കോഴി മൃഗമാണെന്ന് സർക്കാർ വാദിക്കുന്നതിന് പിന്നിൽ ഒരു അജണ്ടയുണ്ട്

കോഴി ഒരു മൃഗം ആണെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ വാദിക്കുന്നത് ഒരു തമാശയായി എടുക്കാവുന്ന കാര്യമല്ല. ഇക്കാര്യം കോടതിയിൽ തീർപ്പായിക്കഴിഞ്ഞാൽ പിന്നീട് കോഴിയെ കൊല്ലൽ ഒരു സാധാരണ നടപടിയാക്കാൻ കഴിയില്ല. അതായത്, കോഴിയെ വീടുകളിൽ വെച്ച് കൊല്ലാൻ കഴിയില്ല. പകരം 'അറവുശാലകളിൽ' വെച്ച് മാത്രമേ അത് സാധിക്കൂ എന്നർത്ഥം.

ഇതിലെന്താ വലിയ കാര്യം? എന്ന് ആശ്ചര്യം കൊള്ളുന്നവർ ഇന്ത്യൻ ഗ്രാമീണ മേഖലയെക്കുറിച്ച് വലിയ ധാരണയില്ലാത്തവരാണെന്ന് പറയേണ്ടി വരും. രാജ്യത്തെ കോടിക്കണക്കായ വീടുകളിൽ ഇപ്പോഴും കോഴിയെ കൊല്ലുന്നത് വീടുകളിൽ വെച്ചാണ്.

എല്ലാ അനൗദ്യോഗിക മേഖല (informal sector) യെയും ഔദ്യോഗിക സാമ്പത്തിക ഇടപാടുകളിലേക്ക് പരിവർത്തിപ്പിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ നയമാണ്. അതുവഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെക്കൂടി തങ്ങളുടെ നികുതി ഭാരത്തിന്റെ വരുതിയിൽ കുടുക്കുക എന്നതാണ് സർക്കാർ പദ്ധതി.

150 ലക്ഷം കോടിയിലധികം കടമുള്ള ഒരു സർക്കാർ സാധ്യമായ എല്ലാ ഇടങ്ങളിലേക്കും ഈ രീതിയിൽ കടന്നുകയറ്റം നടത്തും. അതായത്, കോഴി മൃഗമാണെന്ന് സർക്കാർ പറയുന്നതിന് പിന്നിൽ ചെറുതല്ലാത്ത സാമ്പത്തിക താൽപര്യങ്ങളുണ്ട് എന്നർത്ഥം.

Comments