ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ്:
13 സീറ്റിൽ 11-ലും 'ഇന്ത്യ' സഖ്യത്തിന് മുന്നേറ്റം

ഹിമാചൽപ്രദേശിലെ മൂന്നിടത്തും ഉത്തരാഖണ്ഡിലെ രണ്ടിടത്തും കോൺഗ്രസ് മുന്നിൽ. പഞ്ചാബിൽ ആപ് സ്ഥാനാർഥിക്കും ഹിമാചലിൽ കോൺഗ്രസിനും ജയം. ബംഗാളിൽ നാലിടത്ത് തൃണമൂൽ തരംഗം.

Think

  • ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ, 'ഇന്ത്യ' സഖ്യത്തിൽ പെട്ട പ്രതിപക്ഷ പാർട്ടികൾ മുന്നിൽ.

  • 13 സീറ്റിൽ 11 ഇടത്തും കോൺഗ്രസ്, ആപ്പ്, ടി.എം.സി, ഡി.എം.കെ പാർട്ടികൾ മുന്നേറുന്നു. എൻ.ഡി.എ രണ്ടിടത്തു മാത്രം.

  • പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആപ്പിന്റെ മൊഹീന്ദർ ഭഗത്ത് 37,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാർഥിയെ തോൽപ്പിച്ചു.

  • ഹിമാചൽ​ പ്രദേശിലെ ദെഹ്റയിൽ കോൺഗ്രസിലെ കമലേഷ് താക്കൂറിന് ജയം.

  • ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽ ബി.ജെ.പിയും ബിഹാറിലെ രുപൗലിയിൽ ജെ.ഡി-യുവും മുന്നിൽ.

  • 13 നിയമസഭാ സീറ്റുകളിലേക്ക് ജൂലൈ പത്തിനായിരുന്നു ഉപതെരഞ്ഞെടുപ്പ്.

  • ഉപതെരഞ്ഞെടുപ്പു നടന്ന 13-ൽ ബി.ജെ.പി, കോൺഗ്രസ്, ടി.എം.സി എന്നിവക്ക് രണ്ടു വീതവും ബി.എസ്.പി, ജെ.ഡി-യു, ഡി.എം.കെ, ആം ആദ്മി പാർട്ടികൾക്ക് ഒന്നു വീതം സീറ്റുമാണ് ഉണ്ടായിരുന്നത്. ബാക്കി മൂന്നു സീറ്റിൽ സ്വതന്ത്ര എം.എൽ.എമാരായിരുന്നു.

  • പശ്ചിമ ബം​ഗാളിലെ മണിക്തലയിൽ ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചൗബേ പതിനൊന്നായിരത്തിലധികം വോട്ടിന് പിന്നിൽ.

  • പശ്ചിമ ബംഗാളിൽ നാലിടത്ത് ടി എം സി മുന്നിൽ, മൂന്നിടത്ത് പതിനായിരത്തിലേറെ വോട്ടിനാണ് മുന്നേറ്റം.

  • ഹിമാചൽപ്രദേശിലെ മൂന്നിടത്തും ഉത്തരാഖണ്ഡിലെ രണ്ടിടത്തും കോൺഗ്രസ് മുന്നിൽ.

  • തമിഴ്നാട്ടിലെ വിക്രംമാണ്ടിയിൽ ഡി എം കെ മുന്നിൽ.

  • 13 സീറ്റുകളിലെ ലീഡു നില:

  • Rupauli-Bihar: JDU
    Amarwara-Madhya Pradesh: BJP

    Himachal Pradesh:
    Dehra: Congress- കമലേഷ് താക്കൂർ ജയിച്ചു.
    Nalagarh: Congress
    Hamirpur: Congress

    Uttarakhand:
    Badrinath: Congress
    Manglaur: Congress

    Jalandhar West-Punjab: AAP- മൊഹീന്ദർ ഭഗത്ത് 37,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാർഥിയെ തോൽപ്പിച്ചു.

    Vikravandi-TN: DMK.

    West Bengal:
    Raiganj: TMC
    Ranaghat Dakshin: TMC
    Bagda: TMC
    Maniktala: TMC.

Comments