ഹരിയാന: ജാട്ട് ഇതര വോട്ട് ബാങ്ക് കോൺഗ്രസിനെ കൈവിട്ടു, ബി.ജെ.പിയെ തുണച്ചു

ജാട്ട് വോട്ടുബാങ്കില്‍ അമിതപ്രതീക്ഷയര്‍പ്പിച്ച്, ദലിത് വിഭാഗത്തെ തഴഞ്ഞ കോണ്‍ഗ്രസിന്റെ രാഷ്ട്രീയവീഴ്ചയിലൂടെ ബി.ജെ.പി ഹാട്രിക് തികയ്ക്കുകയായിരുന്നു.

National Desk

ത്തുവര്‍ഷത്തിനുശേഷം ഭരണത്തില്‍ തിരിച്ചുവരാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ തകര്‍ത്ത് ഹരിയാനയില്‍ ബി.ജെ.പി, 48 സീറ്റോടെ ഹാട്രിക് തികച്ചു. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 46 സീറ്റാണ്. കോണ്‍ഗ്രസിന് 37 സീറ്റുണ്ട്. ഐ.എൻ.എൽ.ഡി രണ്ടിടത്തും സ്വതന്ത്രർ മൂന്നിടത്തും ജയിച്ചു.

ആം ആദ്മി പാര്‍ട്ടിക്ക് സീറ്റൊന്നും കിട്ടിയില്ലെങ്കിലും വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ ജയത്തിന് കളമൊരുക്കിയതായി സൂചനയുണ്ട്. പലയിടത്തും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വളരെ കുറഞ്ഞ ലീഡേയുള്ളൂ.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിച്ച മുഖ്യമന്ത്രി നയബ് സിങ് സെയ്‌നിക്കുതന്നെ രണ്ടാമൂഴം ലഭിക്കുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന.

അത്യന്തം നാടകീയമായി ലീഡുനില മാറിമറിഞ്ഞ വോട്ടെണ്ണലില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് തരംഗത്തിന്റെ സൂചനയുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിനുവേണ്ട 46 സീറ്റില്‍ ലീഡ് നിലനിര്‍ത്തി കുതിച്ചു. കോണ്‍ഗ്രസ് ക്യാമ്പ് ആഹ്ലാദവും തുടങ്ങിവച്ചു. ജമ്മു കാശ്മീരില്‍നിന്നും അനുകൂല സൂചന ലഭിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡും തീര്‍ത്തും ആഘോഷത്തിമിര്‍പ്പിലായി. എന്നാല്‍, നഗരമേഖലകളിലെ സീറ്റുകള്‍ എണ്ണിത്തുടങ്ങിയതോടെ കോണ്‍ഗ്രസ് ലീഡു നില താഴാന്‍ തുടങ്ങി. ഗുര്‍ഗോണ്‍, ഫരീദാബാദ് ലോക്സഭാ മണ്ഡങ്ങളുടെ പരിധിയിലുള്ള സീറ്റുകളിലെ മുന്നേറ്റമാണ് ബി.ജെ.പിയെ മുന്നിലെത്തിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് ലോക്സഭാ സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചിരുന്നത്. ന്യൂഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന നഗര മേഖലയിലെ സീറ്റുകളിലും ബി.ജെ.പിക്കാണ് ആധിപത്യം. 2019-ലും മേഖലയില്‍ പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കം. ഇത് ഇത്തവണയും നിലനിര്‍ത്തി.

ജാട്ട് ഇതര, ദലിത്- പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളാണ് ഇത്തവണ ബി.ജെ.പിയെ തുണച്ചത്. അതിന് കോൺഗ്രസിന്റെ പിഴവുകൾ തന്നെയാണ് ബി.ജെ.പിക്ക് തുണയായത്.
ജാട്ട് ഇതര, ദലിത്- പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളാണ് ഇത്തവണ ബി.ജെ.പിയെ തുണച്ചത്. അതിന് കോൺഗ്രസിന്റെ പിഴവുകൾ തന്നെയാണ് ബി.ജെ.പിക്ക് തുണയായത്.

കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ 71,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ മഞ്ജുവിനെ തോല്‍പ്പിച്ചു.

ഹരിയാന തെരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത പാഠം പഠിച്ച ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍, അത് അംഗീകരിക്കാന്‍ മടി കാണിച്ചില്ല: ''ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പാഠം എന്താണെന്നുവച്ചാല്‍, ഒരു ഇലക്ഷനെക്കുറിച്ചും അമിതമായ ആത്മവിശ്വാസം അരുത് എന്നതാണ്''. ഒരു തെരഞ്ഞെടുപ്പിനെയും ലഘുവായി കാണരുതെന്നും ഓരോ ഇലക്ഷനും ഓരോ സീറ്റും കഠിനമാണെന്നും കൂടി കെജ്‌രിവാള്‍ പറയുന്നു.

കോൺഗ്രസ്
വിലയ്ക്കു വാങ്ങിയ
തോൽവി

ശക്തമായ ഭരണവിരുദ്ധവികാരം, കര്‍ഷകരുടെയും വനിതാ ഗുസ്തി താരങ്ങളുടെയും തൊഴിലില്ലാത്ത യുവാക്കളുടെയും വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ സാധാരണ ജനങ്ങളുടെയുമെല്ലാം രോഷം തുടങ്ങി പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ നിരവധി ഘടകങ്ങള്‍ ഇത്തവണയുണ്ടായിരുന്നു. ഇതെല്ലാം കാമ്പയിനില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുകയും ബി.ജെ.പി ഒട്ടൊക്കെ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ ഒഴിവാക്കിയായിരുന്നു ബി.ജെ.പി കാമ്പയിന്‍. മാത്രമല്ല, സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിരാശരായ നിരവധി നേതാക്കള്‍ റബലുകളായി നിരവധി സീറ്റുകളില്‍ ബി.ജെ.പിക്കെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഈ അനുകൂല ഘടകങ്ങളൊന്നും കോണ്‍ഗ്രസിനെ തുണച്ചില്ല.

കോൺഗ്രസ് നേതാവും അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന ഭൂപീന്ദർ ഹൂഡയാണ് സംസ്ഥാനത്ത് ജാട്ട് വിഭാഗ വോട്ടുകളുടെ കുത്തക അവകാശപ്പെട്ടിരുന്നത്. ഇത്തവണ കർഷകപ്രക്ഷോഭത്തെതുടർന്ന് ജാട്ട് വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരെ കടുത്ത രോഷമുണ്ട് എന്ന സൂചനയെ തുട​ർന്ന് പാർട്ടി, ജാട്ട് വോട്ടുബാങ്കിൽ അമിത പ്രതീക്ഷയും പുലർത്തി. ഇത് ജാട്ട് ഇതര വിഭാഗങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് റിസൾട്ട് കാണിക്കുന്നു. ഇത്തവണ, ജാട്ട് മേഖലയെ കൈവിട്ട് അഹിര്‍വാല്‍ ബെല്‍റ്റിലാണ് ബി.ജെ.പി കാര്യമായ ശ്രദ്ധ നല്‍കിയത്. എന്നിട്ടും ജാട്ട് മേഖലയിലെ 17 സീറ്റില്‍ 11-ലും ബി.ജെ.പി മുന്‍തൂക്കം നേടി. കുരുക്ഷേത്ര മേഖലയില്‍ കോണ്‍ഗ്രസ് 14 സീറ്റിലും ബി.ജെ.പി 11 സീറ്റിലും ലീഡ് നിലനിര്‍ത്തി.

2014-ല്‍ നാലു സീറ്റില്‍ നിന്ന് 47 ലേക്ക് കുതിക്കാന്‍ ബി.ജെ.പിയെ തുണച്ച അതേ സാമുദായിക നയതന്ത്രത്തെ തന്നെയാണ് ഇത്തവണവും പാര്‍ട്ടി ആശ്രയിച്ചത്- ഒ.ബി.സി- ദലിത്- പിന്നാക്ക വോട്ടില്‍ ഊന്നുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മനോഹര്‍ ലാല്‍ ഖട്ടറെ മാറ്റി, ഒ.ബി.സിക്കാരനായ നയബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയതുമുതല്‍ തുടങ്ങുന്നു, സാമുദായിക വോട്ട് ഉറപ്പിച്ചുനിര്‍ത്താനുള്ള ബി.ജെ.പി സൂത്രങ്ങള്‍.
ജാട്ട് ഇതര, ദലിത്- പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചത്, കോൺഗ്രസിന്റെ തന്ത്രപരമായ പിഴവുകൾ മൂലമാണ്.

ജാട്ട് വിഭാഗത്തിന്റെ കുത്തക കൈയാളുന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ നിയന്ത്രണത്തിലായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം.
ജാട്ട് വിഭാഗത്തിന്റെ കുത്തക കൈയാളുന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ നിയന്ത്രണത്തിലായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം.

ജാട്ട് വിഭാഗത്തിന്റെ കുത്തക കൈയാളുന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ നിയന്ത്രണത്തിലായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം. തന്നോടൊപ്പമുള്ള ജാട്ട് സമുദായക്കാര്‍ക്ക് ഹൂഡ ഭൂരിപക്ഷം സീറ്റുകളും വീതം വച്ചു. കുമാരി ഷെല്‍ജ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ പ്രമുഖ നേതാക്കള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. ഒമ്പത് സീറ്റു മാത്രമാണ്, ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഷെല്‍ജക്ക് ഹൂഡ അനുവദിച്ചുകൊടുത്തത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാകട്ടെ, ഹൂഡയുടെ സ്വേച്ഛാധിപത്യത്തെ നിശ്ശബ്ദം അംഗീകരിച്ചുകൊടുക്കുകയും ചെയ്തു.

ഇതോടെ, കുമാരി ഷെല്‍ജക്ക് സ്വാധീനമുള്ള ദലിത് വിഭാഗങ്ങൾ കോണ്‍ഗ്രസിനെ കൈവിട്ടു. ഷെല്‍ജ കാമ്പയിനില്‍നിന്ന് വിട്ടുനിന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ഹൂഡയും ഷെല്‍ജയും തമ്മിലുള്ള ഭിന്നത നേതൃത്വത്തില്‍ മാത്രമല്ല, താഴെത്തട്ടിലെ വോട്ടിങ്ങിലേക്കുകൂടി വ്യാപിച്ചതായി ഫലം സൂചിപ്പിക്കുന്നു.

ജാട്ട് ഇതര- ദലിത്- പിന്നാക്ക വോട്ടിലുണ്ടായ ഈ ഗ്യാപ് ബി.ജെ.പിക്ക് നന്നായി മുതലാക്കാനായി. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇത്തവണ ജാട്ട് ഇതര, ബ്രാഹ്മണ വിഭാഗക്കാരായിരുന്നു കൂടുതല്‍. '36 ബിരാദാരി' എന്നറിയപ്പെടുന്ന ഈ വിഭാഗത്തെ ഒപ്പം നിര്‍ത്താനായി എന്നതാണ് ബി.ജെ.പിയുടെ നേട്ടത്തിനിടയാക്കിയത്.
ഇതോടൊപ്പം, ജനനായക് പാര്‍ട്ടിയും ആസാദ് സമാജ് പാര്‍ട്ടിയും തമ്മിലും ഇന്ത്യന്‍ നാഷനല്‍ ലോക് ദളും ബി.എസ്.പിയും തമ്മിലുള്ള പ്രാദേശിക സഖ്യങ്ങള്‍ ദലിത് വോട്ടിനെ കാര്യമായി വിഭജിച്ചു. ഇതും ബി.ജെ.പിയെ തുണച്ചു.

ഗ്രാമീണമേഖല കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് നേതൃത്വം നടത്തിയ വോട്ട് സമാഹരണ നീക്കവും ബി.ജെ.പിക്ക്  തുണയായി.
ഗ്രാമീണമേഖല കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് നേതൃത്വം നടത്തിയ വോട്ട് സമാഹരണ നീക്കവും ബി.ജെ.പിക്ക് തുണയായി.

സംസ്ഥാന ജനസംഖ്യയില്‍ 26- 28 ശതമാനം ജാട്ട് വിഭാഗമാണ്. 17 പട്ടികജാതി സംവരണ സീറ്റുകളുമുണ്ട്. അതായത്, പട്ടികജാതി സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിനുവേണ്ട സംഖ്യ കടക്കാനാകുമെന്ന ഉറപ്പുണ്ടായിരുന്നു. ജാട്ട് വോട്ടുബാങ്കില്‍ അമിതപ്രതീക്ഷയര്‍പ്പിച്ച്, ദലിത് വിഭാഗത്തെ തഴഞ്ഞ കോണ്‍ഗ്രസിന്റെ രാഷ്ട്രീയവീഴ്ചയിലൂടെ അങ്ങനെ ബി.ജെ.പി ഹാട്രിക് തികയ്ക്കുകയായിരുന്നുവെന്നു പറയാം.

ഗ്രാമീണമേഖല കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് നേതൃത്വം നടത്തിയ വോട്ട് സമാഹരണ നീക്കവും ബി.ജെ.പിക്ക് തുണയായി. ഭരണവിരുദ്ധവികാരത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി പ്രവര്‍ത്തകരെ ഒഴിവാക്കി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ ഗ്രാമങ്ങളില്‍ കാമ്പയിന്‍ ഏറ്റെടുത്തു. സപ്തംബര്‍ മുതല്‍ ഓരോ ജില്ലയിലും 150 ആര്‍.എസ്.എസ് വളണ്ടിയര്‍മാരാണ് കാമ്പയിന് നേതൃത്വം നല്‍കാന്‍ രംഗത്തുണ്ടായിരുന്നത്. ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളുടെ കൂട്ടായ്മകളുണ്ടാക്കി. ദലിത് കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഈ പ്രവര്‍ത്തനം. ഇതെല്ലാം കോണ്‍ഗ്രസിന്റെ ഗ്രാമീണ വോട്ടുബാങ്കുകളെ പിളര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 45 ഗ്രാമീണ നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നേടിയ മുന്‍തൂക്കം ഇത്തവണ തീര്‍ത്തും ഇല്ലാതായി.

ഗ്രാമീണമേഖലയില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ബി.ജെ.പി ഗ്രാമ- നഗര മേഖലകളില്‍ സ്വാധീനം നിലനിര്‍ത്തുകയും ചെയ്തു. വോട്ടിന്റെ ശതമാനത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വലിയ അന്തരമില്ല.

Comments