29 Sep 2022, 04:32 PM
കോഴിക്കോട് ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിലെ മണ്ണാടിക്കുന്ന് കോളനിയിൽ പത്തുവർഷം മുമ്പ് സ്ഥാപിച്ച ജലനിധി പദ്ധതിയിലൂടെ രണ്ട് വർഷമായി വെള്ളം ലഭിക്കാത്തതിനാൽ എൺപതോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ചിലർ ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് കുഴല്‍ക്കിണര്‍ കുത്തിയെങ്കിലും പരിഹാരമായില്ല. വായ്പ്പയെടുത്ത പണം തിരിച്ചടക്കാനാവാതെ പലർക്കും ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മണ്ണാടിക്കുന്ന് കോളനി നിവാസികളുടെ കുടിവെള്ളമെന്ന അടിസ്ഥാന ആവശ്യമാണിവിടെ അധികൃതരുടെ അവഗണന മൂലം നിരാകരിക്കപ്പെടുന്നത്. ഇനിയും മണ്ണാടിക്കുന്ന് കോളനി ശുദ്ധജലത്തിനായി ദാഹിക്കുന്ന സാഹചര്യം ഉണ്ടാവരുത്. അതിന് അധികൃതരുടെ ഭാഗത്തു നിന്നും കൃത്യമായ പരിഹാരമാർഗം മണ്ണാടികുന്നിന് ആവശ്യമുണ്ട്.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
സല്‍വ ഷെറിന്‍
Mar 16, 2023
3 Minutes Read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
സല്‍വ ഷെറിന്‍
Mar 13, 2023
2 Minutes Read
അജിത്ത് ഇ. എ.
Mar 11, 2023
6 Minutes Read