ഭരണഘടനയുടെ
തടവറ ഭേദഗതി

130-ാം ഭരണഘടനാ ഭേദഗതി ബിൽ സ്വതവേ ദുർബ്ബലമായ ഇന്ത്യൻ ഫെഡറൽ ഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് പ്രമോദ് പുഴങ്കര എഴുതുന്നു. ബി.ജെ.പി അധികാരത്തിലേറിയ 2014-നുശേഷം, പ്രതിപക്ഷത്തിനെതിരായി നടന്ന ആസൂത്രിത നീക്കങ്ങളുടെ പാശ്ചാത്തലത്തിൽ വേണം, ഈ ബില്ലിനെ കാണാനെന്നും അദ്ദേഹം എഴുതുന്നു.

രണഘടനയുടെ 130-ാം ഭേദഗതി ബിൽ 2025 ആഗസ്റ്റ് 20-ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള BJP/NDA സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്, ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കു നേരെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയാധികാരം നടത്തുന്ന നിരന്തര ആക്രമണങ്ങളുടെ തുടർച്ചയായാണ്. അത് കേന്ദ്ര സർക്കാരിന്റെ കേവലമായ അധികാരപ്രയോഗം മാത്രമല്ല, മറിച്ച്, ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയാധികാര മാതൃക കൂടിയാണ്. ഏകശിലാത്മക രൂപത്തിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിൻ കീഴിലാക്കുക എന്ന രാഷ്ട്രീയ അജണ്ടയിലൂന്നിയുള്ള സംഘപരിവാറിന്റെ നീണ്ട കാലങ്ങളായുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ഈ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയാധികാരത്തിന് കീഴിലുള്ള അതികേന്ദ്രീകൃത അധികാരരൂപവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സാമൂഹ്യശരീരവുമായി ഇന്ത്യയെ മാറ്റുന്നതിനാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിലെ ഏറ്റവും പുതിയ ആയുധവും ആക്രമണവുമാണ് 130-ാം ഭരണഘടനാ ഭേദഗതി ബില്ലിലൂടെ നമ്മൾ കാണുന്നത്.

മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രധാനമന്ത്രിയോ, അഞ്ചുകൊല്ലമോ അതിലേറെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതിയായി ജാമ്യം ലഭിക്കാതെ 30 ദിവസം തടവിൽ കഴിഞ്ഞാൽ അവരെ പുറത്താക്കാൻ യഥാക്രമം രാഷ്ട്രപതി, ഗവർണർ (കേന്ദ്ര ഭരണപ്രദേശങ്ങളിൽ Lt. Governor) എന്നിവർക്ക് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ Article 75-ന്റെ ഭേദഗതി ബിൽ. ശുപാർശ കിട്ടിയാലും ഇല്ലെങ്കിലും അന്നേക്ക് രാജിവെച്ചില്ലെങ്കിൽ 31-ാം ദിവസം മുതൽ തടവിലുള്ള മന്ത്രി / പ്രധാനമന്ത്രി ആ പദവിയിൽ നിന്ന് ഒഴിവാക്കപ്പെടും.

സംസ്ഥാന സർക്കാരുകളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനമായി ഇന്ത്യയെ മാറ്റാനാണ് പുതിയ  130-ാം ഭരണഘടനാ ഭേദഗതി ബില്ലിലൂടെ  ബി ജെ പി ശ്രമിക്കുന്നത്.
സംസ്ഥാന സർക്കാരുകളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനമായി ഇന്ത്യയെ മാറ്റാനാണ് പുതിയ 130-ാം ഭരണഘടനാ ഭേദഗതി ബില്ലിലൂടെ ബി ജെ പി ശ്രമിക്കുന്നത്.

വാസ്തവത്തിൽ ഇത് പ്രധാനമന്ത്രിയേയോ കേന്ദ്ര മന്ത്രിമാരെയോ ഉദ്ദേശിച്ചുള്ള നീക്കമല്ലെന്ന് ലളിതമായ വസ്തുതയാണ്. അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, അയാളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കാലത്ത് സി ബി ഐ അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ മുപ്പതു ദിവസത്തിലേറെ തടവിലിടുന്ന കാലമുണ്ടാകും എന്ന് നിങ്ങൾ വിശ്വസിക്കണം. അങ്ങനെയാണെങ്കിൽ നിലവിലെ ഇന്ത്യയുടെ ജനാധിപത്യാരോഗ്യത്തിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരാളായി ഗണഗീതം പാടി പഥസഞ്ചലനത്തിൽ അണിചേരാം. അങ്ങനെയല്ലാത്ത ജനാധിപത്യ രാഷ്ട്രീയ സന്ദേഹികളുള്ളതുകൊണ്ട് ഇത് ധാർമ്മികവിശുദ്ധിയുടെ പ്രഭാതഗീതമല്ല എന്ന് രാജ്യത്ത് ചർച്ചകളും പ്രതിഷേധവും ഉയരുന്നുണ്ട്.

130-ാം ഭരണഘടനാഭേദഗതി ബിൽ കേന്ദ്ര സർക്കാരിന്റെ കേവലമായ അധികാരപ്രയോഗം മാത്രമല്ല, മറിച്ച്, ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയാധികാര മാതൃക കൂടിയാണ്.

ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തിന്റെ അടിത്തറയായി നിൽക്കുന്നത് ഈ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ബഹുസ്വരതയാണ്. ഇന്ത്യ എന്ന രാജ്യം രൂപപ്പെടുന്നതുതന്നെ അങ്ങനെയാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് ഇന്ത്യയെന്ന രാഷ്ട്രീയ സങ്കല്പനം അതിന്റെ നിരവധിയായ ധാരകളുടെ കൊടുക്കൽ വാങ്ങലുകളിലൂടെയും ക്രിയാത്മകമായ സംഘർഷങ്ങളിലൂടെയും രൂപപ്പെട്ടുവരികയായിരുന്നു. ഒരുതരത്തിൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അധികാരകാലവും അതിനെതിരെയുള്ള ദേശീയ വിമോചനസമരവുമാണ് സാമൂഹ്യമായ പരസ്പരബന്ധങ്ങളുള്ള വിവിധ ജനതകളിൽ നിന്ന് രാഷ്ട്രീയമായ കൊളുത്തുകളുള്ള ഒരു സമൂഹമാക്കി ഇന്ത്യയെ മാറ്റിയത്. ബ്രിട്ടീഷ് രാജിന്റെ ഭരണപരമായ സൗകര്യങ്ങൾക്കനുസരിച്ചുള്ള പ്രവിശ്യാ നിർമ്മാണങ്ങളിൽ നിന്ന് കുതറിമാറിക്കൊണ്ടാണ് ദേശീയ വിമോചനസമരത്തിന്റെ രാഷ്ട്രീയം ഒരു പുതിയ ഇന്ത്യയെ കണ്ടെത്താൻ തുടങ്ങിയത് എന്നുകൂടി പറയണം. അതായത് ബ്രിട്ടീഷ് കൊളോണിയൽ ഭരണമുണ്ടാക്കിയ ഇന്ത്യയെന്ന കൊളോണിയൽ ഭരണപ്രദേശമായിരുന്നില്ല ദേശീയ സ്വാതന്ത്ര്യസമര രാഷ്ട്രീയം കണ്ടെത്താനും രൂപപ്പെടുത്താനും തുടങ്ങിയ പുതിയ ഇന്ത്യ. അതിന്റെ അടിത്തറയിലെ വലിയൊരു പങ്കും ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലമുണ്ടാക്കിയെടുത്തതാണെങ്കിലും അതിന്റെ യാഥാസ്ഥിതികമായൊരു തുടർച്ച മാത്രമായിരുന്നില്ല.

130-ാം ഭരണഘടനാഭേദഗതി ബിൽ വാസ്തവത്തിൽ പ്രധാനമന്ത്രിയേയോ കേന്ദ്ര മന്ത്രിമാരെയോ ഉദ്ദേശിച്ചുള്ള നീക്കമല്ല. അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, അയാളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കാലത്ത്  സി ബി ഐ അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ മുപ്പതു ദിവസത്തിലേറെ തടവിലിടുന്ന കാലമുണ്ടാകും എന്ന് നിങ്ങൾ വിശ്വസിക്കണം.
130-ാം ഭരണഘടനാഭേദഗതി ബിൽ വാസ്തവത്തിൽ പ്രധാനമന്ത്രിയേയോ കേന്ദ്ര മന്ത്രിമാരെയോ ഉദ്ദേശിച്ചുള്ള നീക്കമല്ല. അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, അയാളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കാലത്ത് സി ബി ഐ അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ മുപ്പതു ദിവസത്തിലേറെ തടവിലിടുന്ന കാലമുണ്ടാകും എന്ന് നിങ്ങൾ വിശ്വസിക്കണം.

Montagu-Chelmsford Reforms, 1919-ലെ Government of India Act എന്നിവ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ ഫെഡറൽ ഭരണാധികാര സംവിധാനത്തിന്റെ ദുർബ്ബലമായ കൊളോണിയൽ സൂചനകളായിരുന്നു. പിന്നീടുള്ള, 1935ലെ Government of India Act-ലും അതീവ ദുർബ്ബലമായ രീതിയിൽ ഇതാവർത്തിക്കുന്നുണ്ട്. വെറും വിധേയ പ്രദേശങ്ങളായി മാത്രമായാണ് പ്രവിശ്യകളെ അതിലെല്ലാം കണ്ടിരുന്നതും. അതുകൊണ്ടാണ് 1919-ലേയും 1935-ലേയും Government of India Act -കളിലുള്ള ഗവർണർ പദവിയുടെ പുത്തൻ പ്രേതങ്ങളായി സ്വതന്ത്ര ഇന്ത്യയിൽ ഗവർണർമാർ മാറിയത്.

ഇപ്പറഞ്ഞ ബ്രിട്ടീഷ് ഭരണാധികാര ധാരണകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ദേശീയ സ്വാതന്ത്ര്യ സമരമുന്നേറ്റം ഇന്ത്യയുടെ ബഹുസ്വരതയെ കണ്ടത്. അത് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ ജനതകളുടെ ബഹുസ്വരതയെയും ഉപദേശീയതകളെയും വലിയ അളവിൽ ഉൾക്കൊള്ളാനുള്ള ശ്രമം നടത്തിയിരുന്നു. അങ്ങനെയാണ് 1920-കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യാ സമിതികൾ (Provincial Congress Committees) ഉണ്ടാക്കുന്നത്. ഈ രാഷ്ട്രീയാവബോധം പിന്നീടും തുടർന്നു. അങ്ങനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ആദ്യവാചകത്തിൽ ഇന്ത്യയെ ഇങ്ങനെ നിർവ്വചിക്കുന്നത്: "India, that is Bharat, shall be a Union of States". അതായത് സംസ്ഥാനങ്ങളുടെ രാഷ്ട്രീയമായ കൈകോർക്കലിലാണ് ഇന്ത്യ എന്ന ദേശരാഷ്ട്രം നിലനിൽക്കുന്നത്. കേന്ദ്രമെന്നത് സംസ്ഥാനങ്ങളുടെ ഈ രാഷ്ട്രീയദേശരൂപത്തിന്റെ ഉൽപ്പന്നമാണ്. കേന്ദ്രത്തിന്റെ ഉപാംഗങ്ങളായല്ല സംസ്ഥാനങ്ങളുടെ അസ്തിത്വം.

തെലുഗു സംസാരിക്കുന്നവർക്കു വേണ്ടിയുള്ള ആന്ധ്രപ്രദേശ് എന്ന സംസ്ഥാനത്തിന് വേണ്ടിയുള്ള സമരത്തിൽ പോറ്റി ശ്രീരാമലു 56 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ മരിച്ചതോടെ (1952 ഡിസംബർ-16) നിയന്ത്രിക്കാനാവാത്തവണ്ണം പടരുന്ന പുതിയ ഇന്ത്യയിലെ ഉപദേശീയതാ കലാപങ്ങളുടെ അപായസൂചനകൾ തിരിച്ചറിഞ്ഞ കേന്ദ്ര സർക്കാർ, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തിനുള്ള പ്രക്രിയ തുടങ്ങി.
തെലുഗു സംസാരിക്കുന്നവർക്കു വേണ്ടിയുള്ള ആന്ധ്രപ്രദേശ് എന്ന സംസ്ഥാനത്തിന് വേണ്ടിയുള്ള സമരത്തിൽ പോറ്റി ശ്രീരാമലു 56 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ മരിച്ചതോടെ (1952 ഡിസംബർ-16) നിയന്ത്രിക്കാനാവാത്തവണ്ണം പടരുന്ന പുതിയ ഇന്ത്യയിലെ ഉപദേശീയതാ കലാപങ്ങളുടെ അപായസൂചനകൾ തിരിച്ചറിഞ്ഞ കേന്ദ്ര സർക്കാർ, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തിനുള്ള പ്രക്രിയ തുടങ്ങി.

അവിടംകൊണ്ടും ഇന്ത്യയുടെ ദേശരാഷ്ട്ര നിർമ്മാണം പൂർത്തിയായില്ല. ഇന്ത്യൻ ഭരണഘടന നിലവിൽ വരികയും ഇന്ത്യ ഒരു പൂർണ്ണ പരമാധികാര റിപ്പബ്ലിക്കാവുകയും ചെയ്തതിനുശേഷവും ഈ ദേശരാഷ്ട്ര നിർമ്മാണത്തിന്റെ ഉള്ളടക്കം പുതുക്കപ്പെട്ടുകൊണ്ടിരുന്നു. അതാകട്ടെ സൗമ്യമായൊരു സംവാദപ്രക്രിയയായിരുന്നില്ല, ഉപദേശീയതാ കലാപങ്ങളുടെ സംഘർഷഭരിതമായ തിരനോക്കുകളായിരുന്നു.

തെലുഗു സംസാരിക്കുന്നവർക്കു വേണ്ടിയുള്ള ആന്ധ്രപ്രദേശ് എന്ന സംസ്ഥാനത്തിന് വേണ്ടിയുള്ള സമരത്തിൽ പോറ്റി ശ്രീരാമലു 56 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ മരിച്ചതോടെ (1952 ഡിസംബർ-16) നിയന്ത്രിക്കാനാവാത്തവണ്ണം പടരുന്ന പുതിയ ഇന്ത്യയിലെ ഉപദേശീയതാ കലാപങ്ങളുടെ അപായസൂചനകൾ തിരിച്ചറിഞ്ഞ കേന്ദ്ര സർക്കാർ, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തിനുള്ള പ്രക്രിയ തുടങ്ങി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ യാഥാർത്ഥ്യമായതോടെയാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണാധികാര പ്രവിശ്യകളിൽ നിന്നു മാറിക്കൊണ്ട് ഇന്ത്യൻ റിപ്പബ്ലിക്ക് അതിന്റെ ഫെഡറൽ സ്വഭാവത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുന്നത്.

കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലുമെല്ലാം ഗവർണർ രാജിനുവേണ്ടിയുള്ള ശ്രമങ്ങൾ കാണാം. ഈ നടപടികളുടെ തുടർച്ചയായാണ് 130-ാം ഭരണഘടനാ ഭേദഗതി ബിൽ.

ഇന്ത്യയുടെ ഈ ബഹുസ്വര സാമൂഹ്യ, രാഷ്ട്രീയ സ്വഭാവത്തെ ദുർബ്ബലമാക്കുന്ന നിരവധി ആക്രമണങ്ങൾ പിന്നീടങ്ങോട്ടുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധികാരക്കുത്തക ദുർബ്ബലമാകുന്ന ഘട്ടങ്ങളിൽ, കേന്ദ്ര സർക്കാർ അതിന്റെ അമിതാധികാര പ്രയോഗങ്ങൾ നടത്തിക്കൊണ്ടായിരുന്നു അത് സംഭവിച്ചുകൊണ്ടിരുന്നത്. കേരളത്തിലെ ആദ്യ സർക്കാരായ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ രൂപം കൊണ്ട ഇ.എം.എസ് സർക്കാരിനെ പിരിച്ചുവിട്ട ജവഹർലാൽ നെഹ്രുവിന്റെ നടപടി മുതലിങ്ങോട്ട് നിരവധി തവണ അത്തരം ജനാധിപത്യവിരുദ്ധ നടപടികൾ ആവർത്തിച്ചു. അത് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതിൽ മാത്രമല്ല, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിലും സംസ്ഥാനനിയമങ്ങളെ ദുർബ്ബലമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമങ്ങൾ കൊണ്ടുവരുന്നതിലും സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തികാവകാശങ്ങളും അധികാരങ്ങളും വെട്ടിക്കുറക്കുന്നതിലൂടെയുമെല്ലാം കേന്ദ്ര സർക്കാരുകൾ ഇന്ത്യയുടെ ഫെഡറൽ രാഷ്ട്രീയഘടനയെ ദുർബ്ബലമാക്കിക്കൊണ്ടിരുന്നു.

സംഘപരിവാർ രാഷ്ട്രീയാധികാരം നേടിയ 2014 മുതൽ ഇന്ത്യൻ ബഹുസ്വരതയ്ക്ക് മേലുള്ള ആക്രമണം അതിശക്തമായി.
സംഘപരിവാർ രാഷ്ട്രീയാധികാരം നേടിയ 2014 മുതൽ ഇന്ത്യൻ ബഹുസ്വരതയ്ക്ക് മേലുള്ള ആക്രമണം അതിശക്തമായി.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സമഗ്രാധിപത്യ ഭരണകൂടത്തിന്റെയും സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെയും ജനാധിപത്യവിരുദ്ധ ഭാഷ പ്രകടമാവുകയും ചെയ്തതോടെ ഇന്ത്യയിൽ വീണ്ടും ഫെഡറൽ രാഷ്ട്രീയത്തിന്റെ ചോദനകൾ സജീവമായി. ഇന്ദ്രാഗാന്ധിയുടെ അടിയന്തരാവസ്ഥാനാന്തര തോൽവിക്കു ശേഷം വന്ന ജനതാ സർക്കാർ ഇത്തരത്തിലൊരു രാഷ്ട്രീയത്തിന്റെകൂടി ഫലമായിരുന്നു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാരിയ കമ്മീഷനെ നിയോഗിച്ചതും (1983) ഇത്തരത്തിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ പുതിയ ഉത്സാഹത്തിന്റെ ഫലമായിട്ടാണ്. സർക്കാരിയ കമ്മീഷൻ ശുപാർശകൾ മിക്കതും കേന്ദ്ര സർക്കാരുകൾ അവഗണിച്ചുവെന്നത് മറ്റൊരു കാര്യം. 1980-കളുടെ അവസാനത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെത്തന്നെ വലിയതോതിൽ മാറ്റിക്കൊണ്ട് കോൺഗ്രസിന്റെ അധികാരക്കുത്തക തകരുകയും പ്രാദേശിക കക്ഷികൾ അതിനിർണായകമായ സ്വാധീനശക്തികളായ സർക്കാരുകളും രാഷ്ട്രീയ മുന്നണികളും രൂപപ്പെടുകയും ചെയ്തു. ഫെഡറലിസം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ (Basic structure) ഭാഗമാണെന്ന് പറയുന്ന ബൊമ്മെയ് കേസ് വിധി ( S. R. Bommai v. Union of India -1994) വരുന്നത് ഇക്കാലത്താണ്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനം കൂടിയായിരുന്നു അത്.

സംസ്ഥാന സർക്കാരുകളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനമായി ഇന്ത്യയെ മാറ്റാനാണ് പുതിയ ഭേദഗതിയിലൂടെയും ബി ജെ പി ശ്രമിക്കുന്നത്.

ഷംസേർ സിങ് (1974) നബാം റേബിയ (2016), Government of NCT of Delhi vs Union of India (2025), State of Tamil Nadu vs Governor of Tamil Nadu (2025) തുടങ്ങിയ തർക്കങ്ങളിലെല്ലാം സുപ്രീംകോടതി നൽകിയ വിധികൾ, എങ്ങനെയാണ് ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാകുന്നതെന്ന് വ്യക്തമാക്കുന്നതാണ്.

പിന്നീട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്ന 2014 വരേക്കും ഒരുതരത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളും പ്രാദേശിക കക്ഷികളെന്ന് ദേശീയതലത്തിൽ വിളിക്കുന്ന രാഷ്ട്രീയകക്ഷികളും ഇന്ത്യയുടെ ഫെഡറൽ രാഷ്ട്രീയഘടനയുടെ ഉള്ളടക്കത്തെ ദുർബ്ബലമാണെങ്കിൽക്കൂടി നിലനിർത്തിക്കൊണ്ടിരുന്നു. എന്നാൽ സംഘപരിവാർ രാഷ്ട്രീയാധികാരം നേടിയ 2014 മുതൽ ഇന്ത്യൻ ബഹുസ്വരതയ്ക്ക് മേലുള്ള ആക്രമണം അതിശക്തമായി. അത് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മുകളിൽ നടത്തുന്ന രാഷ്ട്രീയാധികാരത്തിന്റെ കടന്നാക്രമണങ്ങൾ മാത്രമായല്ല, ഇന്ത്യയിലെ ഉപദേശീയതകൾക്ക് അഥവാ വിവിധ ജനതകൾക്ക് മേൽ ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന ഏകശിലാത്മകമായ ഹിന്ദുത്വ രാഷ്ട്രീയ,സാമൂഹ്യാധികാരത്തിന്റെ ആക്രമണമായും മാറി.

ജമ്മു കാശ്മീരിനെ ആർട്ടിക്കിൾ 370 അനുസരിച്ചുള്ള സവിശേഷ പദവി റദ്ദാക്കിക്കൊണ്ട്  രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിക്കുകയും പൂർണസംസ്ഥാന പദവിയിൽ നിന്നും തരം താഴ്ത്തുകയും ചെയ്ത നടപടി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കുനേരെ നടക്കാനിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആക്രമണങ്ങളുടെ ഏറ്റവും വ്യക്തമായ കാഹളമായിരുന്നു.
ജമ്മു കാശ്മീരിനെ ആർട്ടിക്കിൾ 370 അനുസരിച്ചുള്ള സവിശേഷ പദവി റദ്ദാക്കിക്കൊണ്ട് രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിക്കുകയും പൂർണസംസ്ഥാന പദവിയിൽ നിന്നും തരം താഴ്ത്തുകയും ചെയ്ത നടപടി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കുനേരെ നടക്കാനിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആക്രമണങ്ങളുടെ ഏറ്റവും വ്യക്തമായ കാഹളമായിരുന്നു.

ഗവർണർമാരെ കേന്ദ്രത്തിന്റെ ഗുണ്ടകളാക്കി സംസ്ഥാനങ്ങളിലേക്കയക്കുന്ന പരിപാടി യാതൊരുവിധ രാഷ്ട്രീയലജ്ജയുമില്ലാതെ മോദി സർക്കാർ നടത്തുകയാണ്. കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലുമെല്ലാം ഗവർണർ രാജിനുവേണ്ടിയുള്ള ശ്രമങ്ങൾ കാണാം. ഈ നടപടികളുടെ തുടർച്ചയായാണ് 130-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ജമ്മു കാശ്മീരിനെ ആർട്ടിക്കിൾ 370 അനുസരിച്ചുള്ള സവിശേഷ പദവി റദ്ദാക്കിക്കൊണ്ട് രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിക്കുകയും പൂർണസംസ്ഥാന പദവിയിൽ നിന്നും തരം താഴ്ത്തുകയും ചെയ്ത നടപടി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കുനേരെ നടക്കാനിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആക്രമണങ്ങളുടെ ഏറ്റവും വ്യക്തമായ കാഹളമായിരുന്നു. എന്നാലതിനെ ദേശസ്നേഹത്തിന്റെ ആക്രോശത്തോടെ അവതരിപ്പിക്കുകയാണ് ബി ജെ പി ചെയ്തത്.

2014 മുതലുള്ള മോദിക്കാലത്ത് ED കേസുകളെടുക്കയോ അന്വേഷണം നടത്തുകയോ ചെയ്ത 25 പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെങ്കിലും ബി ജെ പിയിൽ ചേർന്നു. ഇവരിൽ 23 പേർക്കും ED കേസുകളിൽ നിന്ന് ഊരിപ്പോരാനും കഴിഞ്ഞു.

130-ാം ഭരണഘടനാ ഭേദഗതി ബിൽ പ്രത്യക്ഷത്തിൽ ഭരണാധികാരത്തിൽ നിന്ന് കുറ്റവാളികളെ പുറത്താക്കാനുള്ള നന്മ നിറഞ്ഞ ശ്രമമല്ലായെന്ന് ആർക്കും ബോധ്യപ്പെടുന്നത് ഈ ചരിത്ര, രാഷ്ട്രീയ പശ്ചാത്തലത്തിൽക്കൂടിയാണ്. സംസ്ഥാന സർക്കാരുകളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനമായി ഇന്ത്യയെ മാറ്റാനാണ് പുതിയ ഭേദഗതിയിലൂടെയും ബി ജെ പി ശ്രമിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തടവിലാക്കുന്നത് ഒരു ആസൂത്രിത പരിപാടിയാക്കി മാറ്റിയ മോദി സർക്കാർ മുപ്പത് ദിവസം ജാമ്യം കിട്ടാതെ തടവിൽക്കിടക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന് പറയുന്നതെന്തിനെന്നുള്ള പുറപ്പാടാണെന്ന് തിരിച്ചറിയാവുന്നതേയുള്ളു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014-ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എങ്ങനെയാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെ ആസൂത്രിതമായി നിയമനടപടികൾ നടത്തിയതെന്നത് കണക്കുകളിൽ നിന്നും വ്യക്തമാണ്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ 2014 മുതൽ 2022 വരെയുള്ള കാലത്ത് Enforcement Directorate (E D) രാഷ്ട്രീയ നേതാക്കൾക്കെതിരെ നീങ്ങിയ കേസുകളിൽ 95%-വും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെയായിരുന്നു. രാഷ്ട്രീയ താത്പര്യങ്ങൾ മാത്രമാണിതിൽ മിക്കതിന്റെയും പിന്നിലെന്നുള്ളതുകൊണ്ടാണ് 2015 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രതിപക്ഷത്തിനെതിരായ ED കേസുകളിലെ ശിക്ഷാനിരക്ക് കേവലം 1% മായത്. ഈ കാലയളവിൽ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെയെടുത്ത 193 കേസുകളിൽ രണ്ടെണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

ഗവർണർമാരെ കേന്ദ്രത്തിന്റെ ഗുണ്ടകളാക്കി സംസ്ഥാനങ്ങളിലേക്കയക്കുന്ന പരിപാടി  യാതൊരുവിധ രാഷ്ട്രീയലജ്ജയുമില്ലാതെ മോദി സർക്കാർ നടത്തുകയാണ്.
ഗവർണർമാരെ കേന്ദ്രത്തിന്റെ ഗുണ്ടകളാക്കി സംസ്ഥാനങ്ങളിലേക്കയക്കുന്ന പരിപാടി യാതൊരുവിധ രാഷ്ട്രീയലജ്ജയുമില്ലാതെ മോദി സർക്കാർ നടത്തുകയാണ്.

ജനാധിപത്യ രാഷ്ട്രീയത്തെ സാധ്യമാക്കുന്ന പ്രതിപക്ഷമെന്ന സങ്കല്പനത്തെപ്പോലും ഇല്ലാതാകുകയെന്നത് ഒരു പ്രത്യയശാസ്ത്ര രാഷ്ട്രീയലക്ഷ്യമായി കൊണ്ടുനടക്കുന്ന സംഘ്പരിവാറിനും അതിന്റെ രാഷ്ട്രീയാധികാര രൂപമായ മോദി സർക്കാരിനും പ്രതിപക്ഷത്തെ നിർവ്വീര്യമാക്കാനുള്ള ഉപാധിയായാണ് നിയമങ്ങളും നിയമനിർവ്വഹണ ഏജൻസികളും മാറുന്നത്. മോദിയോടും സംഘ്പരിവാറിനോടും രാഷ്ട്രീയ വിധേയത്വം പ്രഖ്യാപിച്ചാൽ എല്ലാ കേസുകളും കുറ്റാരോപണങ്ങളും മാഞ്ഞുപോകുന്ന മാന്ത്രികവിദ്യകൂടി മോദിയുടെ ഇന്ത്യയിലുണ്ട്.

2014 മുതലുള്ള മോദിക്കാലത്ത് ED കേസുകളെടുക്കയോ അന്വേഷണം നടത്തുകയോ ചെയ്ത 25 പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെങ്കിലും ബി ജെ പിയിൽ ചേർന്നു. ഇവരിൽ 23 പേർക്കും ED കേസുകളിൽ നിന്ന് ഊരിപ്പോരാനും കഴിഞ്ഞു. ഇത്തരത്തിൽ നിയമനിർവഹണ ഏജൻസികളെ പരസ്യമായി കേന്ദ്ര സർക്കാരിന്റെയും ബി ജെ പിയുടെയും നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന ‘പുത്തൻ സ്വാഭാവികതയുടെ’ കാലത്താണ് 30 ദിവസം തടവിൽക്കിടന്നാൽ മന്ത്രിസ്ഥാനം പോകുന്ന വിശുദ്ധ ഭേദഗതിയുടെ വരവ്.

വാസ്തവത്തിൽ കുറ്റവാളികളും ശിക്ഷിക്കപ്പെട്ടവരുമായവരെ ജനപ്രതിനിധികളാകുന്നതിൽ നിന്നും തടയുന്ന നിയമം ഇന്ത്യയിലുണ്ട്. ലില്ലി തോമസ് കേസിലെ (2013) സുപ്രീം കോടതി വിധിയോടെ ഇതൊന്നുകൂടി കർക്കശവുമാണ്. അതനുസരിച്ച് രണ്ടു കൊല്ലമോ അതിലേറെയോ ശിക്ഷ കിട്ടുന്ന ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ കഴിയില്ല. അതിനുശേഷം ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുമാകില്ല. ശിക്ഷ സ്റ്റേ ചെയ്‌താൽ മാത്രമാണ് ഉടനടി നടപ്പാകുന്ന അയോഗ്യതയിൽ നിന്നും ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിക്ക് താത്‌ക്കാലികമായ രക്ഷ കിട്ടുക.

രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തുകയെന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി  കോടതികളെവരെ ദുരുപയോഗം ചെയ്യാൻ ബി ജെ പിയും മോദി സർക്കാരും തയ്യാറായി.
രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തുകയെന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി കോടതികളെവരെ ദുരുപയോഗം ചെയ്യാൻ ബി ജെ പിയും മോദി സർക്കാരും തയ്യാറായി.

ഇത്തരമൊരു നിയമത്തെ എത്ര കുത്സിതമായാണ് ബി ജെ പിയും മോദി സർക്കാരും പ്രതിപക്ഷ നേതൃത്വത്തിനെതിരെ ഉപയോഗിച്ചതെന്നത് രാഹുൽ ഗാന്ധിക്കെതിരായ മാനഷ്ടക്കേസിലെ ശിക്ഷയിലും തുടർനടപടികളിലും നമ്മൾ കണ്ടതാണ്. ഒരുതരത്തിലും നിയമപരമായി നിലനിൽക്കാനാകാത്ത ഒരു വിധിയിലൂടെ, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്‌ നൽകാവുന്ന പരമാവധി ശിക്ഷ ഗുജറാത്തിലെ സൂറത്തിലെ ഒരു കോടതി ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ വിധിക്കുകയും പിന്നീട് ഹൈക്കോടതിയടക്കം ശിക്ഷ മരവിപ്പിക്കാതിക്കുകയും ചെയ്തു. സുപ്രീം കോടതിയിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്യുകയും അയോഗ്യതയിൽ നിന്ന് അപ്പീൽ കാലയളവിൽ ഒഴിവാക്കപ്പെടുകയും ചെയ്തത്. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തുകയെന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി കോടതികളെവരെ ദുരുപയോഗം ചെയ്യാൻ ബി ജെ പിയും മോദി സർക്കാരും തയ്യാറായി.

130-ാം ഭേദഗതി പ്രാബല്യത്തിലായാൽ സംസ്ഥാന സർക്കാരുകളിൽ ആരൊക്കെ തുടരണമെന്നത് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന അവസ്ഥ വരും.

ഇത്തരത്തിലൊരു സർക്കാരിന്റെ കീഴിൽ 30 ദിവസത്തെ തടവ് കേന്ദ്ര സർക്കാർ ആർക്ക് എപ്പോൾ നറുക്കുനൽകുന്നു എന്നതുമാത്രമറിയേണ്ട സംഗതിയാണ്. അതായത്, സംസ്ഥാന സർക്കാരുകളുടെ മന്ത്രിസഭയിൽ ആരുണ്ടാകണമെന്ന് കേന്ദ്ര സർക്കാരിന് നിർണ്ണയിക്കാൻ കഴിയുന്ന അവസ്ഥയാണ് വരാൻ പോകുന്നത്.

സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്ന ഹേമന്ത് സോറനും അരവിന്ദ് കേജ്‌രിവാളും അടക്കം ബി ജെ പി വിരുദ്ധ കക്ഷികളിലെ 12 മന്ത്രിമാർ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 30 ദിവസത്തിലേറെ തടവിൽ കിടന്നിട്ടുണ്ട്. 130-ാം ഭേദഗതി പ്രാബല്യത്തിലായാൽ സംസ്ഥാന സർക്കാരുകളിൽ ആരൊക്കെ തുടരണമെന്നത് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന അവസ്ഥ വരും.

രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം മോദി സർക്കാർ നീണ്ട കാലം ജാമ്യം നിഷേധിച്ചുകൊണ്ട് തടവിലിടുന്നത് ഇന്ത്യലിപ്പോൾ ഒരു വാർത്തപോലുമല്ലാതായിരിക്കുന്നു.
രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം മോദി സർക്കാർ നീണ്ട കാലം ജാമ്യം നിഷേധിച്ചുകൊണ്ട് തടവിലിടുന്നത് ഇന്ത്യലിപ്പോൾ ഒരു വാർത്തപോലുമല്ലാതായിരിക്കുന്നു.

സ്വാഭാവിക നീതിയുടെ ലംഘനമാണ് പുതിയ ഭേദഗതി. ക്രിമിനൽ നിയമങ്ങളുടെ അടിസ്ഥാന തത്വമെന്നത് ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുംവരെ അയാൾ നിരപരാധിയായി കണക്കാക്കപ്പെടുമെന്നാണ്. ഭരണകൂടത്തിന്റെ കുറ്റാരോപണംകൊണ്ടുമാത്രം ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ല. കുറ്റാരോപിതനായി ജാമ്യം ലഭിക്കാതെ 30 ദിവസം തടവിൽക്കിടന്നാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നത് കുറ്റാരോപണം ശിക്ഷയായി മാറുന്ന അവസ്ഥയാണ് സൃഷ്ടിക്കുക.

130-ാം ഭേദഗതി ബിൽ അടയ്ക്കുന്നത് ജനാധിപത്യ രാഷ്ട്രീയസംവിധാനത്തിന്റെ വാതിലും തുറക്കുന്നത് ഫാഷിസ്റ്റ് തടവറകളുടെ വാതിലുകളുമാണ്.

ഇന്ത്യയിൽ Unlawful Activities Prevention Act (UAPA), Prevention of Money Laundering Act (PMLA) തുടങ്ങിയ ജനാധിപത്യവിരുദ്ധ നിയമങ്ങൾ കുറ്റാരോപിതരായവർക്ക് ജാമ്യം പോലും ലഭിക്കുന്നത് ഏതാണ്ട് അസാധ്യമാക്കുന്ന തരത്തിൽ പ്രയോഗിക്കപ്പെടുമ്പോൾ 30 ദിവസത്തെ ജയിൽവാസമെന്നത് ഒട്ടും അപൂർവ്വമായ സംഗതിയല്ല. രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം മോദി സർക്കാർ നീണ്ട കാലം ജാമ്യം നിഷേധിച്ചുകൊണ്ട് തടവിലിടുന്നത് ഇന്ത്യലിപ്പോൾ ഒരു വാർത്തപോലുമല്ലാതായിരിക്കുന്നു. ഭീമ കോറേഗാവ് കേസിലെ പ്രതികളും ദൽഹി കലാപവുമായി ബന്ധപ്പെടുത്തി തടവിലാക്കിയ ഉമർ ഖാലിദടക്കമുള്ളവരും വർഷങ്ങൾ ജാമ്യം കിട്ടാതെ തടവറയിൽ കിടന്നവരും ഇപ്പോഴും ജാമ്യനിഷേധം നേരിടുന്നവരുമാണ്. Bail is the rule, jail is the exception എന്നൊക്കെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ 'State of Rajasthan vs Balchand alias Baliya (1977) വിധി മുതൽക്ക് പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ തടവറകളിലെ അന്തേവാസികളിൽ 90.66%വും വിചാരണാത്തടവുകാരാണ്. ജാമ്യം നൽകരുതെന്ന് സർക്കാരിന് തീരുമാനിക്കാവുന്ന തരത്തിൽ നിയമവ്യവസ്ഥകൾ ഉണ്ടാക്കിവെച്ചിട്ടുള്ള നിയമങ്ങളുള്ള ഈ രാജ്യത്ത് 30 ദിവസത്തെ തുടർതടവെന്നത് എളുപ്പം നടത്തിയെടുക്കാവുന്നതാണ്. ഒരു ഫാഷിസ്റ്റ് സർക്കാരിനു കീഴിൽ തടവറകൾ രാഷ്ട്രീയാടിച്ചമർത്തലിന്റെ ഗുഹകളാകുമെന്നുറപ്പുള്ളപ്പോൾ 130-ാം ഭേദഗതി ബിൽ അടയ്ക്കുന്നത് ജനാധിപത്യ രാഷ്ട്രീയസംവിധാനത്തിന്റെ വാതിലും തുറക്കുന്നത് ഫാഷിസ്റ്റ് തടവറകളുടെ വാതിലുകളുമാണ്.

മുഖ്യമന്ത്രിമാരെയും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ എതിരാളികളേയും പല കേസുകളിലുമായി കേന്ദ്ര സർക്കാർ ഇങ്ങനെ തടവിലിട്ടിട്ടുണ്ട്. ബി ജെ പിക്കൊപ്പം ചേർന്നാൽ ഇതൊഴിവായിക്കിട്ടുമെന്നൊരു വാഗ്ദാനവും അവർ വെക്കുന്നു. പ്രഫുൽ പട്ടേൽ ആ വാഗ്ദാനവും ഭീഷണിയും സ്വീകരിച്ചപ്പോൾ ചിദംബരം അതിന് തയ്യാറായില്ല. ചിദംബരത്തിന്റെ ജയിൽവാസം നീണ്ടത് അങ്ങനെയാണ്. ബി ജെ പിയുമായി തെറ്റിയതോടെയാണ് BRS മേധാവി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിതയ്ക്ക് ജയിലിൽ പോകേണ്ടിവന്നത്. അതായത് അഴിമതിയല്ല പ്രശ്നം, ബി ജെ പിക്കൊപ്പം നിന്നാണോ എതിർചേരിയിൽ നിന്നാണോ ചെയ്യുന്നതെന്നാണ് വിഷയം.

മുഖ്യമന്ത്രിമാരായിരുന്ന ഹേമന്ത് സോറനും അരവിന്ദ് കേജ്‌രിവാളും അടക്കം  ബി ജെ പി വിരുദ്ധ കക്ഷികളിലെ 12  മന്ത്രിമാർ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 30 ദിവസത്തിലേറെ തടവിൽ കിടന്നിട്ടുണ്ട്.
മുഖ്യമന്ത്രിമാരായിരുന്ന ഹേമന്ത് സോറനും അരവിന്ദ് കേജ്‌രിവാളും അടക്കം ബി ജെ പി വിരുദ്ധ കക്ഷികളിലെ 12 മന്ത്രിമാർ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 30 ദിവസത്തിലേറെ തടവിൽ കിടന്നിട്ടുണ്ട്.

കോടതികളുടെ അധികാരത്തെക്കൂടിയാണ് ഈ ഭേദഗതി വെല്ലുവിളിക്കുന്നത്. ഒരു കുറ്റാരോപണം ഭരണകൂടം ഉയർത്തുകയും ഒരാളെ പ്രതിയാക്കുകയും ചെയ്താൽ അയാൾ കുറ്റക്കാരനാണോ എന്ന് പരിശോധിച്ചു വിധിക്കാനുള്ള കോടതികളുടെ അധികാരം അപ്രസക്തമാവുകയും പൊലീസ് അന്വേഷണക്കാലയളവിലോ വിചാരണക്കാലയളവിലോ കുറ്റാരോപിതനെ ഭരണകൂടം മറ്റൊരുതരത്തിൽ ശിക്ഷിക്കുകയും ചെയ്യുന്നത് നിയമവാഴ്ചയുടെ യുക്തിയെ തലതിരിച്ചിടുകയാണ്.

ജാമ്യഹർജിയിലെ നീണ്ടുപോകുന്ന തീരുമാനം മന്ത്രിയെ പുറത്താക്കാനുള്ള ഒരായുധമായി ഉപയോഗിക്കുന്നത് മന്ത്രിമാരെ നിയമിക്കാനുള്ള തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷ കക്ഷിയുടെ /മുന്നണിയുടെ മുഖ്യമന്ത്രിയുടെ അധികാരത്തെ കവർന്നെടുക്കലും ഒപ്പം കോടതിയെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയക്കളികളുടെ ഭാഗമാക്കുകയുമാണ്.

സംഘപരിവാറിന്റെ ഹിന്ദുത്വ ഹിന്ദി പശുപ്രദേശ ഭൂരിപക്ഷം കൊണ്ട് ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട എല്ലാ സംസ്ഥാനങ്ങളെയും കീഴ്‌പ്പെടുത്തി ഭരിക്കാനുള്ള, സ്വതവേ ദുർബ്ബലമായ ഇന്ത്യൻ ഫെഡറൽ ഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ് പുതിയ ഭേദഗതി നീക്കം. പാർലമെന്ററി ചട്ടങ്ങളനുസരിച്ച് ബിൽ അവതരണത്തെക്കുറിച്ചുള്ള മുൻ‌കൂർ നോട്ടീസ് നൽകാനോ അംഗങ്ങൾക്ക് ബില്ലിന്റെ ഉള്ളടക്കവും പകർപ്പും ചർച്ചക്കായി ലഭ്യമാക്കാനോ തയ്യാറാകാതെ എല്ലാവിധ പാർലമെന്ററി മര്യാദകളും ക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഈ ഭേദഗതി ലോക്സഭയിൽ അവതരിപ്പിച്ചത്.

ബി ജെ പിയുമായി തെറ്റിയതോടെയാണ് BRS മേധാവി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിതയ്ക്ക് ജയിലിൽ പോകേണ്ടിവന്നത്. അതായത് അഴിമതിയല്ല പ്രശ്നം, ബി ജെ പിക്കൊപ്പം നിന്നാണോ എതിർചേരിയിൽ നിന്നാണോ ചെയ്യുന്നതെന്നാണ് വിഷയം.
ബി ജെ പിയുമായി തെറ്റിയതോടെയാണ് BRS മേധാവി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിതയ്ക്ക് ജയിലിൽ പോകേണ്ടിവന്നത്. അതായത് അഴിമതിയല്ല പ്രശ്നം, ബി ജെ പിക്കൊപ്പം നിന്നാണോ എതിർചേരിയിൽ നിന്നാണോ ചെയ്യുന്നതെന്നാണ് വിഷയം.

Rules of Procedure -ലെ അംഗങ്ങൾക്കുള്ള അധികാരവും പാർലമെന്ററി നടപടിക്രമങ്ങളും വിശദ ചർച്ചക്കുവേണ്ടി മുൻ‌കൂറായി ബില്ലിന്റെ പകർപ്പ് നൽകലും എല്ലാം ലംഘിച്ച്, ജമ്മു കാശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും ബന്ദികളാക്കി, ഇന്ത്യയിലെ പാർലമെൻററി ജനാധിപത്യക്രമത്തെ നോക്കുകുത്തിയാക്കി, Jammu and Kashmir Reorganisation Bill- 2019 ആഗസ്റ്റ് 5-ന് അംഗീകരിപ്പിച്ചെടുത്തത് ചരിത്രമാണ്. സവിശേഷാധികാരങ്ങളുള്ള ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിച്ചു തരംതാഴ്ത്തിയത് അത്തരത്തിലാണെങ്കിൽ തെക്കേ ഇന്ത്യയടക്കമുള്ള ഹിന്ദി ഇതര ജനതയ്ക്ക് സംഭവിക്കാൻ പോകുന്നതും നീണ്ടകാല ഭാവിയിൽ മറ്റൊന്നായിരിക്കില്ല എന്നത് അന്നേ വ്യക്തമായിരുന്നു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു നേതാവ്, ഒരു രാഷ്ട്രീയ കക്ഷി എന്നതിലേക്കുള്ള അതിവേഗപാതയാണ്. അവിടെ പ്രതിപക്ഷമോ വിമത ശബ്ദങ്ങളോ പ്രതിഷേധങ്ങളോ ഇല്ല. ആ അതിവേഗപാതയിലെ കാഴ്ചകളാണ് നമ്മളിപ്പോൾ കാണുന്നത്. സംസ്ഥാന സർക്കാരുകളെ കേവലമായ ഭരണനിർവ്വഹണ വിഭാഗങ്ങളാക്കി ചുരുക്കുന്ന കേന്ദ്ര സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരതയേയാണ്. ഇന്ത്യ അതിന്റെ വിവിധ ഭാഷകളിൽ ഹിന്ദുത്വ, ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം സംസാരിക്കേണ്ടിയിരിക്കുന്നു. ഈ രാജ്യം എങ്ങനെയാണ് നിലനിൽക്കേണ്ടതെന്നുള്ള ചോദ്യം അവസാനത്തേക്ക് വെക്കേണ്ട ഒന്നല്ലയിപ്പോൾ.

Comments