ഡൽഹിയിലെ ആശുപത്രിയിൽ തീപിടുത്തം, ഏഴ് നവജാതശിശുക്കൾ മരിച്ചു

Think

  • ഡൽഹി വിവേക് വിഹാറിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ തീപിടുത്തം.

  • ഏഴ് നവജാത ശിശുക്കൾ തീപിടുത്തത്തിൽ മരിച്ചുവെന്ന് ആശുപത്രി അധികൃതർ.

  • അഞ്ച് കുട്ടികൾ ചികിത്സയിലാണ്.

  • ആശുപത്രിയിലുണ്ടായിരുന്ന 12 നവജാത ശിശുക്കളെ അപകടം പറ്റാതെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ഏഴ് കുഞ്ഞുങ്ങൾ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

  • ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു തീപിടുത്തം.

  • 16 ഫയർ യൂണിറ്റുകളെത്തിയാണ് ആശുപത്രിയിലെ തീയണച്ചത്.

  • തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

  • ഡൽഹി ഷഹ്ദാര ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും കഴിഞ്ഞദിവസം തീപിടിത്തം ഉണ്ടായിരുന്നു.

  • ദൽഹിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഉളളതിനാൽ പലയിടത്തും തീപിടിത്തം. ഉണ്ടായേക്കുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

  • കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തം ഹൃദയഭേദകമാണെന്നും അപകടത്തിൽ മക്കളെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്നും പരിക്കേറ്റവർക്ക് അവിടെതന്നെ ചികിത്സ നൽകുന്ന തിരക്കിലാണ് സർക്കാരും ഭരണനേതൃത്വവുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് അശ്രദ്ധക്ക് ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • ശനിയാഴ്ച ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ഗെയ്മിങ് സോണിലും തീപിടിത്തം ഉണ്ടായിരുന്നു.

  • രാജ്‌കോട്ടിലെ തീപിടിത്തത്തിൽ ഒമ്പത് കുട്ടികളടക്കം 32 പേര് മരിച്ചു.

  • മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നതിനാൽ ഡി.എൻ.എ പരിശോധന നടത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

  • രാജ്‌കോട്ട് സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തു.

  • സ്ഥാപനം കൃത്യമായ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Comments