താലിബാനൊപ്പം
തിരിച്ചുവരിക
ഇസ്‌ലാമിക ഭീകരവാദം
താലിബാനൊപ്പം തിരിച്ചുവരിക ഇസ്‌ലാമിക ഭീകരവാദം
താലിബാന്റെ തിരിച്ചുവരവോടെ ദക്ഷിണേഷ്യ വീണ്ടും ഇസ്‌ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മര്‍മകേന്ദ്രമായും സുരക്ഷാബിന്ദുവായും വീണ്ടും മാറുന്നത് ഇന്ത്യയിലടക്കം കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കാം
10 Aug 2021, 12:01 PM
ഐസിസിന്റെ തകര്‍ച്ചയും അല്‍ ഖാഇദയുടെ പ്രാന്തവല്‍ക്കരണവും സൃഷ്ടിച്ച നിരാശാജനകമായ ശൂന്യതയില്‍ ഇസ്‌ലാമിക തീവ്രവാദത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദന നിമിഷമായിരിക്കും താലിബാന്റെ പുരാനരാഗമനമെന്ന് ഷാജഹാന്‍ മാടമ്പാട്ട്. ഇസ്‌ലാമിക തീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് അഫ്ഘാനിസ്ഥാന്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെടാന്‍ ഇതിടയാക്കും. മേല്‍വിലാസമില്ലാതെ അലയുന്ന കൊച്ചു കൊച്ചു ബിന്‍ ലാദന്മാര്‍ അഫ്ഗാനിസ്ഥാനില്‍ ശരണം തേടാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. ചുരുക്കത്തില്‍ ദക്ഷിണേഷ്യ വീണ്ടും ഇസ്‌ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മര്‍മകേന്ദ്രമായും സുരക്ഷാബിന്ദുവായും വീണ്ടും മാറുന്നത് ഇന്ത്യയിലടക്കം കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കാം- ട്രൂ കോപ്പി വെബ്‌സീനില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.
1996 ലെ താലിബാന്‍ ആധിപത്യത്തിന് സമാനമായ ഒരു സാഹചര്യം വിദൂരമല്ലെന്ന സൂചനയാണ് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ മിക്ക മേഖലകളിലും അവര്‍ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു. വടക്ക്, വടക്ക് കിഴക്കന്‍ പ്രവിശ്യകള്‍, മധ്യപ്രവിശ്യകള്‍, കുണ്ടൂസ്, ഹെറാത്, കാണ്ഡഹാര്‍, ലഷ്‌കര്‍ ഗാ തുടങ്ങിയ നഗരങ്ങള്‍ - ഇവയെല്ലാം ഏറെക്കുറെ താലിബാന് വഴങ്ങിത്തുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കാബൂളിന്റെ പതനം ഒരു പക്ഷെ ഉടനെ ഉണ്ടാവുകയില്ലെങ്കിലും താലിബാന്റെ രണ്ടാംവാഴ്ച ഏകദേശം ഉറപ്പിക്കാവുന്ന സാഹചര്യമാണ് കാണാന്‍ കഴിയുന്നത്.
20 കൊല്ലം കഴിഞ്ഞ് അമേരിക്കന്‍ സൈന്യം അഫ്ഘാനിസ്ഥാന്‍ വിടുമ്പോള്‍ നാം കാണുന്ന കാഴ്ച താലിബാന്‍ വീണ്ടും അമേരിക്കന്‍ സഖ്യരാജ്യമായ പാകിസ്ഥാന്റെ തന്നെ പിന്തുണയോടെ വീണ്ടും അധികാരമെറാനുള്ള സാധ്യതയാണ്. ഐക്യരാഷ്ട്രസഭ അത് തടയാന്‍ സമാധാനസേനയെ നിയോഗിക്കുകയോ അമേരിക്ക വീണ്ടും കളത്തിലിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യാത്തിടത്തോളം അതൊരു പ്രബല സാധ്യത തന്നെയാണ്.

താലിബാന് തിരിച്ചു വന്നാല്‍ അഫ്ഗാനിസ്ഥാനില്‍ എന്ത് സംഭവിക്കും എന്നതാണ് പ്രാഥമികമായ ഒരു ചോദ്യം. 1996 മുതല്‍ 2001 വരെ താലിബാന്‍ തുടര്‍ന്നുവന്ന കൊടും ക്രൂരവും മനുഷ്യപ്പറ്റില്ലാത്തതുമായ, മതത്തിന്റെ നിരാര്‍ദ്രവും നിര്‍ദ്ദയവുമായ വ്യാഖ്യാനത്തില്‍ അധിഷ്ഠിതമായ, സമൂഹ നിയമങ്ങള്‍ നടപ്പാക്കും എന്നുതന്നെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. രാജ്യത്തിനുള്ളില്‍ കൊടുംക്രൂരതകള്‍ അഴിച്ചുവിടുമ്പോള്‍ തന്നെ അന്തര്‍ദ്ദേശീയമായി നയചാതുരിയോടെ ഇടപെടുന്ന ഒരു രീതി പ്രതീക്ഷിക്കാമെന്നന്നാണ് സമീപകാലാനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. താലിബാന്‍ പ്രതിനിധി സംഘങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ റഷ്യ, ചൈന, ഇറാന്‍ തുടങ്ങി പല രാജ്യങ്ങളും സന്ദര്‍ശിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് താലിബാന്റെ തിരിച്ചുവരവ് നല്‍കുന്നത് അമേരിക്കയുമായി എതിരിടാതെ അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സ്വാധീനവൃത്തം സൃഷ്ടിക്കാനുള്ള സുവര്‍ണാവസരമാണ്.
ആഭ്യന്തരയുദ്ധം അഫ്ഗാനിസ്ഥാനില്‍ അവിരാമം തുടരുമ്പോള്‍ തന്നെ താലിബാനുള്ളില്‍ ആന്തരിക ശൈഥില്യത്തിനുള്ള സാധ്യതയുമുണ്ട്. പരമോന്നത നേതാവായ ഹിബത്തുല്ല അഖുണ്ടസാദ ദൈനംദിന കാര്യങ്ങളില്‍ ഇടപൊത്തതിനാല്‍ അദ്ദേഹത്തിന്റെ സഹായകരായ യാഖൂബും ബരാദാറും തമ്മില്‍ ശാക്തികമത്സരത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞുവെന്നാണ് പല മാധ്യമങ്ങളും പറയുന്നത്. പിളര്‍ന്ന താലിബാന്‍ ഐക്യമത്യം മഹാബലമാവുന്ന താലിബാനെക്കാള്‍ ലോകത്തിന് നല്ലതാണെന്ന് വിചാരിക്കുന്നതിനാല്‍ മാധ്യമങ്ങളുടെ ഈ പ്രവചനം ശരിയാകുമെന്ന് പ്രത്യാശിക്കാം!
അഫ്ഘാനിസ്താനുപുറത്തും താലിബാന്‍ തിരിച്ചുവരവ് പ്രത്യാഘാതമുണ്ടാക്കം.
ഹിന്ദു ബുദ്ധ ഇസ്‌ലാമിക തീവ്രവാദങ്ങള്‍ - ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, ബംഗ്ലാദേശ്, പാകിസ്താന്‍ - സിഖ് തീവ്രവാദ ധാരകള്‍ ശക്തിപ്പെടാനുള്ള വ്യക്തമായ സാധ്യതകള്‍ - നിലനില്‍ക്കുന്നു. താലിബാന്റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രപരമായ വലിയൊരു പ്രതിസന്ധിയിലേക്കാണ് നയിക്കുക. മാത്രവുമല്ല അതുണ്ടാക്കാന്‍ പോകുന്ന സുരക്ഷാ ഭീഷണികളും ഗൗരവതരമാണ്- ഷാജഹാന്‍ മാടമ്പാട്ട് എഴുതുന്നു.
താലിബാന്റെ പുനരാഗമനം;
ഇസ്‌ലാമിക തീവ്രവാദത്തിന്റെ പ്രചോദന നിമിഷം
ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ ലേഖനം വായിക്കാം, കേള്‍ക്കാം
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 37
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 09, 2023
6 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
കെ.പി. നൗഷാദ് അലി
Jan 10, 2023
7 Minutes Read
എ.എം. ഷിനാസ്
Dec 30, 2022
31 Minutes Watch
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read