ഇങ്ങനെയൊരു സെക്രട്ടറി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നു

.എം.എസ്സിനെയോ കെ. ദാമോദരനെയോ സി. അച്യുതമേനോനെയോ പോലെ അക്കാദമിക് വിദ്യാഭ്യാസമൊന്നും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായ പി. കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷെ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി നട്ടു വളർത്തി. കഠിനമായ കാലത്ത്​ ലളിതമായിത്തന്നെ പ്രായോഗിക രാഷ്ട്രീയത്തിലൂടെ, കേരളത്തിൽ ശക്തമായ കമ്മ്യൂണിസ്റ്റ് സാന്നിധ്യത്തിന്റെ വേരുകൾ പടർത്തിയ സഖാവിനെ ഇപ്പോൾ എന്തുകൊണ്ട് ഓർമിക്കണം? എങ്ങനെയാണ്​ സംസ്ഥാന സെക്രട്ടറി സഖാവ് കൃഷ്ണപ്പിള്ള കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഒരേയൊരു സ്ഥാപകനായി അറിയപ്പെടുന്നത്? സുനിൽ പി. ഇളയിടത്തിന്റെ ട്രൂ ടോക് പരമ്പര തുടരുന്നു.



സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments