21 Oct 2022, 12:19 PM
കോഴിക്കോട് മിഠായി തെരുവില്‍ വര്‍ഷങ്ങളായി പാട്ടുപാടി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന തെരുവ് ഗായകന്‍ ബാബു ഭായ് തെരുവില്‍ പാട്ടുപാടിയിട്ടിപ്പോള്‍ മാസങ്ങളായി. നഗരവികസനത്തിന്റെ ഭാഗമായി മിഠായി തെരുവ് നവീകരണം പൂര്‍ത്തിയായ ശേഷം പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തെരുവില്‍ പാട്ടുപാടിയും മറ്റ് കാലാപ്രകടനങ്ങള്‍ നടത്തിയും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനും വിലക്കുണ്ട്. ഇതിന്റെ ഫലമായി ബാബു ഭായിയെ മാത്രമല്ല, മറ്റ് തെരുവ് കലാകാരന്മാര്‍ക്കും മിഠായി തെരുവില്‍ പൊലീസ് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കലക്ടറുടെ ഉത്തരവ് പ്രകാരമാണ് മിഠായി തെരുവില്‍ പാടുന്നത് നിരോധിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇത്തരം പരിപാടികള്‍ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് മൂലം പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തുന്നത്.
പൊതുജനങ്ങള്‍ക്ക് വ്യാപാരതെരുവിലേക്ക് വരുന്നതിനും പോകുന്നതിനും തടസം സൃഷ്ടിക്കാത്ത രീതിയില്‍ അധികാരികളുടെ നിയന്ത്രണത്തോടുകൂടി തെരുവ് ഗായകര്‍ക്കും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും നല്ല നിലവാരത്തില്‍ പെര്‍ഫോം ചെയ്യാനുള്ള ഒരു സ്‌പേയ്‌സ് കൊടുക്കേണ്ടതാണെന്ന് കോഴിക്കോട് നോര്‍ത്ത് നിയമസഭാ മണ്ഡലം മുന്‍ എം.എല്‍.എ, പ്രദീപ്കുമാര്‍ പറയുന്നു. തെരുവില്‍ വളര്‍ന്ന് തെരുവില്‍ ജീവിതം കണ്ടെത്തിയ കലാകാരന്മാര്‍ക്ക് തെരുവിലിടമില്ലെന്നാണ് കോഴിക്കോട് ജില്ലാ ഭരണകൂടവും പൊലീസും പറയുന്നത്. സൗന്ദര്യവത്കരിക്കപ്പെട്ട തെരുവുകളില്‍ കലാകാരന്‍മാര്‍ക്കിടമില്ലെങ്കില്‍ പിന്നെ അവരെങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് ഭരണകൂടം മറുപടി പറയേണ്ടതുണ്ട്.
റിദാ നാസര്‍
Feb 02, 2023
8 Minutes Watch
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
ഡോ. ഉമര്‍ തറമേല്‍
Jan 27, 2023
7 Minutes Read
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
കെ. കണ്ണന്‍
Jan 04, 2023
4 Minutes Watch
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
സല്‍വ ഷെറിന്‍
Dec 29, 2022
3 Minutes Read
സല്‍വ ഷെറിന്‍
Nov 18, 2022
25 Minutes Watch