്ടിലേക്കു മടങ്ങി വരുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകളും ഓര്‍ത്താണ് പല കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. അവര്‍ക്ക് സംരക്ഷണത്തിന്റെ കുട ചൂടിക്കൊടുക്കാനും, അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് ധൈര്യം പകരാനും സംഘടനകള്‍ക്ക് കഴിയണം. യു.ഡി.എഫും കോണ്‍ഗ്രസും അതിന് മുന്‍പന്തിയില്‍ തന്നെയുണ്ടാവും
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 41 പ്രസിദ്ധീകരിച്ച രണ്ട് ചോദ്യങ്ങള്‍ എന്ന പംക്തിയില്‍ നിന്ന്
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
Think
Mar 11, 2023
3 Minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
മുഹമ്മദ് അബ്ഷീര്‍ എ.ഇ.
Feb 26, 2023
3 Minute Read
ഡോ. രാജേഷ് കോമത്ത്
Feb 26, 2023
4 Minutes Read
ഷാജു വി. ജോസഫ്
Feb 25, 2023
5 Minutes Read