ഇറ്റലി
എന്തുകൊണ്ട്
പുറത്തായി?
ഇറ്റലി എന്തുകൊണ്ട് പുറത്തായി?
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചപ്പോള്‍ അത് ഇറ്റലിയുടെ ഫുട്ബോള്‍ വിപണിയ്ക്കും, പുതിയ യുവതാരങ്ങള്‍ക്കും, "അസൂറി'കളുടെ വിഖ്യാതമായ ഫുട്ബോള്‍ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു.
2 Apr 2022, 10:41 AM
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി പുറത്തു പോകുമ്പോള്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ പതനത്തിന്റെ ആഴം പരിശോധിക്കുകയാണ്, എം.പി. സുരേന്ദ്രൻ ട്രൂകോപ്പി വെബ്‌സീനിലൂടെ.
റഷ്യന്‍ ലോകകപ്പില്‍ യോഗ്യത നേടാനാകാതെ വലഞ്ഞ ഇറ്റലി, യൂറോ കപ്പിലൂടെയാണ് അതിന്റെ സാമ്പത്തിക മുഖം തെല്ലെങ്കിലും മെച്ചപ്പെടുത്തിയത്. പാലേര്‍മൊയിലെ സ്വന്തം സ്റ്റേഡിയമായ റെന്‍സോ ബാര്‍ബെറെയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയ ഇറ്റലിയെ (1-0) അട്ടിമറിച്ചപ്പോള്‍ അത് ഇറ്റലിയുടെ ഫുട്ബോള്‍ വിപണിയ്ക്കും, പുതിയ യുവതാരങ്ങള്‍ക്കും, "അസൂറി'കളുടെ വിഖ്യാതമായ ഫുട്ബോള്‍ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു.
ബ്രസീലിനെപ്പോലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ആഭിജാത്യം നിറഞ്ഞൊരു ടീമാണ് ഇറ്റലി. നാല് ലോകകപ്പ് കിരീടങ്ങള്‍ അതിന്റെ സാക്ഷ്യപത്രമാണ്. ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടതിനെ പാലെര്‍മോയിലെ കാണികള്‍ ശാപഗ്രസ്ഥമായ ഒരു പദം കൊണ്ടാണ് വിശേഷിപ്പിച്ചത്. ഫൈനല്‍ വിസിലൂതിയപ്പോള്‍ തലകുനിച്ചു നടന്ന ഇറ്റാലിയന്‍ കളിക്കാരുടെ നേരെ നോക്കി അവര്‍ വിളിച്ചുകൂവി, എട്ടുമാസം മുമ്പ് കടുപ്പമേറിയ യൂറോപ്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ ടീമിന്റെ അവിശ്വസനീയമായ പതനം അവര്‍ നേരില്‍ കാണുകയായിരുന്നു.
ഈ സെക്കൻറ് റൗണ്ട് ക്വാളിഫിക്കേഷനുമുമ്പ് ഇറ്റലി സ്വിറ്റ്സര്‍ലന്‍ഡുമായി സമനിലയില്‍ വീണുപോയിരുന്നു. യൂറോ കപ്പിനുശേഷം വടക്കന്‍ അയര്‍ലന്‍ഡുമായി ഗോളില്ലാ സമനില പിടിച്ചതാണ് അവരെ അനിവാര്യമായ പതനത്തിലെത്തിച്ചത്. പരിശീലകനായ മാന്‍ചീനി ഈ മത്സരത്തെ ഗൗരവപൂര്‍വം കണ്ടില്ലെന്ന് കടുത്ത ആക്ഷേപമുയര്‍ന്നു. പൊരുതാനുള്ള വാസന നഷ്ടപ്പെട്ട ടീമിനെക്കുറിച്ച് മാന്‍ചീനി രണ്ടാമതൊന്നു ചിന്തിച്ചില്ല എന്നത് കുറ്റകരമായ വീഴ്ചയാകുന്നു.
ലേഖനത്തിന്റെ പൂർണരൂപം ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 71 ല്‍
സൗജന്യമായി വായിക്കാം, കേള്‍ക്കാം
മാഫിയോസിയുടെ ഫുട്ബോള്‍ നഷ്ടം | എം.പി. സുരേന്ദ്രന്‍
വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
മുസാഫിര്‍
Jan 17, 2022
6 Minutes Read
ജിഷ്ണു കെ.എസ്.
Aug 12, 2021
9 Minutes Read