വില കൂട്ടി ഉപഭോഗം കുറച്ച്
ഇന്ത്യയെ സ്വര്‍ഗമാക്കാം
വില കൂട്ടി ഉപഭോഗം കുറച്ച് ഇന്ത്യയെ സ്വര്‍ഗമാക്കാം
വ്യക്തിപരമായ എന്റെ ഒരനുഭവം പറയാം. ഉള്ളിക്ക് ഭയങ്കരമായി വില കൂടിയ അവസ്ഥയില്‍ വീട്ടില്‍ കുറച്ചുദിവസം പരീക്ഷണാര്‍ത്ഥം ഉള്ളി തന്നെ ഞങ്ങള്‍ ഉപയോഗിക്കാതെ നിന്നു. അത്ഭുതകരമായിരുന്നു, റിസല്‍ട്ട്. കാര്യമെന്താണെന്നല്ലേ, ഇതറിഞ്ഞതോടെ ഉള്ളിക്കമ്പനി പരിഭ്രാന്തരായി. അവര്‍ പെട്ടെന്ന് വില താഴ്ത്തി. ഉള്ളിയുടെ വില മാത്രമല്ല, കൂട്ടത്തില്‍ അതിന്റെ വല്ലാത്ത നാറ്റവും അവരൊന്ന് കുറച്ചുതരികയും ചെയ്തു- അതുകൊണ്ട് മുന്‍ ഡി.ജി.പി ജേക്കബ് തോമസ് സാറിനെ വിമര്‍ശിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല
11 Feb 2021, 03:24 PM
ഇന്ധന വില ഇനിയും കൂട്ടണം; വില കൂടിയാല്‍ ഉപഭോഗം കുറക്കാനാവും- മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇപ്പോള്‍ നടത്തിവെച്ചിരിക്കുന്ന പ്രസ്താവനയാണ് ഈ കുറിപ്പിന് ആധാരം.
പ്രസ്തുത പ്രസ്താവനയുടെ പേരില്‍ ജേക്കബ് തോമസ് സാറിനെ പെട്ടെന്ന് തെറ്റിദ്ധരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനോട് താത്വികമായി ഞാന്‍ യോജിക്കുന്നില്ല. സത്യത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തെയും കാലിക രാഷ്ട്രീയ കാലാവസ്ഥയെയും പ്രോജ്വലമാക്കുന്ന വിധമൊരു പോസ്റ്റ് ട്രൂത്ത് സ്റ്റേറ്റ്‌മെന്റാണ് ബഹുമാനപ്പെട്ട ശ്രീ. ജേക്കബ് തോമസ് നടത്തിയിരിക്കുന്നതെന്നാണ് എന്നാണ് ഈ കുറിപ്പുകാരന്റെ പക്ഷം.
വ്യക്തിപരമായ എന്റെ ഒരനുഭവം പറയാം.
ഉള്ളിക്ക് ഭയങ്കരമായി വില കൂടിയ അവസ്ഥയില്‍ വീട്ടില്‍ കുറച്ചുദിവസം പരീക്ഷണാര്‍ത്ഥം ഉള്ളി തന്നെ ഞങ്ങള്‍ ഉപയോഗിക്കാതെ നിന്നു. അത്ഭുതകരമായിരുന്നു, റിസല്‍ട്ട്. കാര്യമെന്താണെന്നല്ലേ, ഇതറിഞ്ഞതോടെ ഉള്ളിക്കമ്പനി പരിഭ്രാന്തരായി. അവര്‍ പെട്ടെന്ന് വില താഴ്ത്തി. ഉള്ളിയുടെ വില മാത്രമല്ല, കൂട്ടത്തില്‍ അതിന്റെ വല്ലാത്ത നാറ്റവും അവരൊന്ന് കുറച്ചുതരികയും ചെയ്തു.
ജേക്കബ് സാറിന്റെ തിയറി ഇനി, ഗോതമ്പ്, അരി, പച്ചക്കറി, മുളക്, മല്ലി വെളിച്ചെണ്ണ സോപ്പ്, ചീര്‍പ്പ്, കണ്ണാടി തുടങ്ങിയ സകല സാധനങ്ങള്‍ക്കും ബാധകമാക്കണം എന്നാണെന്റെ പക്ഷം. സ്വാഭാവികമായി കയറിപ്പോകുന്ന വിലക്കയറ്റം കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല ഇപ്പോഴത്തെ ഇന്ത്യന്‍ സാമ്പത്തികാവസ്ഥ. നമ്മള്‍ വിലക്കയറ്റത്തിന്റെ വേഗത ഗണ്യമായി വര്‍ധിപ്പിക്കണം. കയറ്റിക്കയറ്റി ആളുകള്‍ ഇതൊന്നും ഉപയോഗിക്കാതെ നിന്നാല്‍, ഒട്ടും താമസിയാതെ നമ്മുടെ ഭക്ഷ്യക്ഷാമം തന്നെ ഒരു പഴങ്കഥയായി തീരും. രാജ്യത്തിന് ഇപ്പോള്‍ത്തന്നെ കൈവന്നിരിക്കുന്ന പലവക പുരോഗതികളുടെ വേഗതയെ ഒന്ന് കൂടി ഇത് ഇരട്ടിപ്പിക്കും.
കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധ സോപ്പിന്റെ കാര്യത്തില്‍ വേണമെന്നാണ് എന്റെ ഒരപേക്ഷ. ഈ നശിച്ച സോപ്പിന്റെ ഉപയോഗം കുറച്ചാല്‍ത്തന്നെ രാജ്യത്തിന്റെ ഒരു പാട് പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടും. ഉദാഹരണത്തിന്, സോപ്പിന്റെ ഉപയോഗം നിലച്ചാല്‍ പിന്നെ ആരും കുളിക്കില്ല. നാമിപ്പോള്‍ കുളിക്കുന്നത് പോലും സോപ്പ് തേക്കാനാണ്. ഈ വസ്തുതയെ മറച്ചുവെച്ചിട്ട് കാര്യമില്ല. കുളി ഇല്ലാതാവുന്നതോടെ ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും. ആരും കുളിക്കാതിരുന്നാല്‍ നാറ്റം കാരണം ഭാര്യാ ഭര്‍ത്താന്മാരുടെ സമ്പര്‍ക്കം കുറയും. സമ്പര്‍ക്കം കുറഞ്ഞാല്‍ കുട്ടികളുണ്ടാകുന്നത് കുറയും. വല്ലപ്പോഴും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ഏതെങ്കിലും അബോധ അപൂര്‍വ്വസന്ദര്‍ഭത്തിലായി അത് ചുരുങ്ങും. അങ്ങനെ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നത്തിന് വിരാമമാവും. എന്താണ് ആ പ്രശ്‌നമെന്നല്ലേ -ജനസംഖ്യാ വര്‍ദ്ധനവ്!
വേറൊരു ശല്യമാണ് നമ്മളെ അലട്ടുന്ന ഡല്‍ഹി കര്‍ഷക സമരം.
അവമ്മാരെ ഓടിക്കാന്‍ ജേക്കബ്ബ് സാറിന്റെ ഈ സിദ്ധാന്തം ഒന്നൊന്നര ഒറ്റമൂലിയാണ്. അതെങ്ങനെയെന്ന് നോക്കാം.
അരി, ഗോതമ്പ് ,ചോളം തുടങ്ങിയ ധാന്യങ്ങള്‍ നിരോധിക്കാനുള്ള ഇച്ഛാശക്തിയാണ് നാം ആദ്യം കൈവരിക്കേണ്ടത്. ഇവയുടെ ഉപയോഗം പാടെ ഇല്ലാതാവുന്നതോടെ കാര്‍ഷിക വിളകളും അവന്മാരുടെ കലപ്പയും ട്രാക്ടറുമൊക്കെ ഒരനാവശ്യ കാര്യമായിത്തീരും. അരിയും ഗോതമ്പും നാട്ടുകാര്‍ക്കുവേണ്ട എന്ന സ്ഥിതി വരുന്നതോടെ കര്‍ഷകര്‍ എന്ന വംശം തന്നെ രാജ്യത്ത് കുറ്റിയറ്റുപോകും. ഇപ്പോള്‍ കര്‍ഷക സമരം നടത്തുന്നവരെല്ലാം തിരിച്ച് പഞ്ചാബിലും ഹരിയാനയിലുമൊക്കെ എത്തുന്നതോടെ അവര്‍ കര്‍ഷകരല്ലാതായിത്തീരുകയും കേന്ദ്ര സര്‍ക്കാര്‍ അനുഭവിക്കുന്ന വലിയൊരു തലവേദനയ്ക്ക് അന്ത്യമാവുകയും ചെയ്യും. കര്‍ഷകരില്ലാതെ പിന്നെ എന്തോന്ന് കര്‍ഷകസമരം! എന്തിനേറെ പറയുന്നു, കേന്ദ്രത്തിലെത്തിക്കാനായി ബി.ജെ.പി അനുയായികള്‍ ചെയ്ത വോട്ടിന്റെ എണ്ണം നോക്കിയാല്‍ ആ വോട്ട് ചെയ്തവര്‍ ഗോതമ്പ്, അരി, ചോളം എന്നിവ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ മാത്രം മതി കര്‍ഷക സമരക്കാര്‍ ഡല്‍ഹിയില്‍ നിന്ന് ഒറ്റയടിക്ക് കര്‍ഷകരല്ലാതാവും.

കര്‍ഷകരല്ലാതായിപ്പോയ അവര്‍ എങ്ങനെ കര്‍ഷക സമരം നടത്തും? ഇതോടെ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട് അവര്‍ സ്ഥലം വിടും. ഇങ്ങനെയൊരു അഭ്യര്‍ത്ഥന ബി.ജെ.പി- സംഘ്പരിവാര്‍ ആരാധകരോട് നടത്താന്‍ ശ്രീ. ജേക്കബ് സാര്‍ പ്രേരിപ്പിക്കണം.
പറഞ്ഞുവരുന്നത് ജേക്കബ് സാറിന്റെ ഈ സിദ്ധാന്തം ഒരു പെട്രോള്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ മാത്രം നിര്‍ത്തിയാല്‍ പോരാ എന്നുതന്നെയാണ് ഈ കുറിപ്പുകാരന്റെ ശക്തമായ അഭിപ്രായം.
നമുക്ക് ഈ തിയറി പല മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ആലോചിച്ചുവരുമ്പോള്‍ അതിന്റെ അനന്ത സാധ്യതകള്‍ അപാരമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍, ലോകത്തിനുമുന്നില്‍ നമ്മുടെ രാജ്യം പല കാര്യത്തിലും വിലകെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഒരു വലിയ മുന്നേറ്റത്തിന് ജേക്കബ്ബ് സാറിന്റെ തിയറി തുടക്കം കുറിക്കും. പല മേഖലയിലേക്കും അത് വ്യാപിപ്പിക്കാനാവും.
മറ്റൊരു കാര്യം നമ്മുടെ രാജ്യത്തെ അനാവശ്യമായ സ്‌കൂള്‍ -കോളേജ് വിദ്യാഭ്യാസത്തിന്റെ ഉപയോഗമാണ്. നാം അത് വളരെ പെട്ടെന്നുതന്നെ കുറച്ചുകുറച്ച് കൊണ്ടുവന്ന് ഇല്ലാതാക്കണം. രാജ്യത്തിനെതിരെയുള്ള ശല്യം വലിയ അളവില്‍ വിദ്യാഭ്യാസത്തിന്റെ ഉപയോഗം ഇല്ലാതാവുന്നതോടെ നമുക്ക് കുറക്കാനാവും.
വേറൊന്ന് റെയില്‍വേ ഉപയോഗം. അത് കുറച്ചാല്‍ത്തന്നെ നമ്മുടെ ഒരുവിധം അനാവശ്യമൊക്കെ തീരും. അദാനി സമ്മതിക്കുമെങ്കില്‍ വിമാനത്താവളങ്ങളും നമുക്ക് ഇല്ലാതാക്കാനായേക്കും എന്ന സ്വപ്നത്തെയും നാം മാറ്റിവെക്കേണ്ടതില്ല.
സ്വയം പര്യാപ്ത സമ്പൂര്‍ണ രാജ്യത്തിലുള്ളവര്‍ പിന്നെ എന്തിന് മറ്റ് രാജ്യങ്ങളിലേക്ക് പോകണം.
ആ അറബികളെയൊക്കെ ഒരു പാഠം പഠിപ്പിക്കാന്‍ ഇതില്‍പരം അവസരം വേറെ വരാനില്ല. ഈ പുരോഗതിയുടെ തിരക്കില്‍ മറ്റൊരു പ്രധാന കാര്യം നാം ഒരു കാരണവശാലും വിട്ടുപോകരുത്. അത് മറ്റൊന്നുമല്ല, ജേക്കബ് സാറിന്റെ ഈ തിയറിയുടെ പാറ്റന്റ് നമ്മുടെ രാജ്യത്തിന്റേതാക്കി നിലനിര്‍ത്തണം എന്നതാണത്. അങ്ങനെ വന്നാല്‍ ഇന്ത്യ ഏതാനും നാളുകള്‍ കൊണ്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമാവും.

ഈ പറഞ്ഞതുകൊണ്ട് സര്‍വ ഉപയോഗവും നിര്‍ത്തിവെക്കണമെന്നല്ല ഈ വിനിതനായ കുറിപ്പുകാരന്‍ ഉദ്ദേശിച്ചത്. കുറച്ച് കാര്യങ്ങള്‍ നാം ബാക്കി വെക്കേണ്ടതുണ്ട്. കുറുവടി, ലാത്തി, ജലപീരങ്കി, തോക്ക്, നനയാത്ത ഉണ്ട നിറച്ചപീരങ്കി, നേരെചൊവ്വേ ലക്ഷ്യസ്ഥാനത്തെത്തുന്ന അതിവേഗ മിസൈല്‍, കൂറ്റന്‍ പ്രതിമകള്‍ എന്നിവ നമ്മള്‍ യഥേഷ്ടം വാങ്ങിയിടണം. എങ്കിലേ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം എന്ന സ്ഥാനം നമുക്ക് നിലനിര്‍ത്താനാവൂ എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ.
ഉദാഹരണത്തിന്, തലച്ചോറിന്റെ ഉപയോഗം എടുക്കാം. ഇപ്പോള്‍ത്തന്നെ നമ്മള്‍ ഇന്ത്യക്കാര്‍ തലച്ചോറിന്റെ ഉപയോഗം വല്ലാതെ കുറച്ചിരിക്കയാണല്ലോ. പക്ഷേ, അത് പോരാ. ഇനിയും കുറയ്ക്കണം എന്നാണ് ഈയുള്ളവന്റെ പക്ഷം. ഇപ്പോള്‍ത്തന്നെ ഓരോരുത്തര്‍ക്കും ഓരോ തലച്ചോര്‍ ഉണ്ട്. അതിന്റെ ആവശ്യമെന്താണ്? ഒന്ന് നിഷ്പക്ഷമായി ആലോചിച്ച് നോക്കൂ. കുറച്ചുപേര്‍ക്കുകൂടി ഒരു തലച്ചോറിന്റെ ഉപയോഗം എന്ന നിലയില്‍ ഒരു പഞ്ചായത്തില്‍ 25,000 പേര്‍ ഉണ്ടെന്ന് കരുതുക. പാടേ ഒഴിവാക്കാനായാല്‍ നമ്മള്‍ രക്ഷപ്പെട്ടു!
ഇക്കാര്യത്തില്‍ താങ്കള്‍ "അവിടെ' എത്തിയ സ്ഥിതിക്ക് താമസംവിനാ സ്ഥാലീ പുലാഗ ന്യായേന വേണ്ടത് ചെയ്യുമെന്ന് എന്നെ പോലുള്ളവര്‍ ഉറച്ചുവിശ്വസിക്കട്ടെ. ബഹുമാനപ്പെട്ട ജേക്കബ്ബ് സാര്‍, ഒന്ന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നമ്മുടെ രാജ്യത്തെ ഒരു സ്വര്‍ഗരാജ്യമാക്കിയെടുക്കണം. ഇപ്പോള്‍ അങ്ങനെയല്ല എന്നല്ല പറഞ്ഞത്.
Adv .P.O.Radhakeiwhnan
15 Feb 2021, 01:22 PM
താങ്കളുെടെ എഴുത്തിന് ഇത്ര മൂർച്ചയുളള യൊരു സാമൂഹിക വിമർശന രീതിയുള്ളത് ഇതു വെരെ ശ്രദ്ധിച്ചിരുന്നില്ല ........ നന്നായി എന്നല്ല വളെരെ നന്നായി ......ബാക്കി പീന്നീട് പറയാം : .........i !
മധു
14 Feb 2021, 10:53 PM
മുൻ DGP ശ്രീ.ജേക്കബ് തോമാസ് സാറിന് ഫുൾ സപ്പോർട്ട് ചെയ്യുന്നു..കോവിഡ് കാലത്തെ പരാധീനതകളെ പരിഹരിക്കാൻ മറ്റുള്ളവയുടെ നികുതികൾ വര്ധിപ്പിക്കാതെ ഇറക്കുമതി ഉല്പന്നമായ പെട്രോളിയം ഉൽപ്പന്നത്തിന് മാത്രം നികുതി വർധിപ്പിച്ചത്. ലിറ്ററിന് 32 രൂപ നികുതി വാങ്ങുന്ന കേരളസർക്കാർ വിലവർധനവിന്റെ സാമ്പത്തിക നേട്ടവും രാഷ്ട്രീയ നേട്ടവും ഉണ്ടാക്കുകയാണ്. വിദേശനാണയ ശേഖരണത്തിന് വിരുദ്ധമായ സാഹചര്യത്തെ അതിജീവിക്കണമെങ്കിൽ ഉപഭോഗം കുറയ്ക്കണം അല്ലെങ്കിൽ വില വർധിപ്പിക്കണം. അത് മനസിലാക്കാതെയുള്ള വാർത്തകൾ രാജ്യവിരുദ്ധമാണ്. 250 % ത്തിലധിമാണ് സ്വന്തം നാട്ടിൽ ഉണ്ടാക്കി വിൽക്കുന്ന വിദേശമദ്യത്തിന് കേരളം വാങ്ങുന്നത്. അത്രയും നികുതി വാങ്ങുമ്പോൾപോലും ഒരു പൈസ വിദേശനാണയ ശേഖരത്തില്നിന്ന് കുറയുന്നില്ല.. മനസ്സിലാക്കാത്ത മണ്ഡന്മാരുടെ അഭിപ്രായങ്ങൾ ഭാവിയിൽ അപകടം ഉണ്ടാക്കും.
രേമേഷ് വി ആർ
13 Feb 2021, 10:41 AM
ഒരു ചെറിയ പരീക്ഷണം അതിെനെ മെറ്റല്ലാ മേഖലകളിലും താരതമ്യം ചെയ്തു ശ്രീജേക്കബ് തോമസ്സിെനെ പരിഹസിക്കണേ ?
ഇയ്യ വളപട്ടണം
13 Feb 2021, 07:45 AM
ഇങ്ങനെയാനെങ്കില് എന്തിനാ മൂന്ന് നേരം തിന്നുന്നത് ഒരു നേരം തിന്നു കൂടെ അങ്ങനെ ഭക്ഷണത്തിന്റെ ചെലവ് തന്നെ ഇല്ലാതാക്കാം.-എന്തിനാ ഇത്രയധികം ശമ്പളം -ജീവിക്കാന്‍ മാത്രം ശമ്പളം മതി-എന്നും തീരുമാനിക്കാം-എന്തിനാ ജാകബ് സാറേ ...വില കൂടിയ വസ്ത്രം ധരിക്കുന്നത് അതും വേണ്ടെന്നു വെക്കാം-എന്തിനാ കാര്‍ വാങ്ങുന്നത് ബസ്സില് പോയി കൂടെ എന്നും ചോദിക്കാം-നമ്മളെ നാട്ടില് ഇതിനെ നട്ട പിരാന്ത് എന്നാ പറയുക-വയസ്സാകുമ്പോള്‍ ഉണ്ടാകും-എല്ലാ വെളിപാടുകളും ജോലിയുടെ കാലാവധി കഴിയുമ്പോഴാ ഉണ്ടാകുന്നത്.വയസ്സ് കൂടുമ്പോള്‍ ...തന്നെ.എന്തിനാ വിദേശ നാട്ടില് പോകുന്നത് എന്ന് ഇന്ദ്രപ്രസ്ഥത്തിനു ചോദിക്കരുത്.എന്തിനാ കര്‍ഷകര്‍ സമരം ചെയ്യന്നത് എന്നും ചോദിക്കരുത്-എന്തിനാ അടിച്ചു കൊല്ലുന്നത് എന്നും ചോദിക്കരുത്.ഉള്ളി യാണ് കണ്ടു പിടുത്തത്തിന്റെ ഹേതു.-ഉള്ളി ഉണ്ടാക്കുന്നവന്‍ ദില്ലിയില് സമരത്തിലാ ....അത് കാണില്ല-ജേക്കബ് സാറേ ..രണ്ടു വൃക്കയുണ്ട് -ഒന്നേ വേണ്ടൂ-ഒന്ന് സര്‍ക്കാരിന് കൊടുക്കണം എന്ന് നിയമം ഉണ്ടാക്കിയാലോ-നല്ല കാശു സര്‍ക്കാരിന് കിട്ടും-കാശുണ്ടാക്കുന്നവരും ലാഭം ഉണ്ടാക്കുന്നവരാന് ഇന്ന് ഭരണകൂടം എന്ന് പറയുന്നത്-ക്ഷേമം എന്നതും ക്ഷേമ രാഷ്ട്രം എന്നതൊക്കെ പഴയ സങ്കല്‍പ്പമാ-സ്വകാര്യ മുതലേ രക്ഷിപ്പിന്‍ ..എന്താണ് പോലും മുദ്രാവാക്ക്യം
സാക്കിർ
12 Feb 2021, 11:50 PM
പിന്നെ തൂറുന്നത് അടപ്പ് വെച്ച അടച്ചാൽ പിന്നെ ഭക്ഷണവും കഴിക്കേണ്ട ഭയങ്കര ലാഭം
അലി
12 Feb 2021, 09:04 PM
ഹഹഹ.. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി..😀😀😀
Prakash Vasudevan
12 Feb 2021, 08:37 PM
ഊതിയതാണ് അല്ലേ???
എം.പി.കെ.അഹമ്മദ് കുട്ടി
12 Feb 2021, 07:43 PM
ഇതൊരു ചിന്ന നിർദേശം മാത്രം. ഇനിയെന്തൊക്കെ വരാനിരിക്കുന്നു. !കൊതിയാവുന്നുനു പുതുപുത്തൻ സിദ്ധാന്തങ്ങൾ കേൾക്കാൻ
Uടman
12 Feb 2021, 07:24 PM
ആക്ഷേപഹാസ്യത്തിലൂടെ ചിലരുടെ വങ്കത്തരങ്ങൾ തുറന്ന് കാട്ടിയതിന് നന്ദി - ഉസ്മാൻ
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
എ.കെ. രമേശ്
Jun 17, 2021
10 Minutes Read
എ.കെ. രമേശ്
Dec 06, 2020
6 Minutes Read
കെ.രാമചന്ദ്രന്‍
Jul 27, 2020
3 Minutes Read
എം.സുല്‍ഫത്ത്
Jul 25, 2020
5 Minutes Read
എന്‍.പി രാജേന്ദ്രന്‍
Jul 24, 2020
7 Minutes Read
tajmanzoor
9 Jun 2021, 05:28 PM
ഉള്ളി ഒരു ആസുര ഭക്ഷണമാണെന്നു ജീവനകള അഭ്യാസത്തിനിടയിൽ കേട്ടിട്ടുണ്ട്.എൻ.ആർ.സി,എൻ.പി.ആർ എന്നിവ നടപ്പാക്കുന്നതോടെ രാജ്യത്ത് ജനസംഖ്യ യിലും വലിയ കിരവ് സംഭവിക്കും.മറ്റ് എല്ലാ കാരങ്ങളിലും താങ്കളുടെ കണ്ണ് എത്തിയിട്ടുണ്ട്.മംഗളം