19 Jan 2022, 02:57 PM
പ്രബലമായ സാമൂഹിക രാഷ്ട്രീയ ശക്തിയാകത്തക്ക ജനസംഖ്യയുണ്ടെങ്കിലും, കേരളത്തിലെ ദലിത് ക്രൈസ്തവര്‍ വരേണ്യ മതമേധാവികളാലും, സ്റ്റേറ്റിനാലും അദൃശ്യരാക്കപ്പെടുകയാണ്. മറിച്ചുള്ള തെളിവുകള്‍ നിരവധിയാണെങ്കിലും, ദലിത് കൃസ്ത്യാനികള്‍ ജനസംഖ്യാപരമായി ദുര്‍ബലരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് കാലാകാലങ്ങളായി ഇവര്‍ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒ.ബി.സി. വിഭാഗത്തിലെ SIUC, നാടാര്‍ കൃസ്ത്യന്‍ തുടങ്ങിയ പ്രബലവിഭാഗവുമായാണ് കേരളത്തിലെ ദലിത് കൃസ്ത്യാനികള്‍ സംവരണം പങ്കിടുന്നത്. പ്രാതിനിധ്യം, വിദ്യാഭ്യാസം, ജോലി, എന്നിവയെ ബാധിക്കുന്ന ഈ പങ്കിടല്‍ സംവരണം കൊണ്ട് സ്റ്റേറ്റും, ബോധപൂര്‍വമായ മാറ്റിനിര്‍ത്തലുകളാല്‍ വരേണ്യ കൃസ്ത്യന്‍ സമൂഹവും ദലിത് കൃസ്ത്യാനികളുടെ അവകാശങ്ങളെ റദ്ദ് ചെയ്യുകയാണ്. ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാടും സാമൂഹിക ചരിത്രകാരന്‍ വിനില്‍ പോളും, ദലിത് ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികളും, അവയെ നേരിടാനുള്ള പദ്ധതികളും ചര്‍ച്ച ചെയ്യുന്നു.
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
Truecopy Webzine
May 07, 2022
3 Minutes Read
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch