‘മലയാളത്തില്‍
പ്രസാധകര്‍ കോപ്പിറൈറ്റ്
ലംഘനം നടത്തുന്നു'
‘മലയാളത്തില്‍ പ്രസാധകര്‍ കോപ്പിറൈറ്റ് ലംഘനം നടത്തുന്നു'
മലയാളത്തില്‍ പകര്‍പ്പവകാശമില്ലാത്ത മാര്‍കേസ് കൃതികള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നതാണ് സത്യം
20 Jun 2021, 08:05 PM
മലയാളത്തില്‍ പ്രസാധകരുടെ ഭാഗത്തുനിന്ന് കോപ്പിറൈറ്റ് ലംഘനം നടക്കുന്നതായി പ്രമുഖ റൈറ്റ്‌സ് കണ്‍സല്‍ട്ടന്റും പ്രസാധനകനുമായ വി.സി. തോമസ്. ‘ഇന്ത്യന്‍ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറു'കളുടേതു പോലെ ഇവിടെ പ്രമുഖ മലയാള പുസ്തകങ്ങളുടെ പൈറേറ്റഡ് പതിപ്പുകള്‍ വിപണിയില്‍ ഇല്ല. ഇവിടെ നടക്കുന്നത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള കോപ്പിറൈറ്റ് ലംഘനങ്ങളാണ്. ഏക പക്ഷീയമായ പ്രസാധന ഉടമ്പടികളാണ് നിലവിലുള്ളത്. അവ ഒരു കോടതിയിലും നിലനില്‍ക്കില്ല എന്ന സത്യം മനസ്സിലാക്കുന്ന എഴുത്തുകാര്‍ കുറവാണ്- ട്രൂ കോപ്പി വെബ്‌സീനില്‍ അദ്ദേഹം എഴുതുന്നു.
പല വിവര്‍ത്തന കൃതികളുടെയും ഇ- ബുക്കുകള്‍ അനുവാദമില്ലാതെ പ്രസാധകര്‍ പ്രചരിപ്പിക്കുന്നവയാണ് എന്നതിന് ധാരാളം തെളിവുണ്ട്. എഴുത്തുകാര്‍ക്ക് പ്രസാധന മേഖലയുടെ ഉളളുകള്ളികളെപ്പറ്റിയും, കുത്തകവല്‍ക്കരണത്തിന്റെ അപകടങ്ങളെപ്പറ്റിയും വ്യക്തമായുളള ധാരണയില്ല. ഇതുമൂലം പലപ്പോഴും എഴുത്തുകാര്‍ക്ക് ‘പ്രസാധക ദാസന്മാ'രായി കഴിയേണ്ടിവരുന്നു.
2020 ല്‍ മലയാള പ്രസാധന രംഗത്ത് നടന്ന ഒരു പ്രധാന സംഭവം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ 11 കൃതികളുടെ മലയാള വിവര്‍ത്തനങ്ങളുടെ ലേലം ആയിരുന്നു. പകര്‍പ്പവകാശ ലംഘനങ്ങളെ തുടര്‍ന്ന് 2016 ല്‍ മാര്‍കേസിന്റെ കൃതികളുടെ മലയാള പ്രസാധനം നിറുത്തലാക്കിയിരുന്നു. 2019 ലെ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറില്‍ മാര്‍കേസിന്റെ ലിറ്റററി ഏജന്റായ കാര്‍മെന്‍ ബല്‍സില്‍സ്, ബാര്‍സിലോണ ഔദ്യോഗികമായി ഓഫറുകള്‍ ക്ഷണിച്ചു. 2019 ലെ ഷാര്‍ജ ബുക്ക് ഫെയറില്‍ അവര്‍ കൂടുതല്‍ മലയാള പ്രസാധകരെ ടെന്‍ഡറിലേക്ക് ക്ഷണിച്ചു. 25,000 യു.എസ് ഡോളറിനു മുകളില്‍ അഡ്വാന്‍സ് നല്‍കിയാണ് 11 പുസ്തകങ്ങളുടെ മലയാള വിവര്‍ത്തന കരാര്‍ ഉറപ്പിക്കുന്നത്. ഇത് വലിയ വാര്‍ത്തയാകേണ്ട സംഗതിയാണ്. മലയാളത്തില്‍ പകര്‍പ്പവകാശമില്ലാത്ത മാര്‍കേസ് കൃതികള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നതാണ് സത്യം- വി.സി. തോമസ് എഴുതുന്നു.

മലയാളത്തില്‍ ഇനി വരാനിരിക്കുന്നത് Biblio Diversity യുടെ കാലമാണ്. കൂടുതല്‍ പുസ്തകങ്ങള്‍, മികച്ച പുസ്തകങ്ങള്‍, നന്നായി എഡിറ്റ് ചെയ്ത പുസ്തകങ്ങള്‍, മികച്ച രീതിയില്‍ നിര്‍മിച്ച പുസ്തകങ്ങള്‍. ആമസോണിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ്‌ലാന്‍ഡ് മലയാളത്തില്‍ പ്രസാധനം ആരംഭിച്ചു.
പുസ്തകവില്‍പനയുടെ മുകളിലുളള സ്ഥാപനവല്‍കൃതമായ കുത്തകസ്വഭാവം തകര്‍ന്നുതുടങ്ങിയിരിക്കുന്നു. ഇന്ന് മലയാള പുസ്തക വില്‍പന 70 ശതമാനത്തിലധികം ഓണ്‍ലൈന്‍ ആയാണ് സംഭവിക്കുന്നത്. അതിലെ ഭൂരിഭാഗവും ആമസോണ്‍ ആണ് ‘കേറ്റര്‍' ചെയ്യുന്നത്. പുസ്തകത്തിന്റെ അച്ചടി പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് ആയി. അതിനാല്‍, വ്യവസ്ഥാപിത പ്രസാധകന്റെ റോള്‍ ചുരുങ്ങി. 500 കോപ്പികള്‍ ഓണ്‍ലൈന്‍ ആയി വില്‍ക്കാന്‍ കഴിഞ്ഞാല്‍ പരമ്പരാഗത പ്രസാധകര്‍ 2000 കോപ്പി വിറ്റാല്‍ നല്‍കുന്ന റോയല്‍റ്റി പുസ്തകം ഇറങ്ങുന്നതോടെ നല്‍കാന്‍ കഴിയുന്ന ഒരു പദ്ധതി താന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും തോമസ് എഴുതുന്നു.
PJJ Antony
22 Jun 2021, 03:01 PM
Congratulations for speaking up but it is only the tip of the iceberg. What is the solution?
Joshy
21 Jun 2021, 01:34 PM
Wonderful news... Best wishes in all your endeavours VC
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read
നൂറ വി.
Mar 01, 2023
5 Minutes Read
Truecopy Webzine
Feb 24, 2023
3 Minutes Read
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read
ചന്ദു.
25 Jun 2021, 09:25 AM
നല്ല കാര്യം