അജിത് എം. പച്ചനാടൻ

സംഘ്പെട്ടിയിലേക്ക് പോകരുത്, ഒരു വോട്ടുപോലും

‘‘എഴുത്തുകാരൻ എന്ന നിലയിൽ ഓരോ നിമിഷവും രാഷ്ട്രീയപ്രതിപക്ഷമായി നിൽക്കുക എന്നതാണ് സമകാല രാഷ്ട്രീയസാഹചര്യത്തിൽ എൻ്റെ തീരുമാനവും നിലപാടും’’- അജിത് എം. പച്ചനാടൻ എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

അജിത് എം. പച്ചനാടൻ: മോദിസർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ടു. അഥവാ നടപ്പിലാക്കാനുള്ളവയായിരുന്നില്ല മോദി സർക്കാരിന്റെ വാഗ്ദാനങ്ങൾ. തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവുമായിരുന്നു അതിൻ്റെ തനത് സ്വഭാവം. ഏതൊരു സർക്കാരിന്റെയും സവിശേഷ പരിഗണന അർഹിക്കുന്ന മധ്യവർഗക്കാർ പോലും വഞ്ചിക്കപ്പെട്ടു. ദലിത്, സ്ത്രീകൾ, ഗോത്രവർഗ, മത (മുസ്‌ലിം, ക്രിസ്ത്യൻ) ന്യൂനപക്ഷങ്ങൾ, അടിച്ചമർത്തപ്പെട്ട ആളുകൾ എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തിലെ പല സാംസ്കാരികതകൾ എല്ലാ പീഢനങ്ങൾക്കും അർഹരാണെന്ന സന്ദേശം പരത്തി. സാമ്രാജ്യത്വ ആഗോളവൽക്കരണ പരിഷ്കാരങ്ങൾ തീവ്രമായി നടപ്പിലാക്കുകയും ആഭ്യന്തര- വിദേശ കോർപ്പറേറ്റ് കമ്പനികളുടെ വിശ്വസ്ത സേവകനാണെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നു. ആഭ്യന്തര, വിദേശ കോർപ്പറേറ്റ് കമ്പനികൾക്ക് അനുകൂലമായ നയങ്ങൾ മുൻ സർക്കാരുകളേക്കാൾ വളരെ വേഗത്തിൽ നടപ്പാക്കി. ഇത് പ്രധാനമായും എണ്ണ, ആണവ ഇന്ധനം, ആയുധങ്ങൾ, യുദ്ധ സാമഗ്രികൾ എന്നിവയുടെ ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതിൻ്റെ ഉൽപ്പന്നങ്ങളും കയറ്റുമതിയും സാമ്രാജ്യത്വ മൾട്ടി- നാഷണൽ കമ്പനികളുമായുള്ള സംയുക്ത സംരംഭങ്ങളിൽ നിന്നുള്ളതാണ്. 'അച്ചേ ദിന്', 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്', 'വികസിത് ഭാരത്- 2047' അങ്ങനെ എല്ലാ കാര്യങ്ങളും ആഭ്യന്തര- വിദേശ കോർപ്പറേറ്റ് കമ്പനികൾക്ക് അനുകൂലമാണ്. അതിൻ്റെ പ്രചാരണവും അത് അവതരിപ്പിച്ച പദ്ധതികളും നുണകളും പാതി- സത്യങ്ങൾ ജനങ്ങളിൽ മിഥ്യാധാരണകൾ സൃഷ്ടിക്കുകയും വഴിതിരിച്ചുവിടുകയും കബളിപ്പിക്കുകയും ചെയ്യുന്നു. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്മാർട്ട് സിറ്റികൾ, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ, ഫസൽ ബീമ പദ്ധതികളുടെ പരാജയം വ്യക്തമായ ഉദാഹരണമാണ്.

മോദിയുടെ ഭരണകാലത്ത് രാജ്യത്തുണ്ടായി എന്ന് പറയപ്പെടുന്ന 'വേഗത്തിലുള്ള വളർച്ച' സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്കും സാമൂഹിക അസ്വസ്ഥതകൾക്കും മതേതരത്തിലും വൈവിധ്യത്തിലും ഊന്നിയ സംസ്കാരങ്ങളുടെ നാശത്തിനും പരിസ്ഥിതിനാശത്തിനും കാരണമായി. ഇതുമൂലം ലക്ഷക്കണക്കിന് തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടു. കാഷ്വലൈസേഷൻ / കോൺട്രാക്‌ടൈസേഷൻ, ഔട്ട്‌സോഴ്‌സിംഗ് എന്നിവ വർദ്ധിച്ചു. ലക്ഷക്കണക്കിന് ചെറുതും ഇടത്തരവുമായ വ്യവസായങ്ങൾ അടച്ചുപൂട്ടി. തൊഴിലില്ലായ്മ അഭൂതപൂർവമായി. കൃഷി കൂടുതൽ പ്രതിസന്ധിയിലായി. 26 കോടി കർഷക തൊഴിലാളികൾ ദുരിതജീവിതം നയിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ എന്ന ‘നേട്ടം’ രാജ്യം കൈവരിച്ചു. സാമ്പത്തിക അസമത്വം ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തി. വിദേശവായ്പ കൂടുതൽ ഉയർന്നു, ദീർഘകാല വായ്പയുടെ കുരുക്കിൽ രാജ്യം വീണു. അർദ്ധ ഫ്യൂഡൽ, ആശ്രിത രാജ്യത്ത് ചൂഷണവും അടിച്ചമർത്തലും കൂടുതൽ വർദ്ധിച്ചു. നുണകളും അർദ്ധസത്യങ്ങളും പറയാനുള്ള കല വികസിപ്പിച്ച സാമ്രാജ്യത്വ ഏജൻ്റായ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി- എൻ ഡി എ സർക്കാർ ഇതിനെ ജനാധിപത്യമെന്ന് തെറ്റായി അവതരിപ്പിക്കുന്നു. സത്യത്തിൽ, അത് ബ്യൂറോക്രാറ്റിക് ആണെന്ന് തെളിഞ്ഞു. അങ്ങനെ, ബ്രാഹ്മണ ഹിന്ദുത്വ ഫാഷിസ്റ്റ് ഭാരതീയ ജനതാ പാർട്ടി രാജ്യത്തിനും ജനങ്ങൾക്കും അത്യന്തം അപകടകരമായി മാറി. മോദി രാജ്യത്തെ ആർ.എസ്.എസ് രാഷ്ട്രീയത്തിന് സമർപ്പിച്ച് ബ്രാഹ്മണ്യം നടപ്പാക്കുകയാണ്.

മോദി സർക്കാർ അഴിച്ചുവിട്ട സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങൾ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ജനങ്ങളുടെ ക്രയവിക്രയശേഷിയിൽ ഭീതിജനകമായ ഇടിവുണ്ടായി. പണപ്പെരുപ്പം 6 ശതമാനമായി ഉയരുകയും വില കുതിച്ചുയരുകയും ചെയ്തു. ഉപജീവനം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചു. മോദിയുടെ രാഷ്ട്രീയ- സാമ്പത്തിക നയങ്ങൾ വർഗീയ-ജാതി പ്രശ്‌നങ്ങളിൽ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. 'ഗോ' (പശു, കാവി /ആർ.എസ്.എസ്) ഗുണ്ടകളെയും, ബുൾഡോസറുകളും ഉപയോഗിച്ച് ആയിരക്കണക്കിന് മുസ്‌ലിംകളുടെ ബിസിനസും ജീവിതവും തകർത്തു. ക്രൂരമായ പോലീസ് ഭരണകൂടത്തെ സൃഷ്ടിച്ചു. ജനോപകാരപ്രദവും സർക്കാർ വിരുദ്ധവുമായ വാർത്തകളെഴുതിയ മാധ്യമപ്രവർത്തകർ, തൻ്റെ നയങ്ങളെ എതിർക്കുന്നവർ, എഴുത്തുകാർ, കവികൾ, സാമൂഹിക പ്രവർത്തകർ, മനുഷ്യാവകാശ സംഘടനാ നേതാക്കൾ എന്നിവരെ യു എ പി എ പ്രകാരം കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചു.

2024- ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

ഈ ലോക്സഭാ തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യമുള്ള ഒന്നാണ്. 1925- ൽ നാഗ്പൂരിൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയം സേവക സംഘം ഉന്നം വച്ചിരുന്ന ലക്ഷ്യത്തിലേക്ക് ബ്രാഹ്മണ്യ ഹിന്ദുത്വ അതിൻ്റെ പരിപൂർണമായ രാഷ്ട്രീയാധികാരം ഉറപ്പിക്കുകയാണ്. 2025- ൽ നൂറാം ജന്മദിനം ആഘോഷിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ബി.ജെ.പി നൽകുന്ന ഏറ്റവും മികച്ച ജന്മസമ്മാനമായിരിക്കും മതഭാരതം. നൂറു കൊല്ലം മുൻപ് ആർ.എസ്.എസ് സ്ഥാപിക്കപ്പെടുന്ന അതേ കാലത്ത് ഇന്ത്യ അതിന്റെ ജാതിഅധീശത്വങ്ങളെ കുടഞ്ഞുകളഞ്ഞ് പുത്തൻ സമൂഹമായി തീരാനുള്ള നവോത്ഥാന പരിശ്രമങ്ങളുടെ ശ്രദ്ധയിലും ആയിരുന്നല്ലോ. എന്നാൽ ഒരു നൂറ്റാണ്ട് തികയുന്ന ഈ വേളയിൽ ചാതുർവർണ്യത്തിൻ്റെ ഭരണം ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നമ്മുടെ നവോത്ഥാന മൂല്യങ്ങളാവട്ടെ പലതും വേരുപിടിക്കാതെ മണ്ട ചീഞ്ഞ അവസ്ഥയിലുമാണ്.
സ്വയംസേവക സംഘത്തിന്റെ സംഘടിത പ്രവർത്തനങ്ങൾക്ക് ശതാബ്ദിയുടെ കാലപൂർണത കൈവരുമ്പോൾ അവയെ ചെറുത്തുതോൽപ്പിക്കേണ്ട ഉത്തരവാദിത്വം കൂടിയാണ് എല്ലാ സമ്മതിദായകർക്കും ഉള്ളത്. അതായത് ഭാഷ, വേഷം, ഭക്ഷണം, വംശം, വിശ്വാസം, ഉത്സവങ്ങൾ / ആഘോഷങ്ങൾ എന്നിങ്ങനെ ‘പലമ ‘കളുടെ സമ്പുഷ്ടമായ ഇന്ത്യയെന്ന ആശയത്തെ ഒരുമയോടെ നിലനിർത്തുന്ന, വൈവിധ്യങ്ങളുടെ അവകാശത്തെ നിലനിർത്തുന്ന, ഭരണഘടന എന്ന ഏകത്വത്തെ സമഗ്രമായി അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു രാജ്യത്തെ ജനങ്ങളെയും സമൂഹത്തെയും നിലനിർത്തുന്നതിനായിരിക്കണം വോട്ടെടുപ്പിൽ ഓരോരുത്തരും പങ്കെടുക്കേണ്ടത്. ആത്യന്തികമായി ഇന്ത്യ മതരാജ്യമല്ല എന്ന ഉറച്ച പ്രഖ്യാപനവും കൂടിയാകണം ഓരോരോ വോട്ടും.

നിർഭാഗ്യവശാൽ ഇന്ത്യൻ സമൂഹത്തിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന മതേതരവാദികളെ നിരാശപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാകും ഇന്ത്യയെ കാത്തിരിക്കുന്നത് എന്ന് ഭയക്കാനുള്ള സാഹചര്യമാണ് എല്ലാ അർത്ഥത്തിലും നിലവിലുള്ളത്.

പ്രധാനമന്ത്രിയും മറ്റു ബി ജെ പി നേതാക്കളും ഹൈന്ദവ ദൈവങ്ങളുടെ വേഷം കെട്ടിയവർക്കൊപ്പം പ്രത്യക്ഷപ്പെടുമ്പോൾ ‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസിൻ്റെ പ്രധാന നേതാവായ രാഹുൽ ഗാന്ധി ഹനുമാന്റെ മുഖംമൂടി ധരിച്ച് ജനമധ്യത്തിലിറങ്ങുന്ന ദൃശ്യമാണ് നാം കാണുന്നത്.
പ്രധാനമന്ത്രിയും മറ്റു ബി ജെ പി നേതാക്കളും ഹൈന്ദവ ദൈവങ്ങളുടെ വേഷം കെട്ടിയവർക്കൊപ്പം പ്രത്യക്ഷപ്പെടുമ്പോൾ ‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസിൻ്റെ പ്രധാന നേതാവായ രാഹുൽ ഗാന്ധി ഹനുമാന്റെ മുഖംമൂടി ധരിച്ച് ജനമധ്യത്തിലിറങ്ങുന്ന ദൃശ്യമാണ് നാം കാണുന്നത്.

യൂണിയൻ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ ‘ഇന്ത്യ’ സഖ്യത്തിന് ഇരട്ടിയിലധികം പണിയെടുക്കേണ്ടിവരും. എങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. സാധ്യതകളുടെ കല എന്നാണ് രാഷ്ട്രീയത്തെ ഡോ. ബി.ആർ. അംബേദ്കർ നിർവചിക്കുന്നത്. രാഷ്ട്രീയ കലാകാരരുടെ അതീവ നിപുണതയോടെയുള്ള പ്രകടനങ്ങൾക്ക് അനുകൂലമായ സാധ്യതകൾ സൃഷ്ടിക്കുന്നതിൽ, എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്, മികച്ച തരത്തിൽ ഇടപെടുന്നുണ്ട് ബി ജെ പി. അത് ബി ജെ പി ഒരുക്കിയെടുക്കുന്ന സാധ്യതകൾ മാത്രമല്ല. മറിച്ച്, പ്രത്യക്ഷത്തിൽ അതിശക്തമായ ഒരു പ്രതിപക്ഷമില്ലെങ്കിലും ബി ജെ പിക്ക് അഭിമുഖമായി നിൽക്കുന്ന പ്രതിപക്ഷമെന്ന് പേരിന് വിളിക്കാവുന്ന ചെറു പ്രാദേശിക കക്ഷികൾ പോലും ഉള്ളിൽ ഹിന്ദുമതരാഷ്ട്രത്തിന്റെ ആഗ്രഹങ്ങൾ പേറുന്നവരാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അത് സംഘ് രാഷ്ട്രീയത്തിൻ്റെ വളക്കൂറുള്ള കൃഷിയിടമാണ്. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17ാം ലോക് സഭയിലെ പ്രധാന പ്രതിപക്ഷമാകാൻ 55 സീറ്റ് നേടാൻ കഴിയാതെ ദുർബലമായി. ഇങ്ങനെ പ്രതിപക്ഷമില്ലാത്ത ഒരു സഭയിൽ കഴിഞ്ഞ പത്തു വർഷമാണ് നരേന്ദ്ര ദാമോദർ മോദി ഭരിച്ചത്. അത് ഹിന്ദുത്വ സ്ഥാപനത്തിന് സൗകര്യമായി. എന്നാൽ അതിനെതിരെ ജനകീയയ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിലോ ജനങ്ങളെ സമരോത്സുകരാക്കുന്നതിലോ പ്രതിപക്ഷകക്ഷികൾ പരാജയപ്പെട്ടു. പാർലമെന്റിലെ 146 ജനപ്രതിനിധികളെ താത്കാലികമായി പുറത്താക്കിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ചെറുത്തുനിൽക്കാൻ പോലും പ്രതിപക്ഷ കക്ഷികൾക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രിയും മറ്റു ബി ജെ പി നേതാക്കളും ഹൈന്ദവ ദൈവങ്ങളുടെ വേഷം കെട്ടിയവർക്കൊപ്പം പ്രത്യക്ഷപ്പെടുമ്പോൾ ‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസിൻ്റെ പ്രധാന നേതാവായ രാഹുൽ ഗാന്ധി ഹനുമാന്റെ മുഖംമൂടി ധരിച്ച് ജനമധ്യത്തിലിറങ്ങുന്ന ദൃശ്യമാണ് നാം കാണുന്നത്.

കേന്ദ്ര ഭരണകൂടം രാഷ്ട്രീയമായ തോൽവി നേരിടുമ്പോൾ, സമ്പദ്ഘടന തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ, ദേശീയതയും ദേശസുരക്ഷയും മതവും ക്ഷേത്രവും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്ന് വൈകാരികജ്വാല അണയാതെ നിർത്തുന്നതിലാണ് ബി ജെ പി സർക്കാർ എന്നും ജാഗ്രത പുലർത്തിയിട്ടുള്ളത്. അങ്ങനെ നിർമിക്കപ്പെടുന്ന അപരത്വങ്ങളിൽ ശത്രുതയും വെറുപ്പും ആരോപിച്ച് ഭാരതീയ സംസ്കാരത്തിൻ്റെ സംരക്ഷകരായും ദേശീയ സുരക്ഷയുടെ കാവൽക്കാരായും സ്വയം ചമഞ്ഞ് ജനങ്ങളെ സ്വാധീനിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലാവട്ടെ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ മനസ്സിലാക്കി ‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസിനും സി പി എമ്മിനും ഒറ്റക്കെട്ടായി തീരുമാനമെടുക്കാനോ നടപ്പിലാക്കാനോ കഴിഞ്ഞതുമില്ല എന്നു മാത്രമല്ല, പ്രാദേശികമായ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള അവസരമായി കണ്ട് ഒറ്റക്കൊറ്റക്കുള്ള പ്രകടനങ്ങളായിരുന്നു ഈ കക്ഷികൾ നടത്തിയത്.
കേരളത്തിലാവട്ടെ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ മനസ്സിലാക്കി ‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസിനും സി പി എമ്മിനും ഒറ്റക്കെട്ടായി തീരുമാനമെടുക്കാനോ നടപ്പിലാക്കാനോ കഴിഞ്ഞതുമില്ല എന്നു മാത്രമല്ല, പ്രാദേശികമായ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള അവസരമായി കണ്ട് ഒറ്റക്കൊറ്റക്കുള്ള പ്രകടനങ്ങളായിരുന്നു ഈ കക്ഷികൾ നടത്തിയത്.

ഹിന്ദു രാഷ്ട്രത്തിന്റേതായ ഒരു ഫ്യൂഡൽ ബ്യൂറോക്രസി സ്ഥാപിക്കാനാണ് ഹിന്ദുത്വ ഫാസിസം; മതനിരപേക്ഷത, ന്യൂനപക്ഷങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ഫെഡറൽ നയം തുടങ്ങിയ അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ആക്രമിക്കുന്നത്. കാശ്മീർ പോലെയുള്ള സംസ്ഥാനങ്ങൾക്ക് ചരിത്രപരമായി ലഭിച്ച സവിശേഷ പദവികൾ നീക്കം ചെയ്യുക, കാർഷിക- വിദ്യാഭ്യാസ- നിയമ ഭേദഗതികൾ, സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നികുതിപിരിവിലെ വിഹിതത്തിൽ ഇടപെടുന്നത്- അങ്ങനെ കേന്ദ്ര ഭരണകൂടം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഏകാധിപത്യ പ്രവണതയ്ക്കെതിരെ പ്രതികരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലാവട്ടെ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ മനസ്സിലാക്കി ‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസിനും സി പി എമ്മിനും ഒറ്റക്കെട്ടായി തീരുമാനമെടുക്കാനോ നടപ്പിലാക്കാനോ കഴിഞ്ഞതുമില്ല എന്നു മാത്രമല്ല, പ്രാദേശികമായ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള അവസരമായി കണ്ട് ഒറ്റക്കൊറ്റക്കുള്ള പ്രകടനങ്ങളായിരുന്നു ഈ കക്ഷികൾ നടത്തിയത്. അതിനാൽ ഫെഡറൽ സംവിധാനത്തിലേക്കുള്ള കേന്ദ്രത്തി​ന്റെ കടന്നുകയറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസിനോ സി പി എമ്മിനോ കഴിഞ്ഞില്ല. ഇത്തരം വിള്ളലുകളും വിയോജിപ്പുകളും പ്രകടിപ്പിക്കുന്ന കക്ഷികളുടെ സമുച്ചയമാണെങ്കിലും, പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയും വിശ്വാസവും ജനങ്ങളിലുണ്ടാക്കാൻ ‘ഇന്ത്യ’ സഖ്യത്തിന് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്.

സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. വായനയുടെയും എഴുത്തിന്റെയും ലോകത്ത് സജീവമായ ഒരാൾ എന്ന നിലയിൽ, താങ്കളുടെ വായന- എഴുത്ത് ജീവിതത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ഇന്ത്യയിൽ ജനിച്ചു വളർന്ന മനുഷ്യരിൽ സംസ്കാര സമ്പന്നർ എന്ന് ഗണിക്കുന്ന സമൂഹത്തിലെ എല്ലാവരിലും ഉറക്കത്തിനും ഉണർവിനും ഇടയിലെ പെരുമാറ്റങ്ങളിലും പ്രതികരണങ്ങളിലും ബ്രാഹ്മണ്യ ഹൈന്ദവ സാംസ്കാരികതയുടെ ചേഷ്ടകളാണുള്ളത്. അത് രൂപത്തിലും വർണ്ണത്തിലും ഭാഷയിലും ഭക്ഷണത്തിലും വസിക്കുന്ന ഇടങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമൊക്കെ കലർന്ന വിശാലമായ ഒന്നാണ്. അത്തരത്തിൽ ഒന്ന് സ്വാംശീകരിച്ച് അതുകളായി തീരുകയോ അവയുടെ ചിഹ്നം പേറുകയോ ചെയ്യുന്നവരാണ് സംസ്കാര സമ്പന്നമായ സാമൂഹികജീവികൾ എന്നാണ് വയ്പ്. അതിനു പുറത്തുള്ള വേഷം കൊണ്ടോ ഭക്ഷണം കൊണ്ടോ ആചാരം കൊണ്ടോ വേറിട്ടവർ അപരങ്ങളാണ്. പ്രത്യേകിച്ച് മുസ്‍ലിംകൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാർ തുടങ്ങിയവർ. അങ്ങനെയുള്ള ഹൈന്ദവാഭിമുഖ്യ ജനതയുടെ രാഷ്ട്രീയ ഭാവുകത്വത്തിലേക്ക് മോദി സർക്കാരിൻ്റെ സാംസ്കാരിക അധിനിവേശം എളുപ്പമായിരുന്നു. കുറച്ചുകൂടി പുറകിലേക്ക് നോക്കിയാൽ, 80- കളുടെ അവസാനം ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിയ രഥയാത്ര മുതൽ ഇന്ത്യയിൽ രാഷ്ട്രീയ ചർച്ചകൾക്കോ സംവാദങ്ങൾക്കോ തർക്ക- വിതർക്കങ്ങൾക്കോ അജണ്ട നിശ്ചയിച്ചിരുന്നത് സംഘപരിവാർ ആണെന്നു കാണാം.

80- കളുടെ അവസാനം ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിയ രഥയാത്ര മുതൽ ഇന്ത്യയിൽ രാഷ്ട്രീയ ചർച്ചകൾക്കോ സംവാദങ്ങൾക്കോ തർക്ക- വിതർക്കങ്ങൾക്കോ അജണ്ട നിശ്ചയിച്ചിരുന്നത് സംഘപരിവാർ ആണെന്നു കാണാം.
80- കളുടെ അവസാനം ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിയ രഥയാത്ര മുതൽ ഇന്ത്യയിൽ രാഷ്ട്രീയ ചർച്ചകൾക്കോ സംവാദങ്ങൾക്കോ തർക്ക- വിതർക്കങ്ങൾക്കോ അജണ്ട നിശ്ചയിച്ചിരുന്നത് സംഘപരിവാർ ആണെന്നു കാണാം.

ശാസ്ത്രത്തിനും ചരിത്രത്തിനും വസ്തുതകൾക്കും വിരുദ്ധമായി ഐതിഹ്യങ്ങളിൽ നിന്നോ പുരാണങ്ങളിൽ നിന്നോ ഉള്ള സന്ദർഭങ്ങളെയോ ഉദ്ധരിണികളെയോ വിഡ്ഢിത്തം എന്ന് ചിരിക്കാവുന്ന മട്ടിലെടുത്ത് പ്രയോഗിച്ച്, മാന്ത്രിക കുഴലൂത്തുകാരൻ ഒരു ജനതയെയാകെ തൻ്റെ പിന്നാലെ ആകർഷിച്ചു കൊണ്ടു പോകുമ്പോലെ, സംഘപരിവാർ തലച്ചോറുകളെ അവർക്കുപിന്നിൽ മാത്രം നടത്തുന്നു. ഒപ്പം അടിത്തട്ടിൽ ഏറ്റവും സൂക്ഷ്മമായ പണിയെടുക്കുന്നതിൽ ബദ്ധശ്രദ്ധരുമാണ്.

അയോധ്യയിൽ ശ്രീരാമനെ പ്രതിഷ്ഠിക്കുമ്പോൾ, അല്ലെങ്കിൽ സംഘപരിവാർ അവരുടെ വർഗീയ രാഷ്ട്രീയത്തിന്റെ ടൂളായി ശ്രീരാമനെ മുന്നിൽ നിർത്തുമ്പോൾ, ദലിത് - പിന്നാക്കക്കാർ അടക്കം ബദലായി രാവണനെ കെട്ടിയെഴുന്നൊള്ളിക്കുന്നത് കാണാം. സ്വന്തം പേരിനോടൊപ്പം രാവണൻ എന്ന് സർ നെയിമായി ചേർക്കുന്നവർ പോലുമുണ്ട്. ഹിന്ദുത്വ അതിന്റെ മാരക രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന രാമൻ ഒരു കാവ്യാഖ്യായിലെ കഥാപാത്രമായിരിക്കുമ്പോൾ ജനാധിപത്യ രാജ്യത്തെ ബദൽ തേടുന്നവർ അതേ കാവ്യാഖ്യായയിലെ വില്ലനെ രാഷ്ട്രീയ പരിഹാരമായോ ബദൽ ആശയമായോ മുന്നോട്ടുവയ്ക്കുമ്പോൾ സംഘപരിവാറിന്റെ താല്പര്യമാണ് മേൽക്കെ നേടുന്നത്. രാമന് ബദലായി രാവണൻ വരുമ്പോൾ പരോക്ഷമായെങ്കിലും ഒരു കാവ്യത്തിലെ കഥാപാത്രത്തിന്റെ ജന്മദേശം അയോധ്യയാണെന്ന് സമ്മതിക്കുകയാണ്. അതുതന്നെയാണ് സംഘപരിവാരത്തിന്റെ ആവശ്യവും. സംഘപരിവാർ അതിന്റെ രാഷ്ട്രീയം പറയുമ്പോൾ, ഓരോ വാക്കും ചിഹ്നങ്ങളും സൂക്ഷ്മവിശകലനത്തിന് വിധേയമാക്കി പ്രതികരിക്കുക എന്ന കൃത്യത പലപ്പോഴും പാലിക്കപ്പെട്ടു കാണുന്നില്ല. അല്ലെങ്കിൽ സംഘപരിവാർ നേതാക്കളുടെ വിഡ്ഢിത്തത്തെ ട്രോളി ചിരിച്ച് നിർവൃതിയടയുന്ന ഒരുപറ്റം പ്രബുദ്ധരെയാണ് നമ്മൾ കാണുന്നത്. ഈ ട്രോൾ പക്ഷേ കുഞ്ചൻനമ്പ്യാരെ പോലെ, അധികാരത്തെ മാരകമായി പരിഹസിച്ച് വിമർശിക്കുന്ന ഒന്നുമല്ല. അപ്പോഴും ചർച്ചയുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് പരിവാരം തന്നെ.

എഴുത്തുകാർ സൗവർണ പ്രതിപക്ഷമാണെന്ന വൈലോപ്പിള്ളിയുടെ കാഴ്ചപ്പാടാണ് എന്നും ഒരു സാഹിത്യപ്രവർത്തകർക്കുണ്ടായിരിക്കേണ്ടത്. എന്നാൽ അധികാരത്തോട് ചേർന്നുനിന്ന്, വരേണ്യ സങ്കല്പങ്ങളും ഭാവുകത്വവും എഴുതിയും പാടിയും വേദിയിലാവിഷ്കരിച്ചും ഭരണകൂടസേവ ചെയ്യുന്ന കലാകാരർ എന്നും ഉണ്ടായിട്ടുണ്ട്. വായനയും എഴുത്തും കൂടുതൽ സ്ഫുടം ചെയ്യപ്പെട്ട സമൂഹ നിർമിതിക്ക് ഉപയോഗിക്കേണ്ടുന്ന സാമഗ്രികളാണ്.

അയോധ്യയിൽ ശ്രീരാമനെ പ്രതിഷ്ഠിക്കുമ്പോൾ, അല്ലെങ്കിൽ സംഘപരിവാർ അവരുടെ വർഗീയ രാഷ്ട്രീയത്തിന്റെ ടൂളായി ശ്രീരാമനെ മുന്നിൽ നിർത്തുമ്പോൾ, ദലിത് - പിന്നാക്കക്കാർ അടക്കം ബദലായി രാവണനെ കെട്ടിയെഴുന്നൊള്ളിക്കുന്നത് കാണാം.
അയോധ്യയിൽ ശ്രീരാമനെ പ്രതിഷ്ഠിക്കുമ്പോൾ, അല്ലെങ്കിൽ സംഘപരിവാർ അവരുടെ വർഗീയ രാഷ്ട്രീയത്തിന്റെ ടൂളായി ശ്രീരാമനെ മുന്നിൽ നിർത്തുമ്പോൾ, ദലിത് - പിന്നാക്കക്കാർ അടക്കം ബദലായി രാവണനെ കെട്ടിയെഴുന്നൊള്ളിക്കുന്നത് കാണാം.

എഴുതപ്പെട്ട ചരിത്രത്തെ, ചരിത്രസ്മാരകങ്ങളെ, സാംസ്കാരിക വൈവിധ്യങ്ങളുടെ ഈടുവയ്പ്പുകളെ, സ്ഥലനാമങ്ങളെ, രാഷ്ട്രീയ കൃത്യതയോടെ നാം ഉച്ചരിക്കാറുള്ള പദങ്ങളെ ഒക്കെ തകർത്തും മാറ്റിയെഴുതിയും മോദി സർക്കാർ രാഷ്ട്രീയത്തേരോട്ടം നടത്തു​ന്നതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്; ഫാഷിസ്റ്റ് വിരുദ്ധരാഷ്ട്രീയക്കാരേക്കാൾ സാംസ്കാരിക അധികാരത്തിനാണ് രാഷ്ട്രീയ അധികാരത്തിനും മുകളിൽ ജനത്തെ വിഴുങ്ങാനുള്ള ശക്തിയുള്ളതെന്ന് പരിവാരം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ബ്രാഹ്മണ്യഫാഷിസ്റ്റുകളുടെ പിളർവായക്കു മുന്നിൽ ഇരയായി തീരാതിരിക്കാനുള്ള ജാഗ്രതയാണ് എഴുത്തിലും വായനയിലും ഇടപെടാൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കുള്ളത്. അത് വൈലോപ്പിള്ളി ഓർമിപ്പിച്ച പ്രതിപക്ഷനിലയാണ്. തീർച്ചയായും പ്രീണനത്തിനും ഭീഷണിക്കും വഴങ്ങാത്തവരെ കൊന്നുകളയുകയോ നിശബ്ദരാക്കുകയോ തുറങ്കിലടയ്ക്കുകയോ ചെയ്യുന്ന സമകാല രാഷ്ട്രീയാവസ്ഥയുണ്ട്. എന്നാൽ വായനയുടെയും ചിന്തയുടെയും ബലത്തിൽ അവയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബോധ്യപ്പെടുന്ന വസ്തുതകളും സത്യങ്ങളും ഉറക്കെ വിളിച്ചുപറയുകയും എഴുതുകയും വേദിയിൽ ആവിഷ്കരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനും ആകില്ല.
മുഖ്യധാരയിലെ കോർപ്പറേറ്റ് മാധ്യമങ്ങളും കൂലിയെഴുത്തുകാരും സർക്കാർ ഉടമസ്ഥതയിലെ തന്നെ ദൂരദർശനും ആകാശവാണിയും അസത്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ ആ പർവ്വതങ്ങളുടെ നുണകളെ താഴ് വരയിലെ മണൽത്തരിയായ എനിക്ക് തുറന്നുകാട്ടാതെ തരമില്ല.

ഈ ലേഖകൻ ചലനസംബന്ധിയായ പരിമിതി നേരിടുന്ന വ്യക്തിയാണ്. ചലനപരിമിതിയുള്ളവരെ മുടന്തൻ, ചട്ടൻ, ഞൊണ്ടി, എന്നിങ്ങനെയുള്ള മനുഷ്യവിരുദ്ധപദങ്ങൾ കൊണ്ടാണ് അധീശത്വം നിലനിൽക്കുന്ന സമൂഹം വിളിക്കുന്നത്. വ്യക്തികൾ നേരിടുന്ന ശാരീരികമോ മാനസികമോ സംവേദനപരമോ ആയ ബുദ്ധിമുട്ടുകളെ വ്യക്തികളുടെ കുറവോ കുറ്റമോ ആയി കാണുന്ന സമീപനമാണ് നിലനിൽക്കുന്നത്. അംഗവൈകല്യം, അംഗപരിമിതി, ശേഷിക്കുറവ് എന്നീ പ്രയോഗങ്ങൾ അങ്ങനെ ഉണ്ടായതാണ്. കുറേക്കൂടി കൃത്യമായ ഒരു വാക്ക് തേടിയുള്ള രാഷ്ട്രീയാന്വേഷണത്തിന്റെ ഭാഗമായി വികലാംഗൻ എന്ന പദത്തിലേക്ക് നമ്മൾ എത്തിയിരുന്നു. അത് കൃത്യമായ ആശയം പ്രതിഫലിപ്പിക്കുന്ന വാക്ക് അല്ലാത്തതിനാൽ ഭിന്നശേഷി എന്ന മറ്റൊന്നിലേക്കെത്തി. ശേഷി എന്നത് സ്വാഭാവികമായ ഒന്നായതിനാൽ ഈ വാക്കും കൃത്യമായ രാഷ്ട്രീയ- സാംസ്കാരിക- ശാരീരിക അവസ്ഥയെ പ്രതിനിധാനം ചെയ്തില്ല. ഈ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന ഏറെക്കുറെ കൃത്യമായ അർത്ഥം നൽകുന്ന വാക്ക് ഡിസബിലിറ്റി എന്നതാണെന്ന ഏകദേശ ധാരയിലാണിപ്പോൾ ന്യൂനപക്ഷ സമൂഹമായ ഡിസെബിലിറ്റി വ്യക്തികൾ.

മുഖ്യധാരയിലെ കോർപ്പറേറ്റ് മാധ്യമങ്ങളും കൂലിയെഴുത്തുകാരും സർക്കാർ ഉടമസ്ഥതയിലെ തന്നെ ദൂരദർശനും ആകാശവാണിയും അസത്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ ആ പർവ്വതങ്ങളുടെ നുണകളെ താഴ് വരയിലെ മണൽത്തരിയായ എനിക്ക് തുറന്നുകാട്ടാതെ തരമില്ല.
മുഖ്യധാരയിലെ കോർപ്പറേറ്റ് മാധ്യമങ്ങളും കൂലിയെഴുത്തുകാരും സർക്കാർ ഉടമസ്ഥതയിലെ തന്നെ ദൂരദർശനും ആകാശവാണിയും അസത്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ ആ പർവ്വതങ്ങളുടെ നുണകളെ താഴ് വരയിലെ മണൽത്തരിയായ എനിക്ക് തുറന്നുകാട്ടാതെ തരമില്ല.

അപ്പോഴാണ്, 2015 ഡിസംബർ മൂന്നിന്, ലോക ഡിസേബിൾഡ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ പതിവ് റേഡിയോ പ്രഭാഷണ പരമ്പരയായ ‘മൻ കി ബാത്തി’ൽ ‘ദിവ്യാംഗജൻ’ എന്ന വാക്ക് മുന്നോട്ടുവയ്ക്കുന്നത്. അബാദുകൾ പുരങ്ങൾ ആക്കുന്നതുപോലെ വിദൂരഭാവിയിൽ രാഷ്ട്രീയ നേതൃത്വം പ്രതീക്ഷിച്ച തിരുത്തലാണത്. ഇന്ത്യൻ സമൂഹത്തിന് ഒരുതരത്തിലും വകവച്ചു കൊടുക്കാനാവാത്ത ഭാഷാപരമായ അധിനിവേശമാണത്. ശാരീരിക ഡിസിബിലിറ്റിയുള്ളവർ ദൈവിക ശക്തിയുള്ളവരാണെന്ന മിത്ത് പ്രചരിപ്പിക്കുന്നു. മനുഷ്യരെ ദിവ്യരാക്കുന്ന ഈ കുറുക്കുവഴി അപമാനവീകരണ തന്ത്രമാണ്. മനുഷ്യന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിന്നും അവകാശ തുല്യതയ്ക്കുള്ള പോരാട്ടത്തിൽ നിന്നും അവരെ പുറത്താക്കുന്ന പദ്ധതി. ശേഷിഅധീശത്വപരമായ വിവേചനത്തെയും അതിനെതിരായ പോരാട്ടത്തെയും തമസ്കരിക്കാനാണ് ഈ പദപ്രയോഗം പ്രയോജനപ്പെടുക എന്ന് വിലയിരുത്തപ്പെടുന്നു.

ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ അന്ധതയും ബധിരതയും മാനസികരോഗവും പാരമ്പര്യ രോഗങ്ങളായി കണക്കാക്കിയിരുന്നു. ഇത്തരത്തിൽ പാരമ്പര്യ രോഗങ്ങളുള്ളവരെ വന്ധ്യംകരിക്കാനുള്ള നിയമം ഹിറ്റ്ലർ നടപ്പാക്കി. രോഗങ്ങളുമായി കുട്ടികൾ ജനിക്കാതിരിക്കാനുള്ള നടപടിയായിരുന്നു ഇത്. ആര്യവംശ മഹത്വത്തിന് കോട്ടം തട്ടിക്കുന്നവരായി അംഗപരിമിതർ മുദ്രകുത്തപ്പെട്ടു അവർക്കെതിരെ നിയമങ്ങളും പ്രചാരണവും ശക്തമാക്കുകയാണ് ഹിറ്റ്ലർ ചെയ്തത്. ഡിസേബിൾഡ് വ്യക്തികളെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ 1939-ൽ രഹസ്യ ദയാവധ പദ്ധതിയും ഹിറ്റ്ലർ കൊണ്ടുവന്നു. ന്യൂറോളജിക്കൽ, സൈക്യാട്രിക്കൽ ഡിസോർഡറുള്ളവരെ തിരഞ്ഞെടുത്തു കൊല്ലാനുള്ളവയായിരുന്നു ഈ പദ്ധതി. പതിനായിരക്കണക്കിന് ഡിസേബിൾ വ്യക്തികളെ കൊന്നൊടുക്കിയെന്ന് ചരിത്രം.

പ്രധാനമന്ത്രി പറയും പോലെ ദേവകളുടെ പ്രത്യേകമായ ശ്രദ്ധയും അനുഗ്രഹവും കിട്ടിയവരല്ല ഡിസേബിൾഡ് വ്യക്തികൾ. ഈ വസ്തുതയെ / ആശയത്തെ പത്തുവർഷത്തോളം അന്യായ തടവിൽ അടയ്ക്കപ്പെട്ട ഡിസേബ്ൾഡായ പ്രൊഫ. ജി. എൻ. സായിബാബയുടെ അനുഭവവും ചേർത്ത് അണ്ഡാസെൽ എന്ന കവിത എഴുതിയിരുന്നു.
പ്രധാനമന്ത്രി പറയും പോലെ ദേവകളുടെ പ്രത്യേകമായ ശ്രദ്ധയും അനുഗ്രഹവും കിട്ടിയവരല്ല ഡിസേബിൾഡ് വ്യക്തികൾ. ഈ വസ്തുതയെ / ആശയത്തെ പത്തുവർഷത്തോളം അന്യായ തടവിൽ അടയ്ക്കപ്പെട്ട ഡിസേബ്ൾഡായ പ്രൊഫ. ജി. എൻ. സായിബാബയുടെ അനുഭവവും ചേർത്ത് അണ്ഡാസെൽ എന്ന കവിത എഴുതിയിരുന്നു.

എറണാകുളം ജില്ലയിൽ എളമക്കരയിലെ ഭാസ്കരീയം ഓഡിറ്റോറിയത്തിൽ ഡിസേബിൾഡ് വ്യക്തികളുടെ കൂട്ടായ്മ സംഘപരിവാർ സംഘടിപ്പിച്ചിരുന്നു. ആ ഏകദിന ശില്പശാലയിൽ ഡിസിബിൾഡ് വ്യക്തിക്കും എസ്കോർട്ട് വരുന്ന ആൾക്കും ഭക്ഷണവും വണ്ടിക്കൂലിയും ഏർപ്പാടാക്കിയിരുന്നു. ഒരു വശത്ത് ഭാഷാപരമായും രാഷ്ട്രീയമായും ഡിസേബിൾഡ് വ്യക്തികളെ തുല്യതയിൽനിന്ന് അകറ്റിനിർത്തുന്ന നിലപാട് എടുക്കുകയും ഒപ്പം ഡിസേബിൾഡ് വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും പരിഗണിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച വോട്ടുബാങ്ക് ആക്കി തീർക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

ഡിസേബ്ൾഡ് വ്യക്തി ആയിരിക്കുകയും എഴുത്തിലും വായനയിലും ചെറുശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ഈ ലേഖകന് പ്രധാനമന്ത്രിയുടെ ദിവ്യാംഗജൻ എന്ന ശുദ്ധഭോഷ്ക് പ്രതിനിധാനം ചെയ്യുന്ന പദത്തെ എതിർക്കാതെ തരമില്ല. പ്രധാനമന്ത്രി പറയും പോലെ ദേവകളുടെ പ്രത്യേകമായ ശ്രദ്ധയും അനുഗ്രഹവും കിട്ടിയവരല്ല ഡിസേബിൾഡ് വ്യക്തികൾ. ഈ വസ്തുതയെ / ആശയത്തെ പത്തുവർഷത്തോളം അന്യായ തടവിൽ അടയ്ക്കപ്പെട്ട ഡിസേബ്ൾഡായ പ്രൊഫ. ജി. എൻ. സായിബാബയുടെ അനുഭവവും ചേർത്ത് അണ്ഡാസെൽ എന്ന കവിത എഴുതിയിരുന്നു. നിഷ്കളങ്കം എന്നോ നിസ്സാരമെന്നോ തോന്നാവുന്ന ലളിതമായ ഇടങ്ങളിൽ പോലും സംഘപരിവാർ മാരകമായ രാഷ്ട്രീയ ഇടപെടൽ നടത്തുമ്പോൾ അതിനെ തുറന്നുകാട്ടുക, അതിനെ ചെറുത്തുനിൽക്കുക, ഒരു വോട്ട് പോലും ബ്രാഹ്മണ്യ ഭരണക്രമം നടപ്പിലാക്കുന്ന സംഘ്പെട്ടിയിൽ വീഴാതിരിക്കാനുള്ള ആശയപ്രചാരണം നടത്തുക, എഴുത്തുകാരൻ എന്ന നിലയിൽ ഓരോ നിമിഷവും രാഷ്ട്രീയപ്രതിപക്ഷമായി നിൽക്കുക എന്നതാണ് സമകാല രാഷ്ട്രീയസാഹചര്യത്തിൽ എൻ്റെ തീരുമാനവും നിലപാടും.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

മൂന്ന് ദശാബ്ദമായി യൂണിയൻ- സംസ്ഥാന തെരഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സുസ്ഥിരമായി ഭരിക്കാൻ തക്ക ഭൂരിപക്ഷം നൽകാത്ത വിധത്തിലാണ് പൗരജനങ്ങളുടെ വിധിയെഴുത്ത്. കേരളത്തിലാവട്ടെ അഞ്ചു വർഷത്തെ ഊഴം അനുസരിച്ച് ഇടതു- വലതു മുന്നണികൾക്ക് ഭരണം കിട്ടി. കഴിഞ്ഞതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അവരുടെ രാഷ്ട്രീയ അജണ്ടയായി ചർച്ചയ്ക്കെടുത്തത് ഭൂരിപക്ഷ ഹൈന്ദവരെ പ്രീണിപ്പിക്കുന്നതിനുള്ള ശബരിമല വിഷയമാണ്. അതാവട്ടെ കേരളത്തിലെ ഒരു രാഷ്ട്രീയ വിഷയമേ ആയിരുന്നില്ല.

മുമ്പ് നിരീക്ഷിച്ചതുപോലെ ‘ഇന്ത്യ’ സഖ്യത്തിന് മുഖ്യപ്രതിപക്ഷമാകാനോ ബ്രാഹ്മണ്യ -കോർപ്പറേറ്റ് -ബ്യൂറോക്രസി ഭരണകൂടത്തിലേക്കുള്ള യാത്രക്കിടയിലെ അനീതികളെയും അഴിമതികളെയും ചെറുക്കാനോ ജനശ്രദ്ധയിലെത്തിക്കാനോ ജനങ്ങളെ പ്രതിരോധനിരയിലെ കണ്ണികളാക്കാനോ കഴിഞ്ഞില്ല.
മുമ്പ് നിരീക്ഷിച്ചതുപോലെ ‘ഇന്ത്യ’ സഖ്യത്തിന് മുഖ്യപ്രതിപക്ഷമാകാനോ ബ്രാഹ്മണ്യ -കോർപ്പറേറ്റ് -ബ്യൂറോക്രസി ഭരണകൂടത്തിലേക്കുള്ള യാത്രക്കിടയിലെ അനീതികളെയും അഴിമതികളെയും ചെറുക്കാനോ ജനശ്രദ്ധയിലെത്തിക്കാനോ ജനങ്ങളെ പ്രതിരോധനിരയിലെ കണ്ണികളാക്കാനോ കഴിഞ്ഞില്ല.

ദേശീയ കക്ഷിയായ കോൺഗ്രസ് ജനസ്വാധീനം കുറഞ്ഞ് ശോഷിക്കുമ്പോൾ പ്രാദേശിക കക്ഷികൾ നില മെച്ചപ്പെടുത്തിയതും കാണാം. ഇത് മുന്നണി സംവിധാനത്തെ ആശ്രയിക്കുന്നതിനാണ് കളമൊരുക്കിയത്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുംവിധം കേന്ദ്രഭരണകൂടം ഇടപെടുമ്പോൾ അത് സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ അധികാരശേഷിയെയാണ് ദുർബലമാക്കുക. പ്രാദേശിക കക്ഷികൾ ഒന്നിച്ചുചേർന്ന് ‘ഇന്ത്യ’ സഖ്യം കെട്ടിപ്പടുത്ത് മുഖ്യപ്രതിപക്ഷമാകാൻ തീരുമാനിച്ചതിന്റെ പല കാരണങ്ങളിൽ ഒന്നാണിത്. മുമ്പ് നിരീക്ഷിച്ചതുപോലെ ഈ സഖ്യത്തിന് മുഖ്യപ്രതിപക്ഷമാകാനോ ബ്രാഹ്മണ്യ -കോർപ്പറേറ്റ് -ബ്യൂറോക്രസി ഭരണകൂടത്തിലേക്കുള്ള യാത്രക്കിടയിലെ അനീതികളെയും അഴിമതികളെയും ചെറുക്കാനോ ജനശ്രദ്ധയിലെത്തിക്കാനോ ജനങ്ങളെ പ്രതിരോധനിരയിലെ കണ്ണികളാക്കാനോ കഴിഞ്ഞില്ല.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കുള്ള കർഷകരുടെ മുന്നേറ്റം ജനാധിപത്യ വിശ്വാസികൾക്ക് വലിയ ഊർജ്ജം പകരുന്ന ഒന്നായിരുന്നു. മണിപ്പുരിലെ കലാപം ശാന്തമാക്കുന്നതിന് യാതൊരു നടപടിയും കൈക്കൊള്ളാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരെ ഇംഫാലിൽ സ്ത്രീകൾ മാത്രം കച്ചവടം ചെയ്യുന്ന ചന്തയിലെ വനിതാ വ്യാപാരികൾ നടത്തുന്ന സമരം, ഛത്തീസ്ഗഢിലെ ഹാസ്ദേവ് അരന്ദ് വനമേഖലയിലെ കൽക്കരി നിക്ഷേപം കൊള്ള ചെയ്യുന്നതിന് അദാനിക്ക് കൊടുത്ത അനുമതി പിൻവലിക്കുന്നതിന് തദ്ദേശ ഗോത്ര ജനത നടത്തുന്ന സമരം എന്നിങ്ങനെ പ്രാദേശികമായി ഉയർന്നുവന്നിട്ടുള്ള അതിശക്തമായ സമരങ്ങൾക്ക് ഊർജ്ജം പകരുന്നതിലോ നേതൃപരമായ പങ്കുവഹിക്കുന്നതിനോ രാഷ്ട്രീയമായി അസ്വസ്ഥരായ ജനങ്ങളുടെ മനോനിലയെ രാഷ്ട്രീയമായി ഏകീകരിക്കുന്നതിനോ ‘ഇന്ത്യ’ സഖ്യം ഫലപ്രദമായി ഇടപെട്ട് കാണുന്നില്ല.

2021 ഒക്ടോബറിൽ നടന്ന ഹസ്ദിയോ ആരണ്യയിലെ ഖനനത്തിനെതിരെയുള്ള പദയാത്ര. / Photo: Chhattisgarh Bachao Andolan
2021 ഒക്ടോബറിൽ നടന്ന ഹസ്ദിയോ ആരണ്യയിലെ ഖനനത്തിനെതിരെയുള്ള പദയാത്ര. / Photo: Chhattisgarh Bachao Andolan

‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും സി പി എമ്മുമാണ് കേരളത്തിലെ മുഖ്യ എതിരാളികൾ. കോൺഗ്രസ് അതിപ്രധാനമായി മുന്നോട്ടുവച്ച ഒരു വിഷയമാണ് ജാതി സെൻസസ്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആ വിഷയം പ്രധാന ചർച്ചയായില്ല. മാത്രമല്ല ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നടപ്പാക്കുന്നതിൽ ഇടതുപക്ഷ സർക്കാരിനുള്ള ഉദാസീനതയും വ്യക്തമാണ്. വിഭവങ്ങളുടെ വിതരണത്തിൽ ദലിത്- ആദിവാസികൾക്ക് തുച്ഛമായ വിഹിതം മാത്രമാണ് ലഭിക്കുന്നത് എന്ന വസ്തുത നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രാദേശികമായി പ്രാധാന്യമുള്ള വിഷയങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് എടുക്കുകയാണ് പ്രധാനം.

ദേശീയതലത്തിൽ ഭരണഘടനയും ജനാധിപത്യവും ഹൈന്ദവ ബ്രാഹ്മണ്യ ഫാഷിസ്റ്റുകളിൽ നിന്ന് വെല്ലുവിളി നേരിടുമ്പോൾ ബി.ജെ.പിയെ പച്ചതൊടാതെ പറഞ്ഞയക്കുക എന്നതാണ് രാഷ്ട്രീയമായ തീരുമാനം.

Comments