26 Jan 2023, 03:14 PM
കഴിഞ്ഞ ജനുവരി 12 ന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ തോമസ് എന്ന കര്‍ഷകനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. യാത്രാമധ്യേ അദ്ദേഹം മരണപ്പെട്ടു. മതിയായ ചികിത്സ നല്‍കാന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിന് സാധിക്കാതിരുന്നതാണ് തോമസിന്റെ മരണകാരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പരാതിയുമായി രംഗത്ത് വന്നതോടെ വയനാട്ടിലെ മെഡിക്കല്‍ കോളേജിന്റെ അപര്യാപ്തതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവന്നു.
കര്‍ഷകരും തോട്ടംതൊഴിലാളികളും ആദിവാസികളുമടങ്ങിയ സാധാരണക്കാരുടെ ജില്ലയാണ് വയനാട്. ഭൂപ്രകൃതിയുടെ സവിശേഷതള്‍ കൊണ്ട് തന്നെ ഗതാഗതം താരതമ്യേനെ ദുഷ്‌കരമായ പ്രദേശം. അടിയന്തിര ചികിത്സ ആവശ്യമുള്ള ഏതെങ്കിലും രോഗികളെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചാല്‍ നൂറ് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുന്നതാണ് പതിവ്. ആംബുലന്‍സുകളില്‍ മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പായുന്ന ജീവനുകള്‍ ലക്ഷ്യത്തിലെത്താതെ പൊലിഞ്ഞുപോകുന്നത് നിത്യസംഭവങ്ങളാണ്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
Think
Mar 22, 2023
4 Minutes Read
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch
ഡോ. പി. എം. മധു
Feb 25, 2023
9 Minutes Read
ലീനാ തോമസ് കാപ്പന്‍
Feb 16, 2023
8 minutes read