29 Jan 2023, 02:20 PM
വൈവാഹിക തര്‍ക്കങ്ങള്‍ ഏറ്റവും വേഗത്തില്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് കുടുംബകോടതികള്‍ സ്ഥാപിക്കപ്പെട്ടത്. അതിന്റെ തുടര്‍ച്ചയില്‍ മൂന്ന് വര്‍ഷം മുമ്പ് വടകരയില്‍ സ്ഥാപിക്കപ്പെട്ട കുടുംബ കോടതി പക്ഷെ ഒമ്പത് മാസത്തോളമായി പ്രവര്‍ത്തനം നിലച്ചിട്ട്.
രണ്ടായിരത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അനന്തമായി നീളുന്ന കേസുകളിലൂടെ നിരവധി പേര്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നത്. ജീവനാംശം വിധിച്ച കേസുകളില്‍ കോടതി മുഖേന കക്ഷികള്‍ക്ക് തുക നല്‍കിയിരുന്നതും നിലച്ചിരിക്കുകയാണ്. വടകര കുടുംബ കോടതിയിലെ ജഡ്ജി കഴിഞ്ഞ മേയില്‍ സ്ഥലം മാറിപ്പോയ ശേഷം പുതിയ ജഡ്ജിയെ ഇതുവരെ നിയമിച്ചിട്ടില്ല എന്നതാണ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കാന്‍ കാരണം.
നിലവില്‍ ആഴ്ചയില്‍ ഒരു ദിവസം കോഴിക്കോട് കോടതിയില്‍ നിന്ന് ജഡ്ജി എത്തി വടകര കുടുംബ കോടതിയില്‍ സിറ്റിംഗ് ചേരുന്നുണ്ടെങ്കിലും അടിയന്തര കേസുകള്‍ മാത്രമാണ് പരിഗണിക്കുന്നത്.
ഡിവോഴ്സ് കേസുകളില്‍ അന്തിമ വിധി വൈകുന്നത് പുനര്‍വിവാഹ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. കോടതി മുഖേന ജീവനാംശം നല്‍കുന്നത് നിലച്ചതോടെ ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്.
ജഡ്ജിയുടെ അഭാവം കാരണം കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാറെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
മനില സി. മോഹൻ
Apr 28, 2022
6 Minutes Read
അഡ്വ.ഹരീഷ് വാസുദേവന്‍
Feb 09, 2022
12 Minutes Read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
May 26, 2021
10 Minutes Read