ഈ പെൺകുട്ടികളുടെ
ഭാഷ കേട്ട് ലീഗ് നേതാക്കൾ
അങ്കലാപ്പിലാണ്
ഈ പെൺകുട്ടികളുടെ ഭാഷ കേട്ട് ലീഗ് നേതാക്കൾ അങ്കലാപ്പിലാണ്
എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയിലെ പ്രവര്‍ത്തകര്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ എന്നിവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതിയെക്കുറിച്ചും, പരാതിയില്‍ ഉറച്ചു നിന്ന ഹരിതയെ മരവിപ്പിക്കാനുള്ള മുസ്‌ലിം ലീഗിന്റെ തീരുമാനത്തെക്കുറിച്ചും ഗവേഷക വിദ്യാര്‍ത്ഥി സിമി സാലിം പ്രതികരിക്കുന്നു.
17 Aug 2021, 06:10 PM
ഹരിതയെ നിര്‍ജീവമാക്കിക്കൊണ്ടുള്ള മുസ്‌ലിം ലീഗ് നടപടി വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്, പാര്‍ട്ടി വളരെയധികം സമ്മര്‍ദത്തിലുമാണ്. എന്നാല്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്ത ഹരിതയെ ഫ്രീസ് ചെയ്യലായിരുന്നു മുസ്‌ലിം ലീഗിന്റെ അടുത്ത നടപടി. ഗുരുതരമായ ഒഫന്‍സ് ആണ് നടന്നത്. സ്ത്രീകളോട് സെക്ഷ്വലി അബ്യൂസിവ് ആയി പെരുമാറുകയെന്നത് ക്രിമിനല്‍ ഒഫന്‍സ് ആണെന്നിരിക്കെ, ഇവര്‍ക്കെതിരെ അടിയന്തര നടപടിക്ക് മുതിരാതെ ഹരിതയെ മരവിപ്പിച്ചത് ജനാധിപത്യവിരുദ്ധമാണ്.
പ്രതിസ്ഥാനത്തുള്ളവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കുകയും, പാര്‍ട്ടിയില്‍ പരാതി നല്‍കി മാസങ്ങളോളം നടപടിക്കായി കാത്തിരിക്കേണ്ടി വന്ന ഹരിതക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കുകയും ചെയ്യുന്നത് കൃത്യമായ മെയില്‍ പ്രിവിലേജിന്റെ പ്രകടനമാണ്.
പുതിയൊരു പ്രതീക്ഷാനിര്‍ഭരമായ ന്യൂനപക്ഷ, സാമുദായിക രാഷ്ട്രീയമാണ് ഹരിതയിലെ പെണ്‍കുട്ടികള്‍ മുന്നോട്ടു വെക്കുന്നത്. ഇതുവരെയുള്ളതില്‍ നിന്ന്കൂടുതല്‍ ഇന്‍ക്ലൂസിവ് ആയ, ജനാധിപത്യപരമായ ഭാഷയാണ് ഇവരുടേത്. സാമ്പ്രദായിക മൂല്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരമാളുകള്‍ക്ക് ഒരുപാട് കോണ്‍ഫ്‌ളിക്ടുകള്‍ ഉണ്ടാവാം. അതിലൊക്കെ ഇവര്‍ക്ക് കൂടുതല്‍ ക്ലാരിറ്റി കൈവന്നിട്ടുണ്ട്. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ, കൂടുതല്‍ ഇന്‍ക്ലൂസിവ് ആയ, ജനാധിപത്യപരമായ ഭാഷ സംസാരിക്കുന്ന സ്ത്രീകള്‍ മുന്നോട്ടു വന്നപ്പോള്‍ നേതാക്കളിലുണ്ടാവുന്ന അങ്കലാപ്പിനെ നമ്മളിവിടെ പരിഗണിക്കേണ്ടതുണ്ട്.
ഒരിക്കലും ഒരു കേഡർ പാർട്ടി സംവിധാനത്തില്‍ നടക്കുന്ന ഒരു കാര്യമല്ലിത്. ലെഫ്റ്റ് പാർട്ടികളില്‍ ആയാലും, കോണ്‍ഗ്രസില്‍ ആണെങ്കിലും സ്ത്രീകള്‍ ഇതു പാേലെ ശക്തമായ ഒരു സ്റ്റാന്‍ഡ് എടുക്കുന്നുത് ഞാന്‍ കണ്ടിട്ടില്ല.
ഗവേഷക, ഐ.ഐ.ടി. മദ്രാസ്.
ഡോ. എം.കെ. മുനീർ
Mar 06, 2022
4 Minutes Read
അലി ഹൈദര്‍
Jan 02, 2022
92 Minutes Listening
താഹ മാടായി
Dec 23, 2021
6 Minutes Read
താഹ മാടായി
Dec 15, 2021
8 minutes read
മനില സി.മോഹൻ
Dec 12, 2021
6 Minutes Read
ജുനൈദ് ടി.പി. തെന്നല
Dec 11, 2021
6 Minutes Read
ഫാത്തിമ തെഹ്‌ലിയ
Sep 17, 2021
46 Minutes Watch
അബൂബക്കർ സിദ്ദീഖ് എം ഒറ്റത്തറ
17 Aug 2021, 07:51 PM
വ്യക്തമായ നിരീക്ഷണം.പുരുഷാധിപത്യത്തിൻ്റെ മേൽക്കോയ്മയുടെ പ്രകടോദാഹരണമാണ് ലീഗിൻ്റെ നടപടിയിൽ മുഴച്ചു നിൽക്കുന്നത്