ഹാവേരിയിൽ മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മക്ക് ജയം

ദേശീയ, പ്രാദേശിക വിഷയങ്ങൾ ചർച്ചയായ മണ്ഡലത്തിൽ ബി ജെ പിയിലെ ആഭ്യന്തര പ്രതിസന്ധികളാണ് കോൺഗ്രസിനെ തുണച്ചത്.

Election Desk

ർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഹാവേരിയിൽ ജയമുറപ്പിച്ചു. കോൺഗ്രസിലെ ആനന്ദസ്വാമി ഗദ്ദദേവരയെ 43,513 വോട്ടിനാണ് ബസവരാജ തോൽപ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദസ്വാമി ഗദ്ദദേവര നേടിയത് 662025 വോട്ടുകളാണ് ദേശീയ, പ്രാദേശിക വിഷയങ്ങൾ ചർച്ചയായ മണ്ഡലത്തിൽ ബി ജെ പിയിലെ ആഭ്യന്തര പ്രതിസന്ധികൾ കോൺഗ്രസിനെ തുണച്ചില്ല.

2009-ൽ മണ്ഡലം രൂപീകൃതമായതുമുതൽ ബി ജെ പി ജയിച്ചുവരുന്ന മണ്ഡലം കൂടിയാണിത്. 2009, 2014, 2019 തുടങ്ങി തുടർച്ചയായി മൂന്നു തവണ ശിവകുമാർ ഉദസി പ്രതിനിധീകരിച്ച ഹാവേരി ഇത്തവണ ബസവരാജക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. 2014-ൽ കോൺഗ്രസിന്റെ സലീം അഹ്‌മദിനെയും 2019-ൽ കോൺഗ്രസിന്റെ ഡി.ആർ.പാട്ടിലിനെയും പരാജയപ്പെടുത്തിയാണ് ഉദസി മൂന്നു തവണ എം.പിയായത്.

മുതിർന്ന നേതാക്കന്മാരെ മാറ്റിനിർത്തി പുതുമുഖങ്ങളെ പരീക്ഷിക്കുക എന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തന്ത്രം ബി ജെ പിയെ പ്രതിരോധത്തിലാക്കിയിരുന്നെങ്കിലും അത് വോട്ടിനെ ബാധിച്ചിട്ടില്ല എന്നാണ് ഫലം തെളിയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ബി ജെ പിയിലേക്ക് മടങ്ങിവന്ന ജഗദീഷ് ഷെട്ടാറിനും ഈശ്വരപ്പക്കും അവർ ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തതും പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. ഹാവേരിയാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്.

ആനന്ദസ്വാമി ഗദ്ദദേവര
ആനന്ദസ്വാമി ഗദ്ദദേവര

ജഗദീഷ് ഷെട്ടാർ വിഷയം മാത്രമല്ല കെ.എസ്. ഈശ്വരപ്പ വിഷയവും കർണാടക രാഷ്ട്രീയത്തിൽ പുകയുന്നുണ്ടായിരുന്നു. തനിക്ക് സീറ്റ് നൽകാൻ സാധിക്കില്ലെങ്കിൽ മകൻ കാന്തേഷിന് സീറ്റ് നൽകണമെന്നായിരുന്നു നിയമസഭാ തെരഞ്ഞടുപ്പിൽ ഈശ്വരപ്പ ബി.ജെ.പിക്ക് മുന്നിൽവെച്ച ആവശ്യം. എന്നാൽ പാർലമെന്റ് സീറ്റ് നൽകാമെന്ന ഉറപ്പോടെ പാർട്ടി അദ്ദേഹത്തിന്റെ ആവശ്യം നിഷേധിച്ചു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും അദ്ദേഹത്തിന് ഹാവേരി നൽകാൻ ബി.ജെ.പി തയ്യാറായില്ല. തുടർന്ന് അദ്ദേഹം നടത്തിയ വിമത നീക്കങ്ങൾ ബി ജെ പിക്ക് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഇതൊന്നും തന്നെ ബി ജെ പി വോട്ടുകളെ ബാധിച്ചിട്ടല്ല.

ആഭ്യന്തര തർക്കങ്ങൾക്കു പുറമെ ബി.എസ്. യദ്യൂരപ്പക്കെതിരെ ഉയർന്ന പോക്സോ ആരോപണം, പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ പരാതി തുടങ്ങിയവും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന ഇന്ത്യ മുന്നണിയുടെ ധാരണകളെല്ലാം പിഴച്ചു.

ലിംഗായത്തുകൾക്ക് സ്വാധീനമുള്ള ഹാവേരി ബി.ജെ.പി ശക്തികേന്ദ്രം കൂടിയാണ്. എന്നാൽ, മുൻ കോൺഗ്രസ് എം.എൽ.എയായ ഗദ്ദദേവരാമഥിന്റെ മകനായ ആനന്ദസ്വാമിക്കും ലിംഗായത്ത് വിഭാഗത്തിൽ സ്വാധീനമുണ്ടായിരുന്നു. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലപരിധിയിൽ ഹാവേരി അടക്കം എട്ടിൽ ഏഴ് നിയമസഭാ സീറ്റിലും ജയിച്ചത് കോൺഗ്രസാണ്. ബി.ജെ.പിക്ക് ശിരാഹത്തി മാത്രമാണ് ലഭിച്ചത്.

Comments