സഞ്ജീവ് ഭട്ടിനെ തടവറയിലും ഭയക്കുന്ന ഭരണകൂടം

കാക്കിയിട്ട ഭട്ടിനേക്കാൾ ബി.ജെ.പി പേടിച്ചത്, നിർഭയം നിരന്തരം ശബ്ദമുയർത്തുന്ന ഭട്ടിനെയായിരുന്നു. അങ്ങനെയാണ് ഭട്ടിനെ കള്ളകേസിൽ കുടുക്കുന്നത്. അങ്ങനെയാണ് വീണ്ടും വീണ്ടും പഴയ കേസുകൾക്ക് ജീവൻ കൊടുത്ത് കോടതിയെ കൊണ്ട് വിധി പ്രസ്താവിപ്പിക്കുന്നത്.

പ്രതിപക്ഷ ശബ്ദങ്ങളെയാകെ ഇല്ലാതാക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എതിർ ശബ്ദങ്ങളെയാകെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന, ഭരണകൂടത്തിന് മുന്നിൽ വിനീത വിധേയനായി നിൽക്കാത്ത സഞ്ജീവ് ഭട്ടിനെ പോലെയുള്ള പോരാളികൾ ജനാധിപത്യവിശ്വാസികൾക്ക് പ്രതീക്ഷയാണ്.

Comments