സ്റ്റാലിൻ x വിജയ്;
വിയർക്കുന്ന ബി.ജെ.പിയുടെ
സഖ്യസ്വപ്നങ്ങളും…

2026-ലെ നിയസഭാ ​തെരഞ്ഞെടുപ്പിൽ പ്രധാന മത്സരം TVK-യും DMK-യും തമ്മിലായിരിക്കുമെന്ന വിജയ്-യുടെ പ്രഖ്യാപനം ബി.​ജെ.പിയെയാണ് ഞെട്ടിച്ചിരിക്കുന്നത്. കേന്ദ്രത്തിനോളം ഫാഷിസ്റ്റാണ് സ്റ്റാലിൻ സർക്കാറും എന്ന വിജയ്-യുടെ വിമർശനം തമിഴ്നാട് രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കാൻ പോന്ന ഒന്നാണ്. AIADMK-യുമായി വീണ്ടുമൊരു സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം, വിജയ്-യുടെ സ്വാധീനം മറികടക്കാനുള്ള അവസാന വഴിയായാണ് പാർട്ടി കാണുന്നത്.

National Desk

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ​ആരൊക്കെ തമ്മിലായിരിക്കും പ്രധാന മത്സരം?. TVK- യും (Tamizhaga Vetri Kazhagam) DMK-യും തമ്മിലായിരിക്കുമെന്ന് TVK നേതാവ് വിജയ് പ്രഖ്യാപിച്ചുകഴിഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുമുണ്ട് തമിഴ് സ്വപ്നങ്ങൾ. സ്റ്റാലിനും വിജയ്- യും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ ആ സ്വപ്നസാക്ഷാൽക്കാരത്തിനുള്ള അവസാന വഴി എന്താണ്; AIADMK-യുമായി വീണ്ടുമൊരു ‘ഗതികെട്ട’ സഖ്യം. ​ഒന്നും നഷ്ടപ്പെടാനില്ലാത്ത രണ്ട് പാർട്ടികളുടെ നിഷ്ഫല സഖ്യമെന്നും പറയാം.

വിജയ് എന്ന പ്രതിപക്ഷം

വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകമാണ് (Tamizhaga Vetri Kazhagam -TVK) അടുത്ത തെരഞ്ഞെടുപ്പിലെ നിർണായക പൊളിറ്റിക്കൽ ഫാക്ടറായി മാറാൻ പോകുന്നത്. വെള്ളിയാഴ്ച നടന്ന പാർട്ടിയുടെ ആദ്യ ജനറൽബോഡി യോഗം ഒരു പ്രതിപക്ഷ പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യം അടയാളപ്പെടുത്തി.

തുടക്കത്തിൽ തന്നെ ഡി.എം.കെ വിരുദ്ധ നിലപാട് പ്രഖ്യാപിച്ച വിജയ്, നരേന്ദ്രമോദിക്കും ബി.ജെ.പിയും കേന്ദ്ര സർക്കാറിനും എതിരെ കൂടി ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവെച്ചു എന്നതാണ് ശ്രദ്ധേയം. അങ്ങനെ, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റവും കരുതലോടെ കളിക്കുന്ന പൊളിറ്റിക്കൽ പാർട്ണറായി മാറുകയാണ് വിജയ്.

TVK ജനറൽ ബോഡി യോഗം പാസാക്കിയ 17 പ്രമേയങ്ങളും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്നതും തമിഴ്‌നാടിന്റെ രാഷ്ട്രീയ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്നതുമായിരുന്നു.
TVK ജനറൽ ബോഡി യോഗം പാസാക്കിയ 17 പ്രമേയങ്ങളും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്നതും തമിഴ്‌നാടിന്റെ രാഷ്ട്രീയ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്നതുമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മത്സരം TVK-യും DMK-യും തമ്മിലായിരിക്കുമെന്ന് വിജയ് ഉറപ്പിച്ചുകഴിഞ്ഞു. ''TVK സർക്കാർ രൂപീകരിക്കും. അത് യഥാർഥ ജനങ്ങളുടെ സർക്കാറായിരിക്കും. അത് സഖ്യകക്ഷികളുമായി അധികാരം പങ്കിടുന്ന ഒന്നായിരിക്കും. സ്ത്രീകൾക്ക് 100 ശതമാനം സുരക്ഷ ഉറപ്പുനൽകുന്നതായിരിക്കും. നിയമപാലനം ഉറപ്പുവരുത്തുന്നതായിരിക്കും. ജനങ്ങൾക്ക് ആവശ്യമായ എല്ലാം ഏറ്റവും എളുപ്പം ലഭ്യമാക്കുന്ന സർക്കാറായിരിക്കും''- അക്ഷരാർഥത്തിൽ ഒരു ‘സിനിമാറ്റിക്’ സ്വപ്‌നസർക്കാറാണ് വിജയ് വാഗ്ദാനം ചെയ്യുന്നത്.

യൂണിയൻ സർക്കാറിനെതിരായി തമിഴ്നാട്ടിൽ നിലനിൽക്കുന്ന ശക്തമായ വികാരത്തെയും തമിഴ് സ്വത്വം ഉയർത്തിപ്പിടിച്ചുള്ള പോരാട്ടങ്ങളെയും സ്വന്തമാക്കാൻ ഡി.എം.കെയും മുഖ്യമന്ത്രി സ്റ്റാലിനും നടത്തുന്ന രാഷ്ട്രീയനീക്കങ്ങളെ വിജയ് സമർഥമായി നേരിടുന്നുണ്ട്. അത് തിരിച്ചറിഞ്ഞാണ്, മുഖ്യശത്രുവായ ഡി.എം.കെയ്ക്ക് ഒപ്പം ബി.ജെ.പിയെയും നരേന്ദ്രമോദിയെയും വിജയ് ലക്ഷ്യം വെക്കുന്നത്. മാത്രമല്ല, കേന്ദ്രത്തിനോളം ഫാഷിസ്റ്റാണ് ഡി.എം.കെ സർക്കാറും എന്ന വിജയ്-യുടെ ആക്രമണം തമിഴ്നാട് രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കാൻ പോന്ന ഒന്നാണ്.

ഹിന്ദി അടിച്ചേൽപ്പിക്കൽ, മണ്ഡല പുനർനിർണയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ കേന്ദ്ര നയങ്ങളെയെല്ലാം വിജയ് ആക്രമിക്കുന്നു:

''മി. പ്രൈം മിനിസ്റ്റർ, തമിഴ്‌നാടിനെ വളരെ ശ്രദ്ധാപൂർവം വേണം കൈകാര്യം ചെയ്യാൻ. ഞങ്ങൾ വിഭജനശക്തികൾക്ക് എതിരാണ്, സാഹോദര്യത്തിനും സാമൂഹിക നീതിക്കും സാമുദായിക മൈത്രിക്കും വേണ്ടി നിലകൊള്ളുന്നവരാണ്''- മോദിയോട് വിജയ് എന്ന താരം പറയുന്നു.

‘മുത്തുവേൽ കരുണാനിധി സ്റ്റാലിൻ' എന്ന മുഴുവൻ പേരും പറഞ്ഞ് സ്റ്റാലിനെ അഭിസംബോധന ചെയ്യുന്ന വിജയ്, ഡി.എം.കെയിലെ കുടുംബാധിപത്യത്തെയാണ് പ്രധാനമായും പ്രതിക്കൂട്ടിലാക്കുന്നത്. 'പാരമ്പര്യവാഴ്ചയുടെ ബഹുമാന്യനായ മുഖ്യമന്ത്രി' എന്നാണ് ജനറൽ കൗൺസിൽ യോഗത്തിൽ വിജയ് സ്റ്റാലിനെ വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് ഒരു കുടുംബത്തിനുമാത്രമാണ് രാഷ്ട്രീയമായി നേട്ടമുള്ളത് എന്നും വിജയ് പറയുന്നു. 'നിങ്ങൾ ഒരു മന്ദമാരുതനെ തടയാൻ ശ്രമിച്ചാൽ അത് കൊടുങ്കാറ്റായി മാറും’ എന്നാണ് സ്റ്റാലിനുള്ള മുന്നറിയിപ്പ്. ഏകനാപുരം ഗ്രാമത്തിൽ വിമാനത്താവള പദ്ധതിക്കെതിരായ സമരത്തെ അഭിസംബോധന ചെയ്യാനെത്തിയ തന്നെ അധികൃതർ തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

വിജയ്‌യുടെ പാർട്ടി പരിപാടികൾക്കെത്തുന്നത് പ്രധാനമായും ഫാൻ സംഘങ്ങളാണെങ്കിലും സംസ്ഥാനത്തെ നിർണായക വോട്ടുബാങ്കുകളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും വിജയ് സമാന്തരമായി നടത്തുന്നുണ്ട്. വെള്ളിയാഴ്ച നടന്ന പാർട്ടിയുടെ ആദ്യ ജനറൽ കൗൺസിൽ യോഗത്തിൽ, വഖഫ് ബിൽ പിൻവലിക്കാൻ കേന്ദ്രത്തോട് വിജയ് ശക്തമായ ഭാഷയിലാണ് ആവശ്യപ്പെട്ടത്. ഈ ബിൽ മുസ്‌ലിംകളുടെ അവകാശങ്ങളെ ഹനിക്കുമെന്നും അദ്ദേഹം പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മത്സരം TVK-യും DMK-യും തമ്മിലായിരിക്കുമെന്ന് വിജയ് ഉറപ്പിച്ചുകഴിഞ്ഞു. '
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മത്സരം TVK-യും DMK-യും തമ്മിലായിരിക്കുമെന്ന് വിജയ് ഉറപ്പിച്ചുകഴിഞ്ഞു. '

അടിസ്ഥാന വിഭാഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, സ്ത്രീകൾ, ശ്രീലങ്കൻനേവിയുടെ ആക്രമണത്തിനിരയാകുന്ന മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുമായി വിജയ് നേരിട്ടുതന്നെ ബന്ധപ്പെടുന്നുണ്ട്. ഏകനാപുരം ഗ്രാമത്തിൽ പറന്തൂർ വിമാനത്താവള പദ്ധതിക്കെതിരായ ജനകീയ സമരത്തിന് ഐക്യദാർഢ്യവുമായി വിജയ് എത്തിയത് ശക്തമായ ഒരു രാഷ്ട്രീയ സൂചനയായിരുന്നു. താൻ വികസന പദ്ധതികൾക്ക് എതിരല്ലെന്നും എന്നാൽ വിമാനത്താവളത്തിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 വില്ലേജുകളിലായി 5,746 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. തരിശായി കിടക്കുന്ന സ്ഥലത്ത് വിമാനത്താവളം നിർമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഡി.എം.കെ സർക്കാറിന് എളുപ്പത്തിൽ തള്ളിക്കളയാനാകാത്ത ആവശ്യമാണിത്.

TVK ജനറൽ ബോഡി യോഗം പാസാക്കിയ 17 പ്രമേയങ്ങളും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്നതും തമിഴ്‌നാടിന്റെ രാഷ്ട്രീയ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്നതുമായിരുന്നു. ഒരു വർഷം കൊണ്ടുതന്നെ, സ്റ്റാർഡത്തിനുമേൽ കെട്ടിപ്പൊക്കിയ ഒരു ഫാൻ ക്ലബ്ബല്ല തന്റെ പാർട്ടിയെന്ന് വിജയ് സ്ഥാപിച്ചെടുത്തുകഴിഞ്ഞു. അതിലൂടെ, സമീപകാലത്ത് തമിഴ്നാട്ടിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ സ്വരമായി മാറുകയാണ് വിജയ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് ശക്തി തെളിയിക്കുക എന്നതായിരിക്കും വിജയ്‌യുടെ ലക്ഷ്യം. അതിനായി, മുസ്‌ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും മറ്റു സാമുദായിക വിഭാഗങ്ങളെയും ഉന്നമിടുന്നു. അധികാരത്തിലിരിക്കുന്നതിനാൽ ഡി.എം.കെയാണ് വിജയ്-യുടെ ഇപ്പോഴത്തെ മുഖ്യശത്രു. സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക വിലപേശൽ ശക്തിയാകുകയാണ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഡി.എം.കെയെ അധികാരത്തിൽനിന്നിറക്കാനുള്ള ഒരു ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടാൽ, അതിലെ പ്രബല ശക്തിയാകാനാണ് വിജയ് യുടെ മത്സരം.

അതേസമയം, തനിക്കുമുന്നിലുള്ളത് തീർത്തും പരാജയപ്പെട്ട രണ്ട് താര മോഡലുകളാണ്- വിജയ്കാന്ത്, കമൽഹാസൻ- എന്ന യാഥാർത്ഥ്യവും വിജയ് തിരിച്ചറിയുന്നുണ്ട്.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച വിജയ്കാന്തിന്റെ DMDK-യും (Desiya Murpokku Dravida Kazhagam) 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കമൽഹാസന്റെ മക്കൾ നീതി മയ്യവും ദ്രാവിഡ പാർട്ടികൾക്ക് ഒരു ബദലാകുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ, 2011-ൽ AIADMK-ക്കൊപ്പം മത്സരിച്ചപ്പോൾ DMDK 28 സീറ്റ് നേടി സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നായി മാറി. ഏതെങ്കിലും ദ്രാവിഡ പാർട്ടികളുമായുള്ള സഖ്യമില്ലാതെ തമിഴ്‌നാട്ടിൽ നിലനിൽക്കാനാകില്ല എന്ന് നിരവധി തോൽവികൾക്കുശേഷമാണെങ്കിലും കമൽഹാസൻ തിരിച്ചറിഞ്ഞുകഴിഞ്ഞു.
DMK-യ്ക്കും AIADMK-യ്ക്കും, ദ്രവീഡിയൻ രാഷ്ട്രീയത്തിലൂന്നിയുള്ള ബദൽ എന്ന സാധ്യതയിലേക്ക് എത്താൻ കഴിയാതിരുന്നതാണ് വിജയ് കാന്തിനും കമലഹാസനും തിരിച്ചടിയായത്. വിജയ് ആകട്ടെ, ഡി.എം.കെയ്ക്ക് ഒരു ബദൽ എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്; ഡി.എം.കെക്കൊപ്പം ബി.ജെ.പിയെയും യൂണിയൻ സർക്കാറിനെയും ഒരേ ത്രാസിൽ തൂക്കിക്കൊണ്ട്. തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും വിലപ്പോകുന്നത് കേ​ന്ദ്ര സർക്കാറിനും ബി.ജെ.പിക്കും എതിരായ രാഷ്ട്രീയമാണെന്ന് സ്റ്റാലിനോളം വിജയ്-യും മനസ്സിലാക്കുന്നുണ്ട്.

BJP-യുടെ സഖ്യസ്വപ്നങ്ങൾ

വീണ്ടുമൊരു AIADMK- NDA സഖ്യമുണ്ടാകുമോ?

കഴിഞ്ഞദിവസം AIADMK ജനറൽ സെക്രട്ടറി ഇ. പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കേന്ദ്രമന്ത്രി അമിത് ഷായുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'അടുത്ത വർഷം എൻ.ഡി.എയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ സർക്കാർരൂപീകരിക്കും'.

കൂടിക്കാഴ്ച 'ഫലപ്രദം' എന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ഇ. പളനിസ്വാമി പറയുന്നത്. സഖ്യത്തിന് AIADMK ചില ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അവയിൽ ധാരണയായിട്ടില്ല എന്നുമാണ് രാഷ്ട്രീയ ഉപശാലാവൃത്താന്തം. ഇപ്പോഴത്തെ അവസ്ഥയിൽ രാഷ്ട്രീയമായി ഒന്നും നഷ്ടപ്പെടാനില്ലാത്ത അത്ര ദുർബലാവസ്ഥയിലാണ് AIADMK, ബി.ജെ.പിയും. അതുകൊണ്ട്, എത്ര കടുത്ത ഉപാധി വെച്ചും വിലപേശലാകാം, എത്രമേൽ വഴങ്ങാനും ബി.ജെ.പിയും റെഡി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ ഒഴിവാക്കിയായിരുന്നു അമിത്ഷാ- പളനിസ്വാമി കൂടിക്കാഴ്ച. സംസ്ഥാന അധ്യക്ഷൻ പോലും ഉപേക്ഷിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഒരു മടിയുമുണ്ടായില്ല. അണ്ണാ ഡി.എം.കെയുമായി കടുത്ത ശത്രുത പുലർത്തുക മാത്രമല്ല, തമിഴ്‌നാട്ടിൽ ബി.ജെ.പി ഒറ്റയ്ക്ക് നിൽക്കണമെന്ന് വാദിക്കുന്ന ആളാണ് അണ്ണാമലൈ. എന്നാൽ, ഒറ്റയ്ക്ക് മത്സരിച്ചപ്പോഴെല്ലാം കനത്ത തോൽവിയാണ് ബി.ജെ.പിക്കുണ്ടായത് എന്നു മാത്രമല്ല, അത് ഡി.എം.കെയുടെ വിജയങ്ങൾക്കും കാരണമായി എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. അണ്ണാമലൈയെ ഒഴിവാക്കി ബി.ജെ.പി ദേശീയ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്താൻഒരു സമിതിയുണ്ടാക്കണം എന്നും പളനിസ്വാമി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപുറകേ അണ്ണാമലൈയെ അമിത്ഷാ ദൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ രാഷ്ട്രീയമായി ഒന്നും നഷ്ടപ്പെടാനില്ലാത്ത അത്ര ദുർബലാവസ്ഥയിലാണ് AIADMK, ബി.ജെ.പിയും. അതുകൊണ്ട്, എത്ര കടുത്ത ഉപാധി വെച്ചും വിലപേശലാകാം, എത്രമേൽ വഴങ്ങാനും ബി.ജെ.പിയും റെഡി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ ഒഴിവാക്കിയായിരുന്നു അമിത്ഷാ- പളനിസ്വാമി കൂടിക്കാഴ്ച.
ഇപ്പോഴത്തെ അവസ്ഥയിൽ രാഷ്ട്രീയമായി ഒന്നും നഷ്ടപ്പെടാനില്ലാത്ത അത്ര ദുർബലാവസ്ഥയിലാണ് AIADMK, ബി.ജെ.പിയും. അതുകൊണ്ട്, എത്ര കടുത്ത ഉപാധി വെച്ചും വിലപേശലാകാം, എത്രമേൽ വഴങ്ങാനും ബി.ജെ.പിയും റെഡി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ ഒഴിവാക്കിയായിരുന്നു അമിത്ഷാ- പളനിസ്വാമി കൂടിക്കാഴ്ച.

സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചല്ല, തമിഴ്‌നാടിന്റെ ചില പ്രശ്‌നങ്ങളാണ് ചർച്ച ചെയ്തത് എന്നാണ് പളനിസ്വാമി മാധ്യമങ്ങളോട് പറയുന്നത്. തെരഞ്ഞെടുപ്പിന് ഒരു വർഷം കൂടിയുണ്ടല്ലോ, അതുകൊണ്ട് സഖ്യത്തെക്കുറിച്ച് ഇപ്പോഴേ ചർച്ച ചെയ്യേണ്ടതില്ല, സാഹചര്യമനുസരിച്ചാണ് സഖ്യചർച്ചകളുണ്ടാകുക എന്നും പളനിസ്വാമി കൂട്ടിച്ചേർത്തു. ഏതായാലും 'ജനവിരുദ്ധ' ഡി.എം.കെ സർക്കാറിനെ താഴെയിറക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവും പളനിസ്വാമി നടത്തുന്നുണ്ട്.

എന്നാൽ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപുറകേ, AIADMK മുന്നോട്ടുവച്ച ഏറ്റവും പ്രധാന വ്യവസ്ഥയെക്കുറിച്ച് ചില സൂചനകൾ പുറത്തുവന്നു: മുഖ്യമന്ത്രി AIADMK -യിൽനിന്നായിരിക്കണം, പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ബി.ജെ.പി ഇടപെടാൻ പാടില്ല. ജയലളിതയുടെ മരണശേഷം സംഭവിച്ച തകർച്ച മുതലാക്കി AIADMK-യെ പിളർപ്പിലേക്കു നയിച്ചത് ബി.ജെ.പിയായിരുന്നു.

അധികാര അവസരവാദ സഖ്യങ്ങൾ

കേവലം അധികാരത്തിനുവേണ്ടിയുള്ള അവസരവാദ സഖ്യങ്ങളിലാണ് തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ നോട്ടം. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ദ്രാവിഡപാർട്ടികളെ സ്ഥായിയായ രാഷ്ട്രീയ മൂലധനമായി ബി.ജെ.പി ഒരിക്കലും പരിഗണിച്ചിട്ടില്ല.

ഒരു ദക്ഷിണേന്ത്യൻ രാഷ്ട്രീയ ശക്തിയെന്ന നിലയ്ക്കുള്ള ഡി.എം.കെയുടെ സമീപകാല വളർച്ചയാണ് തമിഴ്‌നാട്ടിൽ മറ്റൊരു സഖ്യത്തിനുള്ള ബി.ജെ.പിയുടെ വെപ്രാളത്തിന് കാരണം. നരേന്ദ്രമോദി ഭരണകൂടത്തിനെതിരെ ഏറ്റവും ശക്തമായ രാഷ്ട്രീയനിലപാടെടുക്കുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസ്ഥാനം തമിഴ്‌നാടുമാണ്. മാത്രമല്ല, യൂണിയൻ സർക്കാറിനെതിരായ തമിഴ്‌നാടിന്റെ ഓരോ നീക്കവും മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടാണ് എന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാട് നയിക്കുന്ന സമരത്തിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഒപ്പമുണ്ടായിരുന്നു. പി.എം ശ്രീ പദ്ധതിയിൽ ചേരാത്തതിന് തമിഴ്‌നാടിനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ടായ 2151 കോടി രൂപയും കേരളത്തിനുള്ള 420 കോടി രൂപയും കേന്ദ്രം തടഞ്ഞുവെച്ചതുപോലുള്ള നടപടികളും മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുണ്ടാക്കാൻ പോകുന്ന നഷ്ടവുമെല്ലാം ഉയർത്തിപ്പിടിച്ച്, പ്രതിപക്ഷ സർക്കാറുകൾ തമ്മിലുള്ള ഒരു അനൗപചാരിക പ്ലാറ്റ്‌ഫോം ഉയർന്നുവരുന്നുണ്ട്. അതിന്റെ നേതൃത്വം തമിഴ്‌നാടിനും ഡി.എം.കെക്കും കൈവരുന്നത് ആശങ്കയോടെയാണ് ബി.ജെ.പി കാണുന്നത്. പ്രധാന പ്രതിപക്ഷമെങ്കിലുമാകുക എന്നതാണ് ഇത്തവണ ബി.ജെ.പി ലക്ഷ്യം. അതുകൊണ്ടാണ് വളരെ നേരത്തെ ഒരു സഖ്യ ചർച്ചയ്ക്ക് പാർട്ടി തുടക്കമിട്ടത്.

ശരിക്കുപറഞ്ഞാൽ, ദ്രാവിഡ പാർട്ടികളുമായുള്ള സഖ്യം ബി.ജെ.പിയെ സംബന്ധിച്ച് നഷ്ടക്കച്ചവടമായിരുന്നു എന്നും. ബി.ജെ.പിയെ സംസ്ഥാനത്ത് സ്വന്തം കാലിൽനിർത്താനാകുമെന്ന ആത്മവിശ്വാസം പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്കുണ്ടെങ്കിലും, ദേശീയനേതൃത്വത്തിന് അത്ര വിശ്വാസം പോരാ. അതുകൊണ്ടാണ് കിട്ടാവുന്ന നേതാക്കളെയും പാർട്ടി ഘടകങ്ങളെയും ബി.ജെ.പി അരിച്ചുപെറുക്കുന്നത്. ഇപ്പോൾ തന്നെ AIADMK വിമതവിഭാഗം നേതാക്കളായ ടി.ടി.വി. ദിനകരനും ഒ. പന്നീർസെൽവവും വി.കെ. ശശികലയും ബി.ജെ.പിക്കൊപ്പമാണ്. വിമതവിഭാഗത്തെ കൂടി AIADMKയിലേക്ക് കൊണ്ടുവരാനും അമിത്ഷായുടെ നേതൃത്വത്തിൽ നീക്കമുണ്ട്.

ഡി.എം.കെ ഭരണതലത്തിൽ മാത്രമല്ല സംഘടനാപരമായും ശക്തമായ നിലയിലാണ്. സ്റ്റാലിനെതിരെ ഒരു എതിർശബ്ദം പോലും പാർട്ടിയിലില്ല.
ഡി.എം.കെ ഭരണതലത്തിൽ മാത്രമല്ല സംഘടനാപരമായും ശക്തമായ നിലയിലാണ്. സ്റ്റാലിനെതിരെ ഒരു എതിർശബ്ദം പോലും പാർട്ടിയിലില്ല.

തമിഴ് രാഷ്ട്രീയത്തിലെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചതാണ് AIADMK- BJP സഖ്യം. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ നേതൃത്വത്തിൽ AIADMK ബി.ജെ.പിയുമായുണ്ടാക്കിയ സഖ്യം 39-ൽ 30 സീറ്റും നേടി. 1999-ൽ ജയലളിത വാജ്‌പേയ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. ഡി.എം.കെ സർക്കാറിനെ പിരിച്ചുവിടണമെന്ന ആവശ്യം നിരസിക്കപ്പെട്ടതിനെതുടർന്നായിരുന്നു ഇത്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൻ.ഡി.എ സഖ്യത്തിലുണ്ടായിരുന്ന AIADMK 2023-ലാണ് സഖ്യം ഉപേക്ഷിച്ചത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച പാർട്ടിക്ക് ദയനീയ തോൽവിയായിരുന്നു. ആകെയുള്ള 39 സീറ്റും ഡി.എം.കെ സഖ്യം പിടിച്ചെടുത്തു.

2026-ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സമ്പൂർണ തകർച്ചയായിരിക്കും ഫലമെന്ന് പാർട്ടി തിരിച്ചറിയുന്നു. 2023-ലാണ് AIADMK ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. അതിനുശേഷം ഡി.എം.കെയ്ക്കുണ്ടായ സ്വാധീനമാണ് വീണ്ടുമൊരു സഖ്യത്തിന് പാർട്ടിയെ പ്രേരിപ്പിച്ചത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 234 സീറ്റിൽ ഡി.എം.കെ 133 സീറ്റാണ് നേടിയത്. എ.ഐ.എ.ഡി.എം.കെ സഖ്യം 66 സീറ്റിൽ ഒതുങ്ങി. ബി.ജെ.പി നാലും പി.എം.കെ അഞ്ചും സീറ്റ് നേടി.

തമിഴ്‌നാട്ടിൽ രൂപപ്പെട്ടുവരുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ബി.ജെ.പിയെ ആശങ്കയിലാക്കാൻ പോന്നതാണ്. എല്ലാ നിലയ്ക്കും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം കത്തിനിൽക്കുകയാണ് തമിഴ്‌നാട്ടിൽ.

ഡി.എം.കെ ഭരണതലത്തിൽ മാത്രമല്ല സംഘടനാപരമായും ശക്തമായ നിലയിലാണ്. സ്റ്റാലിനെതിരെ ഒരു എതിർശബ്ദം പോലും പാർട്ടിയിലില്ല. മാത്രമല്ല, തമിഴിന്റെ രാഷ്ട്രീയവും സംസ്‌കാരവും ഉയർത്തിപ്പിടിച്ച് തമിഴ് ജനതയുടെ മൊത്തത്തിലുള്ള പ്രാതിനിധ്യത്തിലേക്ക് പാർട്ടിയെയും സർക്കാറിനെയും വികസിപ്പിച്ചെടുക്കുന്നതിൽ സ്റ്റാലിൻ ഒരുപരിധിവരെ വിജയിക്കുന്നുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തിനെതിരെ തമിഴിന്റെ എക്കാലത്തെയും അഭിമാന മുദ്രാവാക്യമായ ദ്വിഭാഷാ നയമുയർത്തിയുള്ള സ്റ്റാലിന്റെ പോരാട്ടം സംസ്ഥാനത്തെ പിടിച്ചുകുലുക്കുകയാണ്. മറ്റൊരു തമിഴ് സ്വത്വ പ്രക്ഷോഭമായി ഭാഷാസമരം വളർന്നാൽ, അത് ഡി.എം.കെയുടെ രാഷ്ട്രീയ വിജയം കൂടിയാകും. ദ്വിഭാഷാ നയത്തിനെ പിന്തുണക്കുന്നവരാണ് എ.ഐ.എ.ഡി.എം.കെയും. അതിനെ തള്ളിപ്പറയാൻ പാർട്ടിക്കാകില്ല.

വിജയ്-യുടെ പാർട്ടിയെ ബി.ജെ.പി ഒരു പ്രധാന ശത്രുവായി ഇപ്പോഴും പരിഗണിക്കുന്നില്ല. മാത്രമല്ല, പരാജയപ്പെട്ട സമീപകാല താരസംഘടനകളുടെ അവസ്ഥയിലേക്ക് TVK-യും പോകും എന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ഡി.എം.കെയുടെ ബി ടീം ആണ് വിജയ് എന്ന അണ്ണാമലൈയുടെ പരിഹാസം ഈയൊരു മൂഡിൽനിന്നുണ്ടായതാണ്.

Comments