എല്ലാ രാജ്യങ്ങള്‍ക്കും
വാക്‌സിന്‍ നിര്‍മിക്കാനായാലേ
അസമത്വം ഇല്ലാതാകൂ
എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മിക്കാനായാലേ അസമത്വം ഇല്ലാതാകൂ
ഇപ്പോഴുള്ള വൈറസ് വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന പുതിയ വാക്സിനുകള്‍ താമസിയാതെ കണ്ടെത്താനാവും. ഫ്ളൂ വൈറസിന്റെ കാര്യത്തിലെന്നപോലെ വര്‍ഷം തോറും വാക്സിനെടുക്കേണ്ടി വന്നേക്കാം.
11 Dec 2021, 11:33 AM
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭാഗികമായി വാക്‌സിനുകളെ അതിജീവിക്കുമെന്ന് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍ ഡോ. ബി. ഇക്ബാല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും നാല്പത് കഴിഞ്ഞവരില്‍ പലര്‍ക്കും വാക്സിന്‍ നല്‍കിയിട്ട് ഒരു വര്‍ഷമാകുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് അനിവാര്യമാണെന്നും ട്രൂകോപ്പി വെബ്സീനിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം പാക്കറ്റ് 55 ല്‍ വായിക്കാം.
ആദ്യഘട്ടത്തില്‍ വാക്‌സിന്‍ എടുത്തവരുടെ പ്രതിരോധം കുറഞ്ഞ് (Immune Decay) കാണും. അതുകൊണ്ടാണ് ബൂസ്റ്റര്‍ നല്‍കുന്നത്. പ്രതിരോധം കുറഞ്ഞാല്‍ ഏത് വൈറസ് വകഭേദവും ബാധിക്കാം. ഇപ്പോള്‍ ലഭ്യമായ വാക്സിനുകളില്‍ മിക്കവയും ബൂസ്റ്ററായി നല്‍കാമെന്ന് തെളിഞ്ഞിട്ടുണ്ട്. കോവാക്സിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഡല്‍റ്റയുടെ കാര്യത്തിലെന്ന പോലെ ഭാഗികമായ വാക്സിന്‍ അതിജീവനശേഷി മാത്രമാണ് ഒമിക്രോണിനുമുള്ളത്. ഇപ്പോഴുള്ള വൈറസ് വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന പുതിയ വാക്സിനുകള്‍ താമസിയാതെ കണ്ടെത്താനാവും. ഫ്ളൂ വൈറസിന്റെ കാര്യത്തിലെന്നപോലെ വര്‍ഷം തോറും വാക്സിനെടുക്കേണ്ടി വന്നേക്കാം. വാക്സിനിലൂടെ എത്രനാള്‍ പ്രതിരോധം നിലനിര്‍ത്താന്‍ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇക്കാര്യം നിശ്ചയിക്കേണ്ടത്.
സങ്കുചിതമായ വാക്സിന്‍ ദേശീയതയുടെ സ്ഥാനത്ത് ലോകരാജ്യങ്ങളുടെ സഹകരണത്തോടെ വളര്‍ത്തിയെടുക്കേണ്ട വാക്സിന്‍ സാര്‍വദേശീയത (Vaccine Internationalism) വളര്‍ന്നുവരുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ 'കോവാക്സ്' അത്തരം ഒരു സംരംഭമാണ്. ഇതിനുപുറമേ സന്നദ്ധസംഘടനകളും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളും വിവിധ രാജ്യങ്ങളില്‍ വാക്സിന്‍ അസമത്വത്തിനെതിരെ സാര്‍വദേശീയ ഐക്യദാര്‍ഢ്യത്തിനായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
പുരോഗമന പ്രസ്ഥാനങ്ങളുടെ ആഗോള കൂട്ടായ്മയായ പ്രോഗസ്സീവ് ഇന്റര്‍നാഷണല്‍ (Progressive International) ആരോഗ്യമേഖലയിലെ വന്‍കിട മരുന്ന് നിര്‍മാണകമ്പനികളുടെ സ്വാധീനം നിയന്ത്രിക്കാന്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നിര്‍മിക്കാനാവണമെന്നും വാക്സിന്‍ അസമത്വം ഒഴിവാക്കി വാക്സിന്‍ എല്ലാവരും ആവശ്യക്കാര്‍ക്ക് പങ്കിടണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടന്‍, കാനഡ, ന്യൂസിലന്‍ഡ്,എന്നീ വികസിതരാജ്യങ്ങളില്‍ നിന്നും ക്യൂബ, ബൊളിവിയ, അര്‍ജന്റീന, മെക്സിക്കോ, കെനിയ തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ള സഖ്യസംഘടനകള്‍ പ്രോഗ്രസ്സീവ് ഇന്റര്‍നാഷണലിന്റെ ‘എല്ലാവര്‍ക്കും വാക്സിന്‍' എന്ന സംരംഭത്തിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാക്സിനുമേലുള്ള പേറ്റന്റ് നിബന്ധനയും കുത്തക വിപണനാധികാരവും നീക്കം ചെയ്ത് വാക്സിന്‍ ഉല്പാദിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് അധികാരം നല്‍കേണ്ടത് വാക്സിന്‍ സാര്‍വദേശീയത വളര്‍ത്തിയെടുക്കാന്‍ ആവശ്യമാണ്- ഡോ. ബി. ഇക്ബാല്‍ പ റഞ്ഞു.
ഡോ. ഗായത്രി ഒ.പി.
Jul 01, 2022
6 Minutes Read
ഡോ. വി. ജി. അനില്‍ജിത്ത്
Jul 01, 2022
6 Minutes Read
മുഹമ്മദ് ഫാസില്‍
Feb 28, 2022
18 Minutes Read
പി.കെ. തിലക്
Feb 10, 2022
11 Minutes Read
റോസ് ജോർജ്
Dec 21, 2021
9 Minutes Read
ദില്‍ഷ ഡി.
Dec 14, 2021
8 Minutes Read
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Dec 08, 2021
7 Minutes Read